ഭുവനേശ്വർ: ഓസ്‌ട്രേലിയൻ മിഷണറിയായ ഗ്രഹാം സ്റ്റെയ്ൻസിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതിയായ ദാരാസിങ് ജയിൽമോചിതനാകാൻ സാധ്യത. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ഇളവിന്റെ ഭാഗമായി മോചിപ്പിക്കാൻ ഒഡിഷ സർക്കാർ പരിഗണിക്കുന്ന തടവുകാരുടെ പട്ടികയിൽ ദാരാസിങ്ങിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
26 വർഷത്തിലേറെയായി താൻ ജയിലിലാണെന്നും തന്റെ മുൻകാല പ്രവൃത്തികളിൽ പശ്ചാത്താപമുണ്ടെന്നും കാണിച്ച് ദാരാ സിങ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ദാരാ സിങ്ങിന്റെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഒഡീഷ സർക്കാരിന്റെ സ്‌ക്രീനിങ് കമ്മിറ്റിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഓഗസ്ത് 19-ന് വാദം കേൾക്കും.
1999 ജനുവരി 22-ന് ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ മനോഹർപുർ ഗ്രാമത്തിലാണ് ഓസ്ട്രേലിയൻ മിഷനറിയായ ഗ്രഹാം സ്റ്റെയ്ൻസിനെയും മക്കളായ പത്ത് വയസ്സുകാരൻ ഫിലിപ്പിനെയും ആറു വയസ്സുകാരൻ തിമോത്തിയെയും ജീവനോടെ ചുട്ടുകൊന്നത്. സ്റ്റേഷൻ വാഗണിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരെ ഒരു സംഘം ആളുകൾ വാഹനം വളഞ്ഞ് തീകൊളുത്തിയായിരുന്നു കൊലപ്പെടുത്തിയത്.
ദാരാസിങ് എന്നറിയപ്പെടുന്ന രവീന്ദ്ര പാൽ സിങ് ആണ് കേസിലെ പ്രധാന പ്രതി. കോടതിയുടെ ശിക്ഷയെ തുടർന്ന് ഇയാൾ ഇപ്പോൾ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയാണ്. കേസിലെ മറ്റൊരു പ്രതിയെയും ശിക്ഷിച്ചിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




