Thursday, 23 November 2023

2019 നവംബറിൽ കോവിഡ് തിരിച്ചറിഞ്ഞ് കൃത്യം നാലുവർഷത്തിനു ശേഷം ചെെനയിൽ നിന്ന് വീണ്ടും അജ്ഞാതരോഗം

SHARE

2019 നവംബറിൽ കോവിഡ് തിരിച്ചറിഞ്ഞ് കൃത്യം നാലുവർഷത്തിനു ശേഷം ചെെനയിൽ നിന്ന് വീണ്ടും അജ്ഞാതരോഗം



കോവിഡ് വ്യാപനത്തിനു പിന്നാലെ കാലഘട്ടം തന്നെ രണ്ടായി മാറുന്ന സാഹചര്യങ്ങൾക്കാണ് ലോകം സാക്ഷിയായത്. കോവിഡിന് (Covid) മുൻപും കോവിഡിന് ശേഷവും എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. കോവിഡ് വ്യാപനത്തിന് ശമനമുണ്ടായെങ്കിലും അതിനുശേഷം യാതൊരു പകർച്ചവ്യാധിയുടെ (Epidemic) പേര് പോലും ജനങ്ങൾക്കിടയിൽ ഭയം വിതയ്ക്കാൻ തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയൊരു പകർച്ചവ്യാധിയുടെ വാർത്തകൾ പുറത്തുവരുന്നത്. ഇതിൽ ഭയപ്പെടേണ്ട പ്രധാന സംഗതി എന്തെന്നാൽ കോവിഡ് പോലെ ഈ പകർച്ചവ്യാധിയുടെയും ഉത്ഭവം ചൈനയിൽ (China) നിന്നുമാണ്. 

ചൈനയിലെ പല ആശുപത്രികളിലും നിഗൂഢമായ ഈ രോഗം ബാധിച്ചവരെ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അത്തരം രോഗികൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന സൂചന നൽകുന്നുണ്ട്. രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംഘടന ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിരിക്കുകയാണ്. ഈ രോഗം പ്രത്യേക സ്കൂൾ കുട്ടികളിലാണ് കാണപ്പെടുന്നതെന്നാണ് ചൈനയിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഈ രോഗം ബാധിച്ച കുട്ടികളുടെ ശ്വാസകോശത്തിൽ നീർവീക്കം കാണപ്പെടുന്നുണ്ട്. അതേസമയം കടുത്ത പനിയോടൊപ്പം ചുമ, പനി, ശ്വാസതടസ്സം തുടങ്ങിയ പല ഗുരുതരമായ പ്രശ്നങ്ങളും രോഗം ബാധിച്ചവർ അനുഭവിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഉയർന്ന ഉദ്യോഗസ്ഥരും മെഡിക്കൽ പ്രൊഫഷണലുകളും ശാസ്ത്രജ്ഞരുമൊക്കെ ഈ രോഗത്തിനെതിരെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ശ്വാസകോശ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഒരു അജ്ഞാത രോഗം എന്നതിലുപരി മറ്റു വിവരങ്ങളൊന്നും ഈ രോഗത്തെ സംബന്ധിച്ച് പുറത്തുവന്നിട്ടില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. മാത്രമല്ല രോഗത്തിൻ്റെ വ്യാപനം സംബന്ധിച്ച് കൃത്യമായ കണക്കുകളും ലഭ്യമല്ല. വളരെ കുറച്ചു സമയം കൊണ്ട് നിരവധി കുട്ടികളെ ഒരുമിച്ചു ബാധിക്കുന്ന രോഗമാണത്. അതേ സമയം പ്രായപൂർത്തിയായ ആർക്കും ഈ രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

പുതിയ പകർച്ചവ്യാധി സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ലോകത്തെ സംബന്ധിച്ച് വിശദമായ വിവരങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടന ചൈനയോട് അഭ്യർത്ഥിച്ചു. 2023 നവംബർ 13 ന് ചൈന ഈ രോഗത്തെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞതായി ലോകാരോഗ്യ സംഘടന പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഈ രോഗവുമായി ബന്ധപ്പെട്ട കേസുകൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ആരോഗ്യ ഏജൻസി ചൈനയോട് ആവശ്യപ്പെട്ടിരി്കുകയാണ്. നോർത്ത് ചൈനയിൽ പടരുന്ന ഈ രോഗത്തെക്കുറിച്ച് നവംബർ 21 ന് പ്രോമെഡ് അലർട്ട് നൽകിയതായും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.









































































































































































































































































SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.