കണ്ണൂർ: റേഷൻകടകളിലെ നീണ്ട കാത്തിരിപ്പിന് പരിഹാരമായി എ.ടി.എം. മാതൃകയിലുള്ള 'ഗ്രെയ്ൻ എ.ടി.എം.' സംവിധാനം കേരളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ ഒരുങ്ങുന്നു. 'അന്നപൂർത്തി' എന്ന പേരിലുള്ള പദ്ധതി ആദ്യം എറണാകുളം ജില്ലയിലെ പിറവത്ത് സ്ഥാപിക്കാനാണ് ആലോചന.
റേഷൻകാർഡ് നമ്പർ നൽകുകയും ബയോമെട്രിക് വിരലടയാളം പതിപ്പിക്കുകയും ചെയ്താൽ അഞ്ച് മിനിറ്റിനുള്ളിൽ 50 കിലോഗ്രാം വരെ അരിയോ ഗോതമ്പോ ലഭിക്കുന്ന സംവിധാനമാണ് ഗ്രെയ്ൻ എ.ടി.എം. റേഷൻകടയോട് ചേർന്നായിരിക്കും യന്ത്രം സ്ഥാപിക്കുക. 2,500 കിലോഗ്രാം വരെ ധാന്യം സംഭരിക്കാനാകുന്ന യന്ത്രത്തിൽ ധാന്യം നിറയ്ക്കുന്നതിന്റെ ചുമതല റേഷൻകട ഉടമയ്ക്കായിരിക്കും.
സോളാർ പാനലുകളും ഇൻവെർട്ടർ ബാറ്ററികളും ഉപയോഗിച്ചായിരിക്കും സംവിധാനം പ്രവർത്തിക്കുക. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഭക്ഷ്യധാന്യ വിതരണം കൂടുതൽ വേഗത്തിലും സുതാര്യമായും നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രസർക്കാരിന്റെ താത്പര്യപ്രകാരം കേരളം പദ്ധതിക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി സംസ്ഥാന സർക്കാർ ഏറ്റെടുക്കും. എം.എൽ.എ. ഫണ്ട് ഉൾപ്പെടെയുള്ള സ്രോതസ്സുകൾ ഇതിനായി പ്രയോജനപ്പെടുത്താനും ആലോചനയുണ്ട്.
ഒഡിഷ, ഉത്തർപ്രദേശ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ മാതൃക പിന്തുടർന്നാണ് കേരളത്തിലും ഗ്രെയ്ൻ എ.ടി.എം. സംവിധാനം ആരംഭിക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.