Showing posts with label Kasargod. Show all posts
Showing posts with label Kasargod. Show all posts

Saturday, 10 January 2026

ഭൂമി തർക്കം; വയോധികന്റെ കയ്യും കാലും വെട്ടുമെന്ന് ഭീഷണി മുഴക്കി എസ്എഫ്‌ഐ നേതാവ്

ഭൂമി തർക്കം; വയോധികന്റെ കയ്യും കാലും വെട്ടുമെന്ന് ഭീഷണി മുഴക്കി എസ്എഫ്‌ഐ നേതാവ്

കാസർകോട്: പെരിയയിൽ ഭൂമി തർക്കത്തെത്തുടർന്ന് വയോധികനെ ഭീഷണിപ്പെടുത്തിയ എസ്എഫ്‌ഐ നേതാവിന്റെ നടപടി വിവാദമാകുന്നു. സംഭവത്തിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു. പെരിയ സ്വദേശിയായ വയോധികനും എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റും സി.പി.എം പെരിയലോക്കൽ കമ്മിറ്റി അംഗവുമായ അലൻജോർജും തമ്മിലുള്ള തർക്കമാണ് ഭീഷണിയിൽ കലാശിച്ചത്.

വയോധികന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അലൻജോർജിന്റെ പിതാവ് നിർമ്മാണ ആവശ്യങ്ങൾക്കായി കല്ല് ഇറക്കിയിരുന്നു. ഇത്‌ചോദ്യം ചെയ്തതാണ് അലനെ പ്രകോപിപ്പിച്ചത്. ഫോണിലൂടെ വയോധികനെ വിളിച്ച അലൻജോർജ്, അദ്ദേഹത്തിന്റെ കയ്യും കാലും വെട്ടുമെന്ന് ഭീഷണി മുഴക്കിയതായാണ് പരാതി. വിഷയത്തിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

ഭൂമി തർക്കത്തിൽ ആരുടെ ഭാഗത്താണ് ന്യായം എന്നത് പരിശോധിക്കേണ്ട കാര്യമാണ്. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി, ഒരു വയോധികനോട് ഇത്തരത്തിൽ അക്രമാസക്തമായി സംസാരിക്കുന്നത് ഒട്ടും അംഗീകരിക്കാനാവില്ല.' നാട്ടുകാർ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 7 January 2026

കാസർകോടും മറ്റത്തൂർ മോഡൽ; പൈവളികെ പഞ്ചായത്തിൽ യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തു

കാസർകോടും മറ്റത്തൂർ മോഡൽ; പൈവളികെ പഞ്ചായത്തിൽ യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തു

കാസർകോട്: പൈവളികെ പഞ്ചായത്തിൽ 'മറ്റത്തൂർ മോഡൽ' വോട്ടിങ് വിവാദം. പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് തെരഞ്ഞെടുപ്പിലാണ് നാല് യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തത്. ഇതോടെ കമ്മിറ്റിയിൽ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി.

21 വാർഡുകളാണ് പഞ്ചായത്തിൽ ഉള്ളത്. യുഡിഎഫ് ഒമ്പത്, എൽഡിഎഫ് ഏഴ്, ബിജെപി അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിനാണ് പഞ്ചായത്ത് ഭരണം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ ഒഴിച്ചുനിർത്തിയാൽ ഏഴ് പേർക്കാണ് മത്സരിക്കാനാകുക. ഇതിനിടെ മറ്റ്‌ മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ബാക്കി വന്ന ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങളെ നിർത്തിയുമില്ല. ഈ കമ്മിറ്റികൾ എൽഡിഎഫ് പിടിച്ചെടുക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തത്.

ഏറെ രാഷ്ട്രീയകോളിളക്കം ഉണ്ടാക്കിയ വിവാദമായിരുന്നു മറ്റത്തൂരിലെ കൂറുമാറ്റം. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുകയായിരുന്നു. പഞ്ചായത്തില്‍ 10 അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്. 24 അംഗ പഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളുമാണ് ടെസിയെ പിന്തുണച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ് നടപടിയെടുത്തിരുന്നു. കൂറുമാറിയ എല്ലാ അംഗങ്ങളെയും കോൺഗ്രസ് പുറത്താക്കിയിരുന്നു. പിന്നീട് വിഷയത്തിൽ സമവായവും ഉണ്ടായിരുന്നു. കെപിസിസിയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് രാജിവെച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 5 January 2026

അവധി കഴിഞ്ഞ് അബുദബിയിലെത്തി നാല് മാസം; അവശനിലയിലായ മലയാളി യുവാവ് അന്തരിച്ചു

അവധി കഴിഞ്ഞ് അബുദബിയിലെത്തി നാല് മാസം; അവശനിലയിലായ മലയാളി യുവാവ് അന്തരിച്ചു

കാസർകോട് ഉപ്പള സ്വദേശിയായ അബുദബിയിൽ അന്തരിച്ചു. ഉപ്പള ഹിദായത്ത് നഗർ സ്വദേശിയായ മുഹമ്മദ് റഫീഖ് ആണ് മരണപ്പെട്ടത്. 28 വയസായിരുന്നു. അബുദബി ഖലീഫ സിറ്റിയിലെ എയർപോർട്ട് റോഡിന് സമീപമുള്ള സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു അദ്ദേഹം. ആറ് വര്‍ഷത്തോളമായി സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന റഫീക് നാട്ടില്‍ നിന്നും നാല് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

താമസസ്ഥലത്ത് അവശനിലയിൽ കണ്ടെത്തിയ റഫീഖിനെ ഉടൻ തന്നെ എൻഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫിന്റെ ഇളയപ്പയായ അബ്ദുറഹിമാന്റെയും (മോനു) നഫീസയുടെയും മകനാണ് പരേതനായ റഫീഖ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 3 January 2026

വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം, അടുത്ത ബന്ധു അറസ്റ്റിൽ

വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം, അടുത്ത ബന്ധു അറസ്റ്റിൽ

കാസർകോട്: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പീഡനശ്രമത്തിനിടെ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. മാതാപിതാക്കൾ ജോലിക്കുപോയ സമയത്ത് പെൺകുട്ടി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഈ സമയത്താണ് ബന്ധു എത്തിയത്. വീട്ടിൽ ആരുമില്ലെന്ന് അറിഞ്ഞതോടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ഇതോടെ പെൺകുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. നിലവിളി കേട്ട അയൽവാസികളാണ് പെൺകുട്ടിയെ രക്ഷിച്ചത്. മാതാപിതാക്കൾ എത്തിയശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് ബന്ധുവിനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൊഴിലുറപ്പ് തൊഴിലാളികൾ പായസം കുടിക്കാൻ ക്ഷേത്രത്തിലെത്തി; അച്ഛനും മകൾക്കും പുതുജീവൻ നൽകി നാട്ടിലെ താരങ്ങളായി

തൊഴിലുറപ്പ് തൊഴിലാളികൾ പായസം കുടിക്കാൻ ക്ഷേത്രത്തിലെത്തി; അച്ഛനും മകൾക്കും പുതുജീവൻ നൽകി നാട്ടിലെ താരങ്ങളായി

കാസർകോട് : ക്ഷേത്രത്തിലെ പ്രസാദമായ പായസം കുടിക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾ രക്ഷിച്ചത് രണ്ട് ജീവൻ. മടിക്കൈ കക്കാട്ട് മഹാ വിഷ്ണു ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. തൊഴിലുറപ്പ് മേറ്റുമാരായ പ്രസീതയും ഇന്ദിരയും ഒപ്പം പ്രദേശവാസിയായ ചന്ദ്രശേഖരനും ചേർന്നാണ് ക്ഷേത്രക്കുളത്തിൽ മുങ്ങിത്താഴ്ന്ന അച്ഛനെയും 12 വയസുകാരിയായ മകളെയും രക്ഷിച്ചത്. 
ക്ഷേത്രത്തിലെ പായസം കുടിച്ചിട്ട് പോകാമെന്നു പൂജാരി പറഞ്ഞപ്പോൾ ആ സമയത്തിന് രണ്ടു ജീവന്റെ വിലയുണ്ടെന്നു പ്രസീതയും ഇന്ദിരയും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. പായസം കുടിച്ച് സംസാരിച്ചു കൊണ്ടിരിക്കെയാണ് ക്ഷേത്രകുളത്തിൽ ഒരു പെൺകുട്ടിയും അച്ഛനും മുങ്ങിത്താഴുന്നത് കണ്ടത്. കൈയിലെ പായസം നിലത്തിട്ട് പ്രസീത കുളം ലക്ഷ്യമാക്കി ഓടി. ഈ സമയം കുളത്തിൽ മരണത്തോട് മല്ലിടുകയായിരുന്നു അച്ഛനും മകളും. പിന്നാലെ ഇന്ദിരയും ഓടി ക്ഷേത്രക്കുളത്തിലേക്ക്‌ ഓടിയെത്തി.

ബംഗളുരുവിൽ നിന്നും ബന്ധുക്കൾക്കൊപ്പം അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു അച്ഛനും 12 വയസുകാരി മകളും. ക്ഷേത്രത്തിലേക്ക് പോകുമ്പോൾ നാട്ടിലെ കുടുംബാഗങ്ങളും ഉണ്ടായിരുന്നു. പന്ത്രണ്ടു വയസുകാരിയാണ് ആദ്യം കുളത്തിൽ ഇറങ്ങിയത്. വലിയ കുളമായതിനാൽ മുങ്ങിപ്പോയി. ഇത് കണ്ട ഉടനെ പെൺകുട്ടിയുടെ പിതാവ് വെള്ളത്തിലേക്ക് എടുത്തു ചാടി. എന്നാൽ പെൺകുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. കൂടെ ഉള്ളവർക്കും കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളൂ. ഈ സമയത്താണ് രണ്ടാമത്തെ സൈറ്റിലേക്ക് പോകുന്നതിനു മുന്നേ തൊഴിലുറപ്പ് മേറ്റുമാരായ പ്രസീതയും ഇന്ദിരയും ക്ഷേത്രത്തിൽ എത്തുന്നത്. പ്രാർത്ഥന കഴിഞ്ഞപ്പോൾ പൂജാരി പായസവുമായി എത്തി.പായസം കുടിക്കുന്നതിനു ഇതിനിടയിലാണ് പ്രസീത മുങ്ങി താഴുന്ന കുട്ടിയെ കാണുന്നത്. നീന്തൽ നന്നായി അറിയാവുന്ന പ്രസീത കുളത്തിന്റെ പടവുകളിലൂടെ വെള്ളത്തിൽ ഇറങ്ങി കുട്ടിയുടെ അടുത്തെത്തി.ആദ്യം പിടിച്ചെങ്കിലും വഴുതിപ്പോയെന്നു പ്രസീത ഓർക്കുന്നു. രണ്ടാമത്തെ പിടിയിൽ കുട്ടിയെ മാറോടു ചേർത്ത് പിടിച്ചു കരയിൽ എത്തിച്ചു. ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതല്ലെന്നു പ്രസീത പറഞ്ഞു. ഇന്ദിരയും സഹായത്തിനു ഉണ്ടായിരുന്നു. ബഹളം കേട്ട് പ്രദേശവാസി ചന്ദ്രശേഖരനും ഓടിയെത്തി എത്തി. പെൺകുട്ടിയുടെ പിതാവിന് ഇന്ദിരയും ചന്ദ്രശേഖരനും നീട്ടിയ ഓല കച്ചിത്തുരുമ്പായി. അതിൽ പിടിച്ച് ഇദ്ദേഹവും ജീവിതത്തിലേക്കു തിരിച്ചു കയറി. രണ്ടു ജീവൻ രക്ഷിച്ചതോടെ മൂന്നുപേരും നാട്ടിലെ താരങ്ങളായി മാറി.