Tuesday, 12 May 2026

പിണറായി വിജയന്‍ വാടകവീട്ടിലേക്ക് മാറുന്നു; ക്ലിഫ് ഹൗസില്‍ നിന്ന് സാധനങ്ങള്‍ മാറ്റി

SHARE


 
തിരുവനന്തപുരം: പിണറായി വിജയൻ വാടക വീട്ടിലേക്ക് മാറുന്നു. ക്ലിഫ്ഹൗസിൽ നിന്ന് വാടക വീട്ടിലേക്ക് താമസം മാറും. ബേക്കറി ജംഗ്ഷനിൽ വത്സല നഴ്സിങ് ഹോമിന് സമീപത്താണ് പുതിയ വാടക വീട് എടുത്തത്.

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുമോ എന്നതില്‍ ഇത് വരെ തീരുമാനമായിട്ടില്ല. പോളിറ്റ് ബ്യൂറോ യോഗത്തിലും ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായിട്ടില്ല. അതേസമയം കേരളത്തിന് പ്രതിപക്ഷ നേതാവുണ്ടാകും, ആരെന്ന് തീരുമാനിക്കുക കേരളത്തിലാകും എന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പ്രതികരിച്ചത്.

പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള ചര്‍ച്ച പിബിയില്‍ നടന്നിട്ടില്ല. തോല്‍വിയുടെ ഉത്തരവാദിത്തം പിണറായി എന്തിന് ഏറ്റെടുക്കണമെന്നും എംഎ ബേബി ചോദിച്ചു. തിരഞ്ഞെടുപ്പിനെ സിപിഎം ഒറ്റക്കെട്ടായി ആണ് നേരിട്ടത്. കേരളത്തില്‍ വിശദമായ ചര്‍ച്ച നാളെ ആരംഭിക്കുകയാണ്. തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തുമെന്നും എംഎ ബേബി പറഞ്ഞു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.