മുടി മുറിച്ചതിന് 5.2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട സ്ത്രീയുടെ അപ്പീൽ ഭാഗികമായി അനുവദിച്ച് സുപ്രീം കോടതി. പരാതിക്കാരിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവായി. മുടി മുറിച്ചത് മൂലം തനിക്ക് ജോലിയിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതിലേക്കും, മോഡലിംഗ് കരിയർ അവസരങ്ങളെ ബാധിക്കുന്നതിലേക്കും എത്തുകയും വിഷാദത്തിന് കാരണമായി മാറിയതായും അവർ അവകാശപ്പെട്ടു. എന്നിരുന്നാലും, ഹാജരാക്കിയ തെളിവുകൾ ഇത്രയും ഉയർന്ന തുക നഷ്ടപരിഹാരം നൽകുന്നതിനുള്ള ന്യായീകരണമല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
മോശമായ രീതിയിൽ മുടി മുറിച്ചതിന് നഷ്ടപരിഹാരം നൽകുക, അനുമാനങ്ങളെയോ അവകാശവാദങ്ങളെയോ മാത്രം അടിസ്ഥാനമാക്കിയല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. യഥാർത്ഥ നഷ്ടം ബോധ്യപ്പെടുത്തുന്ന വിശ്വസനീയമായ തെളിവുകളുടെ പിന്തുണ ആവശ്യമാണ്.
2018 ഏപ്രിൽ 12ന്, പരാതിക്കാരി ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ ബ്യൂട്ടി സലൂണിൽ മുടിവെട്ടാൻ പോയി. പക്ഷേ അവർ മുടി തീരെ ചെറുതാക്കി മുറിച്ചതായി യുവതി ആരോപിക്കുന്നു. സേവനത്തിൽ അതൃപ്തിയുണ്ടായ അവർ 2018 ജൂലൈയിൽ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകി. 2021 സെപ്റ്റംബർ 21ന്, സേവനത്തിലെ പോരായ്മയും മെഡിക്കൽ അനാസ്ഥയും ചൂണ്ടിക്കാട്ടി ബ്യൂട്ടി സലൂൺ കുറ്റക്കാരെന്ന് കമ്മീഷൻ കണ്ടെത്തി. അവർക്ക് 2 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവായി. ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവിൽ അതൃപ്തി പ്രകടിപ്പിച്ച ഹോട്ടൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. നഷ്ടപരിഹാര തുക വീണ്ടും വിലയിരുത്താൻ സുപ്രീം കോടതി കേസ് ഉപഭോക്തൃ കമ്മീഷനിലേക്ക് തിരികെ അയച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.