Thursday, 30 July 2026

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി; പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

SHARE

 





ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി. രാമനാഥപുരം പട്ടണംകാത്താൻ പഞ്ചായത്തിലെ വൈഗൈ നഗർ സ്വദേശിയായ ചെല്ലമുത്തു (31) ആണ് ഭാര്യ ശർമിള (28), ഭാര്യമാതാവ് പത്മാവതി (58) എന്നിവരെ കൊലപ്പെടുത്തിയത്.

ദുബായിൽ ജോലി ചെയ്തിരുന്ന ചെല്ലമുത്തു അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഭാര്യ ശർമിളയും ചെല്ലമുത്തുവും കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്.

വ്യാഴാഴ്ച രാവിലെ ഇരുവരും തമ്മിൽ വീണ്ടും രൂക്ഷമായ തർക്കമുണ്ടായതായാണ് വിവരം. ഇതിനിടെ പ്രകോപിതനായ ചെല്ലമുത്തു കൈവശമുണ്ടായിരുന്ന അരിവാൾ ഉപയോഗിച്ച് ഭാര്യയെയും ഭാര്യമാതാവിനെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി റിപ്പോർട്ടുണ്ട്.

സംഭവത്തിന് പിന്നാലെ ചെല്ലമുത്തു സമീപത്തെ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൂടുതൽ സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.