സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വിലക്കയറ്റം തുടരുന്നതിനിടെ മിൽമ പാലിനും തൈരിനും വർധിപ്പിച്ച പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. പാലിന് ലിറ്ററിന് 4 രൂപയും തൈരിന് കിലോയ്ക്ക് 10 രൂപയുമാണ് വർധിപ്പിച്ചത്. മറ്റ് പാൽ ഉൽപന്നങ്ങൾക്കും വരും ദിവസങ്ങളിൽ ആനുപാതികമായി വില വർധിപ്പിക്കാനാണ് നീക്കം. നിലവിൽ പാലിന്റെ കവറുകളിൽ പഴയ വിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില അച്ചടിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും ഏകദേശം ഒരു മാസം വരെ പഴയ വില രേഖപ്പെടുത്തിയ കവറുകൾ വിപണിയിൽ തുടരുമെന്നും മിൽമ അറിയിച്ചു.
ഇതിനുപുറമെ രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയും വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് കേരളത്തിൽ 50 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 3,130 രൂപയായി. ഡൽഹിയിൽ 42 രൂപയും കൊൽക്കത്തയിൽ 53 രൂപയും വർധിപ്പിച്ചിട്ടുണ്ട്. അഞ്ച് കിലോഗ്രാം ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറുകൾക്കും 11 രൂപയുടെ വർധനവുണ്ട്.
അതേസമയം ജില്ലയിലെ മാംസവിപണിയിലും വിലക്കയറ്റം രൂക്ഷമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇറച്ചി കോഴിയുടെ വില കിലോഗ്രാമിന് 50 രൂപയിലധികം വർധിച്ചു. നിലവിൽ പല വിപണികളിലും കോഴിയിറച്ചിക്ക് കിലോഗ്രാമിന് 174 രൂപവരെയാണ് ഈടാക്കുന്നത്.
പാൽ, പാചകവാതകം, കോഴിയിറച്ചി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില ഒരേസമയം ഉയർന്നതോടെ വ്യാപാരികൾക്കൊപ്പം കുടുംബ ബഡ്ജറ്റും കൂടുതൽ സമ്മർദ്ദത്തിൽ ആകുമെന്ന ആശങ്കയാണ് ഉപഭോക്താക്കൾക്കിടയിൽ ഉയരുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.