Showing posts with label ന്യൂസ്‌. Show all posts
Showing posts with label ന്യൂസ്‌. Show all posts

Tuesday, 7 January 2025

ടി​ബ​റ്റി​ല്‍ ഭൂ​ച​ല​ന​ത്തി​ല്‍ മ​ര​ണം 126 ആ​യി

ടി​ബ​റ്റി​ല്‍ ഭൂ​ച​ല​ന​ത്തി​ല്‍ മ​ര​ണം 126 ആ​യി



കാ​ഠ്മ​ണ്ഡു:​നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​ക്ക​ടു​ത്ത് ടി​ബ​റ്റി​ല്‍ ഉ​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ മ​ര​ണം 126 ആ​യി. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്നു. 60ല്‍ ​അ​ധി​കം പേ​ര്‍​ക്ക് പ​രി​ക്കു​ണ്ട്.  ഇ​ന്ത്യ​ൻ സ​മ​യം 6.35നാ​ണ് ഭൂ​ക​മ്പ​മു​ണ്ടാ​യ​ത്. 7.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണു​ണ്ടാ​യ​ത്.  കാ​ഠ്മ​ണ്ഡു അ​ട​ക്കം പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ന്ത്യ​യി​ൽ ബി​ഹാ​ര്‍, ആ​സാം, പ​ശ്ചി​മ ബം​ഗാ​ള്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ക​മ്പ​ന​മു​ണ്ടാ​യി. വ​ട​ക്ക​ൻ നേ​പ്പാ​ളാ​യി​രു​ന്നു പ്ര​ഭ​വ കേ​ന്ദ്രം.  ചൈ​ന​യു​ടെ​യും ബം​ഗ്ലാ​ദേ​ശി​ന്‍റെ​യും ചി​ല ഭാ​ഗ​ങ്ങ​ളി​ലും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ആ​ളു​ക​ൾ ഭ​യ​ന്ന് വീ​ടു​ക​ൾ​ക്കും അ​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ​ക്കും പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




Sunday, 5 May 2024

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാക്കളെ തല്ലിക്കൊന്നു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാക്കളെ തല്ലിക്കൊന്നു

 
ഷിലോങ് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേരെ മേഘാലയയിൽ തല്ലിക്കൊന്നു. ഈസ്റ്റേണ്‍ വെസ്റ്റ് ഖാസി ഹില്‍സിലെ നോങ്തിലേ ഗ്രാമത്തിലാണ് സംഭവം. 17കാരിയെ യുവാക്കൾ വീട്ടില്‍ കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ  ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. തുടര്‍ന്ന് യുവാക്കളെ നാട്ടുകാര്‍ പിടികൂടി. ഇതിനുപിന്നാലെ 1500ഓളം പേര്‍  തടിച്ചുകൂടി. തുടര്‍ന്ന് രണ്ടുപേരെയും സമീപത്തെ കമ്യൂണിറ്റി ഹാളിലെത്തിച്ചു. ഇവിടെവച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



Thursday, 11 April 2024

സ​ന്ദേ​ശ്ഖാ​ലി ലൈം​ഗി​കാ​തി​ക്ര​മം, ഭൂ​മി​ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം

സ​ന്ദേ​ശ്ഖാ​ലി ലൈം​ഗി​കാ​തി​ക്ര​മം, ഭൂ​മി​ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം


കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ സ​ന്ദേ​ശ്ഖാ​ലി ഗ്രാ​മ​ത്തി​ലെ ഭൂ​മി ത​ട്ടി​പ്പും ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സു​ക​ളി​ൽ കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം. ക​ൽ​ക്ക​ട്ട ഹൈ​ക്കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.  നീ​തി​യു​ക്ത​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ടി.​എ​സ്. ശി​വ​ജ്ഞാ​നം, ജ​സ്റ്റീ​സ് ഹി​ര​ൺ​മ​യ് ഭ​ട്ടാ​ചാ​ര്യ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് കൈ​മാ​റി​യ​ത്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ പീ​ഡ​ന​പ​രാ​തി ന​ൽ​കി​യ സ​ന്ദേ​ശ്‍​ഖാ​ലി​യി​ലെ ഒ​രു കൂ​ട്ടം സ്ത്രീ​ക​ളു​ടെ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ വി​ധി. ഇ​ര​ക​ൾ​ക്കും സാ​ക്ഷി​ക​ൾ​ക്കും ര​ഹ​സ്യ​സ്വ​ഭാ​വം ഉ​റ​പ്പാ​ക്കാ​നും പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാ​നും ഒ​രു പോ​ർ​ട്ട​ൽ രൂ​പീ​ക​രി​ക്കാ​നും കോ​ട​തി സി​ബി​ഐ​യോ​ട് നി​ർ​ദ്ദേ​ശി​ച്ചു. 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



Monday, 1 April 2024

3000 തൊഴിലുകൾ! ഫോർഡിനെ നെഞ്ചോട് ചേർത്ത് തമിഴ്നാട്

3000 തൊഴിലുകൾ! ഫോർഡിനെ നെഞ്ചോട് ചേർത്ത് തമിഴ്നാട്


ഇന്ത്യയിൽ ബ്രാൻഡ് വിൽപ്പനയും പ്രവർത്തനങ്ങളും വീണ്ടും ആരംഭിക്കുന്നതിൻ്റെ സാധ്യതകൾ വിലയിരുത്താൻ  ഫോർഡ് മോട്ടോർ കമ്പനിയുടെ ഇൻ്റർനാഷണൽ മാർക്കറ്റ്സ് ഗ്രൂപ്പ് പ്രസിഡൻ്റ് കേ ഹാർട്ട്, അടുത്തിടെ ഇന്ത്യയിൽ എത്തിയിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ഇന്ത്യയിൽ ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോമുകൾ പ്രാദേശികവൽക്കരിക്കുന്നതിനുള്ള സാധ്യത ഫോർഡ് കമ്പനി പര്യവേക്ഷണം ചെയ്യുകയാണെന്ന് ഓട്ടോകാർ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  അതേസമയം കേ ഹാർട്ടിൻ്റെ കൃത്യമായ സന്ദർശന ഉദ്ദേശ്യത്തെക്കുറിച്ച് പ്രതികരിക്കാൻ ഫോർഡ് ഇന്ത്യയുടെ ഔദ്യോഗിക വക്താവ് വിസമ്മതിച്ചു. എന്നാൽ ഫോർഡിലെ മുതിർന്ന നേതാക്കൾ കണ്ടുമുട്ടിയെന്നും ഭാവിയിലെ ഉപയോഗം പര്യവേക്ഷണം ചെയ്യുന്നതിനായി കമ്പനി ഒരു പഠനം നടത്തുകയാണെന്നും ഇതിൽ തമിഴ്‌നാട് സർക്കാരിൻ്റെ വിലമതിക്കാനാവാത്ത പിന്തുണക്ക് തങ്ങളുടെ ആത്മാർത്ഥമായ അഭിനന്ദനം അറിയിച്ചുവെന്നും ഫോർഡ് വൃത്തങ്ങൾ പറയുന്നു. തങ്ങളുടെ ആസ്ഥാനത്ത് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 2,500 മുതൽ 3,000 വരെ അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിടുന്നുവെന്നും ഫോർഡ് അധികൃതർ പറയുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





Thursday, 21 December 2023

 KSEB യ്ക്ക് പാലാക്കാരോട് വിരോധമോ...?

KSEB യ്ക്ക് പാലാക്കാരോട് വിരോധമോ...?

പാലാക്കാരെ നക്ഷത്രമെണ്ണിക്കാൻ  കച്ചകെട്ടി കെഎസ്ഇബി
പാലാ: പാലായിലെ ഏറ്റവും വലിയ ജനദ്രോഹ സ്ഥാപനമായി മാറുകയാണ് വൈദ്യുതി വകുപ്പ്. മഴ പെയ്താലും കാറ്റടിച്ചാലും എന്തിന് മഴ പെയ്യാൻ സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിപ്പ് നൽകിയാൽപോലും വൈദ്യുതി നിലയ്ക്കുന്ന അവസ്ഥയാണിവിടെ. 

നിരന്തര വൈദ്യുതി തടസ്സങ്ങളെ തുടർന്ന് പാലായിലെ ജനങ്ങൾ പൊറുതിമുട്ടിയ അവസ്ഥയിലാണ്. വൈദ്യുതി തകരാറുകൾ പരിഹരിക്കാനെന്ന പേരിൽ ഏതാനും നാൾ മുമ്പ് എ ബി സി കേബിൾ സ്ഥാപിച്ചതോടെയാണ് പാലായിലെ ജനങ്ങളുടെ ദുരിതം വർദ്ധിച്ചത്. വൈകുന്നേരങ്ങയിൽ വൈദ്യുതി തടസപ്പെട്ടാൽ പിന്നെ പിറ്റേന്ന് ഉച്ചകഴിഞ്ഞ് മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കൂ എന്ന പിടിവാശിയും വൈദ്യുതി ബോർഡിനു മാത്രം സ്വന്തമാണ്.

വൈദ്യുതി തടസ്സപ്പെട്ടതു സംബന്ധിച്ചു വൈദ്യുതി ഭവനിൽ പരാതി പറഞ്ഞ ശേഷം എപ്പോൾ പുന:സ്ഥാപിക്കുമെന്ന് ചോദിച്ചാൽ കണ്ണും വായും മിഴിക്കും. രാത്രി കാലങ്ങളിൽ  ഇത്രയും വലിയ ഒരു ഇലക്ട്രിക്കൽ സെക്ഷൻ നോക്കാൻ മൂന്ന് ജീവനക്കാർ പോലും ഉണ്ടാവാത്ത അവസ്ഥയാണ്. 

കവീക്കുന്ന്, കൊച്ചിടപ്പാടി, മൂന്നാനി അടക്കം പല മേഖലകളിൽ ഇന്നലെ പകൽ മാത്രം നാലിലേറെ തവണ ഇവിടെ  വൈദ്യുതി മുടങ്ങിയിരുന്നു. രാത്രി 11 മണിയോടെ വീണ്ടും വൈദ്യുതി തടസ്സമായി. തകരാർ കണ്ടു പിടിക്കാൻ സാധിക്കാത്തതിനാൽ മേഖലയാകെ ഇരിട്ടിലായി.






ഇതുമൂലം വീടുകളിലെയും പല സ്ഥാപനങ്ങളിലെയും ഫിഡ്ജുകളിലും മറ്റും സൂക്ഷിച്ചു വച്ചിരുന്ന മരുന്നുകൾ, മത്സ്യ മാംസ ഉത്പന്നങ്ങൾ മുതലായവ നശിച്ചുപോകുന്ന സ്ഥിതി വിശേഷമാണ് ഇപ്പോൾ. കടുത്ത ആവിയായതിനാൽ പ്രായമായവരും കുഞ്ഞുകുട്ടികളും കറൻ്റ് ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിലായി. പരീക്ഷ എഴുതുന്ന കുട്ടികളെയും വൈദ്യുതി തകരാർ ബുദ്ധിമുട്ടിലാക്കി. പാലായിലെയും പരിസര പ്രദേശങ്ങളിലെയും നിരന്തര വൈദ്യുതി തകരാർ സംബന്ധിച്ചു നവോത്ഥാന യാത്ര പാലായിൽ എത്തിയപ്പോൾ യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സംസ്ഥാന സെക്രട്ടറി ടോമി കുറ്റിയാങ്കൽ പരാതി നൽകിയിട്ടുണ്ട്
ലേഖകൻ എബി