കോഴിക്കോട് : കെ .എച്ച്.ആർ.എ. കോഴിക്കോട് ജില്ലാ കമ്മിറ്റി മെയ് 19-20 തിയ്യതികളിലായി നേതൃപഠന ക്യാമ്പ് സംഘടിപ്പിച്ചു. മെയ് 19 ന് രാവിലെ 11 മണിക്ക്, വയനാട് ക്രെസെന്റ് റിസോർട്ടിൽ സംഘടിപ്പിച്ച ക്യാമ്പ് ബഹു: സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എൻ.എം.ആർ. റസാഖ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ. സുഗുണൻ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷിനാജ് റഹ്മാൻ സുരക്ഷാ പദ്ധതി വിശദീകരണം നടത്തി. സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ , വയനാട് പ്രസിഡന്റ് മനാഫ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ആഷിഖ്, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി സാദിഖ് സഹാറ സ്വാഗതം പറഞ്ഞ പരിപാടിയിൽ ജില്ലാ പ്രസിഡന്റ് യൂ എസ്സ് സന്തോഷ് കുമാർ അധ്യക്ഷനായിരുന്നു. ജില്ലാ ട്രെഷറർ ബഷീർ ചിക്കീസ് നന്ദി പറഞ്ഞു. ചടങ്ങിൽ KHRA ബത്തേരി യുണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.
ശ്രീ. അരുൺ ഗോപാൽ മേനോൻ (മോട്ടിവേഷൻ), ശ്രീ.ശ്രീനാഥ് മൂച്ചിലോട്ട് (ഇൻഫോർമേഷൻ ടെക്നോളജി), ശ്രീ. സനൽ കുമാർ സി.വി. (ഇൻകം ടാക്സ്) തുടങ്ങിയ വിഷയങ്ങളിൽ വിവിധ സെഷനുകളിലായി പ്രഗൽപരായ വ്യക്തികൾ ക്‌ളാസ്സെടുത്തു.. ജീവിതത്തിലും തൻ്റെ കച്ചവടത്തിലും പകർത്തേണ്ട മികച്ച ക്ലാസ്സുകളായിരുന്നു. നല്ല നിലവാരം പുലർത്തി.
തൊഴിലാളികൾക്ക് വേണ്ടിയുള്ള KHRA ആപ്പ് പരിചയപ്പെടുത്തി.
തുടർന്ന് KHRA അംഗങ്ങളുടെയും , കോഴിക്കോടുള്ള മികച്ച ഗാനമേള ട്രൂപ്പിൻ്റെയും സംഗീത വിരുന്നും ഉണ്ടായിരുന്നു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോഴിക്കോട് : ചെറുവണ്ണൂർ കക്കറമുക്കിൽ തീപിടിച്ച കാറിനുള്ളിൽ കുടുങ്ങി ഗർഭിണിയായ യുവതി ദാരുണമായി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് കാറിന് തീപിടിച്ച് പാലേരി കല്ലിക്കണ്ടി സ്വദേശിനിയായ സോന (27) മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഇത് ആസൂത്രിത കൊലപാതകമായിരിക്കാമെന്നുമുള്ള സംശയത്തെ തുടർന്ന് പൊലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നാണ് സോനയുടെ ബന്ധുക്കളുടെ ആവശ്യം.
അതേസമയം, കാറിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫൊറൻസിക് പരിശോധനാഫലം ലഭിച്ച ശേഷമേ സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കാനാകൂവെന്ന് അന്വേഷണസംഘം അറിയിച്ചു.
അപകടകാരണം ഷോർട്ട് സർക്കീറ്റ് കാരണം അല്ലെന്നാണ് ശനിയാഴ്ച ജില്ലാ ഫൊറൻസിക് വിഭാഗം നടത്തിയ പരിശോധനയിലെ പ്രാഥമിക കണ്ടെത്തൽ. കാറിനുള്ളിലെ വയറിങ്ങിനും ഇന്ധന ടാങ്കിനും എസി സംവിധാനത്തിലും മുൻഭാഗത്തെ റേഡിയേറ്റർ ഭാഗത്തും തകരാറുകളില്ലെന്നാണ് മോട്ടർ വാഹന വകുപ്പും ഫൊറൻസിക് വിദഗ്ധരും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
കാറിന്റെ ഉൾവശമാണ് പൂർണമായി കത്തിയത്. പിൻസീറ്റും മുൻഭാഗവും കത്തി. എന്നാൽ ബോണറ്റിലേക്കു തീപടർന്നില്ല. ഇതാണ് തീ എങ്ങനെ ഉണ്ടായെന്നതിനെക്കുറിച്ചു സംശയം ഉയർത്തുന്നത്. കത്താതെ ശേഷിച്ച തുണികൾ, ബാഗിന്റെ അവശിഷ്ടം, മൊബൈൽഫോൺ, കാറിലുണ്ടായിരുന്ന വെള്ളത്തിന്റെ സാംപിൾ തുടങ്ങിയവ പരിശോധനയ്ക്കായി ഫൊറൻസിക് സംഘം കൊണ്ടുപോയി. ഇതിന്റെ പരിശോധനാഫലം കൂടി ലഭിച്ചാലേ കൃത്യമായ നിഗമനത്തിലെത്താൻ കഴിയൂവെന്ന് മേപ്പയ്യൂർ പൊലീസ് അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോഴിക്കോട് : ത്യശൂർ മുതൽ കാസർഗോഡ് വരെയുള്ള 7 ജില്ലകളിലെ ഭാരവാഹികൾക്ക് ഹൈജിൻ മോനിട്ടറിംഗ് ഉൽഘാടനവും , ബോധവൽക്കരണ്ണ ക്ലാസ്സും നടന്ന പ്രോഗ്രാമിന് ഹൈജിൻ സംസ്ഥാന ചെയർമാൻ പ്രസാദ് ആനന്ദ ഭവൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി രൂപേഷ് കോളിയാട്ട് പ്രോഗ്രാം ഉൽഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷിനോജ് റഹ്മാൻ മുഖ്യാതിഥിയായി. ബോധവൽക്കരണ്ണ ക്ലാസ് കോഴിക്കോട് ഫുഡ് സേഫ്റ്റി അസി: കമ്മിഷണൻ ബിബിൻ തോമസ് അംഗങ്ങൾക്കായി ചെയ്തു. ജില്ലാ പ്രസിഡൻ്റുമാരായ സമദ് മലപ്പുറം , മുജീബ് വയനാട് , ഫിറോസ് ബാബു പാലക്കാട് , രഘുവീർ പൈ കാസർഗോഡ് , ജില്ലാ സെക്രട്ടറിമാരായ സാദിഖ് കോഴിക്കോട് , വിജുമന്ന , പവിത്രൻ കുറ്റിയാടി തുടങ്ങിയവർ ആശംസ അർപ്പിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്
സന്തോഷ് കുമാർ US സ്വാഗതവും ഹൈജിൻ വടക്കൻ മേഖല കൺവീനർ ബിജു ചുള്ളിക്കര നന്ദിയും പറഞ്ഞു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം തിരുവമ്പാടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സായാഹ്ന പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
ഹോട്ടൽ, ബേക്കറി, കൂൾ ബാർ, റസ്റ്റോറൻ്റ് മേഖലയുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ഈ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും എന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് യൂണിറ്റ് പ്രസിഡൻ്റ് മൊയ്തീൻ കെ. പ്രസ്താവിച്ചു. കഴിഞ്ഞ ഒരു മാസ കാലയളവിനുള്ളിൽ ആയിരത്തിയഞ്ഞൂറോളം രൂപയുടെ വർദ്ധനവാണ് ഒരു കുറ്റി ഗ്യാസിന് മുകളിൽ ഉണ്ടായിരിക്കുന്നത്. തന്നെയുമല്ല ഗ്യാസ് ലഭ്യതയിലെ കുറവും പരിഹരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യം ഹോട്ടൽ ഉൾപ്പെടെ വാണിജ്യ പാചകവാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മുഴുവൻ വ്യവസായ വാണിജ്യ മേഖലകളുടെയും നിലനിൽപ്പിന് വൻ ഭീഷണിയാണ് ഉയർത്തുന്നത്. വാണിജ്യ പാചകവാതകത്തിന്റെ അമിതമായ വില വർദ്ധനവ് ഈ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ മാത്രമല്ല, ഈ വ്യവസായത്തിന്റെ ഉപഭോക്താക്കളായ മുഴുവൻ പൊതു ജനങ്ങളെയും ബാധിക്കുന്ന വിഷയമാണ് എന്നത് എല്ലാ പൊതു ജനങ്ങളുടെയും സജീവ ശ്രദ്ധയിൽ എത്തിക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് ഇന്ന് ഈ പ്രോഗ്രാം സംഘടിപ്പിച്ചത് എന്ന് യൂണിറ്റ് സെക്രട്ടറി സന്തോഷ് വി.കെ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. പ്രതിഷേധ സമരത്തിന്റെ അടുത്ത ഘട്ടമായി ആറാം തിയ്യതി ബുധനാഴ്ച ഹോട്ടലുകളും റസ്റ്റോറൻ്റുകളും അടച്ചിട്ട് കൊണ്ടുള്ള ഇരുപത്തിനാല് മണിക്കൂർ സമരം വിജയിപ്പിക്കാനും സന്തോഷ് സംഘടനാ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും സജീവ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു.
യൂണിറ്റ് ഭാരവാഹികളായ രാജേന്ദ്രൻ എം.ആർ, വിനോദ് ജോർജ്ജ്, അജു എമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോഴിക്കോട്: അരുണാചൽ പ്രദേശിലെ ഉൾക്കാടുകളിൽ നിന്ന് കണ്ടെത്തിയ പുതിയ തവളയിനത്തിന് അന്തരിച്ച പത്രപ്രവർത്തകൻ ഇ. സോമനാഥിന്റെ പേര്. മൂന്ന് വർഷത്തിലേറെ നടത്തിയ വിപുലമായ പര്യവേഷണങ്ങൾക്കൊടുവിൽ പ്രശസ്ത ഉഭയജീവി ഗവേഷകനും മലയാളിയുമായ ഡോ.സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയ രണ്ട് തവളവർഗങ്ങളിൽ ഒന്നിനാണ് സോമനാഥിന്റെ പേര് നൽകിയിരിക്കുന്നത്. ലെപ്റ്റോബ്രാച്ചിയം സോമാനി (Leptobrachium somani) എന്നതാണ് അദ്ദേഹത്തിന്റെ പേരിലുള്ള തവള.
പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള ഇ.സോമനാഥിന്റെ മൂല്യവത്തായ റിപ്പോർട്ടിങ്ങിനും പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ ആഴമാർന്ന സ്നേഹത്തിനും അംഗീകാരമായാണ് ഈ പേര് നൽകിയതെന്ന് ഗവേഷകർ പറഞ്ഞു. മലയാള മനോരമ മുൻ സീനിയർ സ്‌പെഷൽ കറസ്‌പോണ്ടന്റായിരുന്ന സോമനാഥ് 2022 ജനുവരി 28 നാണ് അന്തരിച്ചത്. രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ച മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു സോമനാഥ്.
അരുണാചൽ പ്രദേശിലെ തിവാരിഗാവിൽ നിന്നാണ് ലെപ്റ്റോബ്രാച്ചിയം സോമാനിയെ കണ്ടെത്തിയത്. ഏകദേശം 55 മില്ലീമീറ്റർ നീളമുള്ള തവളയാണിത്. ക്രമരഹിതമായ ഇളം-ചാരനിറത്തിലുള്ള പാറ്റേണുകളും വെള്ളി-ചാരനിറം മുതൽ ഒരേപോലെ ചാരനിറത്തിലുള്ള-തവിട്ട് നിറമുള്ള ശരീരവുമുള്ള ഇതിന് ഇളം-നീല നിറമുള്ള കണ്ണുകളാണുള്ളത്. നിത്യഹരിതവനത്തിൽ കാണപ്പെടുന്ന ഇനമാണിത്. ആൺതവള സാധാരണയായി അരുവികളുടെ തീരങ്ങളിൽനിന്ന് ശബ്ദമുണ്ടാക്കാറുണ്ട്.
ലെപ്റ്റോബ്രാച്ചിയം മെച്ചുക (Leptobrachium mechuka) ആണ് കണ്ടെത്തിയ രണ്ടാമത്തെ പുതിയ ഇനം. ഏകദേശം 60 മില്ലീമീറ്റർ നീളമുള്ള തവളയാണിത്. നിത്യഹരിത വനങ്ങളിലും പുൽമേടുകളിലുമാണ് ഇവ കാണപ്പെടുന്നത്. ഇതിനെ ആദ്യം കണ്ടെത്തിയ, അരുണാചൽ പ്രദേശിലെ ഒരു ചെറിയ പട്ടണമായ മെച്ചുകയുടെ പേരിലാണ് ഈ ഇനം അറിയപ്പെടുന്നത്. എല്ലായിടത്തും ചുവപ്പ് കലർന്നൊരു തവിട്ട് നിറമുള്ള ശരീരമാണിതിന്. വെള്ളി-വെളുത്ത നിറമുള്ള കണ്ണുകളാണുള്ളത്. ഈ ഇനം അടുത്തിടെ ചൈനയിൽ നിന്ന് തെറ്റായ ഐഡന്റിറ്റിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ബ്രഹ്‌മപുത്ര നദി ഒരു ജൈവ ഭൂമിശാസ്ത്ര മതിലായി പ്രവർത്തിക്കുന്നതിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ തവള ഇനങ്ങളുടെ കണ്ടെത്തൽ. രണ്ട് പുതിയ സ്പീഷീസുകൾ നദിയുടെ വടക്ക് ഭാഗത്ത് മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. അതേസമയം, ആ ജീനുസ്സിലെ മറ്റെല്ലാ അംഗങ്ങളും നദിയുടെ തെക്ക് ഭാഗത്ത് മാത്രമാണ് കാണപ്പെടുന്നത്.
അരുണാചൽ പ്രദേശിലെ ഒറ്റപ്പെട്ട പർവതപ്രദേശങ്ങളിൽ മൂന്ന് വർഷത്തിലേറെ നടത്തിയ വിപുലമായ പര്യവേഷണങ്ങളാണ് ഈ രണ്ട് പുതിയ തവള ഇനങ്ങളെ കണ്ടെത്തുന്നതിലേക്ക് നയിച്ചതെന്ന്, ഡൽഹി യൂണിവേഴ്‌സിറ്റിയിലെ സീനിയർ പ്രൊഫസറായ ഡോ. ബിജു വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായ അകലാബ്യയുടെ പിഎച്ച്ഡി ഗവേഷണത്തിന്റെ ഭാഗമായാണ് പഠനം നടന്നത്. യുഎസ് ആസ്ഥാനമായുള്ള ശാസ്ത്ര ജേണലായ 'പീയർജെ'യുട പുതിയ ലക്കത്തിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അഞ്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി വിപുലമായ ഫീൽഡ് വർക്കിനിടെ, ഗവേഷകർ നേർത്ത കൈകളുള്ള തവളകളുടെ നിരവധി ഇനങ്ങളെ രേഖപ്പെടുത്തി. അരുണാചൽ പ്രദേശിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ തുടർന്നുള്ള ലബോറട്ടറി വിശകലനങ്ങളിൽ ഡിഎൻഎ വിശകലനം, തവളകളുടെയും വാൽമാക്രികളുടെയും വിശദമായ രൂപാന്തര താരതമ്യങ്ങൾ, ബയോഅക്കോസ്റ്റിക് പഠനങ്ങൾ, അസ്ഥികൂടത്തിന്റെ ത്രിമാന മൈക്രോ-സിടി സ്‌കാനുകൾ എന്നിവ സംയോജിപ്പിച്ച ഒരു സംയോജിത ടാക്സോണമിക് സമീപനം ഉപയോഗിച്ച് ഈ തവളകൾ പുതിയ ഇനങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് സ്ഥിരീകരിച്ചു. പുതിയ സ്പീഷീസുകളുടെ പരിണാമ ബന്ധങ്ങൾ മനസ്സിലാക്കാൻ, സംഘം അവയുടെ തന്മാത്രാ ഡാറ്റയെ ആ ജീനസ്സിലെ അറിയപ്പെടുന്ന എല്ലാ അംഗങ്ങളുടെയും ഡാറ്റയുമായി താരതമ്യം ചെയ്തു.
ലോകത്തിലെ ഏറ്റവും ജൈവവൈവിധ്യ സമ്പന്നമായ പ്രദേശങ്ങളിലൊന്നായ ഹിമാലയ ജൈവവൈവിധ്യ കേന്ദ്രത്തിന്റെ ഭാഗമാണ് അരുണാചൽ പ്രദേശ്. ഭൂമിയിൽ മറ്റൊരിടത്തും കാണാത്ത അസാധാരണമായ സസ്യ-ജന്തു വൈവിധ്യവും ഉഭയജീവികളും ഇവിടെയുണ്ട്. ഈ ഉഭയജീവികളിൽ മെഗോഫ്രൈഡേ കുടുംബത്തിലെ അംഗങ്ങളുമുണ്ട്. കൊമ്പുള്ള ഏഷ്യൻ തവളകൾ ഉൾപ്പെടെ 366 അംഗീകൃത ഇനങ്ങളുള്ള ആഗോളതലത്തിൽ ഏറ്റവും വൈവിധ്യമാർന്ന തവള കുടുംബങ്ങളിലൊന്നാണിത്. ഈ കുടുംബത്തിൽപ്പെട്ട നേർത്ത കൈകളുള്ള തവളകളിൽ (ലെപ്റ്റോബ്രാച്ചിയം) ഏകദേശം 40 ഇനം ഉൾപ്പെടുന്നു, തെക്ക്, തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് മാത്രമേ ഇവ കാണപ്പെടുന്നുള്ളൂ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കാലിക്കറ്റ് സർവകലാശാലയിൽ ഡി.എസ്.യു (ഡിപ്പാർട്മെൻറ്റ് സ്റ്റുഡന്റസ് യൂണിയൻ ) ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വൈസ് ചാൻസലർ റദ്ദാക്കി. രക്തസാക്ഷികളുടെ പേരിലാണ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തത്. ഈ നീക്കം വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ തടയുകയായിരുന്നു. ചടങ്ങിൽ നിന്ന് വൈസ് ചാൻസലർ ഇറങ്ങിപ്പോയി. ‘നവലോക ക്രമത്തിനായുള്ള പോരാട്ടങ്ങളിൽ ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു’ എന്ന വാചകം ചെയർമാൻ ടി.വി. അമർദേവ് വായിച്ചപ്പോൾ, നിയമവിരുദ്ധ നടപടിയെന്നു വ്യക്തമാക്കി ചടങ്ങു റദ്ദാക്കിയതായി അറിയിച്ച് വി സി വേദി വിട്ടിറങ്ങുകയായിരുന്നു. ഇതോടെ ചടങ്ങ് മുടങ്ങി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ബീച്ച് യൂണിറ്റ് രൂപീകരണ കൺവെൻഷൻ നടന്നു. ഷെഫ് പിള്ളൈ റെസ്റ്റോറന്റ്, ആസ്പിൻ കോർട്ട് യാർഡിൽ നടന്ന കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. സുഗുണൻ ഉദ്ഘാടനം ചെയ്തു. MLA അഹമ്മദ് ദേവർകോവിൽ വീശിഷ്ടാഥിതിയായിരുന്നു. ജില്ലാ സെക്രട്ടറി യൂ എസ്സ് സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. MDC ചെയർമാൻ പവിത്രൻ കുറ്റിയാടി സംഘടനാ വിശദീകരണം നടത്തി. സുരക്ഷ പദ്ധതിയെ പറ്റി, ജില്ലാ സുരക്ഷാ ചെയർമാൻ സാദിഖ് സഹാറ വിശദീകരിച്ചു. പ്രശസ്ത വ്ലോഗ്ഗർ ആശ്വൽ പുത്രൻ ലോഗോ പ്രകാശനം ചെയ്തു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മിനി, ശക്തിധരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി ഷഫീഖ് പട്ടാട്ട് സ്വാഗതം പറഞ്ഞ പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് രൂപേഷ് കോളിയോട്ട് അധ്യക്ഷനായിരുന്നു.
പുതിയ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികൾ:
രക്ഷാധികാരി: ശക്തിധരൻ
പ്രസിഡന്റ്:
ജുബിഷ്
വൈസ് പ്രസിഡന്റ് :
ഷഹീർ
ഷഹീം
സെക്രട്ടറി:
ഹരിദാസ്
ജോയിന്റ് സെക്രട്ടറി:
ജവഹർ
ആമിർ
സുജിത്ത്
വർക്കിംഗ് പ്രസിഡന്റ് :
ശമൻ
ട്രെഷറർ:
റിയാസ്
യൂണിറ്റ് സെക്രട്ടറി ഹരിദാസ് നന്ദി പറഞ്ഞു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊച്ചി ∙ അറബിക്കടലിൽ തീയാളുന്ന ചരക്കുകപ്പൽ വാൻഹയി 503 കേരള തീരത്ത് ഉയർത്തുന്നതു വലിയ പാരിസ്ഥിതിക ദുരന്തഭീതി. കപ്പലിലെ തീ നിയന്ത്രണാതീതമായതും ഉള്ളിലെ കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളാണെന്നതും കടൽ, തീര ആവാസ വ്യവസ്ഥയ്ക്കു വൻ വെല്ലുവിളിയാണ്. തീയണയ്ക്കാനുള്ള കോസ്റ്റ്ഗാർഡിന്റെയും നാവികസേനയുടെയും ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ കപ്പൽ മുങ്ങുമെന്നുറപ്പാണ്.
ഒരുമാസം രണ്ട് കപ്പൽ ദുരന്തംഅട്ടിമറി ശ്രമങ്ങൾഅടക്കം അന്വേഷണം ദ്രുതഗതിയിൽ നടത്തണം
ഇതു സംഭവിച്ചാൽ എണ്ണ ചോരാനും കടലിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലരാനും സാധ്യതയേറെ. മൂന്നാഴ്ച മുൻപ് ആലപ്പുഴ തോട്ടപ്പള്ളിക്കു സമീപം കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 എന്ന കപ്പലിലെ അപകടകരമായ കണ്ടെയ്നറുകളും ഇന്ധനവും സുരക്ഷിതമായി നീക്കുന്നതിനുള്ള ശ്രമം ആരംഭിച്ച ദിവസം തന്നെ വീണ്ടും ഒരു കപ്പലപകടം ഉണ്ടായതു കാര്യങ്ങൾ സങ്കീർണമാക്കുന്നു.
കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാകുന്നതു കണ്ടെയ്നറുകളിലെ തീപിടിക്കുന്ന രാസവസ്തുക്കളാണ്. കണ്ടെയ്നറുകൾ ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്നുണ്ടെന്നാണു വിവരം. ഇതിനാൽ അടുത്തു ചെന്നു അഗ്നിരക്ഷാ പ്രവർത്തനം നടത്താൻ കോസ്റ്റ്ഗാർഡിനും നാവികസേനയ്ക്കും സാധിക്കുന്നില്ല. കപ്പലിന്റെ എല്ലാ ഭാഗത്തും തീ പടർന്നിട്ടുണ്ടെന്ന വിവരമാണു ലഭിക്കുന്നത്.
അന്തരീക്ഷവായുവുമായി കലർന്നാൽ എളുപ്പത്തിൽ തീപിടിക്കുന്ന രാസവസ്തുക്കളാണു കണ്ടെയ്നറുകളിലുള്ളത് എന്നല്ലാതെ ഏതു രാസവസ്തുക്കളാണിവ എന്നു വ്യക്തമല്ല. ഇതു കണ്ടെത്തിയാലേ ഈ രാസവസ്തുക്കൾ എത്രത്തോളം പരിസ്ഥിതിയെ ബാധിക്കുമെന്നു വിലയിരുത്താനാകൂ. മൂന്നാഴ്ച മുൻപു മുങ്ങിയ എംഎസ്‌സി എൽസ 3യിൽ അപകടകരമായ കുറച്ചു കണ്ടെയ്നറുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ വാൻഹയിയിലെ ഭൂരിഭാഗം കണ്ടെയ്നറുകളും ഈ ഗണത്തിൽ പെടുന്നവയാണെന്നാണു വിവരം.
20 കണ്ടെയ്നറുകൾ കടലിൽ വീണുവെന്നാണ് പ്രാഥമികവിവരം. കപ്പൽ ഉൾക്കടലിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് കരുതുന്നത്. എന്തൊക്കയാണ് അവശേഷിക്കുന്ന കണ്ടെയ്നറുകളിൽ ഉള്ളതെന്ന കൃത്യമായ വിവരം കിട്ടിയിട്ടില്ല.
രക്ഷാപ്രവർത്തനത്തിന് ഡച്ച് കമ്പനി വരുന്നു
കപ്പൽ മുങ്ങുന്ന സാഹചര്യമുണ്ടായാൽ സമുദ്രത്തിൽ എണ്ണയും രാസവസ്തുക്കളും പടരാതെ നീക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയാണു കോസ്റ്റ്ഗാർഡ്. എണ്ണ നീക്കാൻ സൗകര്യമുള്ള ഐസിജിഎസ് സമുദ്രപ്രഹരിക്കു പുറമേ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ സാൽവേജ് കമ്പനിയെ നിയോഗിക്കാൻ കപ്പൽക്കമ്പനിയോട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അധികൃതർ ആവശ്യപ്പെട്ടിരുന്നു. കപ്പൽ കമ്പനി നിയോഗിച്ച ഡച്ച് കമ്പനിയായ സ്മിറ്റ് സാൽവേജിന്റെ സംഘം വൈകാതെ സ്ഥലത്തെത്തും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
എടിഎം ഉപയോഗ നിരക്കുകൾ വർധിപ്പിക്കാൻ ആർബിഐ അനുമതി നൽകിയിരുന്നു. അതിന്റെ പിന്നാലെ ഉപഭോക്ത സേവനത്തിനുള്ള എടിഎം നിരക്കുകൾ ബാങ്കുകൾ വർധനവ് വരുത്തിയിട്ടുണ്ട്. സൗജന്യ ഇടപാടുകൾക്ക് പുറമെയുള്ള ഇടപാടുകളുടെ നിരക്കുകളാണ് ബാങ്കുകൾ വർധിപ്പിച്ചിരിക്കുന്നത്.
സൗജന്യ എടിഎം ഇടപാട് പരിധി കഴിഞ്ഞുള്ള അധിക സേവനത്തിന് 23 രൂപ വരെ ഈടാക്കാമെന്നാണ് ആർബിഐ സർക്കുലർ. മുമ്പ് 21 രൂപയായിരുന്നു പരിധി. എടിഎമ്മുകളിലെ സൗജന്യ ഇടപാടുകൾ, സ്വന്തം ബാങ്കാണെങ്കിൽ അഞ്ചായും ഇത് മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎം ആണെങ്കിൽ മൂന്നും, മെട്രോ അല്ലാത്ത സ്ഥലങ്ങളിലാണെങ്കിൽ അഞ്ച് സൗജന്യ സേവനങ്ങളുമാണ് ലഭ്യമാകുന്നത്.
എച്ച്ഡിഎഫ്‌സി ബാങ്കിൽ സൗജന്യ സേവനം കഴിഞ്ഞാൽ 23 രൂപയും അതിന്റെ നികുതിയുമാണ് ഇടാക്കുക. അതേസമയം എടിഎമ്മിൽ പണം പിൻവലിക്കുന്നതൊഴികെ ബാലന്‍സ് പരിശോധിക്കല്‍, മിനി സ്റ്റേറ്റ്മെന്റുകള്‍, പിന്‍ മാറ്റങ്ങള്‍ എന്നിവ സൗജന്യമാണ്.
ശരാശരി പ്രതിമാസ ബാലന്‍സ് അനുസരിച്ചാണ് എസ്ബിഐ എടിഎമ്മുകളിൽ സേവനം ലഭിക്കുന്നത്. 25,000 മുതല്‍ ഒരു ലക്ഷം രൂപ വരെ അക്കൗണ്ട് ബാലന്‍സ് ഉള്ളവര്‍ക്ക് മറ്റ് ബാങ്ക് എടിഎമ്മുകളില്‍ അഞ്ച് സൗജന്യ സേവനങ്ങളാണ് ലഭിക്കുന്നത്. അതേ സമയം ബാലൻസ് ഒരു ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ ഇടപാടുകൾ സൗജന്യമാണ്.
ഐസിഐസിഐ ബാങ്ക് അധിക ഇടപാടുകൾക്ക് ഈടാക്കുന്നത് 21 രൂപയും നികുതിയുമാണ്. സാമ്പത്തികേതര ഇടപാടുകള്‍ക്ക് ആണെങ്കിൽ 8.50 രൂപയും നികുതിയുമാണ് ഈടാക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12