Thursday, 6 November 2025

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മടങ്ങിയ കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു; ദമ്പതികൾക്ക് പരിക്ക്, അപകടം വടക്കാഞ്ചേരിയിൽ

തൃശൂർ: വടക്കാഞ്ചേരിയിൽ ദമ്പതികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മടങ്ങുകയായിരുന്ന വടക്കാഞ്ചേരി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചായിരുന്നു അപകടം. ഷൊർണൂർ- കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായത്. തൃശൂർ ഭാഗത്ത് നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞത്. അപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. പരിക്കേറ്റ കാർ യാത്രികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അങ്കമാലിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ; സ്ഥിരീകരിച്ച് പൊലീസ്

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി.

കറുകുറ്റി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകളായ മറിയം സാറയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്ന് പരിശോധിക്കും. അമ്മൂമ്മ റോസ്‌ലിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റെയിൽവേയുടെ കടുത്ത അനാസ്ഥ; കേരള എക്സ്പ്രസിൽ സമയത്ത് ചികിത്സ കിട്ടാതെ യാത്രക്കാരൻ മരിച്ചു

റെയിൽവേയുടെ കടുത്ത അനാസ്ഥയിൽ ചികിത്സ ലഭിക്കാതെ യാത്രക്കാരൻ മരിച്ചെന്ന് ആരോപണം. കേരള എക്സ്പ്രസ്‌ ട്രെയിനിലെ യാത്രക്കാരനായ തമിഴ്നാട് സ്വദേശി സന്ദീപിന് വൈദ്യസഹായം അഭ്യർഥിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് സഹയാത്രികരുടെ പരാതി. ട്രെയിനിൽ വച്ചാണ് സന്ദീപ് മരിച്ചത്.

കേരള എക്സ്പ്രസ്‌ (12626)ട്രെയിനിൽ ആണ് സംഭവം.സഹയാത്രികർ അഭ്യർത്ഥിച്ചിട്ടും ഒരു മണിക്കൂറിലേറെ വൈദ്യ സഹായം ലഭിച്ചില്ല. വിജയവാഡ സ്റ്റേഷനിൽ എത്തിയ ശേഷവും ഡോക്ടർ എത്താൻ വൈകിയതായി സഹയാത്രികർ പ്രതികരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാര്‍ ആക്രമിച്ച പ്രതികള്‍ പിടിയില്‍

 കൊച്ചി: മുവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാര്‍ ആക്രമിച്ച പ്രതികള്‍ പിടിയില്‍. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അന്‍വര്‍ നജീബ് (23), വണ്ണപ്പുറം സ്വദേശി ബാസിം നിസാര്‍ (22) എന്നിവരാണ് പിടിയിലായത്. ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെയായിരുന്നു ആക്രമണം. ഇന്നലെയാണ് മുവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാര്‍ പ്രതികള്‍ ആക്രമിച്ചത്. കാറിന്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും അടിച്ചുതകര്‍ത്തിരുന്നു.

വെളളൂര്‍കുന്നം സിഗ്നല്‍ ജംഗ്ഷനില്‍വെച്ചായിരുന്നു ബിഷപ്പിന്റെ കാറിന് നേരെ ആക്രമണമുണ്ടായത്. ബിഷപ്പിന്റെ കാര്‍ വിമാനത്താവളത്തില്‍ നിന്ന് വരുംവഴി ലോറിയില്‍ പെരുമ്പാവൂരില്‍വെച്ച് ഇടിച്ചിരുന്നു. തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ ലോറി ഡ്രൈവറാണ് മുവാറ്റുപുഴ വെളളൂര്‍ക്കുന്നത് വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്തത്. പാലായിലേക്കുളള യാത്രാമധ്യേയായിരുന്നു സംഭവം. ബിഷപ്പ് പരാതി നല്‍കിയിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലയാളിയായ റോബിന്‍ ഇലക്കാട്ട് തുടര്‍ച്ചയായി മൂന്നാമതും മിസോറി മേയര്‍

ഹൂസ്റ്റണ്‍: യുഎസിലെ ടെക്‌സസ് സംസ്ഥാനത്തെ മിസോറി സിറ്റി മേയറായി മലയാളിയായ റോബിന്‍ ഇലക്കാട്ട്. തുടര്‍ച്ചയായി മൂന്നാം തവണയാണ് റോബിന്‍ മിസോറി സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം കുറുമുളളൂര്‍ ഇലക്കാട്ട് കുടുംബാംഗമാണ് റോബിന്‍. 2020 ഡിസംബറിലാണ് റോബിന്‍ ആദ്യമായി മിസോറി സിറ്റിയുടെ പന്ത്രണ്ടാമത് മേയറായി ചുമതലയേറ്റത്. അമേരിക്കയിലെ മികച്ച നഗരങ്ങളിലൊന്നായി മിസോറിയെ മാറ്റാന്‍ റോബിന്‍ നടത്തിയ ശ്രമങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ചു.

വംശവ്യത്യാസമില്ലാതെ എല്ലാവരെയും ഉള്‍പ്പെടുത്തിയുളള വികസനവും നവീകരണവും കമ്മ്യൂണിറ്റി ഇടപെടലുകളും റോബിനെ ജനകീയനായ നേതാവാക്കി. അടിസ്ഥാന സൗകര്യങ്ങളും വിനോദസഞ്ചാര സൗകര്യവും വികസിപ്പിക്കുന്നതിലും പൊതുസുരക്ഷ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ ചെലുത്തിയുളള റോബിന്റെ നടപടികളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ടീനയാണ് റോബിന്‍ ഇലക്കാട്ടിന്റെ പങ്കാളി. കെയ്റ്റ്‌ലിന്‍, ലിയ എന്നിവരാണ് മക്കള്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് പൊലീസുകാരൻ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരൻ ആത്മഹത്യ ചെയ്തു. ആര്യനാട് പറണ്ടോട് സ്വദേശി ശ്രീജിത്ത് (29) ആണ് മരിച്ചത്. തിരുവനന്തപുരം എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. വീടിനു സമീപത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഈ മാസം 16-ന് വിവാഹം നടക്കാനിരിക്കാനിരിക്കെയായിരുന്നു ദുരന്തവാർത്ത. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ശ്രീജിത്ത് ജീവനൊടുക്കിയത്. വൈകുന്നേരം കാണുമ്പോള്‍ ശ്രീജിത്ത് സന്തോഷവാനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണം വ്യക്തമല്ല. ശ്രീജിത്തിന്റെ മൃതദേഹം നിലവില്‍ ആര്യനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആര്യനാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 5 November 2025

ഒമാനിൽ നേരിയ ഭൂചലനം, യുഎഇയിലെ താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെട്ടു

ഷാർജ: ഒമാനിലെ മുസന്ദം ഉപദ്വീപിന്‍റെ തെക്ക് ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച മുസന്ദത്തിന് തെക്ക് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു. അഞ്ച് കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം രേഖപ്പെടുത്തിയത്.

യുഎഇ സമയം വൈകുന്നേരം 4.40ന് ആണ് ഈ മേഖലയിൽ ഭൂചലനം ഉണ്ടായത്. യുഎഇയിലെ താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടെങ്കിലും, രാജ്യത്ത് യാതൊരുവിധ നാശനഷ്ടങ്ങളോ പ്രത്യാഘാതങ്ങളോ ഇത് ഉണ്ടാക്കിയിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കള്ളക്കടൽ പ്രതിഭാസം; കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് (05/11/2025) രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളിൽ 0.7 മുതൽ 1.0 മീറ്റർ വരെയും കന്യാകുമാരി ജില്ലയിലെ (നീരോടി മുതൽ ആരോക്യപുരം വരെ) തീരങ്ങളിൽ 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാമുകിയെ കൊല്ലാൻ കോടാലിയുമായി വീട്ടിൽ അതിക്രമിച്ച് കയറി, പിന്നാലെ അറസ്റ്റ്; പൊലീസ് സ്റ്റേഷനുള്ളിൽ യുവാവ് തീകൊളുത്തി മരിച്ചു

ഫരീദാബാദിൽ യുവാവ് പൊലീസ് സ്റ്റേഷനുള്ളിൽ തീകൊളുത്തി മരിച്ചു. പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതിയാണ് ആത്മഹത്യ ചെയ്തത്. മുൻ കാമുകിയുടെ വിവാഹം തടയാനും കൊല്ലാനും ലക്ഷ്യമിട്ട് കോടാലിയുമായി വീട്ടിൽ അതിക്രമിച്ച് കയറിയതിനാണ് അറസ്റ്റിലായത്. മഥുര സ്വദേശിയായ ഇയാൾക്ക് മൂന്ന് കുട്ടികളുണ്ട്. പൊള്ളലേറ്റതിനെ തുടർന്ന് ധരംവീറിനെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫരീദാബാദിലെ രാം നഗറിലുള്ള യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിനാണ് അറസ്റ്റിലായത്. ധരംവീർ വിവാഹം തടസ്സപ്പെടുത്തി, അതിഥികളോട് മോശമായി പെരുമാറി, വധുവിനെ ആക്രമിക്കാൻ പോലും ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ബന്ധുക്കൾ പെട്ടെന്ന് തന്നെ അയാളെ കീഴടക്കി സെക്ടർ 11 പോസ്റ്റിലെ പൊലീസിൽ ഏൽപ്പിച്ചു.

സ്ത്രീയുടെ കുടുംബാംഗങ്ങൾ തന്നെയാണ് ധരംവീറിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. അവരുടെ പരാതിയെത്തുടർന്ന്, അതിക്രമിച്ചു കയറിയതിനും മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരവും ഞങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. രേഖകൾ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോൾ, അയാൾ തന്റെ ബാഗിൽ നിന്ന് ഒരു പെട്രോൾ കുപ്പി പുറത്തെടുത്ത് തീകൊളുത്തി. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പൊലീസുകാർ തീ അണച്ച് ധരംവീറിനെ അടുത്തുള്ള സിവിൽ ആശുപത്രിയിൽ എത്തിച്ചു. ശരീരത്തിന്റെ പകുതിയിലധികം പൊള്ളലേറ്റതിനാൽ അദ്ദേഹത്തെ സഫ്ദർജംഗിലേക്ക് മാറ്റി. ഡോക്ടർമാരുടെ ശ്രമങ്ങൾക്കിടയിലും തിങ്കളാഴ്ച ധരംവീർ മരിച്ചു. ധരംവീർ വിവാഹിതനാണെന്നും മൂന്ന് കുട്ടികളുണ്ടെന്നും പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോയൽ എൻഫീൽഡ് ബുള്ളറ്റ് 650 അവതരിപ്പിച്ചു

ഇറ്റലിയിലെ മിലാനിൽ നടന്ന ഇഐസിഎംഎ 2025-ൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് 650 അവതരിപ്പിച്ചു. റോയൽ എൻഫീൽഡിന്റെ ഈ പുതിയ 650 സിസി ബൈക്ക് ബുള്ളറ്റ് 350-യുമായി നിരവധി ഘടകങ്ങളും ഡിസൈൻ ഘടകങ്ങളും പങ്കിടുന്നു. എങ്കിലും രണ്ട് മോഡലുകളെയും വ്യത്യസ്തമാക്കുന്നതിന് കുറച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. റോയൽ എൻഫീൽഡ് ബുള്ളറ്റ് 650 ബാറ്റിൽഷിപ്പ് ബ്ലൂ, കാനൺ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും.

റോയൽ എൻഫീൽഡ് ബുള്ളറ്റ് 650 ഡിസൈൻ

650 സിസി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമ്മിച്ച പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 650-ൽ സിഗ്നേച്ചർ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, ക്രോം പൂശിയ ഹാൻഡിൽബാറുകൾ, സ്‌പോക്ക് വീലുകൾ, ബോക്‌സി റിയർ ഫെൻഡർ, ക്രമീകരിക്കാവുന്ന ബ്രേക്ക്, ക്ലച്ച് ലിവറുകൾ, കോണ്ടൂർഡ് സിംഗിൾ-പീസ് സീറ്റ് എന്നിവ ഉൾപ്പെടുന്നു. ടിയർ-ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, ഫെൻഡറുകൾ, സൈഡ് പാനലുകൾ എന്നിവയിലെ സ്വർണ്ണ പിൻസ്ട്രൈപ്പ് അതിന്റെ സ്‌പോർട്ടി രൂപഭംഗി കൂടുതൽ മെച്ചപ്പെടുത്തുന്നു.

റോയൽ എൻഫീൽഡ് ബുള്ളറ്റ് 650 ഫീച്ചറുകൾ

350 സിസി മോഡലിന് സമാനമായി, റോയൽ എൻഫീൽഡ് ബുള്ളറ്റ് 650-ലും അനലോഗ് സ്‍പീഡോമീറ്റർ, ഇന്ധന ഗേജ്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററുള്ള ഡിജിറ്റൽ ഇൻസെറ്റ്, ഓഡോമീറ്റർ, ട്രിപ്പ്മീറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്ന സെമി-ഡിജിറ്റൽ കൺസോൾ വാഗ്ദാനം ചെയ്യുന്നു. ട്രിപ്പർ നാവിഗേഷനും സ്റ്റാൻഡേർഡായി ബൈക്കിൽ വാഗ്ദാനം ചെയ്യുന്നു.

റോയൽ എൻഫീൽഡ് ബുള്ളറ്റ് 650 എഞ്ചിൻ സവിശേഷതകൾ

കരുത്തിനായി, റോയൽ എൻഫീൽഡ് ബുള്ളറ്റ് 650 പരിചിതമായ 647.95 സിസി, ട്വിൻ-സിലിണ്ടർ, ഇൻലൈൻ, 4-സ്ട്രോക്ക് SOHC എഞ്ചിനാണ് ഉപയോഗിക്കുന്നത്, ഇത് 650 സിസി ട്വിൻ മോഡലുകൾക്കും കരുത്ത് പകരുന്നു. ഈ എയർ/ഓയിൽ കൂൾഡ് മോട്ടോർ 7,250rpm-ൽ പരമാവധി 47bhp പവറും 5,150rpm-ൽ 52.3Nm-ഉം ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് കോൺസ്റ്റന്റ് മെഷ്, വെറ്റ് മൾട്ടി-പ്ലേറ്റ് ക്ലച്ച് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

റോയൽ എൻഫീൽഡ് ബുള്ളറ്റ് 650 ലോഞ്ച് തീയതിയും വിലയും

2025 നവംബർ അവസാനത്തോടെ മോട്ടോവേഴ്‌സ് 2025-ൽ ഔദ്യോഗിക വില പ്രഖ്യാപിക്കുന്നതോടെ 650 സിസി ബുള്ളറ്റ് വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വാർഷിക മോട്ടോർസൈക്കിൾ ഇവന്റ് 2025 നവംബർ 21 മുതൽ 23 വരെ ഗോവയിലെ വാഗേറ്ററിൽ നടക്കും . ബൈക്കിന്റെ വില ഏകദേശം 3.40 ലക്ഷം രൂപയിൽ (എക്സ്-ഷോറൂം) ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പള്ളിപ്പെരുന്നാളിന് സ്ഥാപിച്ച ലൈറ്റ് പന്തൽ റോഡിലേക്ക് തകർന്നുവീണു; തൊഴിലാളിക്ക് പരിക്ക്, ലോറി തകർന്നു

തൃശൂർ: മരത്തംകോട് പള്ളിപ്പെരുന്നാളിന് സ്ഥാപിച്ച ലൈറ്റ് പന്തൽ റോഡിലേക്ക് തകർന്നുവീണ് തൊഴിലാളിക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളി പ്രദീപിനാണ് പരിക്കേറ്റത്. റോഡിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ലോറിയും തകർന്നു. ചിറക്കൽ സ്വദേശി ലിനീഷ് ഓടിച്ചിരുന്ന മിനി ഗുഡ്സ് ലോറിയാണ് തകർന്നത്. മരത്തംകോട് പള്ളി പെരുന്നാളിന്റെ ഭാഗമായി വായനശാല ഫ്രണ്ട്സ് കമ്മിറ്റി സ്ഥാപിച്ച ലൈറ്റ് പന്തലാണ് ഉച്ചയ്ക്ക് കുന്നംകുളം വടക്കാഞ്ചേരി റോഡിലെ മരത്തംകോട് സെൻ്ററിൽ റോഡിലേക്ക് തകർന്നുവീണത്. പെരുന്നാൾ കഴിഞ്ഞ് പന്തൽ അഴിച്ചുമാറ്റുന്നതിനിടെ ലൈറ്റ് പന്തൽ റോഡിലേക്ക് തകർന്നുവീഴുകയായിരുന്നു. പരിക്കേറ്റ തൊഴിലാളിയെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വിജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ് മുഖ്യമന്ത്രി സ്ഥാനാർത്ഥി; തീരുമാനം ടിവികെയുടെ ജനറൽ ബോഡി യോഗത്തിൽ

 ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ തീരുമാനിച്ചു. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ തീരുമാനിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കിയത്. എഐഎഡിഎംകെ സഖ്യത്തിനായുള്ള ശ്രമങ്ങള്‍ ടിവികെ തള്ളിയതിന് പിന്നാലെയാണ് വിജയ്‌യെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ പാര്‍ട്ടിയുമായും വിജയ്‌യുടെ രാഷ്ട്രീയ ഭാവിയുമായും ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് ടിവികെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിജയ് യുടെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന്റെ നിര്‍ണായക തീരുമാനമാണ് വിജയ് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നത്. ഇതോടെ 2026-ല്‍ തമിഴ്‌നാട്ടില്‍ നടക്കുക പൊടിപാറുന്ന പോരാട്ടമായിരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

AI കാരണം ടെക് ഭീമന്‍ ഐബിഎം 2700 ജീവനക്കാരെ പിരിച്ചുവിടും

ടെക് ഭീമനായ ഐബിഎം 2025ലെ അവസാന പാദത്തിൽ(നാലാം പാദം) തങ്ങളുടെ ജീവനക്കാരിൽ ഒരു ശതമാനം പേരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്. ഏകദേശം 2700 ജീവനക്കാർ ഇതിൽ ഉൾപ്പെടും. ഈ പിരിച്ചുവിടൽ യുഎസ് ആസ്ഥാനമായുള്ള ചില ജോലികളെ ബാധിച്ചേക്കാമെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്തു. 2024 അവസാനം ഐബിഎമ്മിന്റെ മൊത്തം ജീവനക്കാരുടെ എണ്ണം 2.7 ലക്ഷമാണ്. എഐ, ബിസിനസ് പുനഃസംഘടന എന്നിവ മൂലം ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ, മെറ്റ തുടങ്ങിയവയും അടുത്തിടെ വൻതോതിൽ ജീവനക്കാരുടെ എണ്ണം

കമ്പനിയുടെ ആഗോളതലത്തിലെ പുനഃസംഘടനയുടെയും കാര്യക്ഷമതയില്ലായ്മ പരിഹരിക്കുന്നതിന്റെയും ഭാഗമായി നേരത്തെ ആമസോൺ തങ്ങളുടെ 14,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ജൂനിയർ മുതൽ സീനിയർ മാനേജ്‌മെന്റ് വരെയുള്ള അഞ്ച് മുതൽ ഏഴ് തലങ്ങൾ വരെയുള്ള മാനേജർമാരെയാണ് ഇത് കൂടുതലായി ബാധിച്ചത്. ആമസോണിന്റെ റീട്ടെയിൽ വിഭാഗത്തിൽ ജോലി ചെയ്യുന്നവരാണ് ഇതിൽ കൂടുതലായി ഉൾപ്പെട്ടത്. അതിൽ ഇ-കൊമേഴ്‌സ്, ഹ്യൂമൻ റിസോഴ്‌സ്, ലോജിസ്റ്റിക് ടീമുകളും ഉൾപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അടുത്ത 90 ദിവസത്തേക്ക് പൂർണ ശമ്പളവും അനുകൂല്യങ്ങളും ലഭിക്കുമെന്നും അതിൽ ഒരു പിരിച്ചുവിടൽ ഓഫർ ഉൾപ്പെടുന്നതായും എച്ച്ആർ വിഭാഗം മേധാവി ബെത്ത് ഗാലെറ്റി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെഎസ്ആർടിസി ബസിനെ കണ്ട് വേഗത കൂട്ടി സ്വകാര്യ ബസ്; കൊല്ലത്ത് ബസുകളുടെ മത്സരയോട്ടത്തിൽ മധ്യവയസ്കന് ദാരുണന്ത്യം

കൊല്ലത്ത് ബസുകളുടെ മത്സരയോട്ടം മധ്യവയസ്കന് ദാരുണന്ത്യം. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൽ മുത്തലിഫ് (64) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.13ന്, പടപ്പനാൽ കല്ലുംപുറത്ത് ജംക്‌ഷനിൽ അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു.

ബസിനടിയിലേക്കു തെറിച്ചുവീണ ബസിന്റെ പിൻചക്രം മുത്തലിഫിന്റെ ദേഹത്ത് കയറിയിറങ്ങി. കൊല്ലം– പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് കണ്ട് അമിത വേഗത്തിൽ പോയ സ്വകാര്യ ബസാണ് അപകടത്തിനു കാരണമായത്.

അബ്ദുൾ മുത്തലിഫിന് ഒപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന രാധാകൃഷ്ണപിള്ളയ്ക്ക് നിസാര പരിക്കേറ്റു. സ്കൂട്ടറിൻ്റെ പിന്നിൽ ഇരുന്ന അബ്ദുൾ മുത്തലിഫ് റോഡിൽ തലയിടിച്ച് വീണു. ഇരുവരും നിർമ്മാണ തൊഴിലാളികളാണ്. രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.

നിർമാണ തൊഴിലാളിയായ അബ്ദുൽ മുത്തലിഫ് ജോലിക്കു പോകുകയായിരുന്നു. സംഭവസ്ഥലത്തിനു 300 മീറ്റർ അകലെ ഇന്നലെ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു 2 പേർക്ക് പരുക്കേറ്റിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടത്ത് വീട് കത്തിനശിച്ചു; കുടുംബാം​ഗങ്ങൾ ഓടിരക്ഷപ്പെട്ടു

പാലക്കാട്‌: ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടത്ത് വീട്ടിൽ തീപിടുത്തം. അമ്പലവട്ടം വിളക്കുമാടം ലക്ഷ്മണമുതലിയുടെ വീട്ടിനാണ് തീ പിടിച്ചത്. ഓടിട്ട രണ്ട് നില വീടിൻ്റെ ഒരു ഭാഗം പൂർണ്ണമായും കത്തി നശിക്കുകയായിരുന്നു. വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഷൊർണ്ണൂരിൽ നിന്നും അഗ്നി ശമന സേന എത്തിയാണ് തീ അണച്ചത്. ഇന്ന് ഉച്ചക്ക് 1 മണിക്ക് ശേഷമാണ് സംഭവം നടന്നത്. അതേസമയം, തീ പിടിത്തം ഉണ്ടായത് എങ്ങനെ എന്ന് വ്യക്തമായിട്ടില്ല. അപകട സമയത്ത് ലക്ഷ്മണ മുതലിയും, ഭാര്യ ശിവ ഭാഗ്യവതിയും, ചെറിയ മകൻ വിനോദുമാണ് വീട്ടിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. ഇവർ പൊള്ളൽ ഏൽക്കാതെ രക്ഷപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ

സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. രണ്ട് എത്യോപ്യൻ പൌരന്മാരെയാണ് ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡ് സ്വദേശിയായ വിജയ് കുമാർ മഹാതോ ആണ് കൊല്ലപ്പെട്ടത്. സൗദിയിൽ നിയമവിരുദ്ധമായി താമസിക്കുന്ന പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു. ഒക്ടോബർ 16-ന് ജിദ്ദയിൽ വെച്ചാണ് ജാഖണ്ഡിലെ ഗിരിധ് ജില്ലയിൽ നിന്നുള്ള വിജയ് കുമാർ മഹാതോയ്ക്ക് വെടിയേൽക്കുന്നത്.

ചികിത്സയിലിരിക്കെ ഒക്ടോബർ 24-ന് ആശുപത്രിയില് മരിച്ചു. ടവർ ലൈൻ ഫിറ്റർ ആയി ജോലി ചെയ്യുകയായിരുന്ന വിജയകുമാറിന് 27 വയസ്സ് ആയിരുന്നു പ്രായം. ലഹരി വസ്തുക്കൾ വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം എന്നാണ് റിപോർട്ട്. ജിദ്ദയിലെ ഒറ്റപ്പെട്ട മലമ്പ്രദേശത്തു വെച്ചായിരുന്നു ഇടപാട് നടന്നതും വെടിവെയ്പ്പ് നടന്നതും.

ജിദ്ദയിലെ ക്രിമിനൽ കോടതിയാണ് കേസ് പരിഗണിക്കുന്നത്. കൊലപാതകം. കള്ളക്കടത്ത്. മയക്കുമരുന്ന് വ്യാപാരം. അനധികൃതമായി സൌദിയില് താമസിക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട വിജയ് കുമാറിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോയൽ എൻഫീൽഡ് ഫ്ലൈയിംഗ് ഫ്ലീ S6 ഇലക്ട്രിക് സ്‌ക്രാംബ്ലർ അവതരിപ്പിച്ചു

ഐക്കണിക്ക് ഇന്ത്യൻ ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് ഫ്ലീ S6 ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു. മിലാനിൽ നടന്ന ഇഐസിഎംഎയിലാണ് ഈ മോട്ടോർസൈക്കിളിന്‍റെ അവതരണം. കമ്പനിയുടെ പുതിയ ഫ്ലയിംഗ് ഫ്ലീ ബ്രാൻഡിന് കീഴിലുള്ള ആദ്യത്തെ ഇലക്ട്രിക് സ്ക്രാംബ്ലർ ആണിത്. ഇത് റോയൽ എൻഫീൽഡ് സിറ്റി + മൊബിലിറ്റി പ്ലാറ്റ്‌ഫോമിൽ വികസിപ്പിച്ചെടുത്തു. 2026 അവസാനത്തോടെ കമ്പനി ഈ മോട്ടോർസൈക്കിൾ വിപണിയിൽ പുറത്തിറക്കും.

ഫ്ലൈയിംഗ് ഫ്ലീ S6 എന്ന പേരിന് തന്നെ ഒരു ഗൃഹാതുരത്വ ബന്ധമുണ്ട്. യുദ്ധകാലത്ത് എയർ-പോർട്ടബിൾ ബൈക്ക് എന്നറിയപ്പെട്ടിരുന്ന ചരിത്രപ്രസിദ്ധമായ ഫ്ലൈയിംഗ് ഫ്ലീ മോട്ടോർസൈക്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ഇത്തവണ, ക്ലാസിക് ലുക്കുകളും ആധുനിക സാങ്കേതികവിദ്യയും സംയോജിപ്പിച്ച് പൂർണ്ണമായും ഇലക്ട്രിക് അവതാരത്തിലാണ് റോയൽ എൻഫീൽഡ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഡിസൈൻ റോയൽ എൻഫീൽഡിന്റെ റെട്രോ ഫീൽ വ്യക്തമായി നിലനിർത്തുന്നു. എന്നാൽ ഉള്ളിലെ സാങ്കേതികവിദ്യ അതിനെ ഒരു അടുത്ത തലമുറ മോഡലാക്കി മാറ്റുന്നു.

ഈ പുതിയ ഇലക്ട്രിക് സ്‌ക്രാംബ്ലറിൽ യുഎസ്‍ഡി ഫ്രണ്ട് സസ്‌പെൻഷൻ, 19 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് പിൻ വീലുകൾ എന്നിവ ഉൾപ്പെടുന്നു. ബൈക്കിൽ മഗ്നീഷ്യം-കേസ്ഡ് ബാറ്ററി പായ്ക്ക് ഉണ്ട്, അത് കരുത്തുറ്റത് മാത്രമല്ല, മികച്ച തണുപ്പിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഫിൻ-സ്റ്റൈൽ പ്രതലങ്ങളും വൃത്താകൃതിയിലുള്ള ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും ഇതിന്റെ രൂപകൽപ്പനയിൽ ഉൾപ്പെടുന്നു.