Tuesday, 4 November 2025

പുരുഷ സുഹൃത്തിനൊപ്പം കാറിൽ ഇരുന്ന യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; 3 പ്രതികളെ കാലിൽ വെടിവെച്ച് വീഴ്ത്തി പൊലീസ്, 2 പേർ സഹോദരങ്ങൾ

കോയമ്പത്തൂരിൽ കോളജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പ്രതികളെ കാലിൽ വെടിവെച്ച് വീഴ്ത്തി പൊലീസ്. ശിവഗംഗ സ്വദേശിക സ്വദേശികളായ ഗുണ, സതീഷ്, കാർത്തിക്ക് എന്നിവരാണ് പിടിയിലായത്. സതീഷും കാർത്തിക്കും സഹോദരങ്ങളാണ്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാലിൽ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു.

പരുക്കേറ്റ പ്രതികളെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൊലീസ് കോൺസ്റ്റബിളിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവച്ചതാണെന്നാണ് പൊലീസ് പറയുന്നത്. കൈയ്ക്ക് പരിക്കറ്റ കോൺസ്റ്റബിളും ആശുപത്രിയിൽ ചികിത്സയിലാണ്. സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് 3 പ്രതികൾ പിടിയിലാകുന്നത്. അതിജീവിത ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിക്ക് വിമാനത്താവളത്തിന് സമീപം തന്‍റെ പുരുഷ സുഹൃത്തിനൊപ്പം കാറിൽ ഇരിക്കുകയായിരുന്നു യുവതി. ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ കാറിന്റെ ജനൽ കല്ലുകൊണ്ടു തല്ലിത്തകർത്ത ശേഷം യുവാവിനെ വാൾ കൊണ്ടു വെട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഭയന്ന യുവാവ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിൽ നാലു മണിയോടെ വിമാനത്താവളത്തിന് ഒരു കിലോമീറ്റര് അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും പെൺകുട്ടിയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. യുവതിയെ പ്രതികൾ ക്രൂര പീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികന്‍റെ മൃതദേഹം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

 കണ്ണൂര്‍: കണ്ണൂരിൽ റബ്ബര്‍ തോട്ടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ നടുവിൽ സ്വദേശി കെ വി ഗോപിനാഥനാഥന്‍റെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇയാളെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിൽ ആളൊഴിഞ്ഞ സ്ഥലത്താണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് കുടിയാന്മല പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കുടിയാന്മല പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് എസ്‌ഐആർ തുടങ്ങുന്നു; ബിഎൽഒമാർ ഇന്ന് മുതൽ വീടുകളിൽ എത്തും

സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണത്തിന് ഇന്ന് തുടക്കമാകും. വിവരങ്ങൾ ശേഖരിക്കുന്നതിന് ബിഎൽഒമാർ വീടുകളിലെത്തും. വോട്ടർ പട്ടികയിൽ പേരു ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും. വോട്ടർ പട്ടികയിലുള്ളവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരുമാസത്തോളം നീളുന്ന നടപടിയാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. പോർട്ടലിൽ പേരുള്ള വിവിഐപിമാരുടെ വീടുകളിൽ കളക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തിയായിരിക്കും സർവേ നടത്തുക.ഡ്യൂട്ടിയുടെ ഭാഗമാകുന്ന ബി എൽ ഒ മാർക്ക് ഒരു മാസം പൂർണമായും എസ്‌ഐആർ ഡ്യൂട്ടിയായിരിക്കും

കേരളത്തെ കൂടാതെ തമിഴ്നാട്, പശ്ചിമബംഗാൾ അടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് വീടുകളിൽ എത്തിയുള്ള സർവേ തുടങ്ങും. 12 ഇടങ്ങളിലായി 51 കോടി വോട്ടർമാരടങ്ങുന്ന പട്ടികയാണ് പരിഷ്കരിക്കാൻ ഒരുങ്ങുന്നത്. ഡിസംബർ 9 ന് കരട് പട്ടിക പുറത്തിറക്കും, വരുന്ന ഫെബ്രുവരി 7 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

അതേസമയം, വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ, പശ്ചിമബംഗാളിൽ ഇന്ന് ശക്തമായ പ്രതിഷേധം നടക്കും. മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് ഇന്ന് കൊൽക്കത്തയിൽ പ്രതിഷേധിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്നാറിലേത് ഗുണ്ടായിസം, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും; ഒത്താശ ചെയ്ത പൊലീസുകാർക്കെതിരെയും നടപടി ഉറപ്പെന്ന് മന്ത്രി ഗണേഷ്‌കുമാർ

മൂന്നാർ : മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതിക്ക് നേരിട്ട ദുരനുഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാർ. മൂന്നാറിൽ നടക്കുന്നത് ഗുണ്ടായിസമാണെന്നും മോട്ടോർ വാഹനവകുപ്പ് കർശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യും. അപമര്യാദ കാണിച്ച ഡ്രൈവർമാർക്കും ഒത്താശ ചെയ്ത പൊലീസുകാർക്കും എതിരെ നടപടി ഉണ്ടാകും. അനധികൃതമായും സമയം തെറ്റിച്ചും ഓടുന്ന വാഹനങ്ങൾ പിടികൂടുമെന്നും മന്ത്രി വ്യക്തമാക്കി. യാത്രയ്ക്ക് ഓൺലൈൻ ടാക്സി വിളിച്ചതിനാണ് മുംബൈ സ്വദേശിനിയെ ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയത്.

മുംബൈയില്‍ അസിസ്റ്റന്റ് പ്രൊഫസറായ ജാന്‍വി എന്ന യുവതിയാണ് മൂന്നാര്‍ സന്ദര്‍ശന വേളയില്‍ ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്ര ചെയ്തപ്പോള്‍ പ്രദേശവാസികളായ ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ചത്. ഒക്ടോബര്‍ 31 ന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ജാന്‍വി തനിക്കുണ്ടായ ദുരനുഭവം പറഞ്ഞത്.

ഓണ്‍ലൈനായി ബുക്ക് ചെയ്ത ടാക്‌സിയില്‍ കൊച്ചിയും ആലപ്പുഴയും സന്ദര്‍ശിച്ച ശേഷമാണ് ജാന്‍വിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയന്‍ സംഘം ഇവരെ അപ്രതീക്ഷിതമായി തടയുകയായിരുന്നു. സ്ഥലത്തെ ടാക്‌സി വാഹനത്തില്‍ മാത്രമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതോടെ യുവതി പൊലീസിന്റെ സഹായം തേടി. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ മറ്റൊരു ടാക്‌സി വാഹനത്തില്‍ യാത്ര ചെയ്യേണ്ടി വന്നെന്നും സുരക്ഷിതമല്ലെന്നു കണ്ടു കേരളയാത്ര അവസാനിപ്പിച്ചു മടങ്ങിയെന്നും ജാന്‍വി പറഞ്ഞിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തോട്ടില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ സിഐടിയു തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

തിരുവനന്തപുരം: തോട്ടില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ സിഐടിയു തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. പാലോട്- കുറുന്താളി വടക്കേവിള സ്വദേശി ഷൈജു(31) ആണ് മരിച്ചത്. തോടിന് സമീപത്ത് നിന്ന തെങ്ങ് ചെരിയാതിരിക്കാനായി കമ്പി കെട്ടിയിരുന്നു. ഈ കമ്പി ദ്രവിച്ച് വൈദ്യുത ലൈനില്‍ തട്ടി നിന്നു. ഇതറിയാതെ ഷൈജു കമ്പിയില്‍ പിടിച്ചതോടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ ഷൈജു മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിരിയാണിയില്‍ ചത്ത പഴുതാര: ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ ചുമത്തി

 കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. ഏറ്റുമാനൂര്‍ സ്വദേശി വിഷ്ണു നല്‍കിയ പരാതിയിലാണ് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിപാര കമ്മീഷന്റെ നടപടി. ഹോട്ടല്‍ ഉടമ അമ്പതിനായിരം രൂപ നഷ്ടപരിഹാരവും രണ്ടായിരം രൂപ കോടതി ചെലവും പരാതിക്കാരന് നല്‍കണമെന്നാണ് ഉത്തരവ്. ബിരിയാണിയുടെ വിലയും പരാതിക്കാരന് തിരികെ നല്‍കണം. സൊമാറ്റോ നഷ്ടപരിഹാരമായി 25,000 രൂപ നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ പത്തിന് അതിരമ്പുഴയിലുളള ഒരു ഹോട്ടലില്‍ നിന്ന് സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത ബിരിയാണിയിലാണ് വിഷ്ണുവിന് ചത്ത പഴുതാരയെ കിട്ടിയത്. പരാതിയുമായി സൊമാറ്റോയെ സമീപിച്ചപ്പോള്‍ ബിരിയാണിയുടെ വില തിരികെ നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ പണം ലഭിച്ചില്ല. ഇതോടെ വിഷ്ണു ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നല്‍കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫൈബർ വള്ളം പിക്കപ്പ് വാന് മുകളിൽവെച്ചുകെട്ടി തിരുനൽവേലിയിൽ നിന്ന് ബേപ്പൂരിലേക്ക് അപകടകരമായ യാത്ര;പിഴയിട്ട് MVD

തൃശൂര്‍: ഫൈബര്‍ വള്ളം പിക്കപ്പ് വാന് മുകളില്‍വെച്ചുകെട്ടി അപകടകരമായ യാത്ര. തമിഴ്‌നാട് നിന്നുള്ള വാഹനത്തിലാണ് സംഭവം. തിരുനല്‍വേലിയില്‍ നിന്ന് ബേപ്പൂരിലേക്കായിരുന്നു യാത്ര. തൃശൂര് വെച്ച് പിക്കപ്പ് വാന് മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിവീണു. പരിശോധനയില്‍ വാഹനത്തിന് ഫിറ്റ്‌നസ്, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റുകളും ഇന്‍ഷുറന്‍സും ഇല്ലെന്ന് വ്യക്തമായി. ഇതോടെ എംവിഡി 27,500 രൂപ പിഴയിട്ടു.

തിരുനെല്‍വേലി സ്വദേശിയുടേതാണ് വാഹനം. ബേപ്പൂര്‍ സ്വദേശി സി പി മുഹമ്മദ് നിസാമിന്റേതാണ് ബോട്ട്. പിക്കപ്പ് വാനിന്റെ മുന്നിലേക്കും പുറകിലേക്കും വശങ്ങളിലേക്കും തള്ളി നില്‍ക്കുന്ന രീതിയിലായിരുന്നു ബോട്ട് ഉണ്ടായിരുന്നത്. മാത്രവുമല്ല, വാഹനം വളവുകള്‍ തിരിയുമ്പോള്‍ മറിയാനുള്ള സാധ്യതയും ഉണ്ടായിരുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഫൈബര്‍ ബോട്ടുമായി പിക്കപ്പ് വാന്‍ തിരുനല്‍വേലിയില്‍ നിന്ന് പുറപ്പെട്ടത്. രാവിലയോടെ തൃശൂരില്‍ എത്തി. അപകടകരമായ യാത്ര ശ്രദ്ധയില്‍പ്പെട്ട തൃശൂര്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി വി ബിജു വാഹനം പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിന് ഫിറ്റ്‌നസ് അടക്കമില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് പിഴയീടാക്കുകയായിരുന്നു.

പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന ലോഡ് കയറ്റിയതിന് 20,000 രൂപയും ഫിറ്റ്‌നസിന് 3,000 രൂപയും ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2,000 രൂപയും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2,000 രൂപയും ചേര്‍ത്താണ് ആകെ 27,500 രൂപ പിഴചുമത്തിയത്. ബോട്ട് വലിയ ലോറിയില്‍ മാറ്റി കയറ്റി കൊണ്ടുപോകുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാല് വയസുകാരനെ രണ്ടാനമ്മ തള്ളിയിട്ട് കൊന്നു; പരാതിയുമായി പൊലീസിനെ സമീപിച്ച് പിതാവ്

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നാല് വയസുകാരനെ തള്ളിയിട്ട് കൊലപ്പെടുത്തി രണ്ടാനമ്മ. പിതാവിന്റെ പരാതിയിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം. മകൻ വിവാനെ ഭാര്യ പ്രിയ ചെറിയ കാര്യങ്ങൾക്ക് പോലും മർദിക്കാറുണ്ടായിരുന്നുവെന്നും ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്നും പിതാവ് രാഹുൽ കുമാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആദ്യ ഭാര്യയുടെ മരണത്തെ തുടർന്നാണ് രാഹുൽ കുമാർ പ്രിയയെ വിവാഹം ചെയ്തത്. ആദ്യ ബന്ധത്തിലെ കുട്ടിയാണ് വിഹാൻ.

ജോലി കഴിഞ്ഞെത്തിയ രാഹുലാണ് ഗുരുതരമായി പരിക്കേറ്റ മകനെ വീട്ടിനകത്ത് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇതോടെ മരണത്തിന് പിന്നിൽ പ്രിയയാണെന്ന് ചൂണ്ടിക്കാട്ടി രാഹുൽ പൊലീസിന് പരാതി നൽകി. കുട്ടിയെ തള്ളിയിട്ടെന്ന് പ്രിയ പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തള്ളിയിട്ടെന്നും ഇതോടെ കുഞ്ഞിന് പരിക്കേറ്റുവെന്നും യുവതി മൊഴിയിൽ പറയുന്നുണ്ട്. അയൽവാസികളിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പ്രിയയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തതായും പൊലീസ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇക്ക് നേരെ ആക്രമണം; അക്രമി മദ്യലഹരിയില്‍

കൊച്ചി: ടിക്കറ്റ് പരിശോധനയ്ക്കിടെ ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം. സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എ സനൂപ് ആണ് ആക്രമണത്തിനിരയായത്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യാത്രക്കാരന്‍ നിധിന്‍ ആണ് സനൂപിനെ ആക്രമിച്ചത്. പ്രതി മദ്യലഹരിയിലായിരുന്നു.

നാഗര്‍കോവിലില്‍ നിന്നും ഷാലിമാറിലേക്ക് പോയ ഗുരുദേവ് എക്‌സ്പ്രസില്‍ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ട്രെയിന്‍ ഇരിങ്ങാലക്കുട സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് റിസര്‍വ്ഡ് കോച്ചുകളിലൊന്നില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന നിലയില്‍ നിതിനെ സനൂപ് കണ്ടത്. കയ്യില്‍ ജനറല്‍ ടിക്കറ്റ് ആയതിനാല്‍ നിതിനോട് ജനറല്‍ കംപാര്‍ട്‌മെന്റിലേക്ക് മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്നെ ഇറങ്ങിയേക്കാമെന്ന് പറഞ്ഞ് നിതിന്‍ സനൂപിന്റെ കൈയ്യില്‍ പിടിച്ച് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. സമീപത്തെ കൊളുത്തില്‍ പിടിത്തം കിട്ടിയതുകൊണ്ട് മാത്രമാണ് സനൂപ് പുറത്തേക്ക് വീഴാഞ്ഞത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോട്ടയത്ത് വയോധികയെ കടയില്‍ കയറി തലയ്ക്കടിച്ച് വീഴ്ത്തി മോഷണം: ആക്രമിച്ചത് ഇതര സംസ്ഥാന തൊഴിലാളി

കോട്ടയം: കോട്ടയം നാഗമ്പടത്ത് വയോധികയെ കടയില്‍ കയറി തലയ്ക്കടിച്ച് വീഴ്ത്തി മോഷണം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പനയക്കഴിപ്പ് റോഡിലാണ് സംഭവം. നാഗമ്പടം പനയക്കഴിപ്പ് സ്വദേശി രത്‌നമ്മയെ (63) ആക്രമിച്ച് പ്രതി മാല കവര്‍ന്നെടുക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രത്‌നമ്മയുടെ തലയ്ക്ക് സാരമായ പരിക്കേറ്റു. രത്‌നമ്മയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സമുദ്രാതിര്‍ത്തി കടന്നതിന് 35 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കന്‍ നാവികസേന

കൊളംബോ: സമുദ്രാതിര്‍ത്തി കടന്നതിന് 35 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കന്‍ നാവികസേന. തമിഴ്നാട് സ്വദേശികളായ 3 മത്സ്യത്തൊഴിലാളികളെയും പുതുച്ചേരിയില്‍ നിന്നുളള നാലുപേരെയുമാണ് ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തത്. രാമേശ്വരത്തിനടുത്തുളള ഇന്റര്‍നാഷണല്‍ മാരിടൈം ബൗണ്ടറി ലൈന്‍ (ഐഎംബിഎല്‍) കടന്നതിനാണ് നടപടി.

മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് പട്ടാളി മക്കള്‍ കച്ചി (പിഎംകെ) നേതാവ് അന്‍പുമണി രാമദോസ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ കേന്ദ്രത്തിന് കത്തയച്ചാല്‍ മാത്രം പോരെന്നും തമിഴ്‌നാട്ടുകാരായ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും അന്‍പുമണി രാമദോസ് പറഞ്ഞു. ' തമിഴ് മത്സ്യത്തൊഴിലാളികളെ ആക്രമിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും ശ്രീലങ്കന്‍ നേവിയുടെ പതിവായിരിക്കുകയാണ്. എന്നിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ശാശ്വത പരിഹാരം കാണാനായി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രി മന്ത്രിമാരുമായും മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളുമായും യോഗം വിളിച്ച്, പ്രധാനമന്ത്രിയെ കണ്ട് വിഷയത്തില്‍ ശാശ്വത പരിഹാരം കാണുകയായിരുന്നു വേണ്ടത്': അന്‍പുമണി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'വെള്ളക്കുപ്പിക്ക് 100, കാപ്പിക്ക് 700; ഇങ്ങനെയെങ്കിൽ തിയേറ്റർ കാലിയാകും'; അമിതവില ഈടാക്കുന്നതിൽ സുപ്രീംകോടതി

ന്യൂഡല്‍ഹി: മള്‍ട്ടിപ്ലെക്‌സ് തിയറ്ററുകളില്‍ സിനിമാ ടിക്കറ്റിനും ഭക്ഷണത്തിനും വെള്ളത്തിനും ഉള്‍പ്പെടെ അമിത വില ഈടാക്കുന്നതില്‍ സുപ്രീംകോടതി ആശങ്ക അറിയിച്ചു. കാണികളില്‍ നിന്ന് ഈടാക്കുന്ന ഈ നിരക്കില്‍ പരിധി നിശ്ചയിച്ചില്ലെങ്കില്‍ സിനിമാ തിയറ്ററുകള്‍ കാലിയാകുന്ന അവസ്ഥ ഉണ്ടാകുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം. വെള്ളക്കുപ്പിക്ക് 100 രൂപയും കാപ്പിക്ക് 700 രൂപയുമാണ് നിങ്ങള്‍ ചാര്‍ജ് ചെയ്യുന്നതെന്നും കോടതി വിമർശിച്ചു.

മള്‍ട്ടിപ്ലെക്‌സുകളിലെ ടിക്കറ്റുകള്‍ക്ക് സമഗ്രമായ ഓഡിറ്റിങ് നടത്തണമെന്ന കര്‍ണാടക ഹൈകോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്തുകൊണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. മള്‍ട്ടിപ്ലെക്‌സുകളിലെ ടിക്കറ്റ് നിരക്ക് പരാമവധി 200 രൂപയായി നിശ്ചയിച്ച കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനമാണ് ഹൈകോടതിയില്‍ ചോദ്യം ചെയ്തത്. സിനിമാ മേഖല പ്രതിസന്ധി നേരിടുകയാണെന്നും ഈ സാഹചര്യത്തില്‍ യുക്തിസഹമായ നിരക്കില്‍ ജനങ്ങള്‍ക്ക് സിനിമാ കാണാന്‍ അവസരമൊരുക്കുകയാണ് വേണ്ടതെന്ന് സുപ്രീംകോടതി പറഞ്ഞു. മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജിയില്‍ കര്‍ണാടക സ്റ്റേറ്റ് ഫിലിം ചേംബര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക സുപ്രീംകോടതി നോട്ടീസ് അയച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് ട്രെയിന്‍ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരന് ക്രൂരമര്‍ദനം; പ്രതി ഓടി രക്ഷപ്പെട്ടു

 കൊല്ലം: ട്രെയിന്‍ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരന് ക്രൂരമര്‍ദനം. ആലപ്പുഴ താമരക്കുളം വല്യത്ത് വീട്ടില്‍ നാസറി(49)നാണ് മര്‍ദ്ദനമേറ്റത്. ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക കംപാര്‍ട്‌മെന്റില്‍ വച്ചായിരുന്നു അക്രമം ഉണ്ടായത്. കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയിലാണ് മര്‍ദ്ദനമുണ്ടായത്.

കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസില്‍ ഇന്നലെയാണ് സംഭവം. ഭിന്നശേഷിക്കാരുടെ കംപാര്‍ട്‌മെന്റില്‍ എന്തിനാണ് കയറിയതെന്ന് ചോദിച്ചതോടെ യുവാവ് പ്രകോപിതനാകുകയായിരുന്നു. അക്രമിയെ സഹയാത്രികര്‍ തടഞ്ഞുവച്ചെങ്കിലും ഇയാള്‍ പുറത്തേക്കു ചാടി രക്ഷപ്പെട്ടു. അക്രമിക്കുവേണ്ടി റെയില്‍വേ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യൻ വിദ്യാർഥി വിസകൾ കൂട്ടത്തോടെ നിഷേധിച്ച് കാനഡ

ഇന്ത്യൻ വിദ്യാർഥി വിസകൾ വലിയ തോതിൽ നിഷേധിച്ച് കാനഡ. കനേഡിയൻ കോളജുകളിൽ പഠിക്കാനുള്ള പെർമിറ്റുകൾക്കായുള്ള 74 ശതമാനം ഇന്ത്യൻ അപേക്ഷകളും നിരസിക്കപ്പെട്ടതായി കനേഡിയൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ്. വിസയുടെ നിരോധനം താത്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനും തട്ടിപ്പുകൾ തടയാനുമാണ് വിദേശ വിദ്യാർഥി പെർമിറ്റുകൾ കാനഡ കുറച്ചത് എന്നാണ് വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ അപേക്ഷകരുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. 2023ൽ 20,900 അപേക്ഷകരുണ്ടായിരുന്നത് 2025ൽ 4515 ആയി കുറഞ്ഞു. വിദ്യാർത്ഥി വിസകളുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ തടയുന്നതിനും താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ്.

അതേസമയം, ഒരു കാലത്ത് ഇന്ത്യക്കാരുടെ പ്രധാന കുടിയേറ്റ കേന്ദ്രമായിരുന്നു കാനഡ. മലയാളികള്‍ അടക്കം നിരവധി പേരാണ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കാനഡയില്‍ എത്തി കുടിയേറിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഈ പ്രവണതയില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. കാനഡയിലേക്ക് പ്രവേശനം ലഭിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായതോടെ ഇന്ത്യൻ വിദ്യാർഥികൾ അവരുടെ ലക്ഷ്യസ്ഥാനങ്ങൾ വൈവിധ്യവൽക്കരിക്കുകയാണ്. ജർമ്മനി ഒരു ശക്തമായ ബദലായി ഉയർന്നുവന്നിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പ് ഇന്ന്; ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനിക്ക് ജയസാധ്യത

ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പ് ഇന്ന്. ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സൊഹ്റാൻ മംദാനിയുടെ വിജയം പ്രവചിക്കുന്നതാണ് സർവേഫലങ്ങൾ. മംദാനിക്കെതിരെ കടുത്തവിമർശനം തുടരുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മംദാനി ജയിച്ചാൽ ന്യൂയോർക്കിനുള്ള ഫെഡറൽ ഫണ്ട് നിയന്ത്രിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.

അവസാനഘട്ടവോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ ഇന്ത്യൻ വംശജനായ മംദാനിക്കാണ് സർവേഫലങ്ങളിൽ മേൽക്കൈ. സ്വതന്ത്രസ്ഥാനാർത്ഥി ആൻഡ്രൂ ക്യൂമോയുടേയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ്ലീവയുടേയും ലീഡ് കുറയുന്നതും മംമ്ദാനിയുടെ വിജയസാധ്യത സൂചിപ്പിക്കുന്നു. മേയർ തെരഞ്ഞെടുപ്പ് ട്രംപ് ഭരണകൂടത്തിന്‍റെ ജനഹിതപരിശോധനയാണെന്ന വിലയിരുത്തലുണ്ട്. മംദാനി വിജയിച്ചാൽ കോർപറേറ്റുകൾക്കും വലതുപക്ഷത്തിനും കനത്ത തിരിച്ചടിയാകും. മംദാനിയെ കമ്മ്യൂണിസ്റ്റെന്നും മോശം സ്ഥാനാർത്ഥിയെന്നും തുടക്കം മതൽ വിമർശിച്ച ട്രംപ് മംദാനി വിജയിച്ചാൽ സൈന്യത്തെ ഉപയോഗിച്ച് നഗരം ആ ക്രമിക്കുമെന്നും ഫെഡറൽ സഹായം നിർത്തലാക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു.

നിലപാടുകള്‍ കൊണ്ടും പ്രചാരണ രീതിയിലെ വ്യത്യസ്തകൊണ്ടും നേരത്തെ തന്നെ സൊഹ്റാന്‍ മംദാനി ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലസ്തീന്‍ അനുകൂല പ്രസംഗങ്ങള്‍ ആയിരുന്നു ഇതില്‍ പ്രധാനം. അമിത വാടക മരവിപ്പിക്കും പൊതുഗതാഗതം സൗജന്യമാക്കും ശിശുസംരക്ഷണം തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് മംദാനി മുന്നോട്ടുവക്കുന്നത്. എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും ചലച്ചിത്രസംവിധായിക മീരാ നായരുടെയും മകനാണ് സൊഹ്റാന്‍ മംദാനി. ഉഗാണ്ടയില്‍ ജനിച്ച സൊഹ്റാന്‍ മംദാനി, ഏഴാം വയസ്സിലാണ് ന്യൂയോര്‍ക്കിലേക്ക് എത്തുന്നത്. ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ സൊഹ്റാന്‍ മംദാനി വിജയിച്ചാല്‍ അത് മറ്റൊരു ചരിത്രം കൂടിയാകും. ന്യൂയോര്‍ക്ക് മേയര്‍ ആകുന്ന ആദ്യ മുസ്ലിം, ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ എന്നീ വിശേഷങ്ങളും മംദാനിക്ക് സ്വന്തമാകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു

 മലപ്പുറം നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. ചോലനായ്ക്കർ വിഭാഗത്തിലെ കരുളായി ഉൾവനത്തിലെ സുസ്മിതയാണ് (20) മരിച്ചത്. മൂന്ന് ആഴ്ച മുമ്പാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്. എന്നാൽ വാഹനങ്ങളുടെ ലഭ്യത കുറവായതിനാൽ ആശുപത്രിയിൽ പോകാൻ ഇവർക്ക് സാധിച്ചിരുന്നില്ല. പിന്നീട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ഇടപെട്ടാണ് ഇവരെ ആശുപത്രിയിൽ എത്തിക്കുന്നത്. കരുളായിയിൽ നിന്ന് 25 കിലോമീറ്റർ അകലെ കുപ്പമലയിൽ പാറ അളയിലാണ് കുടുംബം താമസിക്കുന്നത്. ഈ ഭാഗത്തേക്ക് വാഹനം എത്തിപ്പെടാനുള്ള സൗകര്യം കുറവായതിനാൽ കുട്ടയിൽ ചുമന്നാണ് യുവതിയെ ബന്ധുക്കൾ ജീപ്പ് വന്നിരുന്ന സ്ഥലത്തേക്ക് എത്തിച്ചിരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജില്ലാ ആശുപത്രിയിൽ സുസ്മിതയെ പ്രവേശിപ്പിച്ചത്. ഇന്നലെ രക്തസമ്മർദ്ദവും ശരീരത്തിൽ ഓക്സിജൻ്റ അളവും കുറഞ്ഞതോടെയാണ് ആരോഗ്യനില മോശമായത്.തുടർന്ന് തീവ്ര പരിചരണവിഭാഗത്തിലേക്ക് ഇവരെ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.