കോട്ടയം
കേരള ഹോട്ടൽ & റസ്‌റ്റോറൻ്റ് അസോസിയേഷന്റെ ജില്ലാ സമ്മേളനവും കുടുംബസംഗമവും *സൗഹൃദം 2025* -   ഏറ്റുമാനൂർ സാൻജോസ്  കൺവെൻഷൻ സെന്ററിൽ  വച്ച് ജില്ലാ പ്രസിഡണ്ട്
എൻ പ്രതീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  ബഹുമാനപ്പെട്ട സഹകരണ,തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു.  ഡയമണ്ട് റോളർ ഫ്ലോർ മിൽ 
എം ഡി ശ്രീ ടി.കെ.അമീർ അലി, അന്ന ഫ്രൈഡ് മസാല ഗ്രൂപ്പ് എംഡി ശ്രീ ആന്റണി, ഭാരത് പ്ലാറ്റിനം ഗ്യാസ് ഡിസ്ട്രിബ്യൂട്ടർ ശ്രീ ജോർജ് ജോസഫ് എന്നിവർക്ക് ബിസിനസ് എക്സലൻസി അവാർഡും, JN ഫിഷറീസ് ആൻഡ് ഹൈപ്പർമാർക്കറ്റ് ഉടമ ശ്രീ നിയാസ്, ആര്യാസ് ഗ്രാൻഡ് ഹോട്ടൽ എം ഡി ശ്രീ ജി.രവീന്ദ്രൻ, ഇന്റഗ്രേറ്റഡ് എൻവിയോ യോൺമെന്റ് സൊലൂഷൻസ് എംഡി ശ്രീ മാത്യു മൈക്കിൾ എന്നിവർക്ക് ബെസ്റ്റ് എന്റർ പ്രണർ അവാർഡും,വുമൺ എംപവർമെന്റ് അവാർഡ് ശ്രീമതി ജാസ്മിൻ അജിക്കും  അദ്ദേഹം വിതരണം ചെയ്തു. 
ചടങ്ങിൽ  മുഖ്യ അതിഥിയായി പങ്കെടുത്ത ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ചാരിറ്റിയുടെ ഭാഗമായുള്ള അസോസിയേഷന്റെ സുരക്ഷാ പദ്ധതിയുടെ ഫണ്ട് വിതരണം ചെയ്തു. സംഘടനയുടെ സീനിയർ നേതാവ് സി.ജെ ചാർലിയെ ആദരിച്ചു. 
യോഗത്തിൽ അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ മുഖ്യപ്രഭാഷണം നടത്തുകയും വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യുകയും ചെയ്തു. പാഠ്യേതര വിഷയങ്ങൾക്കുള്ള അവാർഡ് വിതരണം ബഹു. ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ  ശ്രീമതി ലൗലി ജോർജ് പടികരയും, സുരക്ഷാ പദ്ധതിയുടെ സർട്ടിഫിക്കറ്റ് വിതരണം മുൻസിപ്പൽ പ്രതിപക്ഷ നേതാവും വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറിയുമായ 
ശ്രീ ഇ.എസ് ബിജു നിർവഹിക്കുകയും ചെയ്തു. മികച്ച A ഗ്രേഡ് യൂണിറ്റിനുള്ള അവാർഡ് വിതരണം സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ്  വിതരണം ചെയ്തു. യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റ് പ്രസിഡണ്ട് എൻ. പി തോമസ്, ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് റോയ് ജോർജ്,വി.ടി ഹരിഹരൻ,കെ. എം രാജ, റോയ് മഡോണ, അബ്ദുൾ സമദ് ,ടി.ജെ മനോഹരൻ, എം എസ് അജി,നാസർ ബി താജ്, ബെന്നി സി ജെ , കെ.കെ ഫിലിപ്പ് കുട്ടി,ആർ.സി നായർ, ബേബി തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന്  കോട്ടയം എക്കോസ് ഓർഗസ്ട്ര അവതരിപ്പിച്ച ഗാനമേളയും നടന്നു. ജില്ലാ പ്രസിഡണ്ട് എൻ പ്രതീഷിന്റെ അധ്യക്ഷതയിൽ രാവിലെ നടന്ന ജനറൽ കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ്,സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പ്രസാദ് ആനന്ദ ഭവൻ, കെ.എം രാജ, വി ടി ഹരിഹരൻ,ഷിനാജ് റഹ്മാൻ, സി. സന്തോഷ്,ഫസൽ റസ്മാൻ, എൻ എം ആർ റസാഖ്, ആർ.സി നായർ,കെ.കെ ഫിലിപ്പ് കുട്ടി,ടി.സി അൻസാരി, ഷാഹുൽഹമീദ്, ബോബി തോമസ്, വേണുഗോപാലൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ആർ.സി നായരെ രക്ഷാധികാരി ആയും, കെ കെ ഫിലിപ്പ് കുട്ടിയെ പ്രസിഡണ്ടായും, ഷാഹുൽ ഹമീദിനെ സെക്രട്ടറിയായും, മനോജ് കുമാർ പി  ട്രഷറർ ആയും, ബിജോയ് വി.ജോർജ് വർക്കിംഗ് പ്രസിഡണ്ടായും, വേണുഗോപാലൻ നായർ,ഗിരീഷ് മത്തായി, ജോസ് ജോസഫ് എന്നിവർ വൈസ് പ്രസിഡണ്ട്മാരായും, അനിയൻ ജേക്കബ്, എ. കെ ബഷീർ, അൻസാരി എ.കെ, ബിനു പി.എസ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും, ടി.സി അൻസാരി, ബോബി തോമസ് എന്നിവർ സംസ്ഥാന എക്സിക്യൂട്ടീവ് പ്രതിനിധികളായുമുള്ള ഭരണസമിതിയെ വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു .
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




