കൊച്ചി: ഈ വർഷത്തെ ലുലു സ്റ്റൈൽ ഐക്കൺ പുരസ്കാരം സ്വന്തമാക്കി നടന്‍ നസ്ലിൻ. നാല് ദിവസമായി കൊച്ചിയിൽ വൻ താരപ്രഭയോടെ അരങ്ങേറിയ ലുലു ഫാഷൻ വീക്കിന്റെ പത്താം എഡിഷന് ഇതോടെ സമാപനമായി. പ്രശസ്ത സ്പോർട്സ് കമന്റേറ്റർ ഷൈജു ദാമോദരന്റെ ആവേശം നിറഞ്ഞ ലൈവ് കമൻട്രിയോടെയാണ് നസ്ലിനെ ഫാഷൻ വീക്കിന്റെ സമാപന വേദിയിലേക്ക് സ്വീകരിച്ചത്. ചടങ്ങിൽ ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം നസ്ലിനെ പൊന്നാട ചാർത്തി ആദരിച്ചു.
ലുലു റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ, മീഡിയ ഹെഡ് എൻ ബി സ്വരാജ്, ഷൈജു ദാമോദരൻ എന്നിവർ ചേർന്നാണ് സ്റ്റൈൽ ഐക്കൺ പുരസ്കാരം താരത്തിന് സമ്മാനിച്ചത്. സമാപന ചടങ്ങിൽ വിവിധ പ്രമുഖ റീട്ടെയിൽ ബ്രാൻഡുകൾക്കുള്ള പുരസ്കാര വിതരണവും നടന്നു.
നാല് ദിവസത്തെ ഫാഷൻ മാമാങ്കത്തിൽ തെന്നിന്ത്യൻ സിനിമ-മോഡലിംഗ് രംഗത്തെ പ്രമുഖ താരനിരയാണ് റാംപിൽ ചുവടുവെച്ചത്. നടിമാരായ വിൻസി അലോഷ്യസ്, മോക്ഷ, ഗോപിക രമേഷ്, പ്രാച്ചി തെഹ്ളാൻ, സാധിക വേണുഗോപാൽ, പാരീസ് ലക്ഷ്മി, അരുണിമ ജയൻ എന്നിവരും നടന്മാരായ ഗോവിന്ദ് പത്മസൂര്യ, ആൻസൺ പോൾ, രാജീവ് പിള്ള, അഭിമന്യു ഷമ്മി തിലകൻ, സുഭ്ര അയ്യപ്പ, ഗോകുൽ ഗണേഷ്, നടനും മോഡലുമായ ആര്യൻ കദൂര്യ, അക്ഷയ് ബാബുരാജ്, ജിബിൻ ജോർജ് തുടങ്ങിയവരും റാംപിൽ വ്യത്യസ്ത ഫാഷൻ ഡിസൈനുകളണിഞ്ഞ് വിസ്മയം തീർത്തു.
അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡുകൾ അണിനിരന്ന ലുലു ഫാഷൻ വീക്കിന്റെ പത്താം പതിപ്പ് അവതരിപ്പിച്ചത് 'ബ്ലാക്ക് ബെറീസ്' ആണ്. 'അമുക്തി', 'കില്ലർ എക്സ്' എന്നിവരായിരുന്നു പവേർഡ് ബൈ പാർട്ണർമാർ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.