Wednesday, 5 November 2025

സുഹൃത്തിനോട് കടം വാങ്ങി ലോട്ടറിയെടുത്തു; ജാക്ക്പോട്ട് വിജയം; ഒരു കോടി സുഹൃത്തിനെന്ന് ഭാഗ്യവാൻ

സുഹൃത്തിനോട് കടം വാങ്ങി ലോട്ടറിയെടുത്തു; ജാക്ക്പോട്ട് വിജയം; ഒരു കോടി സുഹൃത്തിനെന്ന് ഭാഗ്യവാൻ

ചണ്ഡീഗഢ്: 'ഭാഗ്യം വന്ന വഴിയേ' എന്ന് പൊതുവിൽ പറയാറുണ്ട്. പ്രത്യേകിച്ചും ലോട്ടറി നറുക്കെടുപ്പിന്‍റെ കാര്യത്തിൽ. കഴിഞ്ഞ ദിവസം പഞ്ചാബിൽ ദിപാവലി ബമ്പർ അടിച്ചയാളെക്കുറിച്ച് പറയുമ്പോൾ ഇക്കാര്യം പറയാതെ വയ്യ. സുഹൃത്തിന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ പണം ഉപയോഗിച്ച് വാങ്ങിയ ലോട്ടറിക്ക് നറുക്കെടുത്തപ്പോൾ ജാക്ക്‌പോട്ട് സമ്മാനമായ 11 കോടി അടിച്ചിരിക്കുകയാണ് പച്ചക്കറി വില്‍പ്പനക്കാരനായ സെഹ്‌റയ്ക്ക്. ജയ്പൂര്‍ കോട്ട്പുട്‌ലിയില്‍ നിന്നുള്ളയാളാണ് സഹ്‌റാന്‍

യാത്രക്കിടെ അപ്രതീക്ഷിതമായി ലോട്ടറിയെടുക്കുന്നവരാണ് പലരും. ഇവിടെ സംഭവിച്ചതും അങ്ങനെ തന്നെ. പഞ്ചാബിലേക്കുള്ള ഒരു യാത്രക്കിടെയായിരുന്നു സെഹ്റയുടെ ജീവിതത്തിന്‍റെ ഗതി മാറ്റിയ ഭാഗ്യം എത്തിയത്. സുഹൃത്തിന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ പണം ഉപയോഗിച്ചെടുത്ത ലോട്ടറിക്ക് പഞ്ചാബ് സ്റ്റേറ്റ് ലോട്ടറിയിലെ ഏറ്റവും വലിയ സമ്മാനമായ 11 കോടിയാണ് സെഹ്‌റയ്ക്ക് ലഭിക്കുകയായിരുന്നു. അപ്രതീക്ഷിതമായി എത്തിയ വിജയത്തിന്‍റെ ഞെട്ടലിലാണ് സെഹ്റ.

ദൈവത്തിന്റെ അനുഗ്രഹത്താലാണ് തനിക്ക് ലോട്ടറിയിലൂടെ ഭാഗ്യം എത്തിയതെന്നാണ് സെഹ്‌റ വെെകാരികമായി പ്രതികരിച്ചത്. ചണ്ഡീഗഢിൽ എത്തി ലോട്ടറി ടിക്കറ്റ് ബാങ്കിൽ നൽകി നടപടികൾ പൂർത്തിയാക്കാനുള്ള പെെസ പോലും തന്‍റെ പക്കൽ ഇല്ലെന്നും സെഹ്റ കണ്ണു നിറഞ്ഞുകൊണ്ട് പറഞ്ഞു. രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവിനായി പണം ചെലവഴിക്കാനാണ് പ്രാധാന്യം നൽകുകയെന്നും സെഹ്‌റ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പട്ടിമറ്റത്ത് മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പട്ടിമറ്റത്ത് മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പതിമൂന്നാം വാര്‍ഡ് മെമ്പര്‍ നിസ സലീമിന്റെ ഭര്‍ത്താവ് സലീമിനെയാണ്(54) പട്ടിമറ്റത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് സൂചന. മറ്റ് ദുരൂഹതകൾ ഇല്ലെന്നാണ് പൊലീസ് നൽകുന്ന വിവരം

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. പവന് 720 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞതാണ് സംസ്ഥാനത്തും സ്വര്‍ണവില ഇടിയാന്‍ കാരണമായിരിക്കുന്നത്. ഗ്രാമിന് 90 രൂപയും ഇന്ന് കുറഞ്ഞു

പവന് 720 രൂപയുടെ വന്‍ ഇടിവുണ്ടായതോടെ സ്വര്‍ണവില 89,080 രൂപയിലേക്ക് കൂപ്പുകുത്തി. ഗ്രാമിന് 11,135 രൂപയും നല്‍കേണ്ടി വരും. പവന്‍ വില ഒരു ലക്ഷത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുറച്ചുദിവസമായി സ്വര്‍ണവിലയില്‍ ഇടിവുണ്ടാകുന്നത്. കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത് 8200 രൂപയിലേറെയാണ്. മുന്‍പ് ചില സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചതുപോലെ സ്വര്‍ണം വന്‍ ഇടിവിലേക്ക് കൂപ്പുകുത്തുമോ എന്ന് കാത്തിരിക്കുകയാണ് സ്വര്‍ണപ്രേമികള്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിൽ അതിവേഗം ലാഭമുണ്ടാകുന്ന പദ്ധതി, ഒരു ജില്ലയിൽ മാത്രം നേടിയത് മൂന്ന് കോടി രൂപ

കേരളത്തിൽ അതിവേഗം ലാഭമുണ്ടാകുന്ന പദ്ധതി, ഒരു ജില്ലയിൽ മാത്രം നേടിയത് മൂന്ന് കോടി രൂപ

മലപ്പുറം: കുടുംബശ്രീ ഉല്പന്നങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതി മുഖേന ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ നടന്നത് മൂന്ന് കോടിയുടെ വിറ്റുവരവ്. അരീക്കോട്, കൊണ്ടോട്ടി, കാളികാവ്, മലപ്പുറം, മങ്കട, നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ, തിരൂരങ്ങാടി, വേങ്ങര, വണ്ടൂർ ബ്ലോക്കുകളിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. താനൂർ, കുറ്റിപ്പുറം, പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്കുകളിലാണ് പദ്ധതി ആരംഭിക്കാനിരിക്കുന്നത്.

താനൂരിൽ പദ്ധതിയുടെ പ്രാരംഭജോലികൾ ആരംഭിച്ചിട്ടുണ്ട്. ഈ മാസം അവസാത്തോടെയോ അടുത്ത വർഷം ആദ്യമോ ഉദ്ഘാടനം നടത്താനാണ് പദ്ധതി. കുറ്റിപ്പുറം ബ്ലോക്കിൽ ഈ മാസം പദ്ധതിയുടെ പ്രാരംഭ ജോലികൾ ആരംഭിക്കും. അടുത്ത വർഷം ജനുവരി ആദ്യ ആഴ്ചയോടെ ഉദ്ഘാടനം നടത്താനാണ് പദ്ധതി.

പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്കുകളിൽ അടുത്ത വർഷം മാർച്ചിൽ ഉദ്ഘാടനം നടത്താനും പദ്ധതിയുണ്ട്. ജില്ലയിലെ ഓരോ ബ്ലോക്കിലുമുള്ള ഹോം ഷോപ്പ് ഓണർമാരുടെ എണ്ണം 200 ആയി ഉയർത്താനാണ് പദ്ധതി. നിലവിൽ ഒരു ബ്ലോക്കിൽ ഏകദേശം 100 പേരാണ് ഉള്ളത്. 1,000ത്തോളം ഹോം ഷോപ്പ് ഓണർമാരാണ് ജില്ലയിലുള്ളത്.

കുടുംബശ്രീ സംരംഭകരുടെ നാടൻ ഭക്ഷ്യ ഉത്പന്നങ്ങൾ, കറിപ്പൊടികൾ, കരകൗശല വസ്തുക്കൾ, ക്ലീനിംഗ് ഉല്പന്നങ്ങൾ എന്നിവയെല്ലാം മിതമായ നിരക്കിൽ വീടുകളിലെത്തിച്ച് നൽകുന്ന പദ്ധതിയാണിത്. സി.ഡി.എസിന്റെ നേതൃത്വത്തിൽ അയൽക്കൂട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത ഹോം ഷോപ്പ് ഓണർമാരാണ് വീടുകളിലെത്തി വിൽപന നടത്തുന്നത്. അവർക്കാവശ്യമായ പരിശീലനം, യൂണിഫോം, തിരിച്ചറിയാൽ കാർഡ്, ബാഗ് എന്നിവ കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും ലഭ്യമാവും

ഉല്പാദന രംഗത്തും വിപണന രംഗത്തും സ്ത്രീകൾക്ക് വരുമാനമെന്ന നിലയിലാണ് പദ്ധതി ആരംഭിച്ചത്. 2025 ഏപ്രിൽ മുതൽ ഒക്ടോബർ വരെ വിറ്റുവരവ് മൂന്ന്‌കോടി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്നാറിൽ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും

മൂന്നാറിൽ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും

മൂന്നാറിൽ മുംബൈയിൽ നിന്നെത്തിയ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും. അറസ്റ്റിലായ മൂന്ന് ഡ്രൈവർമാരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതിനുളള ശിപാർശ മൂന്നാർ ഡിവൈഎസ്പി മോട്ടോർ വാഹന വകുപ്പിന് കൈമാറി. ഇവരുടെ വാഹനങ്ങളുടെ പെർമിറ്റും റദ്ദാക്കും. യൂബർ ടാക്സി ഡ്രൈവറിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ നടപടിയെന്ന് പൊലീസ് അറിയിച്ചു.

കൂടുതൽ പരാതിയില്ലെന്ന് യുവതിയുടെ കുടുംബാംഗങ്ങൾ അറിയിച്ചതായി പൊലീസ് അറിയിച്ചു. ടാക്‌സി ഡ്രൈവർമാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന്‌ മൂന്നാർ ഡിവൈഎസ്പി മോട്ടോർ വാഹന വകുപ്പിന് കൈമാറിയ ശിപാർശയിൽ‌ പറയുന്നു. ജാൻവിയെ തടഞ്ഞുവെക്കുന്ന സമയത്ത് രണ്ട് ടാക്‌സി വാഹനത്തിലും ഒരു ബൈക്കിലുമാണ് ഡ്രൈവർമാർ എത്തിയത്. ഈ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കാനും ആലോചനയുണ്ട്.

അറസ്റ്റിലായ മൂന്ന് ഡ്രൈവർമാരെ വിളിച്ചുവരുത്തി ഹിയറിങ് ഉൾപ്പെടെ നടത്തിയ ശേഷമായിരിക്കും മോട്ടോർ വാഹന വകുപ്പ് നടപടികളിലേക്ക് കടക്കുക. ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾ നിരോധനമാണെന്നു പറഞ്ഞ് ഒരു സംഘം ആളുകൾ ജാൻവി സഞ്ചരിച്ച വാഹനം തടയുകയായിരുന്നു. യാത്ര തുടരുന്നെങ്കിൽ മൂന്നാറിലെ ടാക്സിയിലാകാം എന്ന ഭീഷണിയുമുണ്ടായി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമാന ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റം വരുന്നു; സുപ്രധാന നിർദേശം മുന്നോട്ടുവെച്ച് ഡിജിസിഎ

വിമാന ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റം വരുന്നു; സുപ്രധാന നിർദേശം മുന്നോട്ടുവെച്ച് ഡിജിസിഎ

 വിമാന യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന ഒരു നിർദേശം മുന്നോട്ട് വെച്ച് ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). പിടിഐയുടെ റിപ്പോർട്ട് പ്രകാരം, ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ ഡിജിസിഎ ഒരു കൂട്ടം പരിഷ്കാരങ്ങൾ കൊണ്ടുവരാൻ പദ്ധതിയിടുന്നു.

ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ ടിക്കറ്റുകൾ സൗജന്യമായി റദ്ദാക്കുകയോ യാത്രാ തീയതി മാറ്റുകയോ ചെയ്യാമെന്നുള്ളതാണ് അതിലൊന്ന്. ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്ത ശേഷം യാത്രാ പദ്ധതികളിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന യാത്രക്കാരിൽനിന്ന് ഭീമമായ തുക ഈടാക്കുന്ന സാഹചര്യത്തിൽ, ഈ നിർദേശം അവർക്ക് ആശ്വാസമാകും.

മിക്ക ഫ്ലൈറ്റ് ബുക്കിങ് വെബ്സൈറ്റുകളും ടിക്കറ്റ് സൗജന്യമായി റദ്ദാക്കാനോ പുനഃക്രമീകരിക്കാനോ അവസരം നൽകാറുണ്ട്. എന്നാൽ ഇതിനായി അധിക തുക നൽകേണ്ടി വരും. മാത്രമല്ല ഈ സൗകര്യം ഒരു തവണ മാത്രമേ ഉപയോഗിക്കാനാവൂ.

എയർലൈനുകൾ യാത്രക്കാർക്ക് ഒരു 'ലുക്ക്-ഇൻ' സൗകര്യം നൽകണമെന്നാണ് ഡിജിസിഎയുടെ നിർദേശം. ഇത് ടിക്കറ്റ് ബുക്ക് ചെയ്ത സമയം മുതൽ 48 മണിക്കൂർ വരെയായിരിക്കും. ഈ സമയപരിധിക്കുള്ളിൽ ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ തുകയും തിരികെ നൽകേണ്ടി വരും.

"ഈ സമയത്തിനുള്ളിൽ, യാത്രക്കാർക്ക് അധിക ചാർജുകളൊന്നും നൽകാതെ ടിക്കറ്റ് റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. എന്നാൽ, മാറ്റം വരുത്താൻ ഉദ്ദേശിക്കുന്ന പുതിയ ഫ്ലൈറ്റിന്റെ നിലവിലുള്ള സാധാരണ നിരക്ക് നൽകേണ്ടി വരും," എന്ന് ഡിജിസിഎ വ്യക്തമാക്കി.

വിമാന ടിക്കറ്റുകളുടെ റീഫണ്ടുമായി ബന്ധപ്പെട്ട സിവിൽ ഏവിയേഷൻ റിക്വയർമെൻ്റിലാണ് (സിഎആർ) ഈ നിർദേശം സമർപ്പിച്ചത്. എന്നിരുന്നാലും, ഈ പുതിയ നിയമം നടപ്പിലാക്കിയാൽ അത് എല്ലാവർക്കും ബാധകമായിരിക്കില്ല.

കരട് സിഎആർ പ്രകാരം, പുറപ്പെടാൻ അഞ്ച് ദിവസത്തിൽ താഴെ സമയമുള്ള ആഭ്യന്തര വിമാനങ്ങൾക്കും 15 ദിവസത്തിൽ താഴെ സമയമുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്കും ഈ 'ലുക്ക്-ഇൻ' സൗകര്യം ബാധകമല്ല."ബുക്ക് ചെയ്ത് 48 മണിക്കൂറിന് ശേഷം ഈ സൗകര്യം ലഭ്യമാകില്ല. ടിക്കറ്റിൽ മാറ്റങ്ങൾ വരുത്തുന്നതിന് യാത്രക്കാർ അതാത് റദ്ദാക്കൽ ഫീസ് നൽകേണ്ടിവരും," എന്ന് കരട് സിഎആറിൽ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാറിനുനേരെ ആക്രമണം; ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്തു

മൂവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാറിനുനേരെ ആക്രമണം; ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്തു

മൂവാറ്റുപുഴയില്‍ ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെ ആക്രമണം. ബിഷപ്പിന്റെ കാറിനെ പെരുമ്പാവൂരില്‍ നിന്ന് പിന്തുടര്‍ന്നെത്തിയ ലോറി ‍ഡ്രൈവറാണ് ആക്രമിച്ചത്. പെരുമ്പാവൂരിന് സമീപം ബിഷപ്പ് സഞ്ചരിച്ച കാറും ലോറിയും തമ്മില്‍ തട്ടിയിരുന്നു. ചെറിയ അപകടമായതുകൊണ്ട് തന്നെ ബിഷപ് പാലായിലേക്ക് യാത്ര തുടര്‍ന്നു. എന്നാല്‍ ബിഷപ്പിന്‍റെ കാറിനെ ലോറി പിന്തുടര്‍ന്നു

മൂവാറ്റുപുഴ സിഗ്നലില്‍ ബിഷപ്പിന്റെ കാറിന് കുറുകെ ലോറിയിട്ട ശേഷം ഡ്രൈവറാണ് ആക്രമിച്ചത്. കാറിന്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും അടിച്ചുതകര്‍ത്തു. പോലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയപ്പോഴേക്കും ലോറി ഡ്രൈവര്‍ സ്ഥലംവിട്ടു. കാര്‍ ആക്രമിച്ച ലോറിയെയും ഡ്രൈവറെയും പോലീസ് തിരിച്ചറിഞ്ഞു. പരാതി ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മൂവാറ്റുപുഴ പോലീസ് വ്യക്തമാക്കി.

‌അഭിവന്ദ്യ പിതാക്കന്മാർ പോലും തെരുവിൽ ആക്രമിക്കപ്പെടുന്ന സ്ഥിതി പോലീസ് ഗൗവരവമായി കാണണമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ആവശ്യപ്പെട്ടു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു‌.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മില്‍മ തിരുവനന്തപുരം മേഖല ചെയര്‍പേഴ്‌സണ്‍ മണി വിശ്വനാഥ് പറഞ്ഞു.

മിൽമ അവസാനമായി പാലിന് വില വർധിപ്പിക്കുന്നത് 2022 ഡിസംബറിലാണ്. അന്ന് ലിറ്ററിന് ആറ് രൂപയായിരുന്നു വർധിപ്പിച്ചത്. 2026 ജനുവരി മുതൽ പുതുക്കിയ പാൽ വിലയായിരിക്കും. ലിറ്ററിന് നാലു രൂപ വരെ കൂടാനാണ് സാധ്യതയെന്നാണ് വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യത്തെ  പകുതിയിലേറെ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സില്ലെന്ന് അറിയിച്ചപ്പോള്‍ ഞെട്ടല്‍ രേഖപ്പെടുത്തി സുപ്രീംകോടതി

രാജ്യത്തെ പകുതിയിലേറെ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സില്ലെന്ന് അറിയിച്ചപ്പോള്‍ ഞെട്ടല്‍ രേഖപ്പെടുത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ റോഡുകളിലോടുന്ന പകുതിയിലേറെ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സില്ലെന്ന് അറിയിച്ചപ്പോള്‍ ഞെട്ടല്‍ രേഖപ്പെടുത്തി സുപ്രീംകോടതി. തെലങ്കാനയിലെ വാഹനാപകടക്കേസില്‍ നഷ്ടപരിഹാരം വിധിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ മുതിര്‍ന്ന അഭിഭാഷകന്‍ ജോയ് ബസുവാണ് ഇക്കാര്യമറിയിച്ചത്.

'എന്റെ ദൈവമേ, 50 ശതമാനമോ' എന്നായിരുന്നു ജസ്റ്റിസ് സഞ്ജയ് കരോളിന്റെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ 22 ഇന്‍ഷുറന്‍സ് കമ്പനികള്‍, ഇന്‍ഷുറന്‍സ് നിയന്ത്രണ വികസന അതോറിറ്റി (ഐആര്‍ഡിഎഐ), ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ എന്നിവയുമായി ജഡ്ജിമാര്‍ സംസാരിച്ചിരുന്നു.

ഇത്രയധികം വാഹനങ്ങള്‍ ഇന്‍ഷുറന്‍സില്ലാതെ ഓടുന്നതില്‍ എന്തെങ്കിലും നടപടി വേണമെന്ന് ജോയ് ബസു ആവശ്യപ്പെട്ടപ്പോള്‍ അതുചെയ്യാമെന്ന് കോടതി സമ്മതിച്ചു. ഇന്‍ഷുറന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ചലാന്‍ ചുമത്തിയിട്ടും അടയ്ക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആലോചിക്കുന്നുവെന്നും കോടതി പറഞ്ഞു.

അങ്ങനെയെങ്കില്‍ ഈ വിഷയത്തില്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തെയും കക്ഷിചേര്‍ക്കണമെന്ന് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ആവശ്യപ്പെട്ടത് സുപ്രീംകോടതി അംഗീകരിച്ചു. കേസില്‍ കോടതിയെ സഹായിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അര്‍ച്ചന പാഠക് ദവെയോടും കോടതി അഭ്യര്‍ഥിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

165 കി.മീ വേ​ഗതയിൽ ആഞ്ഞടിച്ച് കൽമേ​ഗി, ഫിലിപ്പിൻസിൽ 58 പേർ മരിച്ചു, ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു

165 കി.മീ വേ​ഗതയിൽ ആഞ്ഞടിച്ച് കൽമേ​ഗി, ഫിലിപ്പിൻസിൽ 58 പേർ മരിച്ചു, ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു

മനില: മധ്യ ഫിലിപ്പീൻസിൽ നാശം വിതച്ച് കൽമേഗി ചുഴലിക്കാറ്റ്. കനത്ത കാറ്റിലും മഴയിലും ഇതുവരെ 58 പേർ മരിച്ചു. ബുധനാഴ്ചയും ദക്ഷിണ ചൈനാ കടലിലേക്ക് നീങ്ങവേ പലാവാൻ ദ്വീപിന്റെ ചില ഭാഗങ്ങളിലാണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. മിൻഡാനാവോ ദ്വീപിലെ അഗുസാൻ ഡെൽ സുറിൽ രക്ഷാ ദൗത്യത്തിനിടെ ഹെലികോപ്റ്റർ തകർന്ന് ആറ് സൈനികർ മരിച്ചവരിൽ ഉൾപ്പെടുന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സെബു പ്രവിശ്യയിലും വ്യാപക നാശനഷ്ടമുണ്ടായി. ഈ പ്രദേശത്ത് 13 പേരെ കാണാതായതായി ദുരന്തനിവാരണ ഏജൻസി റിപ്പോർട്ട് ചെയ്തു.

വടക്കൻ സെബുവിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. നിരവധി പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ കരയിലേക്ക് കടന്നതിനുശേഷം ദുർബലമായ കൽമേഗി, ദക്ഷിണ ചൈനാ കടലിന് മുകളിൽ എത്തുമ്പോൾ ശക്തി പ്രാപിക്കുമെന്ന് പ്രവചിക്കുന്നുവെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിന്റെ ഏറ്റവും പുതിയ ബുള്ളറ്റിനിൽ അറിയിച്ചു. തെക്കൻ ലുസോണിന്റെയും വടക്കൻ മിൻഡാനാവോയുടെയും ചില ഭാഗങ്ങൾ ഉൾപ്പെടെ വിസയാസ് മേഖലയിലുടനീളം 200,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. ഈ വർഷം ഫിലിപ്പീൻസിൽ ആഞ്ഞടിക്കുന്ന ഇരുപതാമത്തെ കൊടുങ്കാറ്റാണ് കൽമേഗി. മണിക്കൂറിൽ 120 കിലോമീറ്റർ മുതൽ 165 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശി. വെള്ളിയാഴ്ച വിയറ്റ്നാമിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ദുരിതബാധിത പ്രദേശങ്ങളിലേക്കും തിരിച്ചുമുള്ള 180 ലധികം വിമാനങ്ങൾ ചൊവ്വാഴ്ച റദ്ദാക്കി, അതേസമയം കടലിലുള്ളവരോട് ഉടൻ തന്നെ അടുത്തുള്ള സുരക്ഷിത തുറമുഖത്തേക്ക് പോകാനും തുറമുഖത്ത് തന്നെ തുടരാനും നിർദ്ദേശിച്ചു. കൽമേഗിയുടെ ആഘാതത്തെ നേരിടാൻ തയ്യാറെടുക്കുകയാണെന്ന് വിയറ്റ്നാമീസ് സർക്കാരും ചൊവ്വാഴ്ച പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പരിപ്പുവട കഴിക്കുന്നതിനി‌ടെ നാവിൽ എന്തോ തടഞ്ഞു, നോക്കിയപ്പോൾ കണ്ടത് കുപ്പിച്ചില്ല്; ഭക്ഷ്യ സുരക്ഷാ ഓഫീസർക്ക് പരാതി നൽകി

പരിപ്പുവട കഴിക്കുന്നതിനി‌ടെ നാവിൽ എന്തോ തടഞ്ഞു, നോക്കിയപ്പോൾ കണ്ടത് കുപ്പിച്ചില്ല്; ഭക്ഷ്യ സുരക്ഷാ ഓഫീസർക്ക് പരാതി നൽകി

മലപ്പുറം: മലപ്പുറത്ത് പരിപ്പുവടയിൽ നിന്ന് കുപ്പിച്ചില്ല് കിട്ടിയെന്ന് പരാതി. നിലമ്പൂരിലെ ഒരു ചായക്കടയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് കുപ്പിച്ചില്ല് കണ്ടത്. ചക്കാലക്കുത്ത് റിട്ട. എസ്ഐ ടി പി ശിവദാസനാണ് പരിപ്പുവടയിൽ കുപ്പി ചില്ല് കിട്ടിയത്. ഇന്നലെ രാത്രി 7ന് ശിവദാസൻ നിലമ്പൂർ വി കെ റോഡിൽ സ്വകാര്യ ആശുപത്രിയ്ക്ക് സമീപം ചായക്കടയിൽ നിന്ന് മൂന്ന് വടയും ഒരു കട്ലൈറ്റും വാങ്ങി. വീട്ടിലെത്തി വട ഭക്ഷിച്ചപ്പോൾ എന്തോ നാവിൽ തടഞ്ഞു. കല്ലാണെന്ന് കരുതി എടുത്ത് നോക്കിയപ്പോൾ കണ്ടത് കുപ്പിച്ചില്ലായിരുന്നു. സംഭവത്തിൽ നിലമ്പൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർക്ക് പരാതി നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാഹന പരിശോധനയ്ക്കിടെ എംവിഡി ഉദ്യോഗസ്ഥരെ തെറി പറഞ്ഞ് യുവാവ്: ഒടുവില്‍ അറസ്റ്റ്

വാഹന പരിശോധനയ്ക്കിടെ എംവിഡി ഉദ്യോഗസ്ഥരെ തെറി പറഞ്ഞ് യുവാവ്: ഒടുവില്‍ അറസ്റ്റ്

കൊല്ലം: കൊല്ലത്ത് വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെ തെറി പറഞ്ഞ യുവാവ് അറസ്റ്റില്‍. കുണ്ടറയിലാണ് എംവിഡി ഉദ്യോഗസ്ഥരെ ജോലി തടസപ്പെടുത്തി യുവാവ് തെറി വിളിച്ചത്. മൈനാഗപ്പളളി സ്വദേശി ജിനോ ജോണ്‍സണ്‍ ആണ് എംവിഡി ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെ കുണ്ടറ ആശുപത്രി മുക്കിലായിരുന്നു സംഭവം. കൊല്ലം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെയും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയുമാണ് പ്രതി തെളി വിളിച്ചത്. വാഹനത്തിന് പെറ്റി അടിക്കാറായോ എന്ന് ചോദിച്ചായിരുന്നു തെറി വിളി. അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടും പ്രതി ബഹളം തുടര്‍ന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യന്‍ വംശജൻ സെഹ്‌റാന്‍ മംദാനി ന്യൂയോർക്ക് മേയർ

ഇന്ത്യന്‍ വംശജൻ സെഹ്‌റാന്‍ മംദാനി ന്യൂയോർക്ക് മേയർ

വാഷിംങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്റാന്‍ മംദാനി വിജയിച്ചു. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് മംദാനി നിലനിര്‍ത്തിയിരുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും കമ്മ്യൂണിസ്റ്റുമാണ് മംദാനി. ഇന്ത്യൻ സംവിധായിക മീരാ നായരുടെ മകനാണ്.

മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ന്യൂയോർക്ക് സിറ്റിയുടെ 111-ാമത്തെ മേയറായി മംദാനി സ്ഥാനം ഉറപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് മുസ്ലീം മതവിഭാ​ഗത്തിൽ നിന്നും ഒരു ഒരാൾ ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ന്യൂയോര്‍ക്കിൽ ഇതുവരെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ് മംദാനി.

തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം സൊഹ്‌റാന്‍ മംദാനിക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രം​ഗത്തെത്തിയിരുന്നു. ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടാൽ ഫെഡറല്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു കമ്മ്യൂണിസ്റ്റുക്കാരൻ മേയറായി വിജയിച്ചാൽ ന്യൂയോര്‍ക്ക് ന​ഗരത്തിന് അത് വലിയ വിപത്താകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു, എന്നിരുന്നാലും പ്രവചനങ്ങളെല്ലാം മംദാനിക്ക് അനുകൂലമായിരുന്നു.

കമ്യൂണിസ്റ്റ് ഭ്രാന്തനാണ് സൊഹ്‌റാന്‍ മംദാനി എന്ന വിമർശനവും ട്രംപ് പലതവണയും ഉയർത്തിയിരുന്നു. മംദാനി കടുത്ത കമ്മ്യൂണിസ്റ്റാണെന്നും ന്യൂയോർക്കിനെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു ട്രംപിൻ്റെ വിമർശനം. രാജ്യത്തെ മാ‍‍ർക്സിസ്റ്റ് ഭ്രാന്തൻമാ‍ർക്ക് അടിയറവെയ്ക്കാൻ വേണ്ടിയല്ല നമ്മുടെ മുൻതലമുറ രക്തം ചിന്തിയത്. ന്യൂയോർക്ക് നഗരം ഉൾപ്പെടെ അമേരിക്ക, ഒരിക്കലും ഒരു തരത്തിലും രൂപത്തിലും കമ്മ്യൂണിസ്റ്റ് ആകാൻ പോകുന്നില്ലെന്ന് അമേരിക്കൻ പ്രസിഡ‍ൻ്റ് എന്ന നിലയിൽ പ്രഖ്യാപിക്കുന്നു എന്നും ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു.അമേരിക്ക ഒരിക്കലും കമ്മ്യൂണിസ്റ്റ് രാജ്യമാകാൻ പോകുന്നില്ല. പ്രസിഡന്റ് എന്ന നിലയിൽ‍ ഞാൻ അത് അനുവദിക്കുകയുമില്ല. എന്നെ സംബന്ധിച്ച് അമേരിക്ക എന്നാൽ അതിൽ ന്യൂയോർക്ക് നഗരവും ഉൾപ്പെടുന്നതാണെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡോക്ടറുടെ വീട്ടില്‍ എക്‌സൈസ് റൈഡ്: കണ്ടെത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കള്‍

ഡോക്ടറുടെ വീട്ടില്‍ എക്‌സൈസ് റൈഡ്: കണ്ടെത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കള്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ ഡോക്ടറുടെ വീട്ടില്‍ നടന്ന എക്‌സൈസ് റൈഡില്‍ ലക്ഷക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കള്‍ കണ്ടെത്തി. മുര്‍ഷിദാബാദിലെ ഡോക്ടര്‍ ജോണ്‍ പോളിന്റെ വസതിയിലായിരുന്നു റെയ്ഡ് നടന്നത്. വാടക വീട് കേന്ദ്രീകരിച്ച് ഡോക്ടറും സംഘവും ലഹരിവില്‍പ്പന നടത്തുകയായിരുന്നു എന്നാണ് വിവരം. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ലഹരിവസ്തുക്കള്‍ ഇവിടെ എത്തിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

സംഭവത്തില്‍ ഡോക്ടറുടെ കൂട്ടാളികള്‍ എന്ന് സംശയിക്കുന്ന പ്രമോദ്, സന്ദീപ്, ശരത് എന്നിവര്‍ ഒളിവിലാണ്. തെലങ്കാന എക്‌സൈസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു ഡോക്ടറുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്ന ജോണ്‍ പോള്‍ അധിക വരുമാനത്തിനായാണ് ലഹരിമരുന്ന് സംഘത്തിനൊപ്പം ചേര്‍ന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കയിൽ ടേക്ക് ഓഫിനിടെ കാർഗോ വിമാനം തകർന്നുവീണു; മൂന്ന് പേർ‌ കൊല്ലപ്പെട്ടു

അമേരിക്കയിൽ ടേക്ക് ഓഫിനിടെ കാർഗോ വിമാനം തകർന്നുവീണു; മൂന്ന് പേർ‌ കൊല്ലപ്പെട്ടു

അമേരിക്കയിൽ ടേക്ക് ഓഫിനിടെ കാർഗോ വിമാനം തകർന്നുവീണു. അപകടത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കെന്റക്കിയിൽ ലൂയിവില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് വിമാനം തകർന്നുവീണത്. പ്രാദേശികസമയം വൈകിട്ട് അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. യുപിഎസ് ലോജിസ്റ്റിക് കമ്പനിയുടെ 1991ൽ നിർമിച്ച ഡഗ്ലസ് എം ഡി-11 വിമാനമാണ് വ്യവസായ മേഖലയിൽ തകർന്നുവീണത്.

മൂന്നുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൽ രണ്ടു ലക്ഷത്തി എൺപതിനായിരം ഗാലൺ ഇന്ധനമുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ വിമാനത്താവളം താൽക്കാലികമായി അടച്ചു. ഹവായിയിലെ ഹോണോലുലുവിലേക്ക് പോകുന്നതിനിടെ ആണ് അപകടമുണ്ടായത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. നിരവധി വ്യവസായ സ്ഥാപനങ്ങളുള്ള സ്ഥലത്താണ് വിമാനം തകർന്നുവീണത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിലാസ്പൂർ ട്രെയിൻ അപകടം; മരണസംഖ്യ 11 ആയി, 20 പേർക്ക് പരുക്ക്

ബിലാസ്പൂർ ട്രെയിൻ അപകടം; മരണസംഖ്യ 11 ആയി, 20 പേർക്ക് പരുക്ക്

ചത്തീസ്‌ഗഡിലെ ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പതിനൊന്ന് പേർ മരിച്ചതായി റെയിൽവേ. 20 പേർക്ക് പരുക്കേറ്റു. ഉന്നത റയിൽവേ ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി. ട്രാക്കുകൾ പുനസ്ഥാപിക്കാൻ ശ്രമം തുടരുന്നു. ഇന്നുച്ചയോടെ ട്രാക്കുകൾ പുനസ്ഥാപിക്കാൻ ആകുമെന്ന് റെയിൽവേ അറിയിച്ചു. കോർബയിൽ നിന്നും ബിലാസ്പൂരിലേക്ക് പോകുകയായിരുന്ന മെമു ട്രെയിൻ, ഗുഡ്സ് ട്രെയിനിന്റ പിറകിൽ ഇടിച്ചു കയറുകയായിരുന്നു.

അപകടം സംബന്ധിച്ച് റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബിലാസ്പൂർ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് അപകടം. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയും, നിസാര പരിക്കേറ്റ യാത്രക്കാർക്ക് 1 ലക്ഷം രൂപയും റയിൽവേ സഹായധനം പ്രഖ്യാപിച്ചിരുന്നു.