Thursday, 6 November 2025

മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റിൽ എത്തി

മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റിൽ എത്തി

മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റിൽ എത്തി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ എംബസി പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും, മലയാളം മിഷൻ, കല കുവൈറ്റ് ഭാരവാഹികളും ചേർന്ന് സ്വീകരണം നൽകി.

ഇന്ന് കുവൈറ്റ് സർക്കാർ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകളും ചർച്ചകളും നടക്കും. നാളെ വൈകിട്ട് ഇന്ത്യൻ സമയം 7 മണിക്ക് മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി കുവൈറ്റിലെ മലയാളികളെ അഭിസംബോധന ചെയ്യും.

രണ്ടുദിവസത്തെ സന്ദർശനത്തിൽ ഔദ്യോഗിക കൂടിക്കാഴ്ചകളിലും ചർച്ചകളിലും മുഖ്യമന്ത്രി പങ്കെടുക്കും. കുവൈറ്റിൽ അറുപതോളം സംഘടനകൾ ചേർന്നാണ് മുഖ്യമന്ത്രിക്കായി മെഗാ വേദി ഒരുക്കുന്നത്. 28 വർഷങ്ങൾക്ക് ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി കുവൈറ്റിൽ എത്തുന്നത് എന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്. ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ സന്ദർശനങ്ങൾ പൂർത്തീകരിച്ച ശേഷമാണ് മുഖ്യമന്ത്രി കുവൈറ്റിലെത്തുന്നത്.

വ്യാഴാഴ്ച കുവൈറ്റിൽ എത്തുന്ന മുഖ്യമന്ത്രി, ഏതാനും ചില ഔദ്യോഗിക പരിപാടികളും ചില വ്യക്തിഗത സന്ദർശനങ്ങളും നടത്തും. വെള്ളിയാഴ്ച മൻസൂരിയായിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ കുവൈറ്റ്‌ മലയാളി സമൂഹത്തോട് മുഖ്യമന്ത്രി സംസാരിക്കും. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് സൗജന്യ വാഹനസൗകര്യം ഏർപ്പാടാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

മലയാളം മിഷൻ, ലോക കേരളസഭ, അബുദാബിയിലെയും അൽ ഐനിലെയും പ്രവാസി സംഘടനകൾ, കൂട്ടായ്‌മകൾ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലയാളോത്സവത്തിലും പങ്കെടുക്കും. നവംബർ ഒമ്പതിന് വൈകിട്ട്‌ ഏഴ് മണിക്ക് അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പട്ടാപ്പകല്‍ യുവതിയെ നടുറോഡില്‍ തീകൊളുത്തി കൊന്ന കേസില്‍ പ്രതി അജിന്‍ റെജി മാത്യുവിന് ജീവപര്യന്തം; 5 ലക്ഷം പിഴ

പട്ടാപ്പകല്‍ യുവതിയെ നടുറോഡില്‍ തീകൊളുത്തി കൊന്ന കേസില്‍ പ്രതി അജിന്‍ റെജി മാത്യുവിന് ജീവപര്യന്തം; 5 ലക്ഷം പിഴ

പത്തനംതിട്ട: തിരുവല്ല കവിത കൊലക്കേസില്‍ പ്രതി അജിന്‍ റെജി മാത്യുവിന് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും. നഷ്ടപരിഹാരം കുടുംബത്തിന് നല്‌കണമെന്നും കോടതി ഉത്തരവിട്ടു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ കോടതി അഭിനന്ദിക്കുകയും ചെയ്തു. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകളിൽ പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം, പ്രതിക്ക് തൂക്കുകയര്‍ നല്‍കണമെന്നാണ് കവിതയുടെ കുടുംബം ആവശ്യപ്പെട്ടത്.

2019 മാര്‍ച്ച് 12നാണ് തിരുവല്ല നഗരത്തില്‍വെച്ച് കവിയൂര്‍ സ്വദേശിനിയായ കവിതയെ (19) അജിന്‍ റെജി മാത്യു തീകൊളുത്തി കൊലപ്പെടുത്തിയത്. പെണ്‍കുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം. തിരുവല്ലയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇടറോഡില്‍വെച്ചായിരുന്നു സംഭവം. കവിതയും പ്രതിയും ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു. ഇതിനുശേഷം കവിത തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ എംഎല്‍ടി കോഴ്‌സിന് ചേര്‍ന്നു.

സംഭവദിവസം രാവിലെ ക്ലാസിലേക്ക് വരുന്നതിനിടെയാണ് അജിന്‍ റെജി മാത്യു കവിതയെ ആക്രമിച്ചത്. ഇതിന് മുന്നോടിയായി തിരുവല്ലയിലെ പെട്രോള്‍ പമ്പില്‍നിന്ന് പ്രതി മൂന്ന് കുപ്പികളിലായി പെട്രോള്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് നടന്നുപോവുകയായിരുന്ന കവിതയുടെ പിന്നാലെയെത്തി ആദ്യം കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പിന്നാലെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കവിത എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആക്രമണത്തിനു ശേഷം കടന്നുകളയാൻ ശ്രമിച്ച അജിനെ, കൈ കാലുകൾ ബന്ധിച്ച് നാട്ടുകാർ പൊലീസിൽ ഏൽപിക്കുകയായിരുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീടിന് മുൻപിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു, വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു

വീടിന് മുൻപിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു, വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു

പാലക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് മണ്ണാർക്കാട് നൊട്ടമ്മല സ്വദേശി എറോടൻ റുമൈസ ആണ് മരണപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ റുമൈസയുടെ വീടിന് മുൻപിൽ വെച്ചായിരുന്നു അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെബൈക്ക് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റുമൈസയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ മരിച്ചു. വാഹനം ഓടിച്ചയാൾക്കെതിരെ പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വില 55 കോടി, പരീക്ഷണയോട്ടത്തിൽ ട്രാക്കിൽ നിന്ന് തെന്നിമാറി മോണോ റെയിൽ, ബീമിൽ തൂങ്ങിയ നിലയിൽ കംപാർട്ട്മെന്റ്

വില 55 കോടി, പരീക്ഷണയോട്ടത്തിൽ ട്രാക്കിൽ നിന്ന് തെന്നിമാറി മോണോ റെയിൽ, ബീമിൽ തൂങ്ങിയ നിലയിൽ കംപാർട്ട്മെന്റ്

മുംബൈ: പരീക്ഷണയോട്ടത്തിനിടെ മോണോ റെയിൽ ട്രാക്കിൽ അപകടം. വഡാലയിൽ വച്ചാണ് മോണോ റെയിൽ ട്രാക്കിൽ നിന്ന് കംപാർട്ട്മെന്റ് തെന്നി മാറിയത്. അപകടത്തിൽ കോച്ചിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ല. മുംബൈ മെട്രോ പൊളിറ്റൻ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഉപ വിഭാഗമായ മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റ‍ഡാണ് മോണോ റെയിൽ പ്രവർത്തനവും അറ്റകുറ്റ പണികളും ഏകോപിപ്പിക്കുന്നത്. നഗരത്തിലെ ഏക മോണോറെയിൽ സിസ്റ്റം സെപ്തംബർ 20 മുതൽ പ്രവർത്തന രഹിതമാണ്യ മൺസൂൺ സമയത്തുണ്ടായ സാങ്കേതിക തകരാറുകൾ പതിവായതിന് പിന്നാലെയായിരുന്നു ഇത്. ബുധനാഴ്ച രാവിലെ 9.30ഓടെയാണ് പുതിയതായി നിർമ്മിച്ച ബീമിലൂടെയായിരുന്നു അപകട സമയത്ത് മോണോ റെയിൽ കടന്ന് പോയത്. 

മേധ സെർവേ ഡ്രൈവ്സ് എന്ന സ്ഥാപനമാണ് ഈ ബീം നിർമ്മിച്ചത്. ഗൈഡ് വേ ബീമിൽ നിന്ന് റെയിൽ കംപാർട്ട്മെന്റ് മറ്റൊരു ബീമിലേക്ക് തെന്നി മാറിയതോടെ കംപാർട്ട്മെന്റ് പാതയിൽ നിന്ന് തെന്നി മാറുകയായിരുന്നു. ബീമിൽ നിന്ന് ഒരു കംപാർട്ട് മെന്റ് പുറത്തേക്ക് വന്ന നിലയാണ് അപകടത്തിലുണ്ടായത്. മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനയാണ് ട്രെയിനിലുണ്ടായിരുന്ന ഓപ്പറേറ്ററെയും എൻജിനീയറെയും രക്ഷിച്ചത്. പ്രശ്നങ്ങൾ പരിഹരിച്ച ശേഷം യാത്രക്കാർക്കായുള്ള സർവീസ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി പരീക്ഷണയോട്ടം നടത്തവേയാണ് അപകടമുണ്ടായത്. 

സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് സർവീസ് സജീവമാക്കുന്നതിനായി 4 കോച്ചുകളുള്ള 10 പുതിയ ട്രെയിനുകൾ വാങ്ങിയതായി അധികൃതർ വിശദമാക്കിയിട്ടുണ്ട്. 55 കോടി രൂപയാണ് ഒരു ട്രെയിനിന്റെ വില. അവയിൽ ഒന്നിന്റെ പരീക്ഷണയോട്ടമാണ് ഇന്നലെ നടത്തിയത്. രാജ്യത്തെ ആദ്യത്തെ മോണോറെയിൽ സർവീസാണ് മുംബൈയിലേത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

7,90,000 വാങ്ങിയത് ജോബ് വിസ ശരിയാക്കിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച്, പറ്റിച്ചത് 4 സുഹൃത്തുക്കളെ, പ്രതി പിടിയിൽ

7,90,000 വാങ്ങിയത് ജോബ് വിസ ശരിയാക്കിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച്, പറ്റിച്ചത് 4 സുഹൃത്തുക്കളെ, പ്രതി പിടിയിൽ

തൃശൂര്‍: വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ചാലക്കുടി കോടശേരി നായരങ്ങാടി സ്വദേശി തെക്കിനിയത്ത് വീട്ടില്‍ ബിബിനെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആളൂര്‍ താഴേക്കാട് പറമ്പി റോഡ് സ്വദേശി പത്താംമഠം വീട്ടില്‍ ഷബിന്‍, സുഹൃത്തുക്കളായ നിഖില്‍, അക്ഷയ്, പ്രസീദ് എന്നിവരാണ് തട്ടിപ്പിനിരയായത്. 

കുവൈറ്റിലേക്കുള്ള ജോബ് വിസ ശരിക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഷബിന്റെയും കൂട്ടുകാരുടേയും കൈയില്‍നിന്ന് പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പല തവണകളായി 7,90,000 രൂപ അയച്ച് വാങ്ങി. തുടര്‍ന്ന് ജോബ് വിസ ശരിയാക്കിക്കൊടുക്കുകയോ വാങ്ങിയ പണം തിരികെ നല്‍കുകയോ ചെയ്തില്ല. സംഭവത്തില്‍ ഷബിന്‍ പരാതി നല്‍കിയിത് പ്രകാരമാണ് കേസെടുത്തത്.

ബിബിന്‍ കൊരട്ടി, ചാലക്കുടി, കണ്ണമാലി പോലീസ് സ്റ്റേഷന്‍ പരിധികളിലായി നാല് തട്ടിപ്പ് കേസുകളിലെ പ്രതിയാണ്. ആളൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ബി. ഷാജിമോന്‍, എസ്.ഐ. കെ.ടി. ബെന്നി, ജി.എസ്.സി.പി.ഒ. പി.സി. സുനന്ദ്, സി.പി.ഒ. തുളസി, എ.ബി. കൃഷ്ണദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എഫ്ഡി മുഴുവന്‍ പിൻവലിക്കണമെന്ന് വീട്ടമ്മ, സംശയം തോന്നിയ ബാങ്ക് ജീവനക്കാർ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചു; സൈബർ തട്ടിപ്പ് പൊളിഞ്ഞു

എഫ്ഡി മുഴുവന്‍ പിൻവലിക്കണമെന്ന് വീട്ടമ്മ, സംശയം തോന്നിയ ബാങ്ക് ജീവനക്കാർ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചു; സൈബർ തട്ടിപ്പ് പൊളിഞ്ഞു

പത്തനംതിട്ട: സൈബർ തട്ടിപ്പ് പൊളിച്ച് ബാങ്ക് ഉദ്യോഗസ്ഥർ. വെർച്വൽ അറസ്റ്റിലൂടെ വീട്ടമ്മയുടെ പണം തട്ടാനുള്ള ശ്രമമാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ പൊളിഞ്ഞത്. തിരുവല്ല മഞ്ഞാടി സ്വദേശിയായ 68 കാരിയെ രണ്ടുദിവസമാണ് തട്ടിപ്പ് സംഘം വീഡിയോ കോൾ വഴി വെർച്വൽ അറസ്റ്റിൽ വെച്ചത്. പിന്നാലെ തട്ടിപ്പ് സംഘത്തിന് പണം കൈമാറാൻ വീട്ടമ്മ ബാങ്കിലെത്തി. എഫ്ഡി പിൻവലിച്ച് തട്ടിപ്പുകാർ നൽകിയ അക്കൗണ്ടിലേക്ക് മാറാൻ നടപടികൾ സ്വീകരിച്ചു. ഇതിനിടെ സംശയം തോന്നിയ ബാങ്ക് ജീവനക്കാർ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് തട്ടിപ്പ് സംഘത്തിൻ്റെ എന്ന് മനസ്സിലാക്കുകയായിരുന്നു. 21 ലക്ഷത്തിലധികം രൂപ തട്ടാനാണ് തട്ടിപ്പ് സംഘം ശ്രമിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പരീക്ഷ എഴുതാൻ കോടതി ഉത്തരവുമായി കോളേജിലെത്തി റാഗിങ് കേസ് പ്രതികള്‍; ജൂനിയറെ വീട്ടില്‍കൊണ്ടുപോയി മര്‍ദ്ദിച്ചു

പരീക്ഷ എഴുതാൻ കോടതി ഉത്തരവുമായി കോളേജിലെത്തി റാഗിങ് കേസ് പ്രതികള്‍; ജൂനിയറെ വീട്ടില്‍കൊണ്ടുപോയി മര്‍ദ്ദിച്ചു

കണ്ണൂര്‍: തളിപ്പറമ്പില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിതായി പരാതി. സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശിയായ 18കാരനാണ് മര്‍ദ്ദനമേറ്റത്. റാഗിങ് കേസില്‍ സസ്‌പെന്‍ഷനില്‍ ആയിരുന്ന വിദ്യാര്‍ത്ഥികള്‍ കോടതി ഉത്തരവ് നേടി പരീക്ഷയ്ക്കായി കോളേജില്‍ എത്തി മര്‍ദ്ദിച്ചു എന്നാണ് ആരോപണം.

വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ ഹഫീസ് ഉമ്മര്‍, ഫാസില്‍ എന്നിവരുടെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വാഹനത്തില്‍ കോളേജില്‍ വന്നു എന്ന കാരണം പറഞ്ഞായിരുന്നു മര്‍ദ്ദനം. കോളേജിന് പുറത്തേക്ക് വിളിച്ചുവരുത്തി ഇരുചക്രവാഹനത്തില്‍ കയറ്റുകയും അക്രമികളില്‍ ഒരാളുടെ വീട്ടില്‍ കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായുമാണ് പരാതി.

മൊബൈല്‍ ഫോണ്‍, ചാര്‍ജിങ് കേബിള്‍, ബെല്‍റ്റ് എന്നിവ കൊണ്ടാണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വിദ്യാര്‍ത്ഥി നിലവിളിച്ചിട്ടും പ്രതികള്‍ മര്‍ദ്ദിക്കുന്നത് അവസാനിപ്പിച്ചില്ല. വൈകിട്ട് മൂന്നോടെയാണ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തുറന്നുവിട്ടത്. എന്നാല്‍ സംഭവം വിദ്യാര്‍ത്ഥി വീട്ടില്‍ പറഞ്ഞിരുന്നില്ല. കിടന്നുറങ്ങുന്നതിനിടെ ശരീരത്തിലെ പാട് കണ്ട് കാര്യമന്വേഷിച്ചപ്പോഴാണ് സംഭവം രക്ഷിതാക്കളറിഞ്ഞത്. ഉടനെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

കഴിഞ്ഞ ജൂണ്‍ 19ന് രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥികളില്‍ റാഗിങ്ങിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. റാഗിങ്ങിനെ എതിര്‍ക്കുന്ന നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും കോളേജ് അധ്യാപക കൗണ്‍സില്‍ റാഗിങ്ങിനെ അനുകൂലിക്കുന്ന 17 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരാണ് വീണ്ടും മറ്റൊരു വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയത്. സംഘര്‍ഷമുണ്ടാക്കരുതെന്ന നിബന്ധനയിലാണ് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ കോടതി അനുവദിച്ചതെന്ന വ്യവസ്ഥ ലംഘിച്ച കാര്യം കോടതിയെ അറിയിക്കുമെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫിലിപ്പീന്‍സില്‍ 52 പേരുടെ ജീവനെടുത്ത് കല്‍മേഗി ചുഴലിക്കാറ്റ്; കനത്ത നാശനഷ്ടം

ഫിലിപ്പീന്‍സില്‍ 52 പേരുടെ ജീവനെടുത്ത് കല്‍മേഗി ചുഴലിക്കാറ്റ്; കനത്ത നാശനഷ്ടം

മനില: മധ്യ ഫിലിപ്പീന്‍സില്‍ കനത്ത നാശം വിതച്ച് കല്‍മേഗി ചുഴലിക്കാറ്റ്. പ്രകൃതി ദുരന്തത്തില്‍ 52 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 13ഓളം പേരെ കാണാതായി. ആളുകള്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാറും ട്രക്കും കണ്ടെയ്‌നറുകളും ഉള്‍പ്പെടെയുള്ളവ വെള്ളക്കെട്ടില്‍ ഒലിച്ചുപോയി

സെബു പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. നാല് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഓഫീസിലെ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ റാഫേലിറ്റോ അലജാന്‍ഡ്രോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചുഴലിക്കാറ്റ് വിയറ്റ്‌നാമിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ വിയറ്റ്‌നാമില്‍ കനത്ത മഴയാണ്.

അതേസമയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ സൈനിക ഹെലികോപ്റ്റര്‍ വടക്കന്‍ മിന്‍ഡാനോ ദ്വീപില്‍ തകര്‍ന്ന് വീണ് ആറ് ജീവനക്കാര്‍ മരിച്ചതായി ഫിലിപ്പീന്‍സ് എയര്‍ഫോഴ്‌സ് (പിഎഎഫ്) അറിയിച്ചു. എന്നാല്‍ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പിഎഎഫ് അറിയിച്ചിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറം പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം, 7 വള്ളങ്ങൾ തകർന്നു

മലപ്പുറം പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം, 7 വള്ളങ്ങൾ തകർന്നു

മലപ്പുറം പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം. 7 വള്ളങ്ങൾ തകർന്നു. പൊന്നാനി പാലപ്പെട്ടി അജ്മേർ നഗറിൽ ഇന്ന് പുലർച്ചെയുണ്ടായ കടലാക്രമണത്തിലാണ് വള്ളങ്ങൾ തകർന്നത്. മത്സ്യബന്ധനം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബർ വള്ളങ്ങളാണ് അപ്രതീക്ഷിതമായുണ്ടായ കടലാക്രമണത്തിൽ തകർന്ന് കടലിൽ പോയത്. പുലർച്ചെ 3 മണിക്ക് അപ്രതീക്ഷിതമായി കടൽ കരയിലേക്ക് കയറുകയായിരുന്നു.

വള്ളങ്ങളിൽ ഉണ്ടായിരുന്ന യമഹ എൻജിനുകളും വലകളും തകർന്നു. ഒരു വള്ളത്തിന് 2 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും ആകെ 15 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. കാണാതായ വള്ളങ്ങൾക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എറണാകുളം-ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും; ഞായറാഴ്ച മുതൽ യാത്ര

എറണാകുളം-ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും; ഞായറാഴ്ച മുതൽ യാത്ര

എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ ഫ്ലാഗ് ഓഫ് ചെയ്യും. ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനാകും. ശനിയാഴ്ച രാവിലെ 8.20‌ന് വാരാണസിയിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ സർവീസ് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് വന്ദേ ഭാരത് സർവീസുകളുടെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി നടക്കും.

എറണാകുളം-ബെംഗളൂരു റൂട്ടിലെ യാത്ര എളുപ്പമാക്കുന്നതിൽ ഈ വന്ദേഭാരത് നിർണായക പങ്ക് വഹിക്കും. ഏകദേശം 630 കിലോമീറ്റർ ദൈർഘ്യം 8 മണിക്കൂറിനുള്ളിൽ സഞ്ചരിക്കാൻ ഈ എക്സ്പ്രസ് ട്രെയിനിന് സാധിക്കും എന്നതാണ് പ്രത്യേകത. നിലവിലുള്ള യാത്രാസമയത്തിൽ ഇത് വലിയ കുറവ് വരുത്തും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

6 മാസം, കിടപ്പുരോഗികളായ 10 പേരെ കൊലപ്പെടുത്തി, 27 പേരെ കൊല്ലാൻ ശ്രമം, നഴ്സിന് ജീവപര്യന്തം തടവ് ശിക്ഷ

6 മാസം, കിടപ്പുരോഗികളായ 10 പേരെ കൊലപ്പെടുത്തി, 27 പേരെ കൊല്ലാൻ ശ്രമം, നഴ്സിന് ജീവപര്യന്തം തടവ് ശിക്ഷ

മ്യൂണിക്: തന്റെ കരുതലിൽ ഉണ്ടായിരുന്ന പത്ത് രോഗികളെ കൊലപ്പെടുത്തുകയും 27 രോഗികളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത നഴ്സിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി. ജർമനിയിലാണ് സംഭവം. കിടപ്പുരോഗികളായ നിരവധി പേരെയാണ് പാലിയേറ്റീവ് നഴ്സായിരുന്ന പ്രതി പരിചരിച്ചിരുന്നത്. രോഗികൾക്ക് മാരവ വിഷം ഇൻജക്ഷനിലൂടെ നൽകിയായിരുന്നു കൊലപാതകം. ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ആഹ്ഹനിലെ കോടതിയാണ് 44കാരനായ നഴ്സിന് കഠിന തടവ് ശിക്ഷ വിധിച്ചത്. 2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയിൽ ആഹ്ഹനിലെ വുർസെലെനിലെ ആശുപത്രിയിലായിരുന്നു കൊലപാതകങ്ങൾ നടന്നത്. പരോൾ ലഭിക്കണമെങ്കിൽ 15 വർഷത്തെ ശിക്ഷാ കാലയളവ് പൂർത്തിയാക്കണമെന്നാണ് കോടതി വിശദമാക്കുന്നത്.

കുറ്റബോധത്തിന്റെ തീവ്രത കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്നാണ് കോടതി വിശദമാക്കുന്നത്. മരണത്തിന്റെയും ജീവിതത്തിന്റേയും ഉടയോൻ എന്നായിരുന്നു ഇയാളെ പ്രോസിക്യൂഷൻ വിശേഷിപ്പിച്ചത്. ഇയാളുടെ പേര് ഇനിയും പുറത്ത് വിട്ടിട്ടില്ല. മാർച്ച് മാസത്തിലാണ് കേസിൽ വിചാരണ ആരംഭിച്ചത്. സ്ഥിരം കിടപ്പുരോഗികളും പ്രായം കൂടിയവരുമായ രോഗികൾക്ക് കൂടിയ അളവിൽ വേദന സംഹാരികളും ഉറക്കുമരുന്നും കലർത്തി നൽകിയായിരുന്നു കൊലപാതകം. രാത്രി ജോലി ചെയ്യുന്ന സമയത്തെ അമിത ഭാരം ഒഴിവാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ ക്രൂരതയെന്നാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. ഇയാൾക്ക് മാനസിക വെല്ലുവിളികൾ നേരിട്ടിരുന്നതായി നിരീക്ഷണമുണ്ട്. 

രോഗികളോട് ഒരു രീതിയിലുമുള്ള സഹാനുഭൂതി ഇയാൾ കാണിച്ചിരുന്നില്ല. കുറ്റബോധത്തിന്റെ ലാഞ്ജന പോലും ഇയാൾ കാണിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. അമേരിക്കൻ ഐക്യനാടുകളിൽ വധശിക്ഷ നടപ്പിലാക്കാൻ ഉപയോഗിച്ചിരുന്ന മരുന്നുകളാണ് ഇയാൾ തന്റെ രോഗികൾക്ക് നൽകിയതെന്നും കോടതി വ്യക്തമാക്കി. കൂടുതൽ പരിചരണം ആവശ്യമായ രോഗികളോട് സഹാനുഭൂതി കാണിക്കുന്നതിന് പകരം വെറുപ്പാണ് 44കാരൻ കാണിച്ചതെന്നും കോടതി വിശദമാക്കി. 2007ലാണ് പ്രതി നഴ്സിംഗ് പഠനം പൂർത്തിയാക്കിയത്. നിരവധി ആശുപത്രിയിൽ സേവനം ചെയ്ത ശേഷമാണ് ഇയാൾ വുർസെലെനിലെത്തിയത്. 2020 മുതൽ ഇവിടെ ജോലി ചെയ്ത ഇയാൾ 2024ലാണ് അറസ്റ്റിലായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെറിയ കുതിപ്പ്; സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്; 90,000ത്തിന് താഴെ തന്നെ

ചെറിയ കുതിപ്പ്; സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്; 90,000ത്തിന് താഴെ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. പവന് 320 രൂപ വര്‍ധിച്ച് 89,400 രൂപയായി. ഒരു പവന് 11,175 രൂപ നല്‍കണം. 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,191 രൂപ നല്‍കണം. 18കാരറ്റ് സ്വര്‍ണത്തിന് 9143 രൂപയാണ് ഇന്നത്തെ വില. ഒക്ടോബര്‍ മാസത്തിലെ സ്വര്‍ണവില നിരക്ക് പവന് ഒരു ലക്ഷത്തിലേക്ക് എത്തിക്കുമെന്ന പ്രതീതി ഉണ്ടാക്കിയതിനു ശേഷം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില 90,000ത്തിനും 89,000ത്തിനും ഇടയില്‍ വന്ന് നില്‍ക്കുന്നതാണ് കാണാന്‍ സാധിച്ചത്.

അതേസമയം, 2025ലെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ സ്വര്‍ണ്ണാഭരണത്തിന്മേലുള്ള ഡിമാന്റ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് വിലക്കയറ്റം ആഭരണം വാങ്ങുന്നതിനെ നിയന്ത്രിച്ചതാണ് ഇതിന് കാരണമായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മൊത്തം സ്വര്‍ണ്ണാഭരണങ്ങളുടെ ആവശ്യം 209.4 ടണ്ണായി കുറഞ്ഞുവെന്നാണ് കണക്ക്. 2024ല്‍ ഇതേ കാലയളവില്‍ ഇത് 248.3 ടണ്ണായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രിക്കറ്റ് കളിക്കിടെ വെള്ളം കുടിച്ചു, പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ക്രിക്കറ്റ് കളിക്കിടെ വെള്ളം കുടിച്ചു, പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ലക്‌നൗ: ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ 30കാരൻ കുഴഞ്ഞുവീണ് മരിച്ചു. ഉത്തർപ്രദേശിലെ ഝാൻസിയിൽ ആണ് സംഭവം. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഡവലപ്പ്‌മെന്റ് ഓഫീസർ രവീന്ദ്ര അഹിർവാർ ആണ് മരിച്ചത്. ഝാൻസിയിലെ നാൽഗഞ്ച് സ്വദേശിയാണ്. ബൗളിംഗ് ചെയ്യുകയായിരുന്ന രവീന്ദ്ര അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് വെള്ളം കുടിച്ചു. ഇതിന് പിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

ഝാൻസിയിലെ ഗവൺമെന്റ് ഇന്റർ കോളേജ് ഗ്രൗണ്ടിൽ (ജിഐസി) ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു സംഭവം. ആഴ്‌ചകൾക്ക് ശേഷം വീണ്ടും കളിക്കാനെത്തിയതായിരുന്നു യുവാവ്. കുഴഞ്ഞുവീണതിന് പിന്നാലെ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

രവീന്ദ്ര വളരെ സന്തോഷവാനും പൂർണ ആരോഗ്യവാനുമായിരുന്നു. സംഭവദിവസം രാവിലെ, വളരെക്കാലത്തിനുശേഷം സഹോദരൻ നേരത്തെ ഉണർന്നു. പിതാവിനൊപ്പം ചായ കുടിച്ചു. പിതാവിനോട് വിട പറഞ്ഞ ശേഷമാണ് ക്രിക്കറ്റ് കളിക്കാൻ ജിഐസി ഗ്രൗണ്ടിലേക്ക് പോയത്. പോയി ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ആരോഗ്യനില വഷളായത്. തുടർന്ന് സഹോദരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ ഡോക്ടർമാർ മരിച്ചതായി അറിയിക്കുകയായിരുന്നു"- എന്നാണ് രവീന്ദ്രയുടെ ഇളയ സഹോദരൻ അരവിന്ദ് അഹിർവാർ വെളിപ്പെടുത്തിയത്.

രണ്ടുവർഷം മുൻപാണ് രവീന്ദ്ര ജോലിയിൽ പ്രവേശിച്ചത്. ക്രിക്കറ്റ് ഏറെ സ്‌നേഹിച്ചിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. കുറേ ഓവർ ബൗളിംഗ് ചെയ്ത ശേഷമാണ് രവീന്ദ്ര വെള്ളം കുടിക്കാനായി പോയതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. വെള്ളം കുടിച്ചതിന് പിന്നാലെ ഛർദ്ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. ക്ഷീണം കൊണ്ട് കിടക്കുകയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് പ്രതികരിക്കാതെ ആയപ്പോഴാണ് ആശുപത്രിയിൽ എത്തിച്ചതെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തി. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനമെന്നും എന്നാൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും ഡോക്‌ടർമാർ അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും നോക്കില്ല; മെഡിക്കൽ കോളേജിൽ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞ് രോഗി;പിന്നാലെ മരണം

നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും നോക്കില്ല; മെഡിക്കൽ കോളേജിൽ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞ് രോഗി;പിന്നാലെ മരണം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞ് രോഗി. സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിലാണ് രോഗി ദുരനുഭവം പറഞ്ഞത്. ഇതിന് പിന്നാലെ ഇദ്ദേഹം മരിക്കുകയും ചെയ്തു. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് താന്‍ നേരിട്ട ദുരനുഭവം സുഹൃത്തിന് ശബ്ദ സന്ദേശമായി അയച്ചുനല്‍കിയത്. ആന്‍ജിയോഗ്രാം ചെയ്യുന്നതിനായായിരുന്നു വേണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. എന്നാല്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് വേണു ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.

നെഞ്ചുവേദനയെ തുടര്‍ന്ന് ചവറ പ്രാഥമിക ആശുപത്രിയിലായിരുന്നു വേണു ആദ്യം ചികിത്സ തേടിയത്. പിന്നാലെ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യണമെന്നായിരുന്നു ജില്ലാ ആശുപത്രിയില്‍ നിന്ന് അറിയിച്ചത്. തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രിയായിരുന്നു വേണു മരിക്കുന്നത്. സുഹൃത്തിന് ശബ്ദസന്ദേശം അയച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളാണ് വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തില്‍ ഉന്നയിച്ചത്.

ആശുപത്രിയില്‍ എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാല്‍ ഒരക്ഷരം മിണ്ടില്ലെന്ന് വേണു പറയുന്നു. നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവര്‍ തിരിഞ്ഞുനോക്കില്ല. മറുപടി പറയില്ല. കൈക്കൂലിയുടെ കേന്ദ്രമാണിത്. എമര്‍ജന്‍സി ആന്‍ജിഗ്രാം ചെയ്യാന്‍ വെള്ളിയാഴ്ച താന്‍ ഇവിടെ എത്തിയതാണ്. അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല. റൗണ്ട്‌സിനിടെ പരിശോധിക്കാന്‍ വന്ന ഡോക്ടറോട് എപ്പോള്‍ ശസ്ത്രക്രിയ നടത്തുമെന്ന് ചോദിച്ചിരുന്നു. അവര്‍ക്ക് ഇതേപ്പറ്റി യാതൊരു ധാരണയുമില്ല. കൈക്കൂലിക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. സാധാരണക്കാരുടെ ആശ്രയമാകേണ്ടതാണ് മെഡിക്കല്‍ കോളേജുകള്‍. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് രോഗികളുടെ ശാപംപേറുന്ന പറുദീസയാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുറംലോകത്തെ അറിയിക്കണമെന്നും വേണു സുഹൃത്തിനോട് പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഇടുക്കിയിൽ 18കാരന് ദാരുണാന്ത്യം

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഇടുക്കിയിൽ 18കാരന് ദാരുണാന്ത്യം

ഇടുക്കി: ചെറുതോണിയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചുരുളി ആൽപ്പാറ സ്വദേശി അമൽ ടോമാണ് (18) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തങ്കമണി സ്വദേശി അമൽ പീറ്ററിനെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെറുതോണി പാലത്തിനു സമീപം ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം. അമൽ ടോം സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജ്യൂസാണെന്ന് കരുതി കുടിച്ചത് കന്നുകാലികൾക്ക് കുളമ്പ് രോഗത്തിന് കൊടുക്കുന്ന മരുന്ന്, സഹോദരങ്ങൾ ചികിത്സയില്‍

ജ്യൂസാണെന്ന് കരുതി കുടിച്ചത് കന്നുകാലികൾക്ക് കുളമ്പ് രോഗത്തിന് കൊടുക്കുന്ന മരുന്ന്, സഹോദരങ്ങൾ ചികിത്സയില്‍

പാലക്കാട്: ജ്യൂസാണെന്ന് കരുതി കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച സഹോദരങ്ങൾ ആശുപത്രിയിൽ. ആലത്തൂർ വെങ്ങന്നൂർ സ്വദേശികളായ പത്തും ആറും വയസ്സുള്ള കുട്ടികളാണ് ചികിത്സയിൽ കഴിയുന്നത്. നവംബര്‍ നാലിന് വൈകീട്ടായിരുന്നു സംഭവം. ജ്യൂസ് കുപ്പിയിൽ നിറച്ച മരുന്ന് കുട്ടികൾ അബദ്ധത്തിൽ കുടിക്കുകയായിരുന്നു. രുചിഭേദം വന്നതോടെ കുട്ടികൾ മരുന്ന് തുപ്പി. കുളമ്പുരോഗത്തിന് പുരട്ടുന്ന മരുന്നില്‍ അമ്ലതയുള്ളതിനാല്‍ കുട്ടികളുടെ വായിലും തൊണ്ടയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികൾ അപകട നില തരണം ചെയ്തിട്ടുണ്ട്