ലക്‌നൗ: ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ 30കാരൻ കുഴഞ്ഞുവീണ് മരിച്ചു. ഉത്തർപ്രദേശിലെ ഝാൻസിയിൽ ആണ് സംഭവം. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഡവലപ്പ്‌മെന്റ് ഓഫീസർ രവീന്ദ്ര അഹിർവാർ ആണ് മരിച്ചത്. ഝാൻസിയിലെ നാൽഗഞ്ച് സ്വദേശിയാണ്. ബൗളിംഗ് ചെയ്യുകയായിരുന്ന രവീന്ദ്ര അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് വെള്ളം കുടിച്ചു. ഇതിന് പിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഝാൻസിയിലെ ഗവൺമെന്റ് ഇന്റർ കോളേജ് ഗ്രൗണ്ടിൽ (ജിഐസി) ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു സംഭവം. ആഴ്‌ചകൾക്ക് ശേഷം വീണ്ടും കളിക്കാനെത്തിയതായിരുന്നു യുവാവ്. കുഴഞ്ഞുവീണതിന് പിന്നാലെ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
രവീന്ദ്ര വളരെ സന്തോഷവാനും പൂർണ ആരോഗ്യവാനുമായിരുന്നു. സംഭവദിവസം രാവിലെ, വളരെക്കാലത്തിനുശേഷം സഹോദരൻ നേരത്തെ ഉണർന്നു. പിതാവിനൊപ്പം ചായ കുടിച്ചു. പിതാവിനോട് വിട പറഞ്ഞ ശേഷമാണ് ക്രിക്കറ്റ് കളിക്കാൻ ജിഐസി ഗ്രൗണ്ടിലേക്ക് പോയത്. പോയി ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ആരോഗ്യനില വഷളായത്. തുടർന്ന് സഹോദരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ ഡോക്ടർമാർ മരിച്ചതായി അറിയിക്കുകയായിരുന്നു"- എന്നാണ് രവീന്ദ്രയുടെ ഇളയ സഹോദരൻ അരവിന്ദ് അഹിർവാർ വെളിപ്പെടുത്തിയത്.
രണ്ടുവർഷം മുൻപാണ് രവീന്ദ്ര ജോലിയിൽ പ്രവേശിച്ചത്. ക്രിക്കറ്റ് ഏറെ സ്‌നേഹിച്ചിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. കുറേ ഓവർ ബൗളിംഗ് ചെയ്ത ശേഷമാണ് രവീന്ദ്ര വെള്ളം കുടിക്കാനായി പോയതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. വെള്ളം കുടിച്ചതിന് പിന്നാലെ ഛർദ്ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. ക്ഷീണം കൊണ്ട് കിടക്കുകയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് പ്രതികരിക്കാതെ ആയപ്പോഴാണ് ആശുപത്രിയിൽ എത്തിച്ചതെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തി. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനമെന്നും എന്നാൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും ഡോക്‌ടർമാർ അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.