Showing posts with label Trissur. Show all posts
Showing posts with label Trissur. Show all posts

Wednesday, 26 March 2025

നാടൻ പഴങ്ങളിൽ നിന്ന്  വീഞ്ഞ്; ഇനി കേരളത്തിന്റെ സ്വന്തം; ബിവറേജിലും ലഭിക്കും 'നിള ' രുചിക്കാം

നാടൻ പഴങ്ങളിൽ നിന്ന് വീഞ്ഞ്; ഇനി കേരളത്തിന്റെ സ്വന്തം; ബിവറേജിലും ലഭിക്കും 'നിള ' രുചിക്കാം

തൃശൂർ: സംസ്ഥാനത്തെ ആദ്യത്തെ വൈൻ നിർമ്മാണ യൂണിറ്റിൽ നിന്നുള്ള 'നിള' രുചിക്കാൻ നിങ്ങൾ അധികം കാത്തിരിക്കേണ്ടതില്ല. കേരള കാർഷിക സർവകലാശാലയാണ് കേരളത്തിലെ നാടൻ പഴങ്ങളിൽ നിന്ന് ഈ വൈനുകൾ തയ്യാറാക്കുന്നത്. ബിവറേജസ് കോർപ്പറേഷന്റെ പ്രീമിയം ഔട്ട്‌ലെറ്റുകൾ വഴിയാണ് വൈനുകൾ വിൽക്കുന്നത്. എക്സൈസ് വകുപ്പിൽ നിന്ന് ലേബൽ ലൈസൻസ് ലഭിച്ചതിന് ശേഷം നിള കാഷ്യൂ ആപ്പിൾ വൈൻ, നിള പൈനാപ്പിൾ വൈൻ, നിള ബനാന വൈൻ എന്നിവ വിപണിയിലെത്തുന്നു. 750 മില്ലി കുപ്പിയുടെ വില 1000 രൂപയിൽ താഴെയായിരിക്കും.

പ്രതിമാസം 125 ലിറ്റർ വീഞ്ഞിന്റെ ഉത്പാദന ശേഷി ഇതിനുണ്ട്. ഒരു ബാച്ച് വൈൻ നിർമ്മിക്കാൻ ഏഴ് മാസമെടുക്കും. പഴച്ചാറുകൾ പുളിപ്പിക്കാൻ ഒരു മാസവും പാകമാകാൻ ആറ് മാസവും എടുക്കും.

ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ഈർപ്പമുള്ള കാലാവസ്ഥയിൽ വളരുന്ന കശുവണ്ടി ആപ്പിളിൽ നിന്നാണ് കശുവണ്ടി വൈൻ നിർമ്മിക്കുന്നത്. ഇതിൽ 14.5 ശതമാനം ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. വീഞ്ഞിനുള്ള കശുവണ്ടി മണ്ണാർക്കാട് പ്ലാന്റേഷൻ കോർപ്പറേഷന്റെ തോട്ടങ്ങളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.

കേരളത്തിൽ ധാരാളമായി കാണപ്പെടുന്ന പാളയംകോടൻ വാഴപ്പഴങ്ങളിൽ നിന്നാണ് നിള ബനാന വൈൻ നിർമ്മിക്കുന്നത്. പാളയംകോടൻ പഴത്തിന്റെ അസിഡിറ്റി സ്വഭാവം, സുഗന്ധം, മൃദുവായ ഘടന എന്നിവ കാരണം വൈൻ നിർമ്മാണത്തിനായി തിരഞ്ഞെടുത്തു.

ആൽക്കഹോൾ അളവ് 12.5 ശതമാനമാണ്. അടുത്തിടെ ഭൂമിശാസ്ത്രപരമായ സൂചിക പദവി ലഭിച്ച മൗറീഷ്യൻ ഇനം പൈനാപ്പിളിൽ നിന്നാണ് നിള പൈനാപ്പിൾ വൈൻ നിർമ്മിക്കുന്നത്.

ഇന്ത്യയിലെ മുൻനിര വൈൻ ഉൽപ്പാദകരിൽ ഒന്നായ സുള്ളി വൈൻയാർഡിൽ നിന്നും വൈൻ നയമുള്ള കർണാടക സർക്കാരിന്റെ ഗ്രേപ്പ് ആൻഡ് വൈൻ ബോർഡിൽ നിന്നും നിളയ്ക്കു നേരത്തെ അംഗീകാരം ലഭിച്ചിരുന്നു.

സംസ്ഥാനത്ത് വൈൻ ഉൽപാദനത്തിനായി എക്സൈസിന് നാല് അപേക്ഷകൾ ലഭിച്ചു. കേരള കാർഷിക സർവകലാശാലയുടെ പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് വകുപ്പിനാണ് ആദ്യത്തെ എക്സൈസ് ലൈസൻസ് ലഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ 500 കുപ്പി വൈനിന്റെ ആദ്യ ബാച്ച് നിർമ്മിച്ചു.

സംസ്ഥാനത്ത് നിലവിൽ വൈൻ നിർമ്മാണ യൂണിറ്റുകളില്ല. മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും വൈൻ നയങ്ങളുണ്ട്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 23 December 2024

ആര്‍എംഎസ്‌ അടച്ചുപൂട്ടല്‍ ; സംസ്ഥാനത്ത്‌ തൊഴില്‍ നഷ്ടമാകുക 367 പേര്‍ക്ക്.

ആര്‍എംഎസ്‌ അടച്ചുപൂട്ടല്‍ ; സംസ്ഥാനത്ത്‌ തൊഴില്‍ നഷ്ടമാകുക 367 പേര്‍ക്ക്.

തൃശൂർ: റെയില്‍വേ മെയില്‍ സർവീസ് (ആർഎംഎസ്) ഓഫീസുകള്‍ കേന്ദ്ര സർക്കാർ അടച്ചുപൂട്ടാൻ തുടങ്ങിയതോടെ 367 പേർക്ക് സംസ്ഥാനത്ത് തൊഴില്‍ നഷ്ടമാകും. സംസ്ഥാനത്തെ എട്ട് റെയില്‍വേ സ്റ്റേഷനുകളിലെ ആർഎംഎസുകള്‍ ആദ്യഘട്ടമായി അടച്ചുപൂട്ടി. ഇവിടെ ജോലി ചെയ്തിരുന്ന 87 കരാർ തൊഴിലാളികളെ ഒറ്റയടിക്ക് പിരിച്ചുവിട്ടു. ഷൊർണൂർ–-22, ഒറ്റപ്പാലം–- എട്ട്, ഇരിങ്ങാലക്കുട–-11, ആലുവ–- 13, വടകര–- 10, ചങ്ങനാശേരി–- അഞ്ച്, കായംകുളം–- 12, തലശേരി–- ആറ് എന്നിങ്ങനെയാണ് പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം. ഇവരില്‍ അധികവും വർഷങ്ങളായി ജോലി ചെയ്യുന്നവരാണ്. അടച്ചുപൂട്ടിയ ഓഫീസുകളില്‍ 280 സ്ഥിരം ജീവനക്കാരെ മറ്റ് ഓഫീസുകളിലേക്ക് മാറ്റി നിയമിച്ചു. ഒറ്റപ്പാലം–- 14, ഷൊർണൂർ–- 69 ഇരിങ്ങാലക്കുട– 37, ആലുവ–- 58, വടകര–- 22, ചങ്ങനാശേരി–-21, കായംകുളം–- 35, തലശേരി–- 24 എന്നിങ്ങനെ 280 സ്ഥിരം ജീവനക്കാരെ പാലക്കാട്, തിരൂർ, എറണാകുളം, തൊടുപുഴ, കോഴിക്കോട്, കോട്ടയം, കൊല്ലം, കണ്ണൂർ ആർഎംഎസുകളിലേക്കാണ് മാറ്റിയത്. -ഇതോടെ ഇവിടെ ജോലി ചെയ്തിരുന്ന കരാർ ജീവനക്കാർ പിരിച്ചുവിടലിന്റെ വക്കിലാണ്. ഇവരെ ഘട്ടം ഘട്ടമായി ഒഴിവാക്കാനാണ് തീരുമാനം. രാജ്യത്തെ ആർഎംഎസ് ഓഫീസുകളെ ലെവല്‍ 1, 2 എന്ന് തരംതിരിച്ചാണ് അടച്ചുപൂട്ടല്‍ നടപടി നടപ്പാക്കിയത്. കേരളത്തിലെ 12 ആർഎംഎസ് കേന്ദ്രം അടച്ചുപൂട്ടണമെന്നാണ് കേന്ദ്രനിർദേശം. എന്നാല്‍ ആദ്യഘട്ടത്തില്‍ ഒരു ജില്ലയില്‍ ഒരു ഓഫീസ് എങ്കിലും നിലനിർത്തണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ, തിരൂർ, കാസർകോട്, തൊടുപ്പുഴ ആർഎംഎസുകള്‍ നിലനിർത്തി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 20 December 2024

ഇരുട്ടടിയായി പാചകവാതക, വൈദ്യുതി നിരക്ക് വര്‍ധന;  ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധിയിൽ.

ഇരുട്ടടിയായി പാചകവാതക, വൈദ്യുതി നിരക്ക് വര്‍ധന; ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധിയിൽ.

ചാവക്കാട്: പാചകവാതകത്തിന്റെയും എണ്ണകളുള്‍പ്പടെ നിത്യോപയോഗസാധനങ്ങളുടെ വിലയും വൈദ്യുതി ചാർജിന്റെയും വർധന കാരണം ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വ്യാപാരികള്‍ പറയുന്നു.ഭക്ഷ്യ എണ്ണകള്‍, ധാന്യങ്ങള്‍, മൈദ, ഉള്ളി, തക്കാളി എന്നിവക്കാണ് അടുത്തയിടെ വില വർധിച്ചത്. എണ്ണക്കടികള്‍ക്കും വിവിധ തരത്തിലുള്ള കറികള്‍ക്കും ഇപ്പോഴുള്ള വില കൂട്ടാതെ നിവൃത്തിയില്ല. എന്നാല്‍, വില കൂട്ടിയാല്‍ കച്ചവടം കുറയുമെന്ന ആശങ്ക ഹോട്ടല്‍ വ്യാപാരികളെ കടുത്ത സമ്മർദത്തിലാക്കുന്നു. പാംഓയില്‍, സണ്‍ഫ്ലവർ ഓയില്‍, എന്നിവയാണ് പാചകത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഓണത്തിന് മുമ്ബ് ലിറ്ററിന് 110 രൂപയായിരുന്ന സണ്‍ഫ്ലവറിന് 140 രൂപയായി. 105 രൂപയായിരുന്ന പാമോയില്‍ 135 ആയി. വെളിച്ചെണ്ണ വില 220-250 വരെയാണ്. മൈദ, പഞ്ചസാര, നെയ്യ് തുടങ്ങിവക്കും വില വർധനവുണ്ടായിട്ടുണ്ട്. മൈദ വില 50 കിലോ ചാക്കിന് 250 രൂപയാണ് വർധിച്ചത്. തക്കാളി, സവാള, മണിക്കടല, തേങ്ങ എന്നിവയുടെ വില കൂടി വർധിച്ചതോടെ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ് ഹോട്ടല്‍ വ്യാപാരികള്‍. ഒപ്പം മിന്നലിടിയായി പാചകവാതക വിലയും ഉയർത്തി. സംസ്ഥാന സർക്കാർ ഇപ്പോള്‍ വൈദ്യുതി ചാർജ് വർധിപ്പിച്ചതോടെ വ്യാപാരികള്‍ക്ക് ശരിക്കും ഇരുട്ടടിയായി. ഈയവസ്ഥ ഹോട്ടല്‍ വ്യാപാര രംഗത്ത് മാത്രമല്ല സാധാരണക്കാരന്റെ വീട്ടിലും ബാധിക്കുന്നതാണ്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗുരുവായൂരില്‍ അടച്ചുപൂട്ടിയത് 37 ഹോട്ടലുകള്‍.

ഗുരുവായൂരില്‍ അടച്ചുപൂട്ടിയത് 37 ഹോട്ടലുകള്‍.

ഗുരുവായൂർ: സംസ്ഥാനത്ത് ഏറ്റവുമധികം ഹോട്ടലുകളുള്ള നഗരസഭകളില്‍ ഒന്നാണ് ഗുരുവായൂർ. 250 ഓളം ഹോട്ടലുകളാണ് ഇവിടെയുള്ളത്. 37 ഹോട്ടലുകള്‍ അടുത്ത കാലത്തായി ഗുരുവായൂർ മേഖലയില്‍ അടച്ചുപൂട്ടി എന്നറിയുമ്ബോള്‍ തന്നെ ഈ മേഖലയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാകും. കടുത്ത പ്രതിസന്ധിയിലൂടെയാണ് ക്ഷേത്ര നഗരത്തിലെ ഹോട്ടല്‍ മേഖല കടന്നുപോകുന്നതെന്ന് ശ്രീകൃഷ്ണ ഭവൻ ഹോട്ടലുടമയും കെ.എച്ച്‌.ആർ.എ യൂനിറ്റ് പ്രസിഡന്റുമായ ഒ.കെ.ആർ മണികണ്ഠൻ പറഞ്ഞു. പാചകവാതകത്തിന്റെ അടിക്കടിയുള്ള വിലവർധനവും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവും ഹോട്ടല്‍ മേഖലക്ക് താങ്ങാനാകുന്നില്ല. പച്ചക്കറികള്‍ക്കെല്ലാം തീവിലയാണ്. കേന്ദ്രസർക്കാർ ഇറക്കുമതി തീരുവ ഉയർത്തിയതോടെ പാമോയിലിനും ഭക്ഷ്യ എണ്ണകള്‍ക്കും വില കൂടി. വെളിച്ചെണ്ണക്കും ഉയർന്ന വിലയാണ്. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുടെ പേരില്‍ സ്ഥിരമായി പീഡിപ്പിക്കപ്പെടുന്നത് ഹോട്ടലുകളാണ്. വാടകകെട്ടിടത്തിലും ചെറിയ മുറികളിലും പ്രവർത്തിക്കുന്ന സാധാരണ ഹോട്ടലുകള്‍ക്ക് വലിയ മുതല്‍മുടക്ക് എളുപ്പമല്ല. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പൊതു സംവിധാനം ഏർപ്പെടുത്തുകയാണ് വേണ്ടത്. നിയന്ത്രണങ്ങള്‍ കൂടിക്കൂടി പാഴ്സല്‍ നല്‍കാൻ വരെ ബുദ്ധിമുട്ടേണ്ട സ്ഥിതിയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ റോഡരികില്‍ പ്രവർത്തിക്കുന്ന അനധികൃത തട്ടുകടകളും വാഹനങ്ങളില്‍കൊണ്ടുവന്ന് വില്‍ക്കുന്ന അനധികൃത ഭക്ഷണ വ്യാപാരവും ഹോട്ടലുകളെ തകർക്കുകയാണ്. ഇവിടത്തെ ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുവാനോ, മാലിന്യസംസ്ക്കരണത്തെക്കുറിച്ച്‌ അന്വേഷിക്കാനോ, മറ്റ് ലൈസൻസുകള്‍ എടുത്തിട്ടുണ്ടോയെന്ന പരിശോധിക്കുവാനോ ആരുമില്ല. വ്യാപാരം മുന്നോട്ടുകൊണ്ടുപോകുവാൻ സാധിക്കാതെ നട്ടംതിരിയുമ്ബോഴാണ് ജി.എസ്.ടിയുടെ പേരിലുള്ള അധിക ബാധ്യതകളും വരുന്നത്. ഉയർന്ന കൂലിയും തൊഴിലാളികളെ കിട്ടാതെ വരുന്നതും മറ്റൊരു പ്രതിസന്ധിയാണ്. നേരത്തെ തുടങ്ങി വെച്ച വ്യാപാരം നിലനിർത്തി പോകാനുള്ള തത്രപ്പാടിലാണ് മിക്ക ഹോട്ടല്‍ ഉടമകളും.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 12 December 2024

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന; ചാലക്കുടിയില്‍ യുവതി സ്വയം പ്രസവമെടുത്തു; കുഞ്ഞ് മരിച്ചു.

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന; ചാലക്കുടിയില്‍ യുവതി സ്വയം പ്രസവമെടുത്തു; കുഞ്ഞ് മരിച്ചു.

തൃശൂര്‍: തൃശൂര്‍ ചാലക്കുടിയില്‍ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ചാലക്കുടി മേലൂര്‍ കരുവാപ്പടിയിലാണ് സംഭവം. ഒഡീഷ സ്വദേശിനിയായ യുവതിയാണ് വീട്ടില്‍ പ്രസവിച്ചത്. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. അധികം ആള്‍താമസമില്ലാത്ത ഒറ്റപ്പെട്ട സ്ഥലത്തുള്ള വാടക വീട്ടിലാണ് യുവതിയും ഇവരുടെ ഭര്‍ത്താവും മൂന്നു വയസുള്ള മൂത്ത കുഞ്ഞും കഴിഞ്ഞിരുന്നത്.സംഭവം നടക്കുമ്ബോള്‍ മൂന്ന് വയസുള്ള കുഞ്ഞ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പ്രസവ വേദന അനുഭവപ്പെട്ടതോടെ യുവതി സ്വയം പ്രസവമെടുക്കുകയായിരുന്നു. കുഞ്ഞിന്‍റെ പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റിയതും യുവതിയാണ്. ഭര്‍ത്താവ് ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം. വൈകിട്ട് ഭര്‍ത്താവ് തിരിച്ചുവന്നപ്പോള്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന ഭാര്യയെ ആണ് വീട്ടില്‍ കണ്ടത്. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് അറിയിച്ചത് പ്രകാരം പഞ്ചായത്ത് അംഗവും ആശാ വര്‍ക്കറും സ്ഥലത്തെത്തി. ഉടൻ തന്നെ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ എത്തിച്ച്‌ നടത്തിയ പരിശോധനയില്‍കുഞ്ഞിന് ജീവനില്ലെന്ന് 
മനസിലായി.