Showing posts with label inernational. Show all posts
Showing posts with label inernational. Show all posts

Tuesday, 16 December 2025

റെക്കോർഡ് ചുംബനം; വാഷിംഗ്ടൺ ഡിസിയിൽ ചുംബിച്ചത് 1,435 ദമ്പതികൾ

റെക്കോർഡ് ചുംബനം; വാഷിംഗ്ടൺ ഡിസിയിൽ ചുംബിച്ചത് 1,435 ദമ്പതികൾ

റെക്കോർഡ് ചുംബനം

മുൻപത്തെ റെക്കോർഡായ 480 ദമ്പതിമാരേക്കാൾ മൂന്നിരട്ടിയോളം ദമ്പതിമാരാണ് ഇത്തവ ചുംബനത്തിയെത്തിയത്. ഡൗൺ ടൗൺ വാഷിംഗ്ടണിൽ ഏകദേശം 30 അടി ഉയരത്തിൽ സ്ഥാപിച്ച 10 അടി വീതിയുള്ള ഭീമാകാരമായ മിസ്റ്റ്ലെറ്റോ ഇൻസ്റ്റാളേഷന് താഴെയാണ് റെക്കോർഡ് ചുംബനം നടന്നത്. പ്രാദേശിക കലാകാരനായ മൈ ലൈ രൂപകൽപ്പന ചെയ്ത മിസ്റ്റ്ലെറ്റോ ഇൻസ്റ്റാളേഷൻ പച്ചിലകൾ, റിബണുകൾ, ജിംഗിൾ ബെൽ എന്നിവയാൽ അലങ്കരിച്ചിരുന്നു. ഇത് വരാനിരിക്കുന്ന മനോഹരമായ ക്രിസ്മസ് ദിനങ്ങളെ ഓർമിപ്പിച്ചു.

റെക്കോർഡിന് യോഗ്യത നേടുന്നതിനായി ദമ്പതിമാർ ഒരു മിസ്റ്റ്ലെറ്റോ ചെടിയുടെ ചില്ല കൈയ്യിൽ പിടിച്ചുകൊണ്ട് കുറഞ്ഞത് അഞ്ച് സെക്കൻഡ് നേരമെങ്കിലും ചുംബിക്കണമായിരുന്നു. ഔദ്യോഗിക ഗിന്നസ് വിധി കർത്താവിന്‍റെ മേൽനോട്ടത്തിലായിരുന്നു പരിപാടി നടന്നത്. അവസാനം റെക്കോർഡ് സ്വന്തമായി എന്ന വാർത്ത പുറത്തുവന്നപ്പോൾ സംഘാടകരും പങ്കെടുത്തവരും ഒരുപോലെ ആഹ്ളാദം പങ്കുവെച്ചു. എന്തായാലും ഈ ആഘോഷം സ്നേഹത്തിൻറെയും ഒത്തുചേരലിന്‍റെയും അവധിക്കാല സന്തോഷത്തിന്‍റെയും നിമിഷമായി മാറി. ഡൗൺ ടൗൺ ഡിസി ബിസിനസ് ഇംപ്രൂവ്‌മെന്‍റ് ഡിസ്ട്രിക്റ്റാണ് പരിപാടി സംഘടിപ്പിച്ചത്. ലോക റെക്കോർഡ് സ്ഥാപിക്കുക എന്നതിലുപരി, എല്ലാവരെയും ഒരുമിപ്പിക്കാനും ഈ ആഘോഷ ദിനങ്ങളിൽ സ്നേഹവും സന്മനസ്സും പ്രചരിപ്പിക്കാനുമുള്ള ഒരു മാർഗ്ഗമായാണ് പരിപാടിയെ കണ്ടതെന്ന് അവർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 15 December 2025

യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ

യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ

ദുബൈ: യുഎഇയിൽ ഞായറാഴ്ച പെയ്തത് കനത്ത മഴ. ഇടിയോടു കൂടിയ കനത്ത മഴയും മിന്നലും രാജ്യത്ത് അനുഭവപ്പെട്ടു. അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പും അബുദാബി പൊലീസും ദുബൈ പൊലീസും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം പ്രവചിച്ചു. ന്യൂനമർദ്ദത്തിന്‍റെ സ്വാധീനം തുടരുന്നതിനാൽ നേരിയതോ മിതമായതോ ആയ കാറ്റ് ചിലപ്പോൾ ശക്തമായേക്കാം.

തെക്ക് കിഴക്ക് ദിശയിൽ നിന്ന് വടക്ക് കിഴക്ക് ദിശയിലേക്ക് കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതിന്‍റെ വേഗത മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കും. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ നേരിയതോ മിതമായതോ ആയ കടൽക്ഷോഭത്തിന് സാധ്യതയുണ്ട്. എന്നാൽ രാത്രിയോടെ ശക്തമായേക്കാം. ഒമാൻ കടൽ ദിവസം മുഴുവനും നേരിയതോ മിതമായതോ ആയി തുടരും. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.അബുദാബിയിൽ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ നേരിയതോ മിതമായതോ ആയ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ തീരപ്രദേശങ്ങളിലും സമീപ ദ്വീപുകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അൽ ഐനിൽ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രധാനമായും മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്.

ചൊവ്വാഴ്ച കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ എത്താം. ബുധനാഴ്ചയും മഴ തുടരും. കാറ്റ് ശക്തമാവുകയും അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാവുകയും ചെയ്യും. ഡിസംബർ 16 ചൊവ്വാഴ്ച മുതൽ 19 വെള്ളിയാഴ്ച വരെ മേഖലയിൽ തണുത്ത കാറ്റോടു കൂടിയ ന്യൂനമർദ്ദം ശക്തമാകാൻ സാധ്യതയുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത, ജാഗ്രതാ നിർദ്ദേശം

സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത, ജാഗ്രതാ നിർദ്ദേശം

 റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സൗദി അറേബ്യയിലെ പല പ്രവിശ്യകളിലും മിന്നൽ പ്രളയത്തിലേക്ക് നയിച്ചേക്കാവുന്ന മിതമായതോ കനത്തതോ ആയ ഇടിമിന്നലോടു കൂടിയ മഴ, ആലിപ്പഴ വർഷം, പൊടിപടലങ്ങൾ ഉയർത്തുന്ന ശക്തമായ കാറ്റ് എന്നിവ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മഴ സാധ്യതയുള്ള പ്രധാന പ്രവിശ്യകൾ

റിയാദ്, ഖസീം, ഹൈൽ, മദീന, മക്ക, അൽ-ബാഹ, അസീർ, ജസാൻ, കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, തബൂക്ക് എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ട്. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ഡിസംബർ 18 വരെ വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്വരകളിലേക്കും സ്ഥലങ്ങളിലേക്കും പോകുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

സൗദി പച്ച പുതയ്ക്കുന്നു

അതേസമയം പൂർണ്ണമായ ശൈത്യകാലം ആരംഭിച്ചതോടെ സൗദിയുടെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചിരുന്നു. മഴയിൽ പച്ചപ്പ് അണിഞ്ഞ രാജ്യത്തെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ ചിത്രങ്ങൾ സൗദി പ്രസ് ഏജൻസി പുറത്തുവിട്ടിരുന്നു. സൗദിയുടെ വടക്കുള്ള അൽ-നഫൂദ് (ഗ്രേറ്റ് നഫൂദ് മരുഭൂമി) ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ, മണൽക്കുന്നുകളെ മനോഹരമായ രൂപങ്ങളാക്കി മാറ്റുകയും നീരുറവകളും തടാകങ്ങളും രൂപപ്പെടുകയും ചെയ്തു. മരുഭൂമിയും ക്യാമ്പിംഗ് പ്രേമികളും ഇപ്പോൾ അൽ-നഫൂദിലേക്ക് ഒഴുകിയെത്തുന്നുണ്ട്.സൗദിയിലെ രണ്ടാമത്തെ വലിയ പ്രകൃതി സംരക്ഷണ കേന്ദ്രമായ ഈ പ്രദേശത്തും മഴ പുതുജീവൻ നൽകി. വടക്കൻ അതിർത്തി പ്രവിശ്യയിലെ വാദി അറാർ സജീവമാകുകയും പ്രവിശ്യയിലെ 11 ഡാമുകളിൽ വെള്ളം നിറയുകയും ചെയ്തു. അറാർ നഗരത്തിലെ മരുഭൂമികൾ ട്രെക്കിംഗ് ചെയ്യുന്നവർക്കും പ്രകൃതി സ്നേഹികൾക്കും ഇഷ്ടപ്പെട്ട സ്ഥലമായി മാറി. തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള അസീറിലും സമീപ പ്രവിശ്യകളിലും മലമുകളിലെ മഞ്ഞും അബ്ഹ നഗരവും മനോഹരമായ ശൈത്യകാല ദൃശ്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 13 December 2025

തായ്‌ലന്‍ഡ്-കംബോഡിയ സംഘർഷത്തിൽ പുരാതന ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ ആശങ്ക

തായ്‌ലന്‍ഡ്-കംബോഡിയ സംഘർഷത്തിൽ പുരാതന ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ ആശങ്ക

 തായ്‌ലന്‍ഡും കംബോഡിയയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം കൂടുതല്‍ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. അതിര്‍ത്തി പ്രശ്‌നത്തില്‍ സംയമനം പാലിക്കാനും ശത്രുത അവസാനിപ്പിക്കാനും ഇന്ത്യ തായ്‌ലന്‍ഡിനോടും കംബോഡിയയോടും അഭ്യര്‍ത്ഥിച്ചു.

അതിര്‍ത്തിയിലെ പ്രധാന തര്‍ക്കം പുരാതന ഹിന്ദു ക്ഷേത്രമായ പ്രീഹ് വിഹാറിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടതാണ്. തായ്‌ലന്‍ഡ്-കംബോഡിയന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ്രീഹ് വിഹാര്‍ ക്ഷേത്രം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലമാണ്. 11-ാം നൂറ്റാണ്ടിലെ ഈ ഹിന്ദു ക്ഷേത്രത്തിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതിലാണ് ഇന്ത്യ ആശങ്ക അറിയിച്ചിരിക്കുന്നത്. സംരക്ഷിക്കപ്പെടേണ്ട സൗകര്യങ്ങള്‍ക്കുണ്ടാകുന്ന ഏതൊരു നാശനഷ്ടവും നിര്‍ഭാഗ്യകരവും ആശങ്കാജനകവുമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പ്രീഹ് വിഹാര്‍ ക്ഷേത്രം സാംസ്‌കാരിക പൈതൃക സ്ഥലമാണെന്നും അതിന്റെ സംരക്ഷണത്തില്‍ ഇന്ത്യ അടുത്ത പങ്കാളിയാണെന്നും വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.

ക്ഷേത്രവും പരിസരവും സംരക്ഷിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംയമനം പാലിക്കാനും ശത്രുത അവസാനിപ്പിക്കാനും സംഘര്‍ഷം തടയാനും ഇരു കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു. സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങണമെന്നും അഭ്യര്‍ത്ഥിക്കുന്നു", അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തായ്‌ലന്‍ഡും കംബോഡിയയും തമ്മില്‍ വീണ്ടും അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതോടെയാണ് ഇന്ത്യയുടെ പ്രതികരണം. കംബോഡിയയുടെ സൈനിക ശേഷി തകര്‍ക്കാന്‍ ആഗ്രഹിക്കുന്നതായി തായ്‌ലന്‍ഡ് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ദൗത്യം അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി അനുതിന്‍ ചാണ്‍വിരാകുല്‍ പറഞ്ഞു.

അതേസമയം, സമാധാനം ആഗ്രഹിക്കുന്നതായും സ്വയം പ്രതിരോധത്തിനായി പ്രവര്‍ത്തിച്ചതായും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും കംബോഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

സംഘര്‍ഷ ഭൂമിയിലുള്ള പ്രീഹ് വിഹാര്‍ ക്ഷേത്രം സംരക്ഷിക്കണമെന്ന് യുനെസ്‌കോയും ആവശ്യപ്പെട്ടിട്ടുണ്ട്. 11-ാം നൂറ്റാണ്ടില്‍ ഖെമര്‍ സാമ്രാജ്യത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. ഈ പുരാതന ഹിന്ദു ക്ഷേത്രം തായ്‌ലന്‍ഡ്- കംബോഡിയന്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമാണ്. ഇരു രാജ്യങ്ങള്‍ക്കും ആത്മീയമായും സാംസ്‌കാരികമായും പ്രാധാന്യമുള്ള സ്ഥലമാണിത്.

തായ്‌ലന്‍ഡിന്റെ സൈന്യം പീരങ്കികളും വ്യോമാക്രമണങ്ങളും ഉപയോഗിച്ച് ക്ഷേത്ര സ്ഥലത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ നിരവധി കവാടങ്ങള്‍, പ്രതിമകള്‍, വടക്കന്‍ പടിക്കെട്ടുകള്‍, സംരക്ഷണ കെട്ടിടങ്ങള്‍ എന്നിവ തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. സംഘര്‍ഷത്തില്‍ യുനെസ്‌കോ ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. സാംസ്‌കാരിക പൈതൃകത്തിന്റെ അടിയന്തര സംരക്ഷണം ഉറപ്പാക്കാനും അന്താരാഷ്ട്ര പ്രതിബദ്ധതകള്‍ ഉയര്‍ത്തിപ്പിടിക്കാനും ഇരു രാജ്യങ്ങളെയും പ്രേരിപ്പിക്കുക1954ലെ ഹേഗ് ഉടമ്പടി, 1972ലെ ലോക പൈതൃക ഉടമ്പടി തുടങ്ങിയ അന്താരാഷ്ട്ര നിയമങ്ങള്‍ ഉപയോഗിച്ച് പ്രദേശത്തിന്റെ പൈതൃകം എല്ലാ രൂപത്തിലും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത യുനെസ്‌കോ പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുമെന്നും സാഹചര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ സാങ്കേതിക പിന്തുണയും അടിയന്തര സംരക്ഷണ നടപടികളും നല്‍കാന്‍ തയ്യാറാണെന്നും യുനെസ്‌കോ അറിയിച്ചു.യും ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 12 December 2025

മദ്യപിച്ചു സൈക്കിളോടിച്ചു, 900 -ത്തോളം പേരുടെ കാർ ഡ്രൈവിം​ഗ് ലൈസൻസ് റദ്ദാക്കി, ജപ്പാനിൽ പുതിയ നിയമം ശക്തമാകുന്നു

മദ്യപിച്ചു സൈക്കിളോടിച്ചു, 900 -ത്തോളം പേരുടെ കാർ ഡ്രൈവിം​ഗ് ലൈസൻസ് റദ്ദാക്കി, ജപ്പാനിൽ പുതിയ നിയമം ശക്തമാകുന്നു

ജപ്പാനിൽ മദ്യപിച്ച് സൈക്കിളോടിച്ചതിന് 900-ത്തോളം പേരുടെ കാർ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി. അടുത്തിടെ നിലവിൽ വന്ന കർശനമായ ട്രാഫിക് നിയമങ്ങൾ പ്രകാരം, മദ്യപിച്ച് സൈക്കിൾ ചവിട്ടുന്നവർക്ക് കനത്ത പിഴയും തടവുശിക്ഷയുമാണ് രാജ്യത്ത് ലഭിക്കുക.

മദ്യപിച്ച് സൈക്കിളോടിച്ചതിന് പിന്നാലെ ജപ്പാനിൽ ഏകദേശം 900 പേരുടെ കാർ ഡ്രൈവിം​ഗ് ലൈസൻസ് റദ്ദാക്കി. കറോടിക്കുമ്പോൾ ഇവർ അപകടം വരുത്താനുള്ള സാധ്യതയുണ്ട് എന്ന് കാണിച്ചാണ് ഇവരുടെ ലൈസൻസ് റദ്ദ് ചെയ്തിരിക്കുന്നത്. സൈക്കിൾ യാത്രക്കാർക്ക് കർശനമായ പിഴ ചുമത്തുന്ന ട്രാഫിക് നിയമങ്ങൾ അടുത്തിടെയാണ് ജപ്പാനിൽ നിലവിൽ വന്നത്. പിന്നാലെ, ജനുവരി മുതൽ സെപ്റ്റംബർ വരെ സസ്പെൻഡ് ചെയ്ത കാർ ഡ്രൈവിംഗ് ലൈസൻസുകളുടെ എണ്ണം പരിശോധിച്ചാൽ അവ കഴിഞ്ഞ വർഷത്തേക്കാൾ കുത്തനെ വർദ്ധിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കഴിഞ്ഞ വർഷം നവംബറിൽ നിലവിൽ വന്ന പുതിയ നിയമങ്ങൾ പ്രകാരം, മദ്യപിച്ച് സൈക്കിൾ ചവിട്ടുന്നവർക്ക് മൂന്ന് വർഷം വരെ തടവോ പരമാവധി 500,000 യെൻ (3,200 ഡോളർ) പിഴയോ ലഭിക്കും. ബ്രീത്ത് ആൽക്കഹോൾ പരിശോധനയിൽ ലിറ്ററിന് 0.15 മില്ലിഗ്രാമോ അതിൽ കൂടുതലോ കണ്ടെത്തിയാൽ സൈക്കിളോടിച്ചവർക്കെതിരെ പിഴ ചുമത്താമെന്നും ഈ നിയമം പറയുന്നു. പുതിയ നിയമം വരുന്നതിന് മുമ്പ്, മദ്യപിച്ച് സൈക്കിൾ ശരിക്കും ഓടിക്കാൻ കഴിയാത്തവർക്ക് മാത്രമാണ് പിഴ അടക്കേണ്ടിയിരുന്നത്. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ മാറി.

സൈക്കിൾ യാത്രക്കാർക്ക് മദ്യം നൽകുന്നവർക്കും, മദ്യപിച്ച് സൈക്കിൾ ഓടിക്കുന്നവർക്ക് സൈക്കിൾ നൽകാൻ തയ്യാറാവുന്നവർക്കും പിഴകൾ ബാധകമായേക്കാം. 2024 നവംബറിനും ഈ വർഷം ജൂണിനും ഇടയിൽ ജപ്പാനിലുടനീളം 4,500 -ലധികം പേർ മദ്യപിച്ച് സൈക്കിൾ ചവിട്ടിയതായിട്ടാണ് പൊലീസ് കണക്കുകൾ പറയുന്നതെന്നാണ് മൈനിച്ചി പത്രം റിപ്പോർട്ട് ചെയ്യുന്നത്.

പകർച്ചവ്യാധിയുടെ സമയത്താണ് സൈക്കിളുകൾക്ക് പ്രിയമേറിയത്. എന്നാൽ, പിന്നാലെ നിയമം വരികയും ചെയ്തു. പക്ഷേ, അപകടങ്ങളും അതുപോലെ കൂടി വരികയാണ്. 2023 -ൽ ജപ്പാനിൽ 72,000 -ത്തിലധികം സൈക്കിൾ അപകടങ്ങളാണ് രേഖപ്പെടുത്തിയത്. ഇത് രാജ്യത്തെ എല്ലാ ഗതാഗത അപകടങ്ങളുടെയും 20% -ത്തിലധികമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.