വാഷിങ്ടൺ: ലെബനനെതിരായ സൈനിക നീക്കങ്ങൾക്ക് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ തർക്കമുണ്ടായെന്ന് വിവരം. ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ആക്‌സിയോ ആണ് വാർത്ത പുറത്തുവിട്ടത്. കുപിതനായ ട്രംപ്, നെതന്യാഹുവിനെതിരെ അസഭ്യവർഷം നടത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്
"നിനക്ക് ഭ്രാന്താണ്. ഞാൻ ഇല്ലായിരുന്നെങ്കിൽ നീ ഇപ്പോൾ ജയിലിൽ കിടക്കേണ്ടി വന്നേനെ (നെതന്യാഹുവിനെതിരായ അഴിമതിക്കേസ് വിചാരണയിൽ അമേരിക്ക നൽകിയ പിന്തുണയെ സൂചിപ്പിച്ച്). ഞാൻ നിന്റെ ജീവൻ രക്ഷിക്കാൻ നോക്കുമ്പോൾ നീ എന്താണ് ഈ കാട്ടിക്കൂട്ടുന്നത്? ഇപ്പോൾ എല്ലാവർക്കും നിന്നെ വെറുപ്പാണ്. നിന്റെ ഈ പ്രവൃത്തികൾ കാരണം ലോകം മുഴുവൻ ഇസ്രായേലിനെയും വെറുക്കുകയാണ്." - എന്ന് ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്. മറ്റൊരു റിപ്പോർട്ടിൽ അസഭ്യവാക്ക് ഉപയോഗിച്ച് 'നീ എന്താണ് കാട്ടിക്കൂട്ടുന്നത്' എന്നും ട്രംപ് ചോദിച്ചതായി വിവരമുണ്ട്.
ലബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ കാരണം അമേരിക്കയുമായി നടന്നു വരുന്ന സമാധാന ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിരുന്നു. താൻ നടത്തുന്ന നയതന്ത്ര നീക്കങ്ങൾക്ക് നെതന്യാഹുവിന്റെ ആക്രമണം തിരിച്ചടിയായതാണ് ട്രംപിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്താനിരുന്ന വ്യോമാക്രമണത്തെ എതിർത്ത ട്രംപ്, ഈ നീക്കം തുടർന്നാൽ അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിനെ പൂർണ്ണമായും ഒറ്റപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.