Sunday, 2 November 2025

സൂപ്പർ മാർക്കറ്റിൽ പൊട്ടിത്തെറി, ജീവൻ നഷ്ടമായത് 23 പേർക്ക്

SHARE


സൊനോറ: ലാറ്റിനമേരിക്കൻ രാജ്യമായ മെക്‌സിക്കോയിൽ സൂപ്പർ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയാണ് മരിച്ചത്. 12ലേറെ പേർക്ക് പരിക്കേറ്റു. മെക്‌സിക്കോയിലെ വടക്കന്‍ സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ ഹെര്‍മോസില്ലോയിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിന് പിന്നാലെയുണ്ടായ തീപിടിത്തത്തിലാണ് ആളുകൾ മരിച്ചതെന്നും സ്ഫോടനമുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു. 

രാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ ഡേ ഓഫ് ദ ഡെഡുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കുള്ള ഒരുക്കത്തിനിടെയാണ് ദുരന്തം. തീപ്പിടിത്തമുണ്ടായത് ട്രാന്‍സ്ഫോര്‍മറില്‍ നിന്നാകാമെന്നാണ് പ്രാഥമിക നി​ഗമനം. മരിച്ചവരില്‍ പലരും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു ഭീകരവാദ ആക്രമണമാണെന്ന അഭ്യൂഹം അധികൃതർ തള്ളി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സൊനോറ സംസ്ഥാന ഗവര്‍ണര്‍ അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.