കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പരീക്ഷാ കേന്ദ്രത്തിന് പുറത്തുള്ള ഓടയുടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വിദ്യാർത്ഥികൾ അഴുക്കുചാലിൽ വീണു. ബിഎഡ് പ്രവേശന പരീക്ഷ എഴുതാനെത്തിയ ഇരുപത്തഞ്ചോളം വിദ്യാർത്ഥികൾ ആണ് ഓടയിൽ വീണത്. മാക് റോബർട്ട്ഗഞ്ചിലെ എച്ച്എൻ മിശ്ര പിജി കോളേജിലാണ് സംഭവം. വിദ്യാർത്ഥികളെ അഴുക്കുചാലിൽ നിന്ന് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറൽ ആണ്
പരീക്ഷ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഉദ്യോഗാർഥികൾ ഒരു ഫോട്ടോസ്റ്റാറ്റ് കടയ്ക്ക് മുന്നിൽ കയറി നിന്നിരുന്നു. ഇതിനു സമീപമായിരുന്നു ഓടയുണ്ടായിരുന്നത്. കൂടുതൽ ആളുകൾ എത്തിയതോടെ ഭാരം താങ്ങാനാവാതെ ഓട തകർന്നു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇതോടെ ഉദ്യോഗാർത്ഥികൾ മാലിന്യം നിറഞ്ഞ ഓടയിലേക്ക് വീഴുകയായിരുന്നു
അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ വസ്ത്രത്തിൽ ചെളിയാവുകയും അഡ്മിറ്റ് കാർഡ് അടക്കമുള്ള രേഖകൾ നനയുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിന് പിന്നാലെ ഉദ്യോഗാർത്ഥികളും അവരുടെ രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് പിന്നിലെന്നാണ് അവരുടെ ആരോപണം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.