വാട്സ്ആപ്പിൽ ഫോൺ നമ്പർ പങ്കിടാതെ ആശയവിനിമയം നടത്താൻ സഹായിക്കുന്ന 'യൂസർനെയിം' സംവിധാനം താത്കാലികമായി നിർത്തിവെക്കാൻ കേന്ദ്രസർക്കാർ മെറ്റയ്ക്ക് നിർദേശം നൽകി. ഫീച്ചറിന്റെ ദുരുപയോഗ സാധ്യതയും തട്ടിപ്പുകൾ വർധിക്കുമെന്ന ആശങ്കയും പരിഗണിച്ചാണ് നടപടി.
പ്രമുഖ സംരംഭകരായ അങ്കുർ വരിക്കു, വിജയ് ശേഖർ ശർമ്മ എന്നിവർ വ്യാജ യൂസർനെയിമുകൾ ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കാനും വ്യാജ ഗ്രൂപ്പുകളിലേക്ക് ചേർക്കാനുമുള്ള സാധ്യത ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. യൂട്യൂബർ ധ്രുവ് റാഠിയും ഫീച്ചറിനെ വിമർശിച്ചിരുന്നു.
വിഷയത്തിൽ കൂടുതൽ ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഇന്ത്യയിൽ ഫീച്ചർ നടപ്പാക്കരുതെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കേന്ദ്രം മെറ്റയ്ക്ക് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ 50 കോടിയിലധികം വാട്സ്ആപ്പ് ഉപയോക്താക്കളുള്ള സാഹചര്യത്തിൽ പൊതുസുരക്ഷയും രാജ്യസുരക്ഷയും മുൻനിർത്തിയാണ് നടപടി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




