Friday, 10 October 2025

പാൻ ഇന്ത്യൻ ഇതിഹാസ ചിത്രവുമായി മോഹൻലാൽ ; ‘വൃഷഭ’ നവംബർ ആറിന് തിയറ്ററുകളിൽ

പാൻ ഇന്ത്യൻ ഇതിഹാസ ചിത്രവുമായി മോഹൻലാൽ ; ‘വൃഷഭ’ നവംബർ ആറിന് തിയറ്ററുകളിൽ

 മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ റിലീസ് തീയതി പുറത്ത്. നവംബർ ആറിന് ചിത്രം ആഗോള റിലീസായി എത്തും. പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

47 വർഷമായി തുടരുന്ന തൻ്റെ കരിയറിൽ മോഹൻലാൽ ഒരു രാജാവിൻ്റെ കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ്. സമർജിത് ലങ്കേഷ്, നയൻ സരിക, രാഗിണി ദ്വിവേദി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ചിത്രത്തിൻ്റെ ടീസർ നേരത്തെ പുറത്ത് വരികയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മോഹൻലാലിൻ്റെ ഗംഭീര ആക്ഷൻ രംഗങ്ങളും ബ്രഹ്മാണ്ഡ കാൻവാസിൽ ഉള്ള കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും ആയിരുന്നു ടീസറിൽ ഹൈലൈറ്റ്. ആക്ഷൻ, വൈകാരികത, പ്രതികാരം എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു അച്ഛൻ – മകൻ ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത് എന്നും ടീസർ കാണിച്ചു തന്നിരുന്നു. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ പ്രഖ്യാപന പോസ്റ്റർ എന്നിവരും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. പഴയകാല യോദ്ധാവിൻ്റെ ലുക്കിലും, പുതിയകാലത്തെ എക്സിക്യൂട്ടീവ് ലുക്കിലും ഇരട്ട ഗെറ്റപ്പിൽ മോഹൻലാലിനെ അവതരിപ്പിക്കുന്ന ഒരു പോസ്റ്റർ പുറത്ത് വിട്ട് കൊണ്ടാണ് ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ എന്നിവർ ഒരുക്കിയ മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ആൻ്റണി സാംസൺ ഒരുക്കിയ ഗംഭീര ദൃശ്യങ്ങൾ കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ‘വൃഷഭ’. എസ്ആർക്കെ, ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ശക്തമായ സംഭാഷണങ്ങൾ രചിച്ചത്. മികച്ച വിഷ്വൽ ഇഫക്റ്റുകൾ, എഡിറ്റിംഗ്, സൌണ്ട് ഡിസൈൻ എന്നിവയും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന.

ഛായാഗ്രഹണം – ആന്റണി സാംസൺ, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, ആക്ഷൻ – പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ, പിആർഒ- ശബരി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശ്ശൂരിൽ ട്രെയിനിൽ കുഴഞ്ഞുവീണ യുവാവ് ആംബുലൻസ് കിട്ടാതെ പ്ലാറ്റ്ഫോമിൽ കിടന്നു മരിച്ച സംഭവത്തിൽ അന്വേഷണം സി.ഐക്ക് കൈമാറി

തൃശ്ശൂരിൽ ട്രെയിനിൽ കുഴഞ്ഞുവീണ യുവാവ് ആംബുലൻസ് കിട്ടാതെ പ്ലാറ്റ്ഫോമിൽ കിടന്നു മരിച്ച സംഭവത്തിൽ അന്വേഷണം സി.ഐക്ക് കൈമാറി

 തൃശ്ശൂരിൽ ട്രെയിനിൽ കുഴഞ്ഞുവീണ യുവാവ് ആംബുലൻസ് കിട്ടാതെ പ്ലാറ്റ്ഫോമിൽ കിടന്നു മരിച്ച സംഭവത്തിൽ അന്വേഷണം സി.ഐക്ക് കൈമാറി. റെയിൽവേ പൊലീസ് എസ് പി ഷഹിൻ ഷാ ആണ് അന്വേഷണം സിഐക്ക് കൈമാറിയത്. ഷൊർണൂർ റെയിൽവേ സി.ഐ രമേഷിനാണ് അന്വേഷണ ചുമതല.നേരത്തെ തൃശ്ശൂർ റെയിൽവേ എസ്ഐ നൗഷാദിനായിരുന്നു സംഭവത്തിന്റെ അന്വേഷണ ചുമതല നൽകിയിരുന്നത്. എന്നാൽ കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണം സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറിയത്.

കഴിഞ്ഞദിവസം സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. 15 ദിവസത്തിനകം തൃശ്ശൂർ സിറ്റി പൊലീസും റെയിൽവേയും റിപ്പോർട്ട് സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. ഉദ്യോഗസ്ഥ വീഴ്ചയിൽ ഒരു ജീവൻ പൊലിഞ്ഞതിൻ്റെ വേദന വെളിവാക്കുന്ന ദൃശ്യങ്ങൾ ട്വന്റിഫോർ പുറത്തുവിട്ടതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ വീ ഗീത സ്വമേധയാ കേസടുത്തത്. സംഭവത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ദക്ഷിണ റെയിൽവേയോടും പൊലീസിനോട് ആവശ്യപ്പെട്ടു. ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടുമായി റെയിൽവേ മുന്നോട്ട് പോകുന്നതിനിടെ ഉദ്യോഗസ്ഥ വീഴ്ച സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തലുമായി സഹയാത്രികനും രംഗത്തെത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 9 October 2025

കണ്ണൂര്‍ തളിപ്പറമ്പില്‍ വന്‍തീപ്പിടിത്തം; നിരവധി കടകള്‍ കത്തിയമര്‍ന്നു

കണ്ണൂര്‍ തളിപ്പറമ്പില്‍ വന്‍തീപ്പിടിത്തം; നിരവധി കടകള്‍ കത്തിയമര്‍ന്നു

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ വന്‍തീപ്പിടിത്തം. ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് തീപ്പിടിച്ചിരിക്കുന്നത്. കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽനിന്നാണ് ആദ്യം തീപടർന്നതെന്നാണ് വിവരം  മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍ക്കൊള്ളുന്നതാണ് കെട്ടിടം. ഇതുവരെ ആളാപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കണ്ണൂര്‍, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് അഗ്നിശമനസേന പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. വൈകീട്ട് അഞ്ചരയോടെയാണ് തീപിടത്തമുണ്ടായത്. ഒരു മണിക്കൂറിലേറെയായി തീ ആളി കത്തുകയാണ്. അഞ്ചോളം കടകള്‍ ഇതിനകം കത്തി നശിച്ചു. ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. തീയണയ്ക്കാന്‍ ആവശ്യമായ അഗ്നിശമനസേനാ യൂണിറ്റുകള്‍ എത്തിയിട്ടില്ലെന്നും അധികൃതര്‍ നിസ്സംഗത കാണിച്ചുവെന്നും നാട്ടുകാര്‍ ആരോപിച്ചു.തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്ന് സ്ഥലം എംഎല്‍എയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടല്‍ നടത്തുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ എല്ലാ അഗ്നിശമനസേനാ യൂണിറ്റുകളോടും പ്രദേശത്തേക്ക് തിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാക് ഭീകര സംഘടന ജെയ്ഷെ മുഹമ്മദ് സ്ത്രീകളുടെ പ്രത്യേക വിഭാഗം രൂപീകരിച്ചു

പാക് ഭീകര സംഘടന ജെയ്ഷെ മുഹമ്മദ് സ്ത്രീകളുടെ പ്രത്യേക വിഭാഗം രൂപീകരിച്ചു

 പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ്, ജമാഅത്ത്-ഉൽ-മോമിനാത്ത് എന്ന പേരിൽ തങ്ങളുടെ ആദ്യത്തെ വനിതാ വിഭാഗം രൂപീകരിച്ചതായി റിപ്പോർട്ടുകൾ. ജെയ്‌ഷെ മുഹമ്മദ് തലവനും ഐക്യരാഷ്ട്രസഭ നിയുക്ത ഭീകരനുമായ മൗലാന മസൂദ് അസ്ഹറിന്റെ പേരിൽ പുറത്തിറക്കിയ കത്തിലൂടെയാണ് പ്രഖ്യാപനം. പുതിയ യൂണിറ്റിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഒക്ടോബർ 8 ന് പാകിസ്ഥാനിലെ ബഹവൽപൂരിലെ മർകസ് ഉസ്മാൻ-ഒ-അലിയിൽ ആരംഭിച്ചതായി കത്തിൽ പറയുന്നു. വനിതാ ബ്രിഗേഡിനെ നയിക്കുന്നത് മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. റിപ്പോർട്ട്. മെയ് 7 ന് ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സായുധ സേന ബഹാവൽപൂരിലെ മർകസ് സുബ്ഹാനല്ലയിലെ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിൽ അവരുടെ ഭർത്താവ് യൂസഫ് അസ്ഹർ കൊല്ലപ്പെട്ടിരുന്നു. ബഹാവൽപൂർ, കറാച്ചി, മുസാഫറാബാദ്, കോട്‌ലി, ഹരിപൂർ, മൻസെഹ്‌റ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ പഠിക്കുന്ന ജെയ്‌ഷെ മുഹമ്മദ് കമാൻഡർമാരുടെ ഭാര്യമാരെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളെയും സംഘടന റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

ജെയ്‌ഷെ മുഹമ്മദ് സ്ത്രീകളെ സായുധ പ്രവർത്തനങ്ങളിൽ നിന്ന് വിലക്കിയിരുന്നു. പഹൽഗാം ഭീകരാക്രമണവും ഇന്ത്യൻ സൈന്യം നടത്തിയ വിജയകരമായ ഓപ്പറേഷൻ സിന്ദൂരും തന്ത്രത്തിൽ മാറ്റം വരുത്താൻ പ്രേരിപ്പിച്ചതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു. മസൂദ് അസറും സഹോദരൻ തൽഹ അൽ-സെയ്ഫും ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തന ചട്ടക്കൂടിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നതിന് അംഗീകാരം നൽകിയതായി ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ജെയ്‌ഷെ മുഹമ്മദ് വനിതാ ചാവേർ ആക്രമണകാരികളെ പരിശീലിപ്പിക്കുകയും വിന്യസിക്കുകയും ചെയ്‌തേക്കാമെന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഐസിസ്, ബോക്കോ ഹറാം, ഹമാസ്, എൽടിടിഇ തുടങ്ങിയ ഗ്രൂപ്പുകളുമായി സഖ്യത്തിലേർപ്പെട്ടേക്കാമെന്നും പറയുന്നു. ഈ സംഘടനകൾ ഭീകരാക്രമണങ്ങൾക്ക് സ്ത്രീകളെ ഉപയോഗിച്ചിരുന്നു.

ഓപ്പറേഷൻ സിന്ദൂരിനുശേഷം, ഹിസ്ബുൾ മുജാഹിദീൻ (എച്ച്എം), ലഷ്കർ-ഇ-തൊയ്ബ (എൽഇടി) എന്നിവയുമായി ചേർന്ന് ജെയ്‌ഷെ മുഹമ്മദ് പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ (കെപികെ) പ്രവിശ്യയിലേക്ക് പ്രവർത്തനം മാറ്റിയതായി റിപ്പോർട്ടുണ്ട്. തകർന്ന ഭീകര കേന്ദ്രങ്ങൾ പുനർനിർമ്മിക്കാൻ പാകിസ്ഥാൻ സജീവമായി ശ്രമിക്കുന്നുണ്ടെന്നും രാജ്യത്തുടനീളമുള്ള 313 പുതിയ മർകസുകൾക്കായി 3.91 ബില്യൺ രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് ഓൺലൈൻ ഫണ്ട്‌റൈസിംഗ് കാമ്പെയ്‌ൻ ഉൾപ്പെടെയുള്ള ധനസമാഹരണ നീക്കങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

താലിബാൻ മന്ത്രി മൗലവി ആമിർ ഖാൻ മുത്തഖി ഇന്ത്യയിലെത്തി

താലിബാൻ മന്ത്രി മൗലവി ആമിർ ഖാൻ മുത്തഖി ഇന്ത്യയിലെത്തി

അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി ആമിർ ഖാൻ മുത്താഖി ഇന്ത്യയിൽ എത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉണ്ടാകും എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായാണ് മൗലവി ആമിർ ഖാൻ മുത്തഖി ഇന്ത്യയിലെത്തിയത്.

യുഎൻ സുരക്ഷാ കൗൺസിൽ യാത്രാ ഇളവ് അനുവദിച്ചതിനെത്തുടർന്നാണ് ആമിർ ഖാൻ മുത്തഖി ഇന്ത്യയിലെത്തിയത്. താലിബാനുമായുള്ള ബന്ധം, ഭീകരവാദത്തിനെതിരായ പോരാട്ടം, വ്യാപാരം തുടങ്ങിയ ഇന്ത്യയുടെ പദ്ധതികള്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.

2021 ൽ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം ഉന്നത താലിബാൻ നേതാവ് ഇന്ത്യ സന്ദർശിക്കുന്ന ആദ്യ സന്ദർശനമാണിത്. അഫ്ഗാൻ മന്ത്രി വിദേശകാര്യ മന്ത്രി (ഇഎഎം) എസ് ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. താലിബാൻ സർക്കാരുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ ശ്രമിക്കുന്നതിനാൽ ചർച്ചയെ പാകിസ്താൻ സസൂക്ഷ്മം നിരീക്ഷിക്കും.

ഉഭയകക്ഷി ചർച്ചകൾക്കായി തയ്യാറെടുക്കുമ്പോൾ, ഉദ്യോഗസ്ഥർ പതാകയുമായി ബന്ധപ്പെട്ട പ്രതിസന്ധി നേരിടുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥരും മുത്തഖിയും തമ്മിലുള്ള മുൻ കൂടിക്കാഴ്ചകളിൽ, താലിബാൻ പതാക പശ്ചാത്തലത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം ദുബായിൽ വെച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും മുത്തഖിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ, പശ്ചാത്തലത്തിൽ പതാകയും വയ്ക്കാതെ ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം, വിദ്യാർത്ഥി ചികിത്സയിൽ, പ്രതി പിടിയിൽ

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം, വിദ്യാർത്ഥി ചികിത്സയിൽ, പ്രതി പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂരിൽ പ്ലസ്‌ടു വിദ്യാർഥിയെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊല്ലാൻ ശ്രമം. പ്ലസ് ടു വിദ്യാർത്ഥി കുളത്തൂർ സ്റ്റേഷൻകടവ് പള്ളിക്ക് സമീപം താമസിക്കുന്ന 17കാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുളത്തൂർ കൊന്നവിളാകം വീട്ടിൽ അഭിജിത്ത് (34) നെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് കേസിനാസ്‌പദമായ സംഭവം. കഴുത്തിൽ പത്ത് തുന്നലുള്ള വിദ്യാർത്ഥി അപകടനില തരണം ചെയ്‌തെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

ഇന്നലെ വൈകീട്ട് ആറ് മണിയോടെ കഴക്കൂട്ടം ടിഎസ്‌സി ആശുപത്രിക്ക് സമീപത്താണ് സംഭവം നടന്നത്. സ്‌കൂളിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു 17കാരൻ. കുളത്തൂർ ജങ്ഷനിൽ ബസിറങ്ങി ഇടവഴിയിലൂടെ നടന്നു പോയ പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളെ അഭിജിത്ത് അസഭ്യം പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളും അഭിജിത്തും തമ്മിൽ വാക്കേറ്റമായി. ഇതിനിടെ കൈയ്യിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് വിദ്യാർത്ഥിയെ ആക്രമിച്ച ശേഷം അഭിജിത്ത് ഓടിരക്ഷപ്പെട്ടു.

ഒപ്പമുണ്ടായിരുന്ന വിദ്യാർഥികളുടെ നിലവിളി നാട്ടുകാർ ഓടിയെത്തി. ഉടൻ തുമ്പ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തിയാണ് വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചത്. അഭിജിത്ത് നേരത്തേയും വിദ്യാർഥികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2025ലെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു; ഹംഗേറിയൻ സാഹിത്യക്കാരൻ ലാസ്ലോ ക്രാസ്നഹോര്‍ക്കൈയ്ക്ക് പുരസ്കാരം

2025ലെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു; ഹംഗേറിയൻ സാഹിത്യക്കാരൻ ലാസ്ലോ ക്രാസ്നഹോര്‍ക്കൈയ്ക്ക് പുരസ്കാരം

സ്റ്റോക്കോം:2025ലെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു. ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർക്കൈയ്ക്കാണ് പുരസ്കാരം.1954ൽ തെക്ക് കിഴക്കൻ ഹംഗറിയിലെ ഗ്യൂലയിൽ ജനനിച്ച ലാസ്ലോ 1985ലാണ് ആദ്യ നോവലായ സതാന്താങ്കോ പ്രസിദ്ധീകരിച്ചത്. ദക്ഷിണകൊറിയൻ സാഹിത്യക്കാരിയായ ഹാൻ കാങിനാണ് 2024ൽ സാഹിത്യ നൊബേൽ ലഭിച്ചത്. 2025ലെ വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്ര നൊബേലുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു. ലാസ്ലോ ക്രാസ്നഹോര്‍ക്കൈയ്ക്ക് നോബേൽ സമ്മാനം ലഭിക്കുന്നതിനായി കഴിഞ്ഞ പത്തിലധികം വര്‍ഷമായി കാത്തിരിക്കുകയായിരുന്നുവെന്നും ഗൗരവമുള്ള സാഹിത്യത്തിനുള്ള അംഗീകമാരമായാണ് കാണുന്നതെന്നും നിരൂപകൻ എൻ ഇ സുധീര്‍ അഭിപ്രായപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, 11.5 ലക്ഷം ദിനാർ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി നാലുപേർ പിടിയിൽ

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, 11.5 ലക്ഷം ദിനാർ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി നാലുപേർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിവസ്തുക്കൾ കൈവശം വെച്ച നാല് പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തും സൈക്കോട്രോപിക് വസ്തുക്കളുടെ കള്ളക്കടത്തും തടയുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി, ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ രണ്ട് വ്യത്യസ്ത കേസുകളിലായാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. സഅദ് അൽ-അബ്ദുള്ള, അബ്ദുള്ള അൽ മുബാറക്, ഹവല്ലി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു മയക്കുമരുന്ന് കടത്ത് ശൃംഖലയാണ് അധികൃതർ തകർത്തത്.

രാജ്യത്തിനകത്ത് നിന്ന് രണ്ട് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്നാമൻ പൗരത്വമില്ലാത്ത വ്യക്തിയാണ്. ഈ ശൃംഖല നിയന്ത്രിച്ചിരുന്നത് യുകെയിൽ താമസിക്കുന്ന മറ്റൊരു പൗരത്വമില്ലാത്ത വ്യക്തിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റെയ്ഡിൽ ഉദ്യോഗസ്ഥർ 25 കിലോഗ്രാം കഞ്ചാവ്, 100 ലൈറിക ഗുളികകൾ, 2 ഗ്രാം ഷാബു, 10 ഗ്രാം ഹാഷിഷ് എന്നിവ പിടിച്ചെടുത്തു. രണ്ടാമത്തെ കേസിൽ, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ഒരു ഗൾഫ് പൗരനെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്തു. വിതരണത്തിനായി കൊണ്ടുവന്ന 5,00,000 കാപ്റ്റഗൺ ഗുളികകളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് ഡിവൈഎഫ്ഐ നേതാവിനെ മർദിച്ച കേസിൽ മൂന്നു പേർ പിടിയിൽ

പാലക്കാട് ഡിവൈഎഫ്ഐ നേതാവിനെ മർദിച്ച കേസിൽ മൂന്നു പേർ പിടിയിൽ

കോഴിക്കോട്: പാലക്കാട് ഡിവൈഎഫ്ഐ നേതാവിനെ മർദിച്ച കേസിൽ മൂന്നു പേർ പിടിയിൽ. സുർജിത്, ഹാരിസ്, കിരൺ എന്നിവരാണ് കോഴിക്കോട് നിന്ന് പിടിയിലായത്. കോയമ്പത്തൂർ മംഗലാപുരം സെൻട്രൽ എക്സ്പ്രസിൽ നിന്ന് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കോഴിക്കോട് റെയിൽവേ പൊലീസും ആർപിഎഫും ചേർന്നാണ് ഇവരെ പിടികൂടിയത്. ട്രെയിനിൽ നിന്നും കോഴിക്കോട് ഇറങ്ങിയപ്പോഴാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ രണ്ടുപേർ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരാണ്. സുർജിത്ത് ഡിവൈഎഫ്ഐ കൂനത്തറ മേഖല സെക്രട്ടറിയും ഹാരിസ് സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ്. ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടറിയാണ് പിടിയിലായ രാകേഷ്. ഇവരെ ഷൊർണൂർ പൊലീസിന് കൈമാറും.

ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ച യുവാവിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. യുവാവ് 48 മണിക്കൂർ വെന്റിലേറ്ററിൽ നിരീക്ഷണത്തിലാണ്. വിനേഷിൻ്റെ ശരീരത്തിൽ നിരവധി പരിക്കുകൾ ഉള്ളതായും തലക്കേറ്റ പരിക്കുകൾ അതീവ ഗുരുതരമാണെന്നും പൊലീസ് പറയുന്നു. വാണിയംകുളം പനയൂർ സ്വദേശിയാണ് ​ഗുരുതരാവസ്ഥയിലായ വിനേഷ്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി വാണിയംകുളത്തായിരുന്നു സംഭവം നടന്നത്. മർദനമേറ്റ് അവശനായ വിനേഷിനെ അ‍ജ്ഞാതർ ഓട്ടോയിൽ വീട്ടിൽ കൊണ്ടുവിടുകയായിരുന്നു. ശബ്‌ദംകേട്ട് വീട്ടുകാർ വാതിൽ തുറന്നപ്പോൾ രക്തത്തിൽ കുളിച്ച വിനേഷിനെയാണ് കണ്ടത്. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെ ഇൻ്റിമേഷൻ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫേസ്ബുക്ക് കമന്‍റിനെ ചൊല്ലി തർക്കം; വാണിയംകുളത്ത് യുവാവിനെ ഡിവൈഎഫ്‌ഐ നേതാക്കൾ മർദിച്ചതായി പരാതി

ഫേസ്ബുക്ക് കമന്‍റിനെ ചൊല്ലി തർക്കം; വാണിയംകുളത്ത് യുവാവിനെ ഡിവൈഎഫ്‌ഐ നേതാക്കൾ മർദിച്ചതായി പരാതി

പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് യുവാവിനെ ഡിവൈഎഫ്‌ഐ നേതാക്കൾ മർദിച്ചതായി പരാതി. പനയൂർ സ്വദേശി വിനേഷിനാണ് മർദനമേറ്റത്. ഡിവൈഎഫ്‌ഐയുടെ ഷൊർണൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയായ രാകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ഇട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലെത്തിയത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനേഷിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും യുവാവ് വെന്‍റിലേറ്ററിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഡിവൈഎഫ്‌ഐ മുൻ മേഖല സെക്രട്ടേറിയേറ്റ് അംഗമായിരുന്നു വിനേഷ്.

സംഭവത്തില്‍ മൂന്ന് പേർ പിടിയിലായിട്ടുണ്ട്. പിടികൂടിയത് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കോഴിക്കോട് റെയിൽവേ പൊലീസും ആര്‍പിഎഫും ചേർന്നാണ്. പ്രതികൾ ആര്‍പിഎഫിൻ്റെ കസ്റ്റഡിയിലാണ് ഇപ്പോഴുള്ളത്. മംഗളൂരു സെൻട്രൽ എക്സ്പ്രസിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി. നെയ്യാറ്റിൻകര കുടുംബ കോടതിയിലാണ് ഈമെയിൽ വഴി ഭീഷണി സന്ദശമെത്തിയത്. ഡോഗ് സ്കോഡ് പരിശോധന തുടങ്ങി.

കോടതിയിൽ നടപടികൾ നിർത്തിവയ്ക്കാതെ തുടരുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലും വസതിയിലും ഭീഷണി സന്ദേശമെത്തിയിരുന്നു. പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഓഫീസ് മെയിലിലാണ് തമിഴ് ഭാഷയിൽ ഭീഷണി സന്ദേശമെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലയാളി ബാലിക അബുദബിയിൽ മരിച്ചു

മലയാളി ബാലിക അബുദബിയിൽ മരിച്ചു

മലയാളി ബാലിക അബുദബിയിൽ മരിച്ചു. കോട്ടയം എരുമേലി പമ്പവാലി നെടിയ മുറിയിൽ സ്മിത്ത് ജോസഫിന്റെയും ജ്യോതി തയ്യിലിന്റെയും ഏക മകൾ ഹന്ന മറിയ സ്മിത്ത് ആണ് മരണപ്പെട്ടത്. ആറ് വയസായിരുന്നു. സംസ്കാരം പിന്നീട് നാട്ടിൽ വെച്ച് നടക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാട്സ്ആപ്പ് വഴി ആവശ്യക്കാരെ വിളിച്ചുവരുത്തി കഞ്ചാവ് വില്‍പന; 56കാരൻ പിടിയില്‍

വാട്സ്ആപ്പ് വഴി ആവശ്യക്കാരെ വിളിച്ചുവരുത്തി കഞ്ചാവ് വില്‍പന; 56കാരൻ പിടിയില്‍

മലപ്പുറം: ബിപി അങ്ങാടിയില്‍ കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ മധ്യവയസ്‌കന്‍ തിരൂര്‍ പൊലീസിന്‍റെ പിടിയില്‍. അരിക്കാഞ്ചിറ സ്വദേശി അബ്ദുല്‍ റസാഖിനെയാണ് (56) തിരൂര്‍ പൊലീസ് പിടികൂടിയത്. തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ലഹരി വില്‍പനക്കാരെ പിടികൂടുന്നതിനായി തിരൂര്‍ സിഐ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി വരികയായിരുന്നു. പ്രതിയുടെ കൈയില്‍ നിന്നും വില്‍പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊലീസ് കണ്ടെടുത്തു. വാട്സ്ആപ് വഴി ആവശ്യക്കാരെ വിളിച്ചുവരുത്തി കച്ചവടം നടത്തുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു.

ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിരവധി ആളുകള്‍ കഞ്ചാവിനായി മെസേജുകള്‍ അയക്കുന്നതായും വിളിക്കുന്നതായും പൊലീസ് കണ്ടെത്തി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അബ്ദുല്‍ റസാഖിനെ അറസ്റ്റ് ചെയ്തത്. തിരൂര്‍ സി.ഐ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തില്‍ എസ്. ഐ സുജിത്ത്, നിര്‍മല്‍, സീനിയര്‍ സി.പി.ഒ സുജിത്ത്, സി.പി.ഒമാരായ ടോണി, ശ്രീജേഷ് ബാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റാവൽപിണ്ടി ചിക്കൻ ടിക്കമസാല മുതൽ ബാലകോട്ട് തിറാമിസുവരെ, വ്യോമസേനാ ദിനത്തിൽ പാകിസ്ഥാനെ ചുട്ടെടുത്ത് ഇന്ത്യ

റാവൽപിണ്ടി ചിക്കൻ ടിക്കമസാല മുതൽ ബാലകോട്ട് തിറാമിസുവരെ, വ്യോമസേനാ ദിനത്തിൽ പാകിസ്ഥാനെ ചുട്ടെടുത്ത് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ 93-ാമത് വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള വിരുന്നിലെ ഭക്ഷണമെനുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വൈറലാവുന്നത്. ഭീകരവിരുദ്ധ ഓപ്പറേഷനുകളിൽ ഇന്ത്യ തകർത്ത പാകിസ്ഥാൻ വ്യോമത്താവളങ്ങളുടെ പേരുകളാണ് വിഭവങ്ങൾക്ക് നൽകിയിരിക്കുന്നത്. പാകിസ്ഥാനെ ട്രോളുകൾ കൊണ്ട് നിറച്ച ഈ മെനു കാർഡ് രാജ്യവ്യാപകമായി വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

പ്രധാന വിഭവങ്ങളുടെ പട്ടികയിൽ റാവൽപിണ്ടി ചിക്കൻ ടിക്ക മസാല,​ റഫീഖി റാര മട്ടൻ, ഭോലാരി,​ പനീർ മേത്തി മലായി, സുക്കൂർ ഷാം സവേര കോഫ്, സർഗോധ ദാൽ മഖ്‌നി,​ ജേക്കബാബാദ് മേവ പുലാവ്, ബഹവൽപൂർ നാൻ തുടങ്ങിയ വിഭവങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. മധുര പലഹാരങ്ങളാകട്ടെ​ ബാലകോട്ട് ​ടിറാമിസു,​ മുസാഫറബാദ് കുൽഫി ഫലൂദ,​ മുരിദ്കെ മീഠാപാൻ എന്നിങ്ങനെയാണ് മെനുവിൽ കാണിച്ചിരിക്കുന്നത്.

മെനു കാർഡിൽ നൽകിയിരിക്കുന്ന ഓരോ പാകിസ്ഥാൻ വ്യോമതാവളങ്ങൾക്കും ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പ്രാധാന്യമുണ്ട്. 2019ലെ ഓപ്പറേഷൻ ബന്ദറും ഈ വർഷം നടന്ന ഓപ്പറേഷൻ സിന്ദൂറിലും ഇന്ത്യ ലക്ഷ്യമിട്ട പ്രധാന കേന്ദ്രങ്ങളായിരുന്നു ഇവ. വൈറലായ മെനു കാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയെന്ന കാഴ്ചപ്പാടും ശത്രുവിന്റെ വീട്ടിൽ കയറി തിരിച്ചടിക്കുമെന്ന പ്രഖ്യാപനവുമാണ് ഓർമ്മിപ്പിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു

ഭക്ഷണം വിളമ്പുന്നതിൽ നിന്ന് ഇപ്പോൾ നീതി നടപ്പാക്കുന്നതിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. വ്യോമസേനയുടെ മെനുവിലെ സന്ദേശമാണത്. മുംബയ് ഭീകരാക്രമണത്തിന് ശേഷം വിദേശ സമ്മർദം കാരണം നടപടിയെടുക്കാൻ കഴിഞ്ഞില്ലെന്ന പി ചിദംബരം പറഞ്ഞ ആ കാലമൊക്കെ പോയി. ശത്രുവിന്റെ വീട്ടിൽ കയറി അടിക്കുകയെന്നത് പുതിയ രീതിയാണ്' - ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല എക്‌സിൽ കുറിച്ചു. കൂടാതെ കോൺഗ്രസിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. 26/11 ആക്രമണത്തിന് ശേഷം സൈനികമായി തിരിച്ചടിക്കുന്നത് കോൺഗ്രസ് തടഞ്ഞെന്നും യുപിഎ ഭരണകാലത്ത് ഭീകരതയ്ക്കെതിരായ പോരാട്ടം ദുർബലപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവാവിനോട് ട്രാഫിക് വാര്‍ഡൻമാരുടെ ക്രൂരത; ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി സംഘം ചേര്‍ന്ന് ക്രൂരമര്‍ദനം

യുവാവിനോട് ട്രാഫിക് വാര്‍ഡൻമാരുടെ ക്രൂരത; ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി സംഘം ചേര്‍ന്ന് ക്രൂരമര്‍ദനം

എറണാകുളം: എറണാകുളം വാഴക്കാലയിൽ യുവാവിനോട് ട്രാഫിക് വാർഡൻമാരുടെ ക്രൂരത. ഗതാഗതനിയന്ത്രണം ചോദ്യംചെയ്ത വാഴക്കാലി സ്വദേശി ജിനീഷിനെ വാർഡൻമാർ സംഘം ചേർന്നു മര്‍ദിച്ചു. റോഡിൽ നിന്ന് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മാറ്റിനിർത്തിയായിരുന്നു ക്രൂര മർദനം. വാർഡൻമാർ ജിനീഷിനെ ചവിട്ടുന്നതിന്‍റെയും വലിച്ചിഴക്കുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മർദനത്തിൽ പരിക്കേറ്റ ജിനീഷിനെ കാക്കനാട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിനീഷിനെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും കൂട്ടം ചേര്‍ന്ന് മര്‍ദിച്ചശേഷം വലിച്ചുകൊണ്ടുവരുന്നതുമടക്കം സിസിടിവി ദൃശ്യത്തിലുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

 തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ചു. മഴ കണക്കിലെടുത്ത് ഇന്ന് 5 ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.