Showing posts with label Iran. Show all posts
Showing posts with label Iran. Show all posts

Thursday, 16 July 2026

ഹോർമുസിന് പിന്നാലെ, ചെങ്കടലിലെ കപ്പൽ ഗതാഗതം തടയാൻ ഇറാൻ-ഹൂതി നീക്കം, വൻ പ്രതിസന്ധി സൃഷ്ടിക്കും

ഹോർമുസിന് പിന്നാലെ, ചെങ്കടലിലെ കപ്പൽ ഗതാഗതം തടയാൻ ഇറാൻ-ഹൂതി നീക്കം, വൻ പ്രതിസന്ധി സൃഷ്ടിക്കും


 ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിച്ച ഇറാൻ, യെമനിലെ ഹൂതി സഖ്യകക്ഷികളുടെ സഹായത്തോടെ ചെങ്കടലിലേക്കുള്ള പ്രധാന സമുദ്രപാതയും തടസ്സപ്പെടുത്താനുള്ള നീക്കത്തിലാണെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ അമേരിക്ക ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ മേഖലയിലെ സമ്മർദം വർധിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.

ചെങ്കടലിലെ എണ്ണക്കടത്തിന്റെ പ്രധാന പാതയായ ബാബ് അൽ-മന്ദബ് കടലിടുക്ക് തടയാനാണ് ഇറാൻ ഹൂതികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലോകത്തെ എണ്ണ, വാതക വിതരണത്തിൽ ഈ പാതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണ് ബാബ് അൽ-മന്ദബ്. സൗദി യെമനിൽ ആക്രമണം തുടരുകയാണെങ്കിൽ ഈ പാതയടക്കുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറാന്റെ അഭ്യർത്ഥനയെത്തുടർന്ന് ഹൂതികൾ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപം മിസൈലുകളും ഡ്രോണുകളും വിന്യസിച്ചതായി സൂചനയുണ്ട്. ഈ പാതയിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ അത്യാധുനിക ആയുധങ്ങൾ വേണമെന്നില്ലെന്നും ലളിതമായ ആയുധങ്ങൾ ഉപയോഗിച്ച് പോലും ഇത് സാധ്യമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.  ലോകത്തെ ഊർജ്ജ വിതരണത്തിന്റെ ഏകദേശം 7 ശതമാനവും ചെങ്കടൽ വഴിയാണ് നടക്കുന്നത്. സൗദി അറേബ്യ തങ്ങളുടെ ഊർജ്ജ കയറ്റുമതിയുടെ 70 ശതമാനവും ചെങ്കടലിലെ യാൻബു തുറമുഖം വഴിയാണ് നിലവിൽ തിരിച്ചുവിട്ടിരിക്കുന്നത്.അതിനാൽ ഹൂതികളുടെ നീക്കം ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷമാക്കാൻ കാരണമാകും.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക