Showing posts with label Thiruvathapuram. Show all posts
Showing posts with label Thiruvathapuram. Show all posts

Monday, 7 October 2024

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത,3 ജില്ലകളിൽ ഓറഞ്ച് അലർട്ട്....

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത,3 ജില്ലകളിൽ ഓറഞ്ച് അലർട്ട്....



തിരുവനന്തപൂരം : സംസ്ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം
ശക്തമായ മഴയ്ക്ക്‌ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്‌
അറിയിച്ചു. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ്‌ ഓറഞ്ച്‌,
യെലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍
അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്‌ പ്രവചിച്ചിരിക്കുന്നത്‌. 24
മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ
ലഭിക്കുമെന്നാണ്‌ പ്രവചനം. ഇടുക്കി, മലപ്പുറം, വയനാട്‌ ജില്ലകളില്‍
ഇന്ന്‌ ഓറഞ്ച്‌ അലര്‍ട്ടാണ്‌.
08/10/2024 : ഇടുക്കി

09/10/2024 : കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
10/10/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം
യെലോ അലര്‍ട്ട്‌ പ്രഖ്യാപിച്ച ജില്ലകള്‍

06/10/2024 : പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്‌,
കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍കോട്‌

07/10/2024: തിരുവനന്തപുരം, ഇടുക്കി, പാലക്കാട്‌. മലപ്പുറം,
കോഴിക്കോട്‌, വയനാട്‌

08/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം,
എറണാകുളം, മലപ്പുറം, വയനാട്‌

09/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,
പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌

10/10/2024: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌,
മലപ്പുറം, കോഴിക്കോട്‌, വയനാട്‌





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



Thursday, 23 November 2023

 2019 നവംബറിൽ കോവിഡ് തിരിച്ചറിഞ്ഞ് കൃത്യം നാലുവർഷത്തിനു ശേഷം ചെെനയിൽ നിന്ന് വീണ്ടും അജ്ഞാതരോഗം

2019 നവംബറിൽ കോവിഡ് തിരിച്ചറിഞ്ഞ് കൃത്യം നാലുവർഷത്തിനു ശേഷം ചെെനയിൽ നിന്ന് വീണ്ടും അജ്ഞാതരോഗം

2019 നവംബറിൽ കോവിഡ് തിരിച്ചറിഞ്ഞ് കൃത്യം നാലുവർഷത്തിനു ശേഷം ചെെനയിൽ നിന്ന് വീണ്ടും അജ്ഞാതരോഗം



കോവിഡ് വ്യാപനത്തിനു പിന്നാലെ കാലഘട്ടം തന്നെ രണ്ടായി മാറുന്ന സാഹചര്യങ്ങൾക്കാണ് ലോകം സാക്ഷിയായത്. കോവിഡിന് (Covid) മുൻപും കോവിഡിന് ശേഷവും എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. കോവിഡ് വ്യാപനത്തിന് ശമനമുണ്ടായെങ്കിലും അതിനുശേഷം യാതൊരു പകർച്ചവ്യാധിയുടെ (Epidemic) പേര് പോലും ജനങ്ങൾക്കിടയിൽ ഭയം വിതയ്ക്കാൻ തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയൊരു പകർച്ചവ്യാധിയുടെ വാർത്തകൾ പുറത്തുവരുന്നത്. ഇതിൽ ഭയപ്പെടേണ്ട പ്രധാന സംഗതി എന്തെന്നാൽ കോവിഡ് പോലെ ഈ പകർച്ചവ്യാധിയുടെയും ഉത്ഭവം ചൈനയിൽ (China) നിന്നുമാണ്. 

ചൈനയിലെ പല ആശുപത്രികളിലും നിഗൂഢമായ ഈ രോഗം ബാധിച്ചവരെ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അത്തരം രോഗികൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന സൂചന നൽകുന്നുണ്ട്. രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംഘടന ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിരിക്കുകയാണ്. ഈ രോഗം പ്രത്യേക സ്കൂൾ കുട്ടികളിലാണ് കാണപ്പെടുന്നതെന്നാണ് ചൈനയിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഈ രോഗം ബാധിച്ച കുട്ടികളുടെ ശ്വാസകോശത്തിൽ നീർവീക്കം കാണപ്പെടുന്നുണ്ട്. അതേസമയം കടുത്ത പനിയോടൊപ്പം ചുമ, പനി, ശ്വാസതടസ്സം തുടങ്ങിയ പല ഗുരുതരമായ പ്രശ്നങ്ങളും രോഗം ബാധിച്ചവർ അനുഭവിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഉയർന്ന ഉദ്യോഗസ്ഥരും മെഡിക്കൽ പ്രൊഫഷണലുകളും ശാസ്ത്രജ്ഞരുമൊക്കെ ഈ രോഗത്തിനെതിരെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ശ്വാസകോശ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഒരു അജ്ഞാത രോഗം എന്നതിലുപരി മറ്റു വിവരങ്ങളൊന്നും ഈ രോഗത്തെ സംബന്ധിച്ച് പുറത്തുവന്നിട്ടില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. മാത്രമല്ല രോഗത്തിൻ്റെ വ്യാപനം സംബന്ധിച്ച് കൃത്യമായ കണക്കുകളും ലഭ്യമല്ല. വളരെ കുറച്ചു സമയം കൊണ്ട് നിരവധി കുട്ടികളെ ഒരുമിച്ചു ബാധിക്കുന്ന രോഗമാണത്. അതേ സമയം പ്രായപൂർത്തിയായ ആർക്കും ഈ രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

പുതിയ പകർച്ചവ്യാധി സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ലോകത്തെ സംബന്ധിച്ച് വിശദമായ വിവരങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടന ചൈനയോട് അഭ്യർത്ഥിച്ചു. 2023 നവംബർ 13 ന് ചൈന ഈ രോഗത്തെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞതായി ലോകാരോഗ്യ സംഘടന പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഈ രോഗവുമായി ബന്ധപ്പെട്ട കേസുകൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ആരോഗ്യ ഏജൻസി ചൈനയോട് ആവശ്യപ്പെട്ടിരി്കുകയാണ്. നോർത്ത് ചൈനയിൽ പടരുന്ന ഈ രോഗത്തെക്കുറിച്ച് നവംബർ 21 ന് പ്രോമെഡ് അലർട്ട് നൽകിയതായും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.









































































































































































































































































Wednesday, 13 September 2023

മലയാളികളുടെ നല്ല മനസ്സ് മരിച്ചിട്ടില്ല.......

മലയാളികളുടെ നല്ല മനസ്സ് മരിച്ചിട്ടില്ല.......


                           https://www.facebook.com/keralahotelnews?mibextid=ZbWKwL

 സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായ ഒരു അനുഭവക്കുറിപ്പ്

            റീന വർഗീസ് കണ്ണിമല ( അനുഭവക്കുറിപ്പ് )


സെപ്റ്റംബർ 3, പതിവു ഞായറാഴ്ചകളിലൊന്നായിരുന്നു എനിക്കത്. ഓഫ് ഡേ ആയിരുന്നതിനാൽ, സുഹൃത്തും മാധ്യമരംഗത്തെ മാർഗദർശിയുമായ ഫ്രാങ്കോ ലൂയീസ് സാറിനെ സന്ദർശിക്കാൻ തൃശൂർ വരെയൊന്നു പോയി. മടക്കയാത്രയിൽ, വിഴിഞ്ഞത്തിനുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഡ്രൈവറുടെ പുറകിലത്തെ സീറ്റിൽ ഞാൻ കയറിയിരിക്കുമ്പോൾ സൈഡ് സീറ്റിൽ ഒരു പെൺകുട്ടിയുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു പെൺകുട്ടി കൂടി കടന്നു വന്നു. അവൾ വൈറ്റിലയ്ക്കാണ് ടിക്കറ്റെടുക്കുന്നതെന്നു കണ്ട ഞാൻ പറഞ്ഞു:

''ഞാൻ അത്താണിയിലിറങ്ങും, മോള് കയറിയിരുന്നോളൂ.''

ടിക്കറ്റെടുക്കാൻ വന്ന കണ്ടക്റ്റർ ജയനോട് ഞാൻ ചോദിച്ചു:

''എട്ടര കഴിഞ്ഞാണ് അത്താണി എത്തുന്നതെങ്കിൽ കുറച്ചു കഴിഞ്ഞൊന്നു നിർത്തി തരാമോ?''

''മാഡം, ഇത് ആലുവ ടിക്കറ്റാണ്. നിങ്ങൾക്ക് ആലുവ വരെ ഇറങ്ങാം. നോക്കട്ടെ, സമയം ഒക്കെ പോലെ ചെയ്യാം'', കണ്ടക്റ്ററുടെ മറുപടി.

ദിവസങ്ങളുടെ ഉറക്കക്ഷീണം ബാക്കിയുണ്ടായിരുന്നതു കൊണ്ട് പതിവു പോലെ ഞാൻ ഉറക്കത്തിലേക്കു വഴുതി.

*** *** ***


കണ്ണു തുറക്കുമ്പോൾ എന്നെ സ്ട്രെച്ചറിൽ കിടത്തിയിരിക്കുന്നു. ആംബുലൻസ് വിളിക്കാൻ ആരൊക്കെയോ ഓടുന്നു... എനിക്കൊരു കുഴപ്പവുമില്ലെന്നൊക്കെ എന്നാലാവും വിധം ഞാൻ പറയാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, ആംബുലൻസ് എന്നെയും കൊണ്ട് അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിലേക്കു പറക്കുന്നു. കഥയുടെ ട്വിസ്റ്റ് ഇതിനിടയിലാണ്. എനിക്കൊരിക്കലും മറക്കാനാവാത്ത, എനിക്കായി മാത്രം മാലാഖമാർ പറന്നിറങ്ങിയ ആ നിമിഷങ്ങൾ ഇങ്ങനെ

ആ ബസ് യാത്രയ്ക്കിടെ പ്രമേഹം മൂർച്ഛിച്ച് ഉറക്കത്തിൽ എനിക്ക് അപസ്മാരമുണ്ടാകുകയായിരുന്നു. പെട്ടെന്നു ഞാൻ കുഴഞ്ഞു വീണതു കണ്ട് അടുത്തിരുന്ന പെൺകുട്ടികളിലൊരാൾ ചാടിയെണീറ്റു, ''ചേച്ചി വീഴുന്നു...'' എന്ന് ഉച്ചത്തിൽ നിലവിളിച്ചു.


തലയൊരിടത്തും അടിക്കാതെ, പൊട്ടലുകളുണ്ടാകാതെ, ആ രണ്ടു മാലാഖക്കുഞ്ഞുങ്ങളും കൂടി എന്നെ താങ്ങി. അപ്പോഴേയ്ക്ക് അടിവസ്ത്രമടക്കം നനഞ്ഞിരുന്നു. പക്ഷേ, അവർ... അവരാരെന്ന് ഇന്നുമെനിക്കറിയില്ല... അവരിലൊരാൾ അഡ്വക്കേറ്റ് ആണെന്നു മാത്രമറിയാം. ആ നാലു കരങ്ങളിലാണ് ദൈവം ഒരു പോറൽ പോലുമേൽക്കാതെ എന്നെ കാത്തത്.


അവരുടെ കരച്ചിൽ കേട്ട് യാത്രക്കാരിലൊരാൾ - കാഞ്ഞിരപ്പളളി തേനമ്മാക്കൽ താജുദ്ദീൻ - മുന്നോട്ടു വന്നു. അദ്ദേഹം ആ പെൺകുട്ടികളോട് എന്നെ സീറ്റിൽ കിടത്താൻ നിർദേശിച്ചു. എന്നിട്ടും രോഗാവസ്ഥയ്ക്കു കുറവൊന്നും കാണുന്നില്ലെന്നു കണ്ടപ്പോൾ, ഇതു ഫിറ്റ്സാണെന്നു തോന്നുന്നു എന്നദ്ദേഹം പറഞ്ഞു, ''ചാവി എടുത്തു കൈയിൽ പിടിപ്പിക്കൂ'' എന്നായി ബസ് ഡ്രൈവറായ ബിനു. നമുക്കിവരെ ഏറ്റവുമടുത്തുള്ള ആശുപത്രിയിലെത്തിക്കാമെന്നു താജുദ്ദീൻ.

 ബസ്സിലെ  സഹയാത്രികനായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി താജുദ്ദീൻ

 മറ്റൊരു സീറ്റിലിരുന്ന രണ്ട് ആൺകുട്ടികളോട് ഗൂഗിൾ മാപ്പ് നോക്കി ഏറ്റവുമടുത്തുള്ള ആശുപത്രി കണ്ടെത്താൻ നിർദേശിച്ചതും താജുദ്ദീൻ തന്നെ. ഇതിനിടയിൽ നുരയും പതയും വന്ന ഭീകരമായ എന്‍റെ മുഖം തുടയ്ക്കാനുമെല്ലാം താജുദ്ദീനും കൂടി. അതോടെ ആ പയ്യന്മാരിലൊരാളെ ബസിന്‍റെ ഫ്രണ്ട് സീറ്റിലിരുത്തി ശരവേഗത്തിൽ ബസ് കുതിച്ചു പാഞ്ഞു. എട്ടു കിലോമീറ്റർ അകലെയുള്ള പോട്ട ധന്യ ആശുപത്രിയിലേക്ക് ബസെത്തിയത് വെറും അഞ്ചു മിനിറ്റിനുള്ളിൽ.


അസാധാരണമായി കെഎസ്ആർടിസി ബസ് ഇരച്ചെത്തുന്നതു കണ്ട കാഷ്വാൽറ്റി ജീവനക്കാർ ഉണർന്നു പ്രവർത്തിച്ചു. സ്ട്രെച്ചറിലേക്ക് ഒരു തരത്തിൽ പിടിച്ചു കിടത്തി. ഇതിനകം എന്‍റെ ഫോണിൽ നിന്ന് ഞാൻ അവസാനം വിളിച്ചവരെയെല്ലാം വിളിച്ച് താജുദ്ദീൻ വിവരമറിയിച്ചു കൊണ്ടിരുന്നു.


സിനിമാക്കഥകളെ വെല്ലും വിധമാണ് ഒരു ബസ് ജീവനക്കാരും യാത്രക്കാരും ഒരേ മനസോടെ എനിക്കായി അവരുടെ സമയവും ആരോഗ്യവും ചെലവാക്കിയത്. എങ്ങനെ മറക്കും ഞാനിവരെ... ഇനിയൊരിക്കലും കാണാനിടയില്ലാത്ത ആ മാലാഖമാരെ....

താജുദ്ദീൻ വീണ്ടും സുഖവിവരമന്വേഷിച്ചു വിളിച്ചിരുന്നു. അങ്ങനെയാണ് അദ്ദേഹം കാഞ്ഞിരപ്പള്ളി തേനമ്മാക്കൽ കുടുംബാംഗമാണെന്നൊക്കെ അറിയുന്നത്.


ധന്യ ആശുപത്രിയിൽ ന്യൂറോ വിഭാഗമില്ലാത്തതു കൊണ്ട് അങ്കമാലി ലിറ്റിൽ ഫ്ലവറിലേക്കു മാറ്റുകയായിരുന്നു. രണ്ടു ദിവസത്തോളം അവിടെ അഡ്മിറ്റ്. ആ സമയത്ത് എനിക്കു സംഭവിച്ചതിന്‍റെയൊരു ഏകദേശ രൂപം മകൻ ഷാരോൺ എനിക്കു പറഞ്ഞു തന്നു.


ബസിലെ ജീവനക്കാരായ ജയനും ബിനുവും ഡ്രൈവർ കം കണ്ടക്റ്റർമാരാണ്. ജയൻ കൊല്ലം സ്വദേശിയും ബിനു തിരുവനന്തപുരം പൂവച്ചൽ സ്വദേശിയും. KS187 എന്ന സ്വിഫ്റ്റ് സൂപ്പർഫാസ്റ്റാണ് ഈ കഥയിലെ മറ്റൊരു പ്രധാന കഥാപാത്രം.

 കെഎസ്ആർടിസി ബസ്സിലെ ഡ്രൈവർ കം കണ്ടക്ടർമാരായ ബിനുവും ജയനും 


ഒരേ റൂട്ടിൽ ഒന്നിൽ കൂടുതൽ ബസുകൾ എപ്പോഴൊക്കെയെന്ന് ഒന്നു ചോദിച്ചപ്പോൾ കയർത്തു സംസാരിച്ച കെഎസ്ആർടിസിക്കാർക്കിടയിലാണ് ഈ ജീവനക്കാർ വേറിട്ട മാതൃകയാകുന്നത്. യാത്രക്കാരോടുള്ള അവരുടെ സമീപനവും മര്യാദയും പ്രശംസനീയം തന്നെ.


*** *** ***


ഇതിനു മുമ്പും ബസ് യാത്രയ്ക്കിടെ അപസ്മാരമുണ്ടായിട്ടുണ്ടെനിക്ക്. വൈറ്റിലയിൽ നിന്നു മറൈൻ ഡ്രൈവിലേക്കു പോകാൻ സ്വകാര്യ ബസിൽ കയറി, ടിക്കറ്റെടുത്തു. ബസ് മുന്നോട്ടെടുത്തപ്പോൾ അപസ്മാര ലക്ഷണങ്ങൾ കണ്ടതോടെ അടുത്തിരുന്ന സ്ത്രീയോട് എനിക്കു ഫിറ്റ്സുണ്ടാകുന്നു എന്നു പറഞ്ഞത് ഓർമയുണ്ട്. പിന്നെ ബോധം തെളിയുമ്പോൾ എന്‍റെ കൈയിലുണ്ടായിരുന്ന വർണക്കുടയും ബാഗിന്‍റെ പുറം സൈഡ് പോക്കറ്റിലുണ്ടായിരുന്ന ഇരുനൂറു രൂപയും കാണാനില്ല!


പോട്ടയിലെ ഈ സംഭവം നടക്കുമ്പോൾ നല്ല മഴ സമയമായിരുന്നിട്ടും എന്‍റെ കുട താജുദ്ദീൻ ധന്യ ആശുപത്രിയിലെ സെക്യൂരിറ്റിയെ പറഞ്ഞ് ഏൽപ്പിക്കുകയും അത് ഫോൺ ചെയ്ത് എന്നെ ഓർമിപ്പിക്കുകയും ചെയ്തു.


ഈ യാത്രയിൽ എനിക്കായി ദൈവം കുറേ മാലാഖമാരെ തന്നെ യാത്രക്കാരായി കൂടെ ചേർത്തു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഒരിക്കലെങ്കിലും കാണാൻ ഞാൻ ഒരുപാട് ആശിക്കുന്നു, ആ രണ്ടു മാലാഖമാരെയും ജിപിഎസ് ഇട്ട് വഴി കാട്ടിയ ആ ഫ്രീക്കൻ പയ്യനെയും....

                                   https://chat.whatsapp.com/HfNOrGBREHM69NeV0qOVYa



Saturday, 1 July 2023

നികുതിയടവില്‍ കൃത്യത ; പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ അഭിനന്ദനം2022–23 സാമ്പത്തിക വർഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര അംഗീകാരം ലഭിച്ചത്.

നികുതിയടവില്‍ കൃത്യത ; പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ അഭിനന്ദനം2022–23 സാമ്പത്തിക വർഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര അംഗീകാരം ലഭിച്ചത്.

                                        https://www.youtube.com/@keralahotelnews

 എറണാകുളം : ജിഎസ്ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് സിനിമ നിര്‍മ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം.

ധനമന്ത്രാലയത്തിന്‍റെ കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് പ്രശംസാപത്രം സമ്മാനിച്ചത്.

2022–23 സാമ്പത്തിക വർഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര അംഗീകാരം ലഭിച്ചത്.

സർട്ടിഫിക്കറ്റ് ലഭിച്ച വിവരം നിർമാണക്കമ്പനി ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തിനുള്ള നന്ദിയും അവർ പങ്കുവെച്ചു.

                             https://chat.whatsapp.com/HfNOrGBREHM69NeV0qOVYa
സിനിമകളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് 25 കോടി രൂപ പിഴയിട്ടു എന്ന പ്രചാരണം അടുത്തിടെ കമ്പനിക്കെതിരെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇത്തരം പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കി പൃഥ്വിരാജ് രംഗത്തുവന്നു. പിന്നാലെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമത്തിനെതിരെ കമ്പനി നിയമനടപടി സ്വീകരിച്ചു.

2019-ൽ പുറത്തിറങ്ങിയ 9 എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം നിർമിച്ചുകൊണ്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് സിനിമ നിർമാണ മേഖലയിലേക്ക് പ്രവേശിച്ചത്. തുടർന്ന് കുരുതി, ജന​ഗണമന, കുമാരി, ​ഗോൾഡ്, സെൽഫി തുടങ്ങിയ ചിത്രങ്ങളും കമ്പനി നിർമിച്ചു. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് പ്രൊഡക്ഷൻസുമായി ചേർന്ന് ഡ്രൈവിങ് ലൈസൻസ്, കടുവ മുതലായ ചിത്രങ്ങളും പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിച്ചു.

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷങ്ങളിലെത്തുന്ന വിപിൻദാസ് ചിത്രം ​ഗുരുവായൂരമ്പല നടയിൽ ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന പുതിയ ചിത്രം. രജനികാന്തിന്റെ പേട്ട, വിജയ് നായകനായ ബി​ഗിൽ, 83, കെ.ജി.എഫ്, കാന്താര, ധൂമം തുടങ്ങിയ ചിത്രങ്ങൾ കേരളത്തില്‍ വിതരണം ചെയ്തതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.

എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായ് 25 കോടി രൂപ അടച്ചുവെന്നും ‘പ്രൊപഗാൻഡ’ സിനിമകൾ നിർമിക്കുന്നുവെന്നും ആരോപിച്ച് തനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത, ചില ഓൺലൈൻ, യൂട്യൂബ് ചാനലുകളിൽ പ്രസിദ്ധീകരിച്ചത് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും , ഈ വാർത്തകളിലെ ആരോപണങ്ങൾ തികച്ചും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവും ആണെന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്ന മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജ ആരോപണങ്ങളെയും വാർത്തകളെയും താൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറുള്ളത്. എന്നാൽ തീർത്തും വസ്തുതാ വിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു " കള്ളം " വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാം മാധ്യമധർമ്മത്തിന്റെയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും അദ്ദേഹം ഒരുക്കം ആണെന്നും പറഞ്ഞു. സിവിലും ക്രിമിനലുമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.
                            https://www.facebook.com/keralahotelnews?mibextid=ZbWKwL

Tuesday, 18 April 2023

സംസ്ഥാനത്ത് മില്‍മ പാലിന് വീണ്ടും വില കൂടും

സംസ്ഥാനത്ത് മില്‍മ പാലിന് വീണ്ടും വില കൂടും

തിരുവനന്തപുരം∙ സംസ്ഥാനത്ത് മിൽമ പാലിന് വില വീണ്ടും കൂടും.  മിൽമയുടെ പച്ച, മഞ്ഞ കവറുകളിലെ പാലിനാണ് വില കൂടുന്നത്.  29 രൂപയായിരുന്ന മിൽമ റിച്ചിന് 30 രൂപയാകും. 24 രൂപയുടെ മിൽമ സ്മാർട്ടിന് 25 രൂപയാകും. അതേസമയം ഏറെ ആവശ്യക്കാരുള്ള നീല കവർ പാലിന് വില കൂടില്ല. രണ്ടു മാസം മുൻപ് നീല കവർ പാലിന് വില കൂട്ടിയിരുന്നു.
അടിക്കടി ഉണ്ടാകുന്ന അവശ്യവസ്തുക്കളുടെ ഈ വിലവർധനവ് ഹോട്ടൽ മേഖലയെ വല്ലാത്ത ദുരന്തത്തിലേക്ക് ആണ് നയിക്കുന്നതെന്ന് ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

റിപൊസിഷനിങ് മിൽമ എന്ന പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ വില കൂടുന്നത്. ബ്രാൻഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ഏകീകൃത രീതിയിലുള്ള പാക്കിങ്, ഡിസൈൻ, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പാക്കുന്ന പദ്ധതിയാണിത്. എന്നാൽ വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് വിശദീകരണം. നേരത്തെ മറ്റു ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയപ്പോൾ റിച്ചും സ്മാർട്ട് കൂടിയിരുന്നില്ലെന്നും വിശദീകരണത്തിൽ പറയുന്നു. 

എന്നും മിൽമ .പാൽ, തൈര്, നെയ്യ്, ഫ്ലേവേഡ് മിൽക് എന്നീ ഉൽപന്നങ്ങളാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നു മിൽമ ചെയർമാൻ‌ കെ.എസ്.മണി അറിയിച്ചിരുന്നു. നിലവിൽ മൂന്നു മേഖല യൂണിയനുകൾ പുറത്തിറക്കുന്ന പാൽ ഒഴിച്ചുള്ള ഉൽപന്നങ്ങളുടെ പാക്കിങും തൂക്കവും വിലയും ഒരുപോലെ അല്ല. ഇതു മാറി ഏകീകൃത രീതി നടപ്പാക്കാനുള്ള പ്രവർത്തനം ഒരു വർഷം മുൻപാണ് മിൽമ ആരംഭിച്ചത്. രാജ്യാന്തര വിപണിയിലടക്കം മത്സരാഥിഷ്ഠിതമായി സാന്നിധ്യം വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടാണു പദ്ധതി.