ഇന്ത്യയിൽ ബ്രാൻഡ് വിൽപ്പനയും പ്രവർത്തനങ്ങളും വീണ്ടും ആരംഭിക്കുന്നതിൻ്റെ സാധ്യതകൾ വിലയിരുത്താൻ ഫോർഡ് മോട്ടോർ കമ്പനിയുടെ ഇൻ്റർനാഷണൽ മാർക്കറ്റ്സ് ഗ്രൂപ്പ് പ്രസിഡൻ്റ് കേ ഹാർട്ട്, അടുത്തിടെ ഇന്ത്യയിൽ എത്തിയിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ഇന്ത്യയിൽ ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോമുകൾ പ്രാദേശികവൽക്കരിക്കുന്നതിനുള്ള സാധ്യത ഫോർഡ് കമ്പനി പര്യവേക്ഷണം ചെയ്യുകയാണെന്ന് ഓട്ടോകാർ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കേ ഹാർട്ടിൻ്റെ കൃത്യമായ സന്ദർശന ഉദ്ദേശ്യത്തെക്കുറിച്ച് പ്രതികരിക്കാൻ ഫോർഡ് ഇന്ത്യയുടെ ഔദ്യോഗിക വക്താവ് വിസമ്മതിച്ചു. എന്നാൽ ഫോർഡിലെ മുതിർന്ന നേതാക്കൾ കണ്ടുമുട്ടിയെന്നും ഭാവിയിലെ ഉപയോഗം പര്യവേക്ഷണം ചെയ്യുന്നതിനായി കമ്പനി ഒരു പഠനം നടത്തുകയാണെന്നും ഇതിൽ തമിഴ്‌നാട് സർക്കാരിൻ്റെ വിലമതിക്കാനാവാത്ത പിന്തുണക്ക് തങ്ങളുടെ ആത്മാർത്ഥമായ അഭിനന്ദനം അറിയിച്ചുവെന്നും ഫോർഡ് വൃത്തങ്ങൾ പറയുന്നു. തങ്ങളുടെ ആസ്ഥാനത്ത് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 2,500 മുതൽ 3,000 വരെ അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിടുന്നുവെന്നും ഫോർഡ് അധികൃതർ പറയുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.