കോൽക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലി ഗ്രാമത്തിലെ ഭൂമി തട്ടിപ്പും ലൈംഗികാതിക്രമക്കേസുകളിൽ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം. കൽക്കട്ട ഹൈക്കോടതിയുടേതാണ് ഉത്തരവ്. നീതിയുക്തമായ അന്വേഷണം ആവശ്യമാണെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റീസ് ടി.എസ്. ശിവജ്ഞാനം, ജസ്റ്റീസ് ഹിരൺമയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അന്വേഷണം സിബിഐക്ക് കൈമാറിയത്. തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പീഡനപരാതി നൽകിയ സന്ദേശ്ഖാലിയിലെ ഒരു കൂട്ടം സ്ത്രീകളുടെ ഹർജി പരിഗണിക്കവേയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. ഇരകൾക്കും സാക്ഷികൾക്കും രഹസ്യസ്വഭാവം ഉറപ്പാക്കാനും പരാതികൾ സമർപ്പിക്കാനും ഒരു പോർട്ടൽ രൂപീകരിക്കാനും കോടതി സിബിഐയോട് നിർദ്ദേശിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക