ന്യൂയോര്‍ക്ക്: ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഇരട്ടി ആവേശം. ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ ഇന്ത്യൻ സാന്നിധ്യമുള്ള ലോകകപ്പായി ഇത്തവണത്തേത് മാറും. മലയാളി താരം തഹ്സിൻ മുഹമ്മദ് ഖത്തർ ദേശീയ ടീമിൽ ഇടംപിടിച്ചതിന് പിന്നാലെ, വിവിധ വിദേശ രാജ്യങ്ങൾക്കായി മൂന്ന് ഇന്ത്യൻ വംശജർ കൂടി ഇത്തവണ ലോകകപ്പ് വേദിയിൽ പന്ത് തട്ടാനിറങ്ങുന്നുണ്ട്.
ലോകകപ്പിലെ മലയാളിപ്പെരുമ, തഹ്സിൻ മുഹമ്മദ്
മലയാളികൾക്ക് അഭിമാനമായി ഖത്തർ ജേഴ്സിയിലാണ് പത്തൊൻപതുകാരനായ തഹ്സിൻ മുഹമ്മദ് ലോക കപ്പ് പോരാട്ടത്തിനെത്തുന്നത്. പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചാൽ ലോകകപ്പ് ടീമിൽ കളിക്കുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടം തഹ്സിൻ സ്വന്തമാക്കും. കണ്ണൂർ സ്വദേശികളായ ജംഷീദിന്‍റെയും ശൈമയുടെയും മകനാണ്. അച്ഛൻ ജംഷീദ് കാലിക്കറ്റ് സർവകലാശാലയുടെ മുൻ ഫുട്ബോൾ താരം കൂടിയാണ്. ഖത്തറിന്റെ വിവിധ ജൂനിയർ-യൂത്ത് ടീമുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത തഹ്സിൻ, പ്രശസ്തമായ ഖത്തർ സ്റ്റാർസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ്.
കോംഗോയുടെ കളിമെനയാൻ സാമുവൽ മുത്തുസ്വാമി
ആഫ്രിക്കൻ കരുത്തരായ കോംഗോയ്ക്ക് വേണ്ടി ഇത്തവണ ബൂട്ട് കെട്ടുന്നത് തമിഴ് വേരുകളുള്ള സാമുവൽ മുത്തുസ്വാമിയാണ്. 29 കാരനായ സാമുവലിന്‍റെ അച്ഛൻ തമിഴ്നാട് സ്വദേശിയും അമ്മ കോംഗോ സ്വദേശിയുമാണ്. ഗ്രീക്ക് ക്ലബ്ബായ ആട്രോമിറ്റോസിന്‍റെ മിഡ്ഫീൽഡറായ സാമുവൽ 2019 മുതൽ കോംഗോ ദേശീയ ടീമിന്‍റെ ഭാഗമാണ്. രാജ്യത്തിനായി ഇതിനകം 57 മത്സരങ്ങൾ താരം കളിച്ചുകഴിഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.