ലഹരി മാഫിയയ്ക്ക് എതിരായി കേരള പൊലീസ് ആരംഭിച്ച ഓപറേഷന്‍ തൂഫാന് അഭിനന്ദനവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഏതാനും ദിവസം മുന്‍പ് പെരുമ്പാവൂരിലെ ലഹരി ഉപയോഗം ചൂണ്ടിക്കാട്ടുന്ന ഒരു വീഡിയോ ഉണ്ണി മുകുന്ദന്‍ പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. പൊതുസ്ഥലത്ത് മയക്കുമരുന്ന് കുത്തിവെക്കുന്ന ഇതര സംസ്ഥാന യുവാക്കളുടെ വീഡിയോ ആയിരുന്നു ഇത്. പെരുമ്പാവൂര്‍ സ്റ്റോറീസ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോ പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിരുന്നു. വീഡിയോയില്‍ ലഹരി ഉപയോഗിച്ചവര്‍ മണിക്കൂറുകള്‍ക്കകം അറസ്റ്റിലായിരുന്നു. ഓപറേഷന്‍ തൂഫാന്‍റെ ഭാഗമായി കാര്യക്ഷമമായി നടപടി എടുക്കുന്ന കേരള പൊലീസിനെയും സര്‍ക്കാരിനെയും അഭിനന്ദിച്ചുകൊണ്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. പോസ്റ്റില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും പേരുകള്‍ എടുത്ത് പറയുന്നുണ്ട്.
ഉണ്ണി മുകുന്ദന്‍റെ കുറിപ്പ്
ലഹരിവസ്തുക്കളുടെയും സംഘടിത മയക്കുമരുന്ന് ശൃംഖലകളുടെയും വർദ്ധിച്ചുവരുന്ന ഭീഷണിക്കെതിരെ പെരുമ്പാവൂരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ശക്തമായ നടപടികൾക്ക് കേരള സർക്കാരിനോടും പ്രത്യേകിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി ഡി സതീശനോടും ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തലയോടും ഞാൻ എന്റെ ആത്മാർത്ഥമായ നന്ദിയും കടപ്പാടും അറിയിക്കുന്നു. 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ കേരള പൊലീസ് നടത്തിവരുന്ന നടപടികൾ നിർണായകമായ അറസ്റ്റുകളിലേക്ക് നയിക്കുകയും മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. അതിലുപരിയായി, നമ്മുടെ സമൂഹത്തെ സംരക്ഷിക്കുന്നതിനും ഭാവിതലമുറയെ കാത്തുസൂക്ഷിക്കുന്നതിനും ഭരണകൂടത്തിനും നിയമപാലകർക്കുമുള്ള പ്രതിബദ്ധതയാണ് ഇത് തെളിയിക്കുന്നത്.
ഇവിടുത്തെ യഥാർത്ഥ സാഹചര്യം ദൃശ്യങ്ങളിലാക്കി പൊതുജനശ്രദ്ധയിൽ കൊണ്ടുവന്ന ധീരരായ ആ ചെറുപ്പക്കാരെ ഞാൻ പ്രത്യേകം അഭിനന്ദിക്കുകയും അവർക്ക് നന്ദി പറയുകയും ചെയ്യുന്നു. ഓൺലൈനിൽ പങ്കുവെച്ച ആ വീഡിയോയിലൂടെയാണ് ഞാൻ ഈ പ്രശ്നത്തെക്കുറിച്ച് അറിയുന്നത്. തുടർന്ന് ഞാനത് കേരള പോലീസിന് കൈമാറുകയായിരുന്നു. പോലീസ് വകുപ്പിന്റെയും അതിന്റെ ഐടി സെല്ലിന്റെയും വളരെ വേഗത്തിലുള്ള പ്രതികരണത്തെ ഞാൻ അഭിനന്ദിക്കുന്നു. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് തുടക്കത്തിലുണ്ടായ വേഗത മാത്രമല്ല, മറിച്ച് ആദ്യ അറസ്റ്റുകൾക്ക് ശേഷവും ആ വേഗത നിലനിർത്താനും മയക്കുമരുന്നിനെതിരെയുള്ള വേട്ട തുടരാനുമുള്ള അവരുടെ നിശ്ചയദാർഢ്യമാണ്. ഇങ്ങനെയുള്ള നടപടികൾ നമ്മുടെ നിയമവ്യവസ്ഥയിലും പൊലീസ് സേനയിലും സംസ്ഥാന ഭരണത്തിലും ഉള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുന്നു. ഒരു പ്രശ്നം ശ്രദ്ധയിൽപ്പെടുത്തുമ്പോൾ നമ്മുടെ സർക്കാർ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുകയും ഉടനടി പ്രതികരിക്കുകയും ചെയ്യുന്നത് കാണുന്നത് പൗരന്മാർ എന്ന നിലയിൽ നമുക്ക് വലിയൊരു ആശ്വാസമാണ്. നമ്മുടെ ശബ്ദം കേൾക്കപ്പെടുന്നുണ്ടെന്നും അതിന്മേൽ ഉത്തരവാദിത്തമുള്ള നടപടികൾ ഉണ്ടാകുമെന്നുമുള്ള ആത്മവിശ്വാസം ഇത് വർദ്ധിപ്പിക്കുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.