Friday, 7 November 2025

അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താൻ കഴിയില്ല; സുപ്രീംകോടതി

 അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി. AAIBയുടെ പ്രാഥമിക റിപ്പോർട്ടിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പൈലറ്റുമാർക്ക് പിഴവ് സംഭവിച്ചതായുള്ള വിദേശ മാധ്യമ റിപ്പോർട്ടിനെതിരെയായിരുന്നു കോടതിയുടെ പരാമർശം. മാധ്യമ റിപ്പോർട്ട് വളരെ മോശമാണെന്നും പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്താരും വിശ്വസിക്കുന്നില്ലായെന്നും ജസ്റ്റിസ്‌ ബാഗ്ചി വ്യക്തമാക്കി. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ് സുമീത് സബർവാളിന്റെ പിതാവ് നൽകിയ ഹർജിയിൽ ആണ് കോടതിയുടെ പരാമർശം. കേസിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ചു, ഈ മാസം പത്തിന് വീണ്ടും കേസ് പരിഗണിക്കും.

ജൂൺ 12നാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകം വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാര്‍ അടക്കം 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ള 241 പേരും അപകടത്തില്‍ മരിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കടബാധ്യത, തിരുവനന്തപുരത്ത് മകന്റെ ചോറൂണ് ദിനത്തിൽ പിതാവ് ജീവനൊടുക്കി

തിരുവനതപുരത്ത് യുവാവ് ജീവനൊടുക്കി. വിതുര- പേരയത്തുപാറ സ്വദേശി അമൽ കൃഷ്ണൻ(35) ആണ് ആത്മഹത്യ ചെയ്തത്. മകന്റെ ചോറൂണ് ദിനത്തിലാണ് ജീവനൊടുക്കിയത്. തൂങ്ങിമരിച്ചത് അമൽ പാർട്ണറായ ടർഫിന് സമീപത്തെ കെട്ടിടത്തിൽ. സമീപത്തുള്ള ഗുരുമന്ദിരത്തിൽ വീട്ടുകാർ ചോറു കൊടുത്തുകൊണ്ടിരുന്ന സമയത്തായിരുന്നു ആത്മഹത്യ.

പേരയത്തുപാറയിൽ ലാംസിയ എന്ന് പേരുള്ള ടർഫ് സുഹൃത്തുക്കൾക്കൊപ്പം നടത്തിവരികയായിരുന്നു. ഈ ടർഫിനു സമീപത്തുള്ള പഴയ കെട്ടിടത്തിനകത്താണ് അമലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.

കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നാണ് വിവരം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. മകന്‍റെ ചോറൂന് അമൽ ഗുരുമന്ദിരത്തിൽ എത്താത്തിനെതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ടര്‍ഫ് നടത്തുന്നതിലടക്കം അമലിന് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓഹരി വിപണിയിൽ നഷ്ടം; ഹീറ്ററിൽ കൽക്കരി കത്തിച്ച് പുക സൃഷ്ടിച്ച ശേഷം മുറി പൂട്ടി, യുവാവ് ശ്വാസംമുട്ടി മരിച്ചു

ഹരിദ്വാര്‍: ഓഹരി വിപണിയില്‍ കനത്ത നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് എഞ്ചിനീയര്‍ ജീവനൊടുക്കി. കെമിക്കല്‍ എഞ്ചിനീയറായ ലവ് കുമാറാണ് ജീവനൊടുക്കിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളും സ്വത്ത് തര്‍ക്കവും മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

അരിഹന്ത് വിഹാര്‍ പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് കാങ്കല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ സത്യേന്ദ്ര ഭണ്ഡാരി പറഞ്ഞു. കെമിക്കല്‍ എഞ്ചിനീയറായ ലവ് കുമാര്‍ തന്റെ മുറിയിലെ ഹീറ്ററില്‍ കല്‍ക്കരി കത്തിച്ച് പുക സൃഷ്ടിച്ച ശേഷം അകത്ത് കയറി മുറി പൂട്ടുകയായിരുന്നു. തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരിച്ചത്.

ഇതിനുമുമ്പ്, കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ലവ് കുമാര്‍ ഭാര്യയ്ക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു. പൊലീസ് പറയുന്നതനുസരിച്ച്, ഓഹരി വിപണിയിലെ നഷ്ടത്തില്‍ ഇയാള്‍ വളരെയധികം ദുഃഖിതനായിരുന്നു. മാത്രമല്ല സ്ഥിരം മദ്യപാനിയായിരുന്നു. ഇതേത്തുടര്‍ന്ന് ഭാര്യയും കുട്ടികളും താമസം മാറിയിരുന്നു.

വാട്സാപ്പില്‍ ലവ് കുമാറിന്റെ സന്ദേശം കണ്ടതിനുശേഷം ഭാര്യ പലതവണ ഫോണില്‍ വിളിച്ചെങ്കിലും എടുത്തിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തി. പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ മുറി പുക കൊണ്ട് നിറഞ്ഞിരുന്നു. ലവ് കുമാറിനെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മമ്മൂട്ടിയുടെ 'ഭ്രമയുഗം' അന്താരാഷ്ട്രതലത്തിലേക്ക്; ഓസ്കർ അക്കാദമിയിൽ പ്രദർശിപ്പിക്കും

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുടെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' അന്താരാഷ്ട്ര വേദിയിലേക്ക്. ലോസ് ഏഞ്ചലിസിലെ ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. അക്കാമദി മ്യൂസിയത്തിന്റെ 'വേര്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ' വിഭാഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ സിനിമയാണ് 'ഭ്രമയുഗം'. 2026 ഫെബ്രുവരി 12നാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ജനുവരി പത്തുമുതല്‍ ഫെബ്രുവരി 12 വരേയാണ് 'വേര്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ' പരമ്പര.

ലോസ് ഏഞ്ചൽസിലെ അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സിൽ 2026 ഫെബ്രുവരി 12ന് നടക്കുന്ന "Where the Forest Meets the Sea" എന്ന ചലച്ചിത്ര പരമ്പരയിൽ പ്രദർശിപ്പിക്കുന്ന ഒരേയൊരു ഇന്ത്യൻ ചിത്രമായി #Bramayugam തെരഞ്ഞെടുത്തു എന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു. #Bramayugam-ന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനും ഇത് മറ്റൊരു അഭിമാന നിമിഷമാണ്- വിവരം പങ്കുവച്ച്കൊണ്ട് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജോലിഭാരം കുറക്കാൻ നഴ്സ് മരുന്നു കുത്തിവെച്ച് കൊലപ്പെടുത്തിയത് 10 രോഗികളെ

ജോലിഭാരം കുറക്കാൻ രോഗികളെ മരുന്നു കുത്തിവച്ച് കൊലപ്പെടുത്തിയ നഴ്സിന് ജീവപര്യന്തം തടവ്. ജർമ്മനിയിലെ പാലിയേറ്റീവ് കെയർ നഴ്‌സായ സ്ത്രീ രാത്രി ഷിഫ്റ്റുകളിലെ ജോലിഭാരം കുറയ്ക്കാൻ വേണ്ടി 10 രോഗികളെ കൊലപ്പെടുത്തുകയും 27 പേരെ കൊല്ലാൻ ശ്രമിക്കുകയും ആയിരുന്നു. ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച്, ആച്ചനിലെ ഒരു കോടതിയാണ് നഴ്സ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. നഴ്‌സിന്റെ ഐഡന്റിറ്റി പരസ്യമാക്കിയിട്ടില്ല, 2023 ഡിസംബർ മുതൽ 2024 മെയ് വരെ പടിഞ്ഞാറൻ ജർമ്മനിയിലെ വുർസെലനിലുള്ള ഒരു ആശുപത്രിയിൽ വെച്ചാണ് കുറ്റകൃത്യങ്ങൾ നടന്നത്.

കോടതി രേഖകൾ പ്രകാരം 44 വയസ്സുള്ള നഴ്‌സ് പ്രായമായവരെയും ഗുരുതരമായ രോഗാവസ്ഥയിൽ ഉള്ളവരെയും ആണ് കൊലപ്പെടുത്തിയത്. അമിതമായ അളവിൽ മോർഫിൻ കുത്തി വെച്ചാണ് ഇവർ കൊലപാതകം നടത്തിയത്. തനിക്ക് പരിചരിക്കേണ്ട രോഗികളുടെ എണ്ണം കുറയ്ക്കാനായിരുന്നു ഇവർ ഇത്തരത്തിൽ കൊലപാതകങ്ങളുടെ പരമ്പര തന്നെ നടത്തിയത്. സഹാനുഭൂതിയും അനുകമ്പയും കാണിക്കേണ്ട രോഗികളോട് ഇവർ വളരെ ക്രൂരമായട്ടാണ് പെരുമാറിയതെന്നും സ്വയം മരണത്തിൻറെ യജമാനനായി ഇവർ മാറുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

2007 -ൽ നഴ്‌സിംഗ് പരിശീലനം പൂർത്തിയാക്കിയ ഇവർ 2020 മുതലാണ് ഈ ആശുപത്രിയിൽ ജോലി ചെയ്തു തുടങ്ങിയത്. ഇവരുടെ ഷിഫ്റ്റുകളിൽ രോഗികളുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയും മരണം സംഭവിക്കുന്നത് തുടർച്ചയാവുകയും ചെയ്തതോടെയാണ് ആശുപത്രിയിലെ മറ്റു ജീവനക്കാർക്ക് സംശയം തോന്നിത്തുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതക പരമ്പര പുറത്തുവന്നത്. കേസിൽ 2024 -ലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

20 പന്നികൾ കൂട്ടത്തോടെ ചത്തു, തുടർന്നുള്ള പരിശോധനയിൽ രോ​ഗബാധ സ്ഥിരീകരണം; മുണ്ടൂരിൽ ആഫ്രിക്കൻ പന്നിപ്പനി

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരി മുണ്ടൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഫാമിലെ പന്നികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ ഇരുപത് പന്നികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ ഭോപ്പാലിലെ ലാബില്‍ പരിശോധിച്ചപ്പോഴാണ് രോഗബാധ തിരിച്ചറിഞ്ഞത്. ഫാമിലുണ്ടായിരുന്ന മുഴുവന്‍ പന്നികളും രോഗത്തെത്തുടര്‍ന്ന് ചത്തു. ഫാമിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പന്നിമാംസം വില്‍ക്കുന്നതിന് ജില്ലാ ഭരണ കൂടം നിരോധനമേര്‍പ്പെടുത്തി. ഒമ്പതു കിലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ നിന്നും പന്നിയെ പുറത്തേക്ക് കൊണ്ടു പോകുന്നതിനും നിരോധനമേര്‍പ്പെടുത്തി. കോഴിക്കോട് ജില്ലയില്‍ ഇതാദ്യമായാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോർച്ചറിയുടെ അരികിലിരുന്ന ബൈക്ക് മോഷ്ടിച്ചു പാഞ്ഞ കുട്ടികൾ അപകടത്തിൽപെട്ട് മെഡിക്കൽ കോളജിൽ

പത്തനംതിട്ട: ജനറൽ ആശുപത്രി മോർച്ചറിക്കടുത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്ന കൗമാര സംഘത്തിലെ പ്രധാനി വാഹനാപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ. ബൈക്ക് റബ്ബർ തോട്ടത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് രണ്ടുപേരെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്ത് ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രായപൂർത്തിയാകാത്ത മൂന്നംഗ സംഘം പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മോർച്ചറിക്ക് സമീപത്തുനിന്ന് ബൈക്ക് മോഷ്ടിച്ച് കടന്നത്. ശേഷം മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവർ രാത്രി 11 മണിയോടെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മന്ദിരംപടി ജങ്ഷനിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. ബ്ലോക്കുപടിയിൽ നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് കെട്ടിടത്തിലിടിച്ച് റബ്ബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു.

ബൈക്ക് ഓടിച്ചിരുന്ന 14 വയസ്സുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയെ ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഘത്തിലെ 14-ഉം 16-ഉം വയസ്സുള്ള മറ്റ് രണ്ടുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ തുടർ നടപടികൾക്കായി ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള 14 വയസ്സുകാരൻ മുൻപും ബൈക്ക് മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നൂറ് കോടിയോളം രൂപയുടെ ക്രമക്കേട്, നേമം സഹകരണ ബാങ്കിൽ റെയ്‌ഡ് നടത്തി ഇഡി

തിരുവനന്തപുരം: നൂറ് കോടിയ്‌ക്കടുത്ത് രൂപയുടെ വമ്പൻ സാമ്പത്തിക ക്രമക്കേട് നടന്ന നേമം സർവീസ് സഹകരണ ബാങ്കിൽ റെയ്‌ഡ് നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കൊച്ചിയിൽ നിന്നുള്ള ഇഡി സംഘമാണ് ബാങ്കിൽ പരിശോധന നടത്തുന്നത്. 1200ഓളം നിക്ഷേപകർ ചേർന്ന് 112 കോടി രൂപയാണ് ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. ഇതിൽ 96 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് നേരത്തെ കണ്ടെത്തിയത്. തട്ടിപ്പ് വാർത്ത പുറത്തുവന്നതിന് പിന്നാലെ സിപിഎം ഭരണത്തിലുള്ള ബാങ്ക് ഭരണസമിതിയിലെ മുൻ പ്രസി‌ഡന്റും സെക്രട്ടറിയുമടക്കം അറസ്റ്റിലായിരുന്നു. സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് മുൻ പ്രസി‌ഡന്റുമായ ആർ പ്രദീപ് കുമാർ, മുൻ സെക്രട്ടറി ബാലചന്ദ്രൻ നായർ എന്നിവരാണ് അറസ്റ്റിലായിരുന്നത്.

ബാലചന്ദ്രൻ നായർ 20.76 കോടിയുടെയും പ്രദീപ് കുമാർ മൂന്ന്‌ കോടി രൂപയുടെയും തട്ടിപ്പ്‌ നടത്തി. 32 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മുൻ സെക്രട്ടറി എ.ആർ.രാജേന്ദ്രകുമാർ, 10.41 കോടി രൂപയുടെ ക്രമക്കേട് നടത്തിയ എസ്.എസ്.സന്ധ്യ എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. പത്ത് വർഷക്കാലത്തെ ഭരണസമിതി അംഗങ്ങൾ ഓരോരുത്തരും ബാങ്കിന് നഷ്‌ടം വരുത്തിയതിന്റെ കണക്കുകളും പുറത്തുവന്നിരുന്നു.

96 കോടിരൂപ തട്ടിപ്പിൽ 34.26 കോടി രൂപ ലോൺ നൽകിയ വകയിൽ ബാങ്കിന് തിരികെകിട്ടാനുണ്ട്. 15.55 കോടി രൂപയ്‌ക്ക് മാത്രമേ ഇതിൽ ബാങ്കിൽ ഈടായി രേഖയും സമർപ്പിച്ചിട്ടുള്ളൂ എന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തി. പ്രതിമാസ നിക്ഷേപപദ്ധതിയിൽ 10.73 കോടി രൂപയാണ് കിട്ടാനുള്ളത് ഇതിൽ 4.83 രൂപയ്‌ക്കേ രേഖയുള്ളൂ. ഇതിനിടെ 60 ലക്ഷത്തിൽ പരം രൂപ പിരിഞ്ഞുകിട്ടിയിട്ടും,നിക്ഷേപകർക്ക് പണം മടക്കിനൽകാത്തതിൽ പ്രതിഷേധിച്ച് ദിവസങ്ങൾക്ക് മുൻപ് അഡ്മിനിസ്‌ട്രേറ്ററെ തടഞ്ഞുവച്ച സംഭവം ബാങ്കിലുണ്ടായി.

വൻ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും നിക്ഷേപകർ പിന്മാറിയില്ല.ജോയിന്റ് രജിസ്ട്രാർ എത്തിയാൽ മാത്രമെ ഉപരോധം അവസാനിപ്പിക്കൂവെന്ന് നിക്ഷേപകർ നിലപാടെടുത്തതോടെ പൊലീസ് ജോയിന്റ് രജിസ്ട്രാറുമായി ഫോണിൽ സംസാരിച്ചു. പിരിഞ്ഞുകിട്ടുന്ന പണം മുൻഗണനാ ക്രമത്തിൽ വിതരണം ചെയ്യുമെന്ന് ജോയിന്റ് രജിസ്‌ട്രാർ ഉറപ്പുനൽകിയതോടെയാണ് അന്ന് ഉപരോധം അവസാനിപ്പിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

പാലക്കാട് പല്ലശ്ശനയിൽ ചികിത്സാ പിഴവിനെ തുടർന്ന് 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ കേസേടുത്ത് പൊലീസ്. മാതാപിതാക്കളുടെ പരാതിയിലാണ് പാലക്കാട് ടൌൺ സൗത്ത് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് പാലക്കാട്‌ ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് 9 വയസ്സുകാരിയുടെ വലതു കൈ മുറിച്ച് മാറ്റിയത്. സംഭവത്തിൽ ഡിഎംഒ തലത്തിൽ രണ്ട് അന്വേഷണമാണ് പ്രാഥമികമായി മാത്രം നടന്നത്. അതിൽ ആശുപത്രിക്കോ ഡോക്ടർമാർക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ.

വിഷയത്തിൽ ആരോഗ്യമത്രി തന്നെ നേരിട്ട് ഇടപ്പെട്ട് ഉന്നത തല അന്വേഷണം ഉണ്ടാകുമെന്നു കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ സംഭവത്തിൽ ഇതുവരെയും ഒരു നടപടിയും ഉണ്ടായില്ല. ഡെപ്യുട്ടി ഡിഎംഒയുടെ അന്വേഷണ റിപ്പോർട്ട്‌ ഇതുവരെയും പുറത്ത് വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് കുടുംബം പരാതിയുമായി മുന്നോട്ട് പോയത്. നിയമപോരാട്ടം തുടരുമെന്നും കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഡോക്ടർ' എന്ന് ഉപയോഗിക്കരുത്: ഫിസിയോ തെറാപ്പിസ്റ്റുകളോട് ഹൈക്കോടതി

കൊച്ചി: അംഗീകൃത മെഡിക്കൽ ബിരുദമില്ലാത്ത ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും പേരിന് മുന്നിൽ 'ഡോക്ടർ' എന്ന് ചേർക്കുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി. തെറാപ്പിസ്റ്റുകൾ ഈ പദം ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് വി.ജി. അരുൺ ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.

1916-ലെ ഇന്ത്യൻ മെഡിക്കൽ ഡിഗ്രീസ് ആക്ട് പ്രകാരം തെറാപ്പിസ്റ്റുകൾ 'ഡോക്ടർ' എന്ന് ചേർക്കുന്നത് ശരിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

തെറാപ്പിസ്റ്റുകൾ 'ഡോക്ടർ' എന്ന് ചേർക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജിയിൽ നാഷണൽ മെഡിക്കൽ കമ്മീഷനടക്കം ഹൈക്കോടതി നോട്ടീസയച്ചു. കേസ് ഡിസംബർ ഒന്നിന് വീണ്ടും പരിഗണിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പത്തനംതിട്ടയിൽ പേവിഷ ബാധയേറ്റ് മരിച്ച 12 കാരിയുടെ അമ്മ സുപ്രീം കോടതിയിൽ; തെരുവുനായ പ്രശ്നത്തിലെ കേസിൽ കക്ഷി ചേരാൻ അപേക്ഷ

ദില്ലി: പത്തനംതിട്ടയില്‍ പേവിഷ ബാധയേറ്റ് മരിച്ച 12 കാരിയുടെ അമ്മ സുപ്രീം കോടതിയിൽ. പെരിനാട്ടില്‍ 2022ല്‍ മരിച്ച അഭിരാമിയുടെ അമ്മ രജനിയാണ് കോടതിയെ സമീപിച്ചത്. താൻ മകളെ നഷ്ടപ്പെട്ട നിർഭാഗ്യവതിയായ അമ്മയെന്ന് രജനി ഹര്‍ജിയിൽ പറയുന്നു. തെരുവുനായ ആക്രമണത്തെതുടര്‍ന്ന് പേവിഷ ബാധയേറ്റ് മരിച്ച ഇരകൾക്ക് ധനസഹായം നൽകണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടു. തെരുവുനായ പ്രശ്നത്തിലെ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. ജില്ലാതലത്തില്‍ സമിതികള്‍ രൂപീകരിക്കണമെന്നും റാബീസ് വാക്സീന്‍ ലഭ്യത ഉറപ്പാക്കണമെന്നും ആവശ്യം. അഭിഭാഷകൻ വി കെ ബിജു ആണ് അഭിരാമിയുടെ അമ്മ രജനിക്കായി കക്ഷി ചേരാൻ അപേക്ഷ നൽകിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാടക നൽകാനില്ല, ഇറക്കിവിട്ട് ഉടമ; കുടുംബം അന്തിയുറങ്ങുന്നത് തെരുവിൽ

കോഴിക്കോട്: വാടക നല്‍കാനില്ലാത്തതിനാല്‍ ഉടമ വീട്ടില്‍ നിന്നും ഇറക്കി വിട്ടതോടെ കുടുംബം അന്തിയുറങ്ങിയത് ഓട്ടോയില്‍. കുന്നമംഗലം സ്വദേശികളായ കുടുംബത്തിനാണ് തല ചായ്ക്കാന്‍ ഇടമില്ലാതായതോടെ ഓട്ടോയില്‍ നേരം വെളുപ്പിക്കേണ്ടി വന്നത്. കുന്നമംഗലം സ്വദേശികളായ അനിലും രമ്യയും ഇവരുടെ രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം നാല് ദിവസങ്ങളായി തെരുവില്‍ കഴിയുകയാണ്. വീട് ലഭിക്കുന്നതിനായി കളക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും കുന്നമംഗലം പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിക്ക് അപേക്ഷിച്ചിരുന്നതായും കുടുംബം വ്യക്തമാക്കുന്നു. 13 വര്‍ഷമായി വാടക വീടുകളില്‍ മാറി മാറി കഴിയുന്ന കുടുംബത്തിന് റേഷന്‍കാര്‍ഡ് അടക്കമുള്ള രേഖകളുണ്ട്.

'ഒന്നര മാസത്തോളമായി റെയില്‍വേ സ്‌റ്റേഷനിലും മറ്റുമാണ് ഞങ്ങള്‍ കിടക്കുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളില്‍ ഞങ്ങള്‍ ഓട്ടോയിലായിരുന്നു അന്തിയുറങ്ങിയത്. രണ്ട് പെണ്‍കുട്ടികളെയും കൊണ്ട് എന്ത് ചെയ്യുമെന്ന് അറിയില്ല. പലരും സഹായിച്ചു. ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നത് പോലും ഓരോരുത്തരുടെ സഹായം കൊണ്ടാണ്. ഒരുപാട് ആളുകള്‍ സഹായിച്ചു. വീണ്ടും വീണ്ടും സഹായം ചോദിക്കാനാവില്ലല്ലോ.' രമ്യ റിപ്പോർട്ടറിനോട് പറഞ്ഞു.

'കഴിഞ്ഞ ദിവസം വീട് ലഭിക്കുന്നതിനായി കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. കൂടാതെ ഒരു വര്‍ഷത്തിന് മുന്‍പ് ലൈഫ് മിഷനിലേക്ക് അപേക്ഷ വയ്ക്കുന്നതിനുള്ള രേഖകള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ പക്കല്‍ കൊടുക്കുകയും ചെയ്തിരുന്നു. 11 വര്‍ഷങ്ങളായി വിവിധ വാടക വീടുകളിലാണ് താമസിക്കുന്നത്.' രമ്യ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചിയിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്, ഡോക്ടർക്ക് നഷ്ടമായത് 27 ലക്ഷം രൂപ, തട്ടിയെടുക്കാൻ ശ്രമിച്ചത് ഒരുകോടി 30 ലക്ഷം രൂപ

കൊച്ചി: കൊച്ചിയിലെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ്. തട്ടിപ്പിന് ഇരയായ 81 കാരനായ ഡോക്ടറിൽ നിന്ന് അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ ശേഖരിക്കും. മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഡോക്ടറുടെ പക്കൽ നിന്ന് ഒരുകോടി 30 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ശ്രമം. സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. 27 ലക്ഷം രൂപ ഡോക്ടർക്ക് നഷ്ടമായി. ബാക്കി തുക പോലീസ് ഇടപെട്ട് മരവിപ്പിക്കുകയായിരുന്നു. ഈ മാസം 1 മുതൽ 6 വരെയുള്ള തീയതികളിൽ ഡോക്ടറുമായി ഫോണിൽ സംസാരിച്ച ശേഷമായിരുന്നു അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുതിരാനിലെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ വനം വകുപ്പ്; കുങ്കി ആനകളെ എത്തിച്ചു

തൃശൂർ കുതിരാനിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യവുമായി വനം വകുപ്പ്. വയനാട്ടിൽ നിന്ന് കുങ്കി ആനകളെ എത്തിച്ചു. വിക്രം, ഭരത് എന്നീ ആനകളെയാണ് വനം വകുപ്പ് കുതിരാനിൽ എത്തിച്ചത്. കുങ്കി ആനകളെ എത്തിച്ചു ഒറ്റയാനെ കാടുകയറ്റി സോളാർ വേലി സ്ഥാപിക്കാനാണ് തീരുമാനം. ആരെയും കാടുകയറ്റാൻ ആയില്ലെങ്കിൽ മയക്കുവെടി വെയ്ക്കുന്നതും വനംവകുപ്പിന്റെ പരിഗണനയിലാണ്.

തുടർച്ചയായി ജനവാസമേഖലയിൽ എത്തുന്ന കാട്ടാന അക്രമകാരിയായി മാറുന്നുവെന്നതും ആശങ്കയുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ ഒരു വാച്ചർക്ക് പരുക്കേറ്റിരുന്നു. പട്രോളിങ്ങിന് എത്തിയ വനം വകുപ്പിന്റെ ഒരു ജീപ്പും ആന തകർത്തിരുന്നു. പുതിയ കുതിരാൻ തുരങ്കം വന്നതിന് ശേഷമാണ് ജനവാസമേഖലയിലേക്ക് കാട്ടാനകൾ എത്തിതുടങ്ങിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലിനീകരണ നിയന്ത്രണ ബോർഡിൽ ജോലി വാഗ്ദാനം; തട്ടിയത് 25 ലക്ഷം രൂപ, യുവതികൾ പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതികൾ പിടിയിൽ. കണിയാപുരം സ്വദേശിനി രഹന, മംഗലപുരം മുരുക്കുംപുഴ സ്വദേശിനി ജയസൂര്യ എന്നിവരാണ് പിടിയിലായത്. കഴക്കൂട്ടം സ്വദേശിനിയുടെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. മലിനീകരണ നിയന്ത്രണ ബോർഡിലോ തത്തുല്യമായ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് 25 ലക്ഷം രൂപ തട്ടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഴുക്കുചാലിൽ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം, കൈകളും മുറിച്ചു മാറ്റിയ നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് സെക്ടർ 108-ലെ അഴുക്കുചാലിൽ ന​ഗ്നമായ മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കൈകളും മുറിച്ചുമാറ്റിയ നിലയിലായിരുന്നു.

ഇവരെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മറ്റൊരിടത്തുവെച്ച് സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം മൃതദേ​ഹം ഉപേക്ഷിച്ചതാവാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

"ഇന്ന് നോയിഡയിലെ ഒരു അഴുക്കുചാലിൽ അജ്ഞാതയുടെ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ ലോക്കൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം അഴുക്കുചാലിൽ നിന്ന് പുറത്തെടുത്തു", പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും മറ്റ് നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പ്രസ്താവനയിൽ പറയുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. 