Wednesday, 11 March 2026

പാചകവാതകക്ഷാമം രൂക്ഷമാക്കി പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യയിൽ ഹോട്ടൽ വ്യവസായത്തിന് താഴ് വീഴുന്നു

SHARE



 വാണിജ്യ മേഖലയിലേക്കുള്ള എൽപിജി വിതരണം നിറുത്തി

കൊച്ചി/ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ത്യയിൽ പാചക വാതക വിതരണം തടസപ്പെട്ടതോടെ രാജ്യത്താകെ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും താഴ് വീഴുന്നു. പ്രതിസന്ധി മറികടക്കാൻ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി വിതരണം എണ്ണക്കമ്പ നികൾ നിറുത്തി. ഇറാൻ യുദ്ധം കാരണം ഗൾഫ് രാജ്യങ്ങൾ ഉത്പാദനം കുറച്ചതും ഹോർമുസ് കടലിടുക്കിലൂടെ  ഗതാഗതം തടസപ്പെട്ടതുമാണ് ക്ഷാമ കാരണം.

ഗാർഹിക കണക്ഷനും നിയന്ത്രണത്തോടെയാണ് നൽകുന്നത്. കഴിഞ്ഞയാഴ്ചവരെ ബുക്കു ചെയ്താൽ അടുത്ത ദിവസം ഗ്യാസ്കിട്ടുമായിരുന്നു. ഇപ്പോൾ ബുക്കിംഗ് ഇടവേള 25 ദിവസമാക്കിയിട്ടുണ്ട്. അതേ സമയം, ഗാർഹിക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇന്നലെ അവശ്യസാധന നിയമം നടപ്പാക്കി. ഇതനുസരിച്ച് എൽ.പി.ജി, സി.എൻ.ജി, പൈപ്പ്ഡ് ഗ്യാസ്തുടങ്ങിയ മുൻഗണന മേഖലകൾക്ക് നൽകിയ ശേഷമേ പ്രകൃതി വാതകം മറ്റുള്ളവർക്കു ലഭ്യമാക്കൂ.സി.എൻ.ജി,പൈപ്പ്ഡ്‌ പാചക വാതകം എന്നിവ മാത്രമാണ് പ്രകൃതി വാതക വിതരണത്തിൽ മുൻഗണന നൽകിയിരുന്നത്.

അവശ്യസേവനമേഖലകളായ ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ മുൻഗണനാ മേഖലകളിലേക്ക് മാത്രമായി വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം നിയന്ത്രിക്കും. ഗാർഹിക ഉപഭോക്താക്കൾക്കും ഗാർഹികേതര മേഖലകൾക്കും പാചക വാതകം ഉറപ്പാക്കുന്നതിന് ഉത്പാദനം വർദ്ധിപ്പിക്കാനും ആവശ്യമായ സ്റ്റോക്ക് സൂക്ഷിക്കാനും പെട്രോളിയം മന്ത്രാലയം നടപടി തുടങ്ങിയെന്ന്ബി.പി.സി.എല്ലും ഐ. ഒ.സിയും എച്ച്.പി.സി.എല്ലും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. 

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനുകളുടെ അഭ്യർത്ഥനയെ തുടർന്ന്
ഹോട്ടലുകൾ, റെസ്‌റ്റോറൻ്റ കൾ തുടങ്ങിയ വാണിജ്യ മേഖലകളിൽ പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ 3 എണ്ണ കമ്പനികളെയും എക്സിക്യൂട്ടീവ് ഡയറക്ടർമാരെ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ സമിതി രൂപീകരിച്ചു.
 റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നതിനുള്ള സാധ്യതയും വിദേശകാര്യമന്ത്രാലയം പരിശോധിക്കുന്നുണ്ട്.
 സാധാരണക്കാരെ ബാധിക്കാത്ത വിധം വില പിടിച്ചു നിറുത്താനുള്ള സാമ്പത്തിക പാക്കേജുകളും യോഗം ചർച്ച ചെയ്തു. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


 വിതരണത്തിൽ മുൻഗണന

🔴 ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകം 🔴പൈപ്പ് വഴിയുള്ള എൽപിജി🔴 
🔴 സിഎൻജി വിതരണം🔴 ആശുപത്രി സ്കൂൾ തുടങ്ങിയവയ്ക്കുള്ള വാണിജ്യ എൽപിജി 

 തടസ്സം 

🔴 ഹോട്ടൽ റസ്റ്റോറന്റ് മേഖലകൾ 🔴 വളം ഉത്പാദനം അടക്കമുള്ള മേഖലകളുടെ പ്രവർത്തനം 

































ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.