ദുബൈ: യുഎഇയിൽ ഞായറാഴ്ച പെയ്തത് കനത്ത മഴ. ഇടിയോടു കൂടിയ കനത്ത മഴയും മിന്നലും രാജ്യത്ത് അനുഭവപ്പെട്ടു. അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പും അബുദാബി പൊലീസും ദുബൈ പൊലീസും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം പ്രവചിച്ചു. ന്യൂനമർദ്ദത്തിന്‍റെ സ്വാധീനം തുടരുന്നതിനാൽ നേരിയതോ മിതമായതോ ആയ കാറ്റ് ചിലപ്പോൾ ശക്തമായേക്കാം.
തെക്ക് കിഴക്ക് ദിശയിൽ നിന്ന് വടക്ക് കിഴക്ക് ദിശയിലേക്ക് കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതിന്‍റെ വേഗത മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കും. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ നേരിയതോ മിതമായതോ ആയ കടൽക്ഷോഭത്തിന് സാധ്യതയുണ്ട്. എന്നാൽ രാത്രിയോടെ ശക്തമായേക്കാം. ഒമാൻ കടൽ ദിവസം മുഴുവനും നേരിയതോ മിതമായതോ ആയി തുടരും. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.അബുദാബിയിൽ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ നേരിയതോ മിതമായതോ ആയ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ തീരപ്രദേശങ്ങളിലും സമീപ ദ്വീപുകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അൽ ഐനിൽ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രധാനമായും മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്.
ചൊവ്വാഴ്ച കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ എത്താം. ബുധനാഴ്ചയും മഴ തുടരും. കാറ്റ് ശക്തമാവുകയും അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാവുകയും ചെയ്യും. ഡിസംബർ 16 ചൊവ്വാഴ്ച മുതൽ 19 വെള്ളിയാഴ്ച വരെ മേഖലയിൽ തണുത്ത കാറ്റോടു കൂടിയ ന്യൂനമർദ്ദം ശക്തമാകാൻ സാധ്യതയുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.