ബെംഗളൂരു: ഡേ കെയറിൽ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ എച്ച്.എ.എൽ. കാമ്പസിലുള്ള കേപ്‌ജെമിനി ഐ.ടി. കമ്പനിക്കുള്ളിലെ ഡേ കെയറിലാണ് സംഭവം.
കുട്ടികളെ വാഷിങ് മെഷീനിനുള്ളിൽ ഇരുത്തുക, ശൗചാലയത്തിൽ ഇരുത്തി വായിലേക്ക് വെള്ളം സ്‌പ്രേ ചെയ്യുക, കരയുകയോ ബഹളംവെക്കുകയോ ചെയ്താൽ ഭീഷണിപ്പെടുത്തുക തുടങ്ങിയ ക്രൂരമായ പീഡനങ്ങളാണ് നടന്നതെന്ന് പോലീസ് അറിയിച്ചു.
പീഡനത്തിന്റെ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് വനിതാ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്.
ഐ.ടി. കമ്പനിയിലെ ജീവനക്കാരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന ഡേ കെയറിലാണ് സംഭവം നടന്നത്. പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ബാലവകാശ കമ്മിഷനും സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




