കോട്ടയം : കോടിമതയിൽ ‘സ്ട്രീറ്റ് ഫുഡ് ഹബ്’ പദ്ധതിക്ക് അംഗീകരമായി. കോട്ടയം നഗരസഭ കൗൺസിലിന്റെ അംഗീകാരമാണ് ലഭിച്ചത് . ഏകദേശം അഞ്ചര കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിൽനിന്നു 4 കോടി രൂപ പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ പിഎം സ്വാമിധി – സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറാണ് അപേക്ഷകൾ ക്ഷണിച്ചത്.
കേരളത്തിൽ 5 നഗരസഭകൾക്ക് കേന്ദ്ര സർക്കാരിന്റെ സഹായം ലഭിക്കും. ആകെ ലഭിച്ച അപേക്ഷകളിൽനിന്ന് ഇപ്പോൾ 7 നഗരസഭകളുടെ പദ്ധതികൾ പ്രാഥമിക വിലയിരുത്തലിനു ശേഷം അന്തിമഘട്ട പരിശോധനയ്ക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ കോട്ടയം നഗരസഭയുമുണ്ട്. നഗര വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതി 9നു തിരുവനന്തപുരത്ത് നടത്തുന്ന അന്തിമ പരിശോധനയിൽ തിരഞ്ഞെടുക്കപ്പെടുന്ന പദ്ധതി പൂർണ അംഗീകാരത്തിനായി കേന്ദ്ര സർക്കാരിനു സമർപ്പിക്കും.
നഗരസഭയ്ക്ക് വേണ്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ടിന്റെ സോഷ്യൽ ഔട്ട് റീച്ച് പ്രോഗ്രാം തയാറാക്കിയ രൂപരേഖ കോകൺവീനർ ആർക്കിടെക്ട് അശ്വിൻ ഐപ് ഫിലിപ്പ്, ആർക്കിടെക്ട് പ്രഭുൽ മാത്യു എന്നിവർ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചു. കോടിമത പാലത്തിനു സമീപം കൊടുരാറിന്റെ തീരത്ത് നഗരസഭയുടെ പഴയ ബസ് സ്റ്റാൻഡ് മൈതാനത്താണ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്.
പദ്ധതി ഇങ്ങനെ
മഴക്കാലം കൂടി മുന്നിൽ കണ്ട് 9 മീറ്റർ ഉയരത്തിൽ കുടയുടെ മാതൃകയിലാണ് മേൽക്കൂര. മേൽക്കൂരയുടെ മുകൾഭാഗം മുഴുവൻ സോളർ പാനലുകൾ ഉണ്ടാകും. 50 സ്റ്റാളുകളിലായി പരമ്പരാഗത കേരളീയ വിഭവങ്ങളും ആധുനിക സ്ട്രീറ്റ് ഫുഡുകളും ലഭ്യമാകും. കുടുംബശ്രീ ഉൾപ്പെടെയുള്ള പ്രാദേശിക സ്വയംസഹായ സംഘങ്ങൾക്കും തദ്ദേശീയ സംരംഭകർക്കുമായിരിക്കും ഇവിടെ സ്റ്റാളുകൾ നടത്തുന്നതിന് മുൻഗണന. ആറിന്റെ തീരത്ത് ആംഫി തിയറ്റർ സജ്ജീകരിക്കും. ഈരയിൽക്കടവ് മുതൽ കോടിമത വരെയുള്ള ആറിന്റെ തീരം മനോഹരമായി വികസിപ്പിക്കും. ഏകദേശം ഒരു കിലോമീറ്റർ ജലാഭിമുഖ നടപ്പാത ലഭിക്കും
English Summary:
Kodimatha Street Food Hub is a new project approved by the Kottayam Municipal Council, aiming to be a vibrant center for traditional and modern street food. With an estimated cost of 5.5 crore rupees, the project seeks 4 crore rupees in funding from the Central Government under the PM Svanidhi - Street Food Hub scheme.
പ്രതിപക്ഷ എംഎൽഎയിൽനിന്നു നിയമസഭയുടെ സ്പീക്കർ പദവിയിലേക്കുള്ള തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സ്ഥാനക്കയറ്റം കോട്ടയം വളരെ ആവേശത്തോടെയാണ് ഉറ്റു നോക്കുന്നത് . പാതിവഴി മുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കുമോ? മണ്ഡലത്തിന്റെ മുഖഛായ മാറ്റാൻ ഉതകുന്ന 8 വൻ പദ്ധതികൾക്കാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പൂട്ടു വീണത്.
ആകാശപ്പാത
കോട്ടയം പട്ടണത്തിന്റെ ഹൃദയഭാഗത്ത് 2015 നവംബറിൽ നാറ്റ്പാക്കിന്റെ ട്രാഫിക് വികസന പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ആകാശപ്പാത പദ്ധതിക്കു രൂപം നൽകിയത്. റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് കിറ്റ്കോയെയാണു പദ്ധതി നടത്തിപ്പിന് ഏൽപിച്ചത്. 5.18 കോടി രൂപയായിരുന്നു ചെലവ്. 2.16 കോടി രൂപയുടെ നിർമാണം നടത്തി. ഭരണമാറ്റം വന്നതോടെ തുടർപ്രവർത്തനം നടത്തിയില്ല. പദ്ധതി തുകയായ 5.18 കോടിക്കു പുറമേ അധികം വേണ്ടിവരുന്ന 1.65 കോടി രൂപ എംഎൽഎ ഫണ്ടിൽനിന്ന് നൽകാമെന്നു പറഞ്ഞെങ്കിലും പദ്ധതിക്ക് ജീവൻ വച്ചില്ല.
ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയുടെ പദ്ധതികൾ എത്രയും വേഗത്തിൽ നടപ്പിൽ വരുത്തുവാനുള്ള നിവേദനം നൽകാൻ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി ബിപിൻ തോമസ് പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.