Tuesday, 2 June 2026

ശസ്ത്രക്രിയ പേടിച്ച് ആശുപത്രി ജനൽ തകർത്ത് ഓടിയ രോഗി ഒരു കിലോമീറ്റർ അകലെയുള്ള വീടിന്റെ മുകളിൽ !

SHARE



പാറശാല: ശസ്ത്രക്രിയയെക്കുറിച്ചുള്ള ഭയത്തെ തുടർന്ന് ആശുപത്രിയുടെ ജനൽച്ചില്ല് തകർത്ത് രോഗി ഓടി രക്ഷപ്പെട്ടു. ഒടുവിൽ, ഒരു കിലോമീറ്ററോളം അകലെയുള്ള വീടിന്റെ മുകളിൽ നിന്ന് ഇയാളെ കണ്ടെത്തി. പാറശാല ഗവ. താലൂക്ക് ആശുപത്രിയിലാണ് സംഭവം. പനച്ചമൂട് സ്വദേശിയായ അറുപത്തഞ്ചുകാരനാണ് ഇന്നലെ പുലർച്ചെ ഒന്നോടെ ആശുപത്രിയിൽ നിന്ന് ചാടിപ്പോയത്

അടിവയറ്റിലെ കടുത്ത വേദനയെ തുടർന്ന് ആശുപത്രിയിലെ പേ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തിന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിരുന്നു. എന്നാൽ ശസ്ത്രക്രിയയോടുള്ള ഭയം കാരണം, പുലർച്ചെ സർജിക്കൽ വാർഡിന്റെ ജനൽച്ചില്ല് തകർത്ത ശേഷം ഇയാൾ പുറത്തേക്ക് ചാടി ഓടുകയായിരുന്നു.

രോഗിയെ കാണാതായതോടെ ആശുപത്രി അധികൃതരും സെക്യൂരിറ്റി ജീവനക്കാരും പാറശാല പോലീസും ചേർന്ന് പ്രദേശത്താകെ വ്യാപക തിരച്ചിൽ നടത്തി. ആശുപത്രിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കുറുങ്കുട്ടിക്കടുത്തുള്ള ഒരു വീടിന്റെ മുകളിൽ അവശനായ നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.