തിരുവനന്തപുരം; വിഴിഞ്ഞത്ത് അവധിയിലുള്ള ജീവനക്കാരുടെ ശമ്പളം എഴുതിയെടുത്തും സാധനങ്ങളെത്തിക്കുന്നവരുടെ പേരില്‍ വാങ്ങുന്ന വിലയേക്കാള്‍ അധികവിലയെഴുതിയും പണം തട്ടിയെടുത്ത റെസ്റ്റോറന്റ് മാനേജര്‍ അറസ്റ്റില്‍. വിഴിഞ്ഞത്തെ 'കടല്‍' റെസ്റ്റോറന്റിലെ മാനേജരായ കണ്ണീര്‍ ചിറക്കര സ്വദേശി മുഹമ്മദ് ദില്‍ഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉടമയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരത്തില്‍ ഒന്‍പതുലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.
സ്ഥാപനത്തിലെ ജീവനക്കാര്‍ അവധിയെടുക്കുന്ന ദിവസം ആ ജീവനക്കാര്‍ ജോലിയിലുണ്ടെന്ന് കാണിച്ച് അവരുടെ ശമ്പളം വൗച്ചറെഴുതി തട്ടിയെടുക്കുന്നതായിരുന്നു പ്രതിയുടെ രീതി. ഇതിനുപുറമേ റെസ്റ്റോറന്റിലേക്ക് മത്സ്യം അടക്കം എത്തിക്കുന്ന വിതരണക്കാര്‍ക്ക് യഥാര്‍ത്ഥ വില നല്‍കിയ ശേഷം ഇവരുടെ വൗച്ചറില്‍ ഇരട്ടിവില എഴുതിയും പ്രതി പണം തട്ടിയിരുന്നു. അടുത്തിടെ ഉടമ നടത്തിയ പരിശോധനയിലാണ് മാനേജരുടെ തട്ടിപ്പ് വ്യക്തമായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
 by
 by 


 
 
 
 
 
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.