ലാഹോർ: പാകിസ്ഥാനിലെ ലാഹോറിൽ സ്വകാര്യ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് 14 കുട്ടികൾ ദാരുണമായി മരിച്ചു. അപകടത്തിൽ അധ്യാപകൻ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു. പത്ത് വയസിൽ താഴെയുള്ള കുട്ടികളടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ടത്.
ലാഹോറിലെ കഹ്ന പ്രദേശത്തെ ബസ്തി ഈദ് ഗായിലുള്ള ട്യൂഷൻ സെന്ററിലാണ് ദുരന്തമുണ്ടായത്. ചൊവ്വാഴ്ച ക്ലാസ് നടക്കുന്നതിനിടെ കെട്ടിടത്തിന്റെ മേൽക്കൂര പെട്ടെന്ന് തകർന്നുവീഴുകയായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വളരെ പഴക്കമേറിയതും ജീർണാവസ്ഥയിലുമായിരുന്ന കെട്ടിടത്തിലാണ് ട്യൂഷൻ സെന്റർ പ്രവർത്തിച്ചിരുന്നത്. പൂർത്തിയാകാത്ത രണ്ടാം നിലയുടെ മേൽക്കൂരയാണ് തകർന്നുവീണതെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് മേൽക്കൂരയിൽ ടൈൽ പാകുന്ന നിർമ്മാണ ജോലികൾ നടന്നിരുന്നതായും ദൃക്‌സാക്ഷികൾ ആരോപിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും രണ്ട് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയും നിലവാരമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പാകിസ്ഥാനിൽ സുരക്ഷാ വീഴ്ചകൾ മൂലമുള്ള കെട്ടിടാപകടങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ വർഷം കറാച്ചിയിലെ ലിയാരിയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണ് 27 പേർ മരിച്ച സംഭവവും വലിയ ദുരന്തമായി മാറിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.