Showing posts with label Kasaragod. Show all posts
Showing posts with label Kasaragod. Show all posts

Friday, 19 December 2025

 സൈക്കിൾ മോഷ്ടാവിനെ തന്ത്രത്തിൽ ബൈക്കിൽകയറ്റി പൊലീസിൽ ഏൽപ്പിച്ച് ഉടമ; മോഷണം മദ്യപിക്കാൻ

സൈക്കിൾ മോഷ്ടാവിനെ തന്ത്രത്തിൽ ബൈക്കിൽകയറ്റി പൊലീസിൽ ഏൽപ്പിച്ച് ഉടമ; മോഷണം മദ്യപിക്കാൻ

കാസര്‍കോട്: സൈക്കിള്‍ മോഷ്ടാവിനെ തന്ത്രപൂര്‍വ്വം പൊലീസിന് മുന്നിലെത്തിച്ച് സൈക്കിള്‍ ഉടമ. കരിവെള്ളൂര്‍ ഓണക്കുന്നിലാണ് സംഭവം. ഇതോടെ ഒരുപ്രദേശത്തെ സൈക്കിള്‍ മോഷണത്തിന്റെ ചുരുളഴിയുകയാണ്.

കഴിഞ്ഞ ദിവസമാണ് ഓണക്കുന്നിലെ ശ്രീജിത്ത് കുമാറിന്റെ മകളുടെ സൈക്കിള്‍ മോഷണം പോയത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സൈക്കിളുമായി എത്തുന്ന പ്രതി അത് അവിടെവെച്ച ശേഷം നിഖിതയുടെ സൈക്കിളുമായി കടന്നുകളയുകയായിരുന്നു. പിന്നീട് തിരിച്ചെത്തി സ്വന്തം സൈക്കിളും എടുത്തുകൊണ്ടുപോയി. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെട്ടിട്ടും പ്രതിയെ പിടികൂടാനായിരുന്നില്ല. രണ്ട് മാസത്തിനുള്ളില്‍ പ്രദേശത്ത് അഞ്ച് സൈക്കിളുകള്‍ മോഷണം പോയിട്ടുണ്ട്.
അങ്ങനെയിരിക്കെ കഴിഞ്ഞദിവസം ശ്രീജിത്ത് കാങ്കോലിലേക്ക് പോകുന്ന വഴി പ്രതിയെ കാണുകയായിരുന്നു. പൊലീസിനെ വിളിച്ചെങ്കിലും 15 മിനിറ്റെങ്കിലും എടുക്കുമെന്നായിരുന്നു മറുപടി. അതുവരെ പ്രതിയെ പിടിച്ചുനിര്‍ത്തണമെന്നും പറഞ്ഞു. തുടര്‍ന്ന് ശ്രീജിത്ത് വാട്ടര്‍ ടാങ്ക് ക്ലീന്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ് പ്രതിയെ സമീപിക്കുകയായിരുന്നു.

ഉടന്‍ യാതൊരു സംശയവും കൂടാതെ പ്രതി ശ്രീജിത്തിന്റെ ബൈക്കില്‍ കയറി. അരമണിക്കൂറോളം ബൈക്കില്‍ സഞ്ചരിച്ചെങ്കിലും താന്‍ മോഷ്ടിച്ച സൈക്കിളിന്റെ ഉടമയാണ് ശ്രീജിത്ത് എന്ന് മോഷ്ടാവിന് മനസ്സിലായില്ല. ഒടുക്കം പൊലീസ് ജീപ്പിന് മുന്നില്‍ ബൈക്ക് നിര്‍ത്തിയതോടെയാണ് കാര്യം പിടികിട്ടിയത്.
ചോദ്യം ചെയ്യലില്‍ മോഷ്ടിച്ച സൈക്കിളുകള്‍ വില്‍പ്പന നടത്തിയ സ്ഥലം പ്രതി പൊലീസിന് കാട്ടിക്കൊടുത്തു. മദ്യപിക്കാനായാണ് സൈക്കിളുകള്‍ മോഷ്ടിച്ചതെന്നാണ് പ്രതിയുടെ മൊഴി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 16 December 2025

സിസിടിവി എല്ലാം കണ്ടതിനാൽ കേസ് അന്യായമെന്ന് തെളിഞ്ഞു; 19കാരിക്കെതിരെ കേസെടുത്ത എസ്ഐയെ സ്ഥലംമാറ്റും

സിസിടിവി എല്ലാം കണ്ടതിനാൽ കേസ് അന്യായമെന്ന് തെളിഞ്ഞു; 19കാരിക്കെതിരെ കേസെടുത്ത എസ്ഐയെ സ്ഥലംമാറ്റും

കാസർകോട്: 19കാരിക്കെതിരെ അന്യായമായി കേസെടുത്ത വിദ്യാനഗർ എസ് ഐയെ സ്ഥലംമാറ്റാൻ തീരുമാനം. സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി യുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എസ് ഐ അനൂപിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന് പറഞ്ഞാണ് മേനങ്കോട് സ്വദേശി മാജിദക്കെതിരെ കേസെടുത്തത്. എന്നാൽ സി സി ടി വി ദൃശ്യത്തിൽ സഹോദരൻ സ്കൂട്ടർ ഓടിച്ചില്ലെന്ന് വ്യക്തമായിരുന്നു. നേരിൽ കണ്ട് ബോധ്യപ്പെടാതെ ആയിരുന്നു പൊലീസ് നടപടി.കാസർകോട് ചെർക്കളയിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത സഹോദരനെ പുറകിലിരുത്തി മാജിദയാണ് വാഹനം ഓടിച്ചത്. സി സി ടി വി ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. ചെർക്കളയിൽ സ്കൂട്ടർ നിർത്തി മാജിദയും സഹോദരനും നടന്നു പോകുന്നതും ദൃശ്യത്തിലുണ്ട്. എന്നാൽ മാജിദയുടെ സഹോദരൻ ഒറ്റയ്ക്ക് തിരിച്ചുവന്ന് സ്കൂട്ടറിന് സമീപം നിന്ന സമയത്ത് ഇതുവഴി വന്ന പൊലീസ് വാഹനം ഇവിടെ നിർത്തി. പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന് ആരോപിച്ച് വാഹനത്തിൻ്റെ ഉടമയായ മാജിദക്കെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു.

പൊലീസിൻ്റെ എഫ് ഐ ആർ തെറ്റെന്ന് കാണിച്ച് കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് മാജിദ പരാതി നൽകിയിരുന്നു. സി സി ടി വി ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി നിർദേശം നൽകി. കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി അന്വേഷിച്ച് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ തുടർ നടപടികൾ ഉണ്ടാകില്ല. എഫ് ഐ ആർ റദ്ദാക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 5 October 2025

വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു

വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു

കാസർകോട്: കാസർകോട് കരിന്തളം കുമ്പളപ്പള്ളിയിൽ വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു. ചിറ്റമൂല ഉന്നതിയിലെ കണ്ണൻ (80) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. അയൽവാസിയായ ശ്രീധരൻ വടി കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കണ്ണനെ ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചു. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ആക്രമണ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 25 September 2025

നീലേശ്വരം എൻ കെ ബി എം എയുപി സ്കൂളിൽ സ്കൂൾ കലോത്സവം അരങ്ങേറി

നീലേശ്വരം എൻ കെ ബി എം എയുപി സ്കൂളിൽ സ്കൂൾ കലോത്സവം അരങ്ങേറി

64  മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി നീലേശ്വരം എൻ കെ ബി എം എയുപി സ്കൂളിലെ സ്കൂൾ കലോത്സവം പ്രശസ്ത നർത്തകിയും കേരള നടനതിലകം അവാർഡ് ജേതാവുമായ കുമാരി ഗൗരി ലക്ഷ്മി .ആർ നിറഞ്ഞ  സദസ്സിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു .  സ്കൂൾ പിടിഎ പ്രസിഡണ്ട് വരുൺ പ്രഭു. എൻ അധ്യക്ഷനായി. സ്കൂൾ മാനേജർ കെ ഉണ്ണികൃഷ്ണൻ, മദർ പി ടി എ പ്രസിഡണ്ട് വിദ്യ .സി,സീനിയർ അസിസ്റ്റൻറ് വനജ.കെ, സ്റ്റാഫ് സെക്രട്ടറി ശ്യാംഭട്ട് എം. ആർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.ശ്രീമതി സി .ജ്യോതിലക്ഷ്മി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി. ദീപ്തി നന്ദിയും പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

Thursday, 11 September 2025

17കാരിയെ പിതാവും മാതൃസഹോദരനും നാട്ടുകാരനായ യുവാവും പീഡിപ്പിച്ചതായി പരാതി

17കാരിയെ പിതാവും മാതൃസഹോദരനും നാട്ടുകാരനായ യുവാവും പീഡിപ്പിച്ചതായി പരാതി

കാസര്‍ഗോഡ്: പതിനേഴുകാരിയായ പെൺകുട്ടിയെ പിതാവും മാതൃസഹോദരനും നാട്ടുകാരനായ യുവാവും പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ നാട്ടുകാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
 
മൂന്ന് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്‌താണ് പൊലീസ് അന്വേഷണം നടത്തുന്നത്. 10 വയസുള്ളപ്പോഴാണ് പെൺകുട്ടി പിതാവിന്റെ അതിക്രമത്തിനു ഇരയായത്. പേടി കാരണം ആരോടും പറഞ്ഞിരുന്നില്ല. രണ്ടു വർഷം മുമ്പാണ് മാതൃസഹോദരൻ്റെ പീഡനത്തിന് ഇരയായത്. കഴിഞ്ഞ മാസമാണ് നാട്ടുകാരനായ വിജയൻ എന്നയാൾ പീഡിപ്പിച്ചത്. കൗൺസിലിംഗിലാണ് സംഭവം പുറത്തായത്.
 
അതേസമയം, 16 വയസ്സുള്ള മറ്റൊരു പെൺകുട്ടിയുടെ പരാതി പ്രകാരം വേറൊരു പോക്സോ കേസും അമ്പലത്തറ പൊലീസ് രജിസ്റ്റർ ചെയ്‌തു. 17 വയസുകാരനെതിരെയാണ് കേസ്. പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.