കൊല്ലം: കൊട്ടാരക്കരയിൽ നിന്നും കഴിഞ്ഞ ദിവസം പിടിയിലായ ബംഗ്ലാദേശികൾ ഹോട്ടൽ നടത്തിപ്പിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് അടക്കം സ്വന്തമാക്കി. കൊല്ലം നീണ്ടകരയിലാണ് ഇവർ രണ്ട് മാസത്തോളം ഹോട്ടൽ നടത്തിയത്. ബംഗ്ലാദേശിലേക്ക് മുങ്ങിയ മുംതാസിന്റെ പേരിലാണ് ഇവർ ലൈസൻസ് നേടിയത്. അതേസമയം ഹോട്ടൽ നടത്തിയത് ബംഗ്ലാദേശികളാണെന്ന് അറിയില്ലെന്നാണ് കടയുടമ മജീദ് പറയുന്നത്.
2027 വരെ ഹോട്ടൽ നടത്താനാണ് ഇവർ ലൈസൻസ് സ്വന്തമാക്കിയത്. ഹോട്ടലിനെ തൊഴിൽ വകുപ്പുമായി ബന്ധിപ്പിക്കാൻ നീക്കം ആരംഭിച്ചതോടെയാണ് ഇവർ സ്ഥാപനം മതിയാക്കിയത്. പശ്ചിമ ബംഗാളിൽ നിന്നാണ് ഇവർ വ്യാജ ആധാർ കാർഡ് സ്വന്തമാക്കിയത്. അവിടെ നിന്നുമാണ് കേരളത്തിൽ എത്തിയതും ബാക്കിയുള്ള വ്യാജരേഖകൾ സ്വന്തമാക്കിയതും.
കഴിഞ്ഞ ദിവസം 10 ബംഗ്ലാദേശികളെയാണ് കൊട്ടാരക്കരയിൽ നിന്നും പിടികൂടിയത്. കൊല്ലം ജില്ലയിലെ മേൽവിലാസത്തിലുള്ള ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് എന്നിവ ഇവരുടെ കയ്യിൽ നിന്നും കണ്ടെടുത്തിരുന്നു. പതിമൂന്ന് വർഷമായി ഇവർ കേരളത്തിലുണ്ട്. കസ്റ്റഡിയിലെടുത്തവരെ ഭീകരവിരുദ്ധ സ്ക്വാഡിലെയും മിലിട്ടറി ഇന്റലിജൻസിലെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. പിടിയിലായവരെ ഫോറിൻ രജിസ്‌ട്രേഷൻ വകുപ്പിനു കൈമാറുകയും ഡിറ്റെൻഷൻ സെന്ററിലേക്കു മാറ്റുകയും ചെയ്യും. അടുത്ത കാലത്തായി കേരളത്തിൽ നിന്നും മുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ഭീകരവിരുദ്ധ സേന ശേഖരിക്കുന്നുണ്ട്.
അന്യസംസ്ഥാന തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ അവസരമുള്ള കേരളത്തിൽ അവരെ ജോലിക്കെടുക്കുന്ന തൊഴിലുടമകളും, അവർ താമസിക്കാനായി വരുന്ന ടൂറിസ്റ്റ്ഹോം,ലോഡ്ജ്, മാസ വാടകയ്ക്ക് മുറികൾ നൽകുന്ന ആളുകൾ ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു.
ബന്ധപ്പെട്ട അധികാരികളുടെ അറിയിപ്പിനെ തുടർന്ന് പൊതുജന താൽപര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.