Wednesday, 11 February 2026

പ്രതിഫലത്തില്‍ നിന്ന് 15 ലക്ഷം കുറയ്ക്കല്‍, അനുകൂലിക്കാതെ ബിജു മേനോന്‍; കടുത്ത നടപടിക്ക് നിര്‍മ്മാതാക്കള്‍

SHARE

 


സിനിമകളുടെ പ്രൊമോഷനുമായി ബിജു മേനോന്‍ സഹകരിക്കുന്നില്ലെന്ന നിര്‍മ്മാതാക്കളുടെ ആരോപണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം അടുത്ത തലത്തിലേക്ക്. താരങ്ങൾ സിനിമാ പ്രമോഷനിൽ പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ അമ്മ സംഘടനയുടെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ് നിർമ്മാതാക്കൾ. കരാർ പ്രകാരം പ്രമോഷന് വരാൻ തയ്യാറാകാത്ത ബിജു മേനോൻ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ചാനൽ പ്രമോഷന് പങ്കെടുക്കാമെന്ന് ഏറ്റിട്ടില്ലെന്ന് നിർമ്മാതാക്കൾക്ക് മറുപടി നൽകിയ ബിജു മേനോൻ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.


ബിജു മേനോൻ നായകനായ നടന്ന സംഭവം എന്ന ചിത്രത്തിന്റെ പ്രമോഷൻ മുടങ്ങിയതോടെ ഒടിടിയിൽ നിന്ന് കിട്ടാനുള്ള 25ലക്ഷം രൂപ മുടങ്ങിയെന്നാണ് നിർമ്മാതാവും സംവിധായകനുമായ അനൂപ് കണ്ണന്റെ പരാതി. പരാതിയിൽ ഇടപെട്ട നിർമ്മാതാക്കളുടെ സംഘടന 15 ലക്ഷം രൂപ ബിജു മേനോൻ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. പ്രൊമോഷനിൽ പങ്കെടുക്കാൻ ധാരണയില്ലെന്നാണ് നടന്റെ മറുപടി. എന്നാൽ കരാറിൽ അത് വ്യക്തമെന്ന് നിർമ്മാതാക്കള്‍ ആവര്‍ത്തിച്ചു. എന്നിട്ടും പരിഹാരം നീണ്ടതോടെ നിർമ്മാതാക്കളുടെ സംഘടന മറ്റൊരു സമവായ ഫോർമുല മുന്നോട്ട് വച്ചിരുന്നു. ലിസ്റ്റിൻ സ്റ്റീഫന്റെ അടുത്ത ചിത്രത്തിൽ ബിജു മേനോനാണ് നായകൻ. ഈ 15 ലക്ഷം രൂപ ബിജു മേനോന്റെ പ്രതിഫല തുകയിൽ നിന്ന് ഈടാക്കുമെന്ന് ബിജു മേനോനെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിലും ബിജു മേനോൻ അനുകൂലമായല്ല പ്രതികരിക്കുന്നത്. ഇതാണ് നിർമ്മാതാക്കളെ പ്രകോപിപ്പിച്ചത്.

സിനിമയുടെ മുഖം താരങ്ങളാണ്. അഭിനയിച്ച സിനിമ പ്രചരിപ്പിക്കാൻ അവർക്ക് ബാധ്യത മാത്രമല്ല കരാർ പ്രകാരം വേതനവും നൽകിയിട്ടുണ്ട്. എന്നിട്ടും അവർ തയ്യാറായില്ലെങ്കിൽ താരങ്ങളുമായി നിസ്സഹകരണത്തിനും മടിക്കില്ലെന്നാണ് നിർമ്മാതാക്കളുടെ സംഘടനയുടെ നിലപാട്. ഒരു കോൾ ഷീറ്റ് നഷ്ടം, സിനിമയ്ക്ക് പുറത്തുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള വിമുഖത ഇക്കാരണങ്ങൾ കൊണ്ട് പൊതുവെ ഒരു വിഭാഗം താരങ്ങൾക്ക് പ്രൊമോഷനോട് താത്പര്യമില്ല. നേരത്തെ അമ്മ സംഘടനയ്ക്ക് മുന്നിൽ ഈ വിഷയം പരിഗണിച്ചിരുന്നെങ്കിലും കാര്യമായ ചർച്ചകളുണ്ടായിട്ടില്ല. നിർമ്മാതാക്കൾ ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതോടെ അമ്മ സംഘടനയ്ക്കും വിഷയത്തില്‍ നിലപാട് പറയേണ്ടി വരും.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.