Showing posts with label Triruvanthapuram. Show all posts
Showing posts with label Triruvanthapuram. Show all posts

Thursday, 4 September 2025

വനിതാ ക്രിക്കറ്റ് ലീഗുമായി കെ.സി.എ; പ്രഖ്യാപനവും പ്രദർശന മത്സരവും ശനിയാഴ്ച കാര്യവട്ടം സ്പോർട്സ് ഹബിൽ

വനിതാ ക്രിക്കറ്റ് ലീഗുമായി കെ.സി.എ; പ്രഖ്യാപനവും പ്രദർശന മത്സരവും ശനിയാഴ്ച കാര്യവട്ടം സ്പോർട്സ് ഹബിൽ

​തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൻ്റെ വിജയകരമായ രണ്ട് സീസണുകൾക്ക് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാനത്തെ വനിതാ ക്രിക്കറ്റ് രംഗത്തും സുപ്രധാന ചുവടുവെപ്പിന് ഒരുങ്ങുന്നു. വനിതാ ക്രിക്കറ്റർമാർക്ക് ഒരു പ്രൊഫഷണൽ വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ലീഗിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും പ്രദർശന മത്സരവും ശനിയാഴ്ച വൈകുന്നേരം 4.30 ന് കാര്യവട്ടം ഗ്രീൻഫീൽഡ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും.
സംസ്ഥാനത്തെ വനിതാ ക്രിക്കറ്റ് പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുകയും കൂടുതൽ പെൺകുട്ടികളെ ക്രിക്കറ്റ് മേഖലയിലേക്ക് ആകർഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കെ.സി.എ ഈ പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. അടുത്ത സീസൺ മുതൽ ലീഗ് ഔദ്യോഗികമായി ആരംഭിക്കുന്നതിൻ്റെ മുന്നോടിയായാണ് പ്രദർശന മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പ്രഖ്യാപന ചടങ്ങിന് ശേഷം രാത്രി ഏഴിന് ആരംഭിക്കുന്ന മത്സരത്തിൽ 'കെ.സി.എ ഏഞ്ചൽസും' 'കെ.സി.എ ക്വീൻസും' ഏറ്റുമുട്ടും. കെ.സി.എ ഏഞ്ചൽസിനെ ഷാനി ടി.യും, കെ.സി.എ ക്വീൻസിനെ സജന എസുമാണ് നയിക്കുക.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

Monday, 21 July 2025

സംസ്ഥാനത്ത് നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു.

സംസ്ഥാനത്ത് നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ് കുമാറുമായി നടന്ന ചർച്ചയെത്തുടർന്നാണ് തീരുമാനം. വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമര സമിതി നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു.

വിദ്യാർഥികളുടെ കൺസെഷൻ സംബന്ധിച്ച് ജൂലൈ 29ന് ​വീണ്ടും ചർച്ച നടത്തും. പബ്ലിക് ക്ലിയറൻസ് സെർട്ടിഫിക്കറ്റ് (പിസിസി) ഒരു മാസത്തേക്ക് മാറ്റിവയ്ക്കും. ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകളെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് നിയമപരമായി തടസ്സമില്ലെങ്കിൽ സ്റ്റാറ്റസ് കോ തുടരാനും തീരുമാനിച്ചു.

ചർച്ചയിൽ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവൻ, ടി ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, കെ കെ തോമസ്, ബിബിൻ ആലപ്പാട്, കെ ബി സുരേഷ് കുമാർ ട്രാൻസ്പോർട്ട് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 8 July 2025

തിരുവനന്തപുരത്ത് പ്രമുഖ ഹോട്ടൽ ഉടമ കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം ജോലിക്കാർ താമസിക്കുന്ന വാടക വീട്ടിൽ, രണ്ട് തൊഴിലാളികളെ  കാണ്മാനില്ല

തിരുവനന്തപുരത്ത് പ്രമുഖ ഹോട്ടൽ ഉടമ കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം ജോലിക്കാർ താമസിക്കുന്ന വാടക വീട്ടിൽ, രണ്ട് തൊഴിലാളികളെ കാണ്മാനില്ല

തിരുവനന്തപുരം ∙ നഗരത്തിലെ പ്രമുഖ ഹോട്ടൽ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോട്ടൺഹിൽ സ്കൂളിനു സമീപത്തെ കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിനെ (60) ആണ് ഇടപ്പഴിഞ്ഞിയിൽ ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന വീടിന്റെ പുരയിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം പായ കൊണ്ടു മൂടിയ നിലയിലായിരുന്നു. ഹോട്ടൽ ജീവനക്കാരിൽ രണ്ടു ഇതര സംസ്ഥാനക്കാരെ കാണാനില്ലെന്നും ഇവർക്കായി തിരച്ചിൽ തുടരുന്നുവെന്നും പൊലീസ് അറിയിച്ചു.

നാല് പാർട്ണർമാരിൽ  ഒരാളായ ജസ്റ്റിൻ രാജ് ആണ് എല്ലാ ദിവസവും പുലർച്ചെ 5ന് ഹോട്ടൽ തുറക്കുന്നത്. 8 ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതിൽ രണ്ടു പേർ ഇന്നലെ ജോലിക്ക് എത്തിയില്ല. ഇവരെ തിരക്കി മാനേജരുടെ ഇരുചക്ര വാഹനത്തിൽ ജസ്റ്റിൻരാജ് ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിൽ പോയിരുന്നു. 

ഉച്ചവരെ കാണാത്തതിനാൽ ഹോട്ടലിലെ മറ്റു ജീവനക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പുരയിടത്തി‍ൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനേജരുടെ വാഹനവും കാണാനില്ല. രാവിലെയാണ് കൊലപാതകമെന്നാണ് സൂചന. മുൻ എംഎൽഎയും സിപിഎം നേതാവുമായ എം.സത്യനേശന്റെ മരുമകനാണ് ജസ്റ്റിൻ രാജ്.

സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് കൊലപാതകം നടന്ന സ്ഥലത്തെത്തി നിരീക്ഷണം തുടങ്ങി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 22 June 2025

കേരളത്തിലെ ഹോട്ടലുടമകളും ബോട്ടിലിംഗ് മേഖലയും ; കുപ്പിവെള്ള നിരോധനത്തിനെതിരെ രംഗത്ത്.

കേരളത്തിലെ ഹോട്ടലുടമകളും ബോട്ടിലിംഗ് മേഖലയും ; കുപ്പിവെള്ള നിരോധനത്തിനെതിരെ രംഗത്ത്.

ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ വരുന്ന ഉത്തരവ് അനുസരിച്ച്, സംസ്ഥാനത്തുടനീളമുള്ള ഈ നീക്കം അപ്രായോഗികമാണെന്നും ശരിയായ പഠനം നടത്താതെയാണ് പുറപ്പെടുവിച്ചതെന്നും വിമർശനം

തിരുവനന്തപുരം: അഞ്ച് ലിറ്ററിൽ താഴെയുള്ള കുപ്പിവെള്ളത്തിനും രണ്ട് ലിറ്ററിൽ താഴെയുള്ള കുപ്പികളിലെ സോഫ്റ്റ് പാനീയങ്ങൾക്കും ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത് പ്രായോഗികമല്ലാത്ത തീരുമാനമാണെന്ന് വ്യാപാരികളും ഉപഭോക്താക്കളും വിശേഷിപ്പിച്ചതോടെ വിവിധ കോണുകളിൽ നിന്ന് രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.

സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, പാക്കേജ്ഡ് കുടിവെള്ളം, പാനീയ വ്യവസായങ്ങൾക്ക്  ഈ നീക്കം തെറ്റായ ധാരണ ഉണ്ടാക്കുമെന്നും അത് ബിസിനസിനെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിനിധികൾ  മാധ്യമങ്ങളോട് പറഞ്ഞു.

ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ വരുന്ന ഉത്തരവ് അപ്രായോഗികമാണെന്നും ശരിയായ പഠനം നടത്താതെയാണ് പുറപ്പെടുവിച്ചതെന്നും സംസ്ഥാനത്തുടനീളമുള്ള ഇതുമായി ബന്ധപ്പെട്ട വ്യവസായത്തെ സാരമായി ബാധിക്കുമെന്നും  വിമർശനമുയരുന്നുണ്ട്. പൊതുജനങ്ങൾക്ക് സുരക്ഷിതവും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ കുടിവെള്ളം ഈ ഉത്തരവ് മൂലം നിഷേധിക്കപെടുമെന്നും സംഘാടകർ പറഞ്ഞു.

പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു തെറ്റായ നീക്കമാണിതെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ (കെഎച്ച്ആർഎ), ഈ നിർദ്ദേശത്തെ അപലപിച്ചു. ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും ദൈനംദിന പ്രവർത്തനങ്ങളെ നിരോധനം സാരമായി ബാധിക്കുമെന്ന് കെ.എച്ച്. ആർ.എ. പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു. മാത്രമല്ല, പൊതുജനങ്ങൾക്ക് സുരക്ഷിതമായ കുടിവെള്ള സ്രോതസ്സ് ഇല്ലാതെയാകും. ഹൈക്കോടതി നിരോധനം നടപ്പിലാക്കുന്നത് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.

നിരോധനം പ്രാബല്യത്തിൽ വരാൻ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ, ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിക്കാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്.

കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ അഭിപ്രായത്തിൽ, നിരോധന ഉത്തരവ് പുറപ്പെടുവിച്ചത് ശരിയായ പഠനമോ പങ്കാളികളുമായി ചർച്ചയോ നടത്താതെയാണ്. പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടറിനെ വളരെയധികം ആശ്രയിക്കുന്ന കേരളത്തിലെ ടൂറിസം വ്യവസായത്തിന് നിരോധനം വലിയ തിരിച്ചടിയാകുമെന്ന് അസോസിയേഷൻ പറഞ്ഞു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 9 June 2025

വൈദ്യുതി ഉപയോ​ഗത്തിൽ കേരളത്തിന് ഗ്രിഡ് ഇന്ത്യയുടെ മുന്നറിയിപ്പ് 90 ദശലക്ഷം യൂണിറ്റ് തൊട്ടു

വൈദ്യുതി ഉപയോ​ഗത്തിൽ കേരളത്തിന് ഗ്രിഡ് ഇന്ത്യയുടെ മുന്നറിയിപ്പ് 90 ദശലക്ഷം യൂണിറ്റ് തൊട്ടു

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 90 ദശലക്ഷം യൂണിറ്റ് തൊട്ടു. മൺസൂൺ ദുർബലമായതോടെ വേനൽക്കാലത്തിനുതുല്യമായാണ് വൈദ്യുതി ഉപഭോഗം ഉയരുന്നത്. രാത്രിയിൽ കടുത്ത വൈദ്യുതിക്ഷാമം നേരിട്ടതോടെ നാഷണൽ ഗ്രിഡിൽനിന്ന് കേരളം അധികവൈദ്യുതിയെടുക്കുകയാണ്. ഇത് ഗ്രിഡിനെ ബാധിക്കുമെന്നതിനാൽ നാഷണൽ ഗ്രിഡ് കൺട്രോൾ റൂമിൽനിന്ന് കേരളത്തിന് മുന്നറിയിപ്പുകിട്ടി. ആവശ്യമുള്ള വൈദ്യുതി പവർ എക്സ്‌ചേഞ്ചിൽനിന്ന് വാങ്ങാൻ നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രിയിലാണ് ഉപഭോഗം 90 ദശലക്ഷം യൂണിറ്റിലെത്തിയത്. കഴിഞ്ഞവർഷം ഇതേസമയത്ത് 80 ദശലക്ഷം യൂണിറ്റേ വന്നിട്ടുള്ളൂ. വ്യാഴാഴ്ച സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടിവന്നിരുന്നു. ജലവൈദ്യുതി ഉത്പാദനവും കുത്തനെ കൂട്ടിയിരിക്കുകയാണ്. 38 മുതൽ 40 ദശലക്ഷം യൂണിറ്റുവരെയാണിപ്പോൾ ഉത്പാദനം. കഴിഞ്ഞവർഷം ഇതേസമയത്ത് 20 ദശലക്ഷം യൂണിറ്റ് മാത്രമേ ഉത്പാദിപ്പിച്ചിരുന്നുള്ളൂ.

വെള്ളിയാഴ്ച വൈദ്യുതി ആവശ്യം 4489 മെഗാവാട്ടായിരുന്നു. ജലവൈദ്യുതോത്പാദനം കൂട്ടിയിട്ടും, നാഷണൽ ഗ്രിഡിൽനിന്ന്‌ 764 മെഗാവാട്ട് വൈദ്യുതി കേരളം അധികമായിയെടുത്തു.

നാഷണൽ ഗ്രിഡിൽനിന്ന്‌ ഏതെങ്കിലുമൊരു സംസ്ഥാനം നിശ്ചിതപരിധിയിലധികം വൈദ്യുതിയെടുത്താൽ ഗ്രിഡ് ഡൗണാവുകയും മറ്റുസംസ്ഥാനങ്ങളിലുൾപ്പെടെ വൈദ്യുതിനിയന്ത്രണം ആവശ്യമായിവരുകയും ചെയ്യും. ഇതാണ് ഗ്രിഡ് ഇന്ത്യ കേരളത്തിന് മുന്നറിയിപ്പുനൽകാൻ കാരണം.

രാത്രിയിൽ കേരളത്തിന് 900-1000 മെഗാവാട്ട് വൈദ്യുതിയുടെ കുറവുവരുന്നുണ്ട്. ഇത് തുടരാനാണ് സാധ്യതയെന്നും ഈ ആവശ്യം നിറവേറ്റാനുള്ള വൈദ്യുതി പവർ എക്സ്‌ചേഞ്ചിൽനിന്ന്‌ മുൻകൂറായി വാങ്ങണമെന്നുമാണ് മുന്നറിയിപ്പ്.

മുൻപ്‌ അഞ്ച് മേഖലാ ലോഡ് ഡെസ്പാച്ച് സെന്ററുകളായിരുന്നു. ഇവയെല്ലാംചേർത്ത് ഇപ്പോൾ നാഷണൽ ഗ്രിഡ് എന്നാക്കിമാറ്റി. ഇതിനുകീഴിലാണ് കേരളം ഉൾപ്പെടുന്ന ബെംഗളൂരു ആസ്ഥാനമായ സതേൺ ലോഡ് ഡെസ്പാച്ച് സെന്റർ വരുന്നത്.

നാഷണൽ ഗ്രിഡിൽനിന്ന് അമിതമായി കേരളം വൈദ്യുതിയെടുത്താൽ ഗ്രിഡിലെ ലോഡ് കുറയ്ക്കുന്നതിനായി ബെംഗളൂരുവിൽനിന്നുതന്നെ കേരളത്തിലെ 220 കെവി ഫീഡറുകൾ ഓഫ്ചെയ്യാനുള്ള സംവിധാനമുണ്ട്. ഈ നടപടിയിലേക്ക് പോകാതിരിക്കാനാണ് വൈദ്യുതി മുൻകൂറായി വാങ്ങണമെന്ന മുന്നറിയിപ്പ്.