Monday, 1 June 2026

'ഒരു ചർച്ചയും നടക്കുന്നില്ല, ആണവ കാര്യങ്ങളിൽ എപ്പോൾ നടപടിയെടുക്കണമെന്ന് ഞങ്ങൾക്കറിയാം'; തോന്നിയ പോലെ അമേരിക്ക നിലപാട് മറ്റുന്നുവെന്ന് ഇറാൻ

SHARE



ടെഹ്റാൻ: അമേരിക്കയുമായി യാതൊരു തരത്തിലുമുള്ള ആണവ ചർച്ചകൾ നടക്കുന്നില്ലെന്ന് ഇറാൻ. സൈനിക നീക്കങ്ങളെത്തുടർന്ന് സംഘർഷം രൂക്ഷമായതിനാൽ ഈ വിഷയത്തിൽ ഇടപെടൽ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ഇറാൻ തിങ്കളാഴ്ച വ്യക്തമാക്കി. ഇറാനുമായുള്ള ആണവ കരാർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗ്രഹിക്കുന്നുണ്ടെന്നും, അത് ഉടൻ തന്നെ തീരുമാനത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നിലവിൽ വാഷിംഗ്ടണുമായി ആണവ ചർച്ചകൾ നടക്കുന്നില്ലെന്നും ഇറാന്റെ അടിയന്തര മുൻഗണന നിലവിലുള്ള സംഘർഷം അവസാനിപ്പിക്കുക എന്നതാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്  ഇസ്മയിൽ ബഖാഇ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

"ആണവ കാര്യങ്ങളിൽ എപ്പോൾ നടപടിയെടുക്കണമെന്ന് ഞങ്ങൾക്കറിയാം. ആണവ കരാർ സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. ഈ ഘട്ടത്തിൽ, യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന"-ഇസ്മയിൽ ബഖാഇ വ്യക്തമാക്കി. ഇറാനുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ചതിന് യുഎസ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിൽ നേരത്തെ റിപ്പോർട്ട് ചെയ്ത സംഭവങ്ങളും ഉണ്ട്. ഇറാൻ തങ്ങളുടെ ദേശീയ സുരക്ഷ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നൽകി. ഇറാനും അമേരിക്കയും തമ്മിൽ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഇതിൽ പുരോഗതി ഉണ്ടാകാത്തതിന് പ്രധാന തടസ്സം അമേരിക്കയുടെ മാറിക്കൊണ്ടിരിക്കുന്നതും പരസ്പരവിരുദ്ധവുമായ ആവശ്യങ്ങളാണെന്നും ഇസ്മായിൽ ബഖാഇ ആരോപിച്ചു.

അമേരിക്ക നിരന്തരം നിലപാടുകൾ മാറ്റുകയാണ്. അവർ പുതിയ ആവശ്യങ്ങൾ ഉന്നയിക്കുകയും മാധ്യമങ്ങളിലൂടെ ധാരണകൾക്ക് വിരുദ്ധമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് ചർച്ചാ പ്രക്രിയ നീണ്ടുപോകാൻ കാരണമാകുന്നതെന്ന് അദ്ദേഹം ബഖാഇ ആരോപിച്ചു. ഓരോ തവണയും അമേരിക്കയുടെ നിലപാടുകളിലെ വൈരുദ്ധ്യം കാരണം അന്തിമ തീരുമാനത്തിലെത്താൻ കഴിയാതെ ചർച്ചകൾ അവസാനിക്കുകയാണ്. കടുത്ത സംശയത്തിന്റെയും അവിശ്വാസത്തിന്റെയും അന്തരീക്ഷത്തിലാണ് നിലവിൽ സന്ദേശങ്ങളുടെ കൈമാറ്റം പോലും നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.