Monday, 10 November 2025

പ്രശസ്തനായ തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

പ്രശസ്തനായ തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

ചെന്നൈ: തുള്ളുവതോ ഇളമൈ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. നടന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗുരുതരമായ കരൾ സംബന്ധമായ രോഗമായിരുന്നു. 44 വയസായിരുന്നു പ്രായം. 2002ൽ ധനുഷ് നായകനായി അഭിനയിച്ച തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.

തമിഴ്, മലയാളം സിനിമകളിലായി 15ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിംഗാര ചെന്നൈ, പൊൻ മെഗാലൈ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. തുടർന്ന് സൊല്ല സൊല്ല ഇനിക്കും, പലൈവന സൊലൈ എന്നീ ചിത്രങ്ങളിൽ സഹനടനായി അഭിനയിച്ചു. തുപ്പാക്കി, അഞ്ജാൻ എന്നീ ചിത്രങ്ങളിൽ വിദ്യുത് ജംവാലിന് ശബ്ദം നൽകിയ അഭിനയ് ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹരിയാനയിൽ നിന്ന് ജമ്മു കശ്മീർ പോലീസ് രണ്ട് എകെ-47 തോക്കുകളും 350 കിലോഗ്രാം സ്ഫോടകവസ്തുക്കളും കണ്ടെടുത്തു

ഹരിയാനയിൽ നിന്ന് ജമ്മു കശ്മീർ പോലീസ് രണ്ട് എകെ-47 തോക്കുകളും 350 കിലോഗ്രാം സ്ഫോടകവസ്തുക്കളും കണ്ടെടുത്തു

ഹരിയാനയിലെ ഫരീദാബാദിൽ  നിന്ന് ജമ്മു കശ്മീർ പോലീസ് രണ്ട് എകെ-47 തോക്കുകളും 350 കിലോഗ്രാം സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അനന്ത്‌നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ (ജിഎംസി) ഫാക്കൽറ്റി അംഗമായിരുന്ന ഡോ. അദീൽ അഹമ്മദ് റാത്തറിന്റെ വെളിപ്പെടുത്തലുകളെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. ഒരു അസോൾട്ട് റൈഫിൾ, മൂന്ന് മാഗസിനുകൾ, എട്ട് ലൈവ് റൗണ്ടുകളുള്ള ഒരു പിസ്റ്റൾ, എട്ട് സ്യൂട്ട്കേസുകളിലായി ഏകദേശം 360 കിലോഗ്രാം സ്ഫോടകവസ്തുക്കൾ, ടൈമറുകൾ, ബോംബ് നിർമ്മാണ സാമഗ്രികൾ എന്നിവ പോലീസ് കണ്ടെടുത്തു. ജെയ്‌ഷെ-ഇ-മുഹമ്മദ് (ജെ‌ഇ‌എം) ഭീകരാക്രമണ പദ്ധതിയുടെ ഭാഗമാണ് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കളെന്നാണ് പൊലീസിന്റെ നിഗമനം.

നേരത്തെ ഡോ. അദീൽ അഹമ്മദ് റാത്തറിന്റെ ലോക്കറിൽ നിന്ന് ഒരു എകെ-47 റൈഫിൾ പിടിച്ചെടുത്തിരുന്നു. അദ്ദേഹത്തിന്റെ അറസ്റ്റിനെ തുടർന്ന് സർവകലാശാലയിലെ അധ്യാപകനായി സേവനമനുഷ്ടിച്ചിരുന്ന ഡോ. മുസാമിലിൻ എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.  ഡോ. മുസാമിൽ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് അന്വേഷണം നേരിടുന്നുണ്ടെന്ന് ഫരീദാബാദ് പോലീസ് കമ്മീഷണർ സതേന്ദ്ര കുമാർ ഗുപ്ത പറഞ്ഞു. കണ്ടെടുത്ത 350 കിലോഗ്രാം സ്ഫോടകവസ്തുക്കൾ ആർഡിഎക്സ് അല്ലെന്നും അമോണിയം നൈട്രേറ്റ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീർ, ഹരിയാന പോലീസ് എന്നിവർ നടത്തിയ 15 ദിവസത്തെ സംയുക്ത ഓപ്പറേഷനെ തുടർന്നാണ് സ്ഫോടകവസ്തുക്കൾക്കൊപ്പം 20 ടൈമറുകൾ, ആയുധങ്ങൾ, ഒരു അസോൾട്ട് റൈഫിൾ എന്നിവ പിടിച്ചെടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയിൽ പൊടിക്കാറ്റ് ശക്തമാകുന്നു, താപനില കുറയും; കാലാവസ്ഥ മുന്നറിയിപ്പ് നൽകി അധികൃത‍ർ

യുഎഇയിൽ പൊടിക്കാറ്റ് ശക്തമാകുന്നു, താപനില കുറയും; കാലാവസ്ഥ മുന്നറിയിപ്പ് നൽകി അധികൃത‍ർ

ദുബൈ: യുഎഇയുടെ വിവിധ മേഖലകളില്‍ പൊടിക്കാറ്റ് ശക്തമായ സാഹചര്യത്തില്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസ് (ഇഎച്ച്എസ്). ശ്വസന സംബന്ധമായ അസുഖങ്ങളുള്ളവ‍ർ പൊടിക്കാറ്റ് ഉള്ളപ്പോള്‍ തുറസ്സായ സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും പൊടിപടലങ്ങൾ ഉയരുമ്പോള്‍ താമസസ്ഥലത്തെ വാതിലുകളും ജനാലകളും തുറന്നിടരുതെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ശക്തമായ കാറ്റിലും ദൂരക്കാഴ്ച മങ്ങുന്ന സമയങ്ങളിലും യാത്രകൾ ഒഴിവാക്കുക. പൊടിക്കാറ്റിൽ പുറത്തുപോകേണ്ടി വന്നാൽ മാസ്ക് ധരിക്കുകയോ മൂക്കും വായയും നനഞ്ഞ തുണി കൊണ്ട് മറയ്ക്കുകയോ ചെയ്യണം. വാഹനമോടിക്കുമ്പോൾ കാറിന്‍റെ വിൻഡോ തുറക്കരുത്.

അതേസമയം ഇന്ന് പലയിടത്തും മഴയ്ക്ക് സാധ്യതയുണ്ടെന്നും രാജ്യത്തുടനീളം പൊടിക്കാറ്റ് അനുഭവപ്പെടാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. പൊടിക്കാറ്റ് രാജ്യത്തിന്‍റെ വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലേക്ക് ശക്തമാവാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ തീരങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായതോ അല്ലെങ്കിൽ ചില സമയങ്ങളിൽ പൂർണ്ണമായും മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറുമായ എൻ വാസുവിനെ ഉടൻ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും. ശബരിമല കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് വാസു. എസ് ഐ ടി കസ്റ്റഡിയിലുള്ള മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച മാത്രമാണ് ഇനി എസ് ഐ ടി സംഘത്തിന് മുന്നിലുള്ളത്. അവസാന ഘട്ടത്തിൽ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ പരമാവധി വിവരങ്ങൾ ശേഖരിക്കാൻ ആണ് എസ്ഐ ടി നീക്കം. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റി മുരാരി ബാബു എന്നിവരെ ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. ഇരുവരെയും കോടതി ജുഡീഷണൽ കസ്റ്റഡിയിൽ വിടാനാണ് സാധ്യത. മുരാരി ബാബു സമർപ്പിച്ച ജാമ്യ ഹർജി പന്ത്രണ്ടാം തീയതി റാന്നി കോടതി പരിഗണിക്കും.

അതേസമയം, ആറന്മുളയിലെ ദേവസ്വം സ്ട്രോങ്ങ് റൂമിൽ ജസ്റ്റിസ് കെ ടി ശങ്കരൻ വീണ്ടും പരിശോധന ആരംഭിച്ചു. ആറന്മുളയിലെ പരിശോധന പൂർത്തിയാക്കി 14ന് വീണ്ടും സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ കൂടി പരിശോധന നടത്തും .

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

16 വയസിന് താഴെയുള്ളർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കി ഓസ്‌ട്രേലിയ

16 വയസിന് താഴെയുള്ളർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കി ഓസ്‌ട്രേലിയ

 16 വയസിന് താഴെയുള്ളർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കി ഓസ്‌ട്രേലിയ.കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് നടപടിയെന്ന്  പ്രധാനമന്ത്രി ആന്റണി അൽബനീസ് വ്യക്തമാക്കി. ഓൺലൈൻ സുരക്ഷാ ഭേദഗതി (സോഷ്യൽ മീഡിയ മിനിമം ഏജ്) ബിൽ 2024 ന്റെ ഭാഗമായ പുതിയ നിയന്ത്രണം 2025 ഡിസംബർ 10 മുതൽ പ്രാബല്യത്തിൽ വരും.

16 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, സ്നാപ്ചാറ്റ്, എക്സ് (മുമ്പ് ട്വിറ്റർ), യൂട്യൂബ്, റെഡ്ഡിറ്റ്, കിക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതോ പരിപാലിക്കുന്നതോ നിയമവിരുദ്ധമാക്കുന്നതാണ് നിയമം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുലർച്ചെ 3 മണി, ദമ്പതികൾ തമ്മിൽ തർക്കം; 3 മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്

പുലർച്ചെ 3 മണി, ദമ്പതികൾ തമ്മിൽ തർക്കം; 3 മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്

റാഞ്ചി: ഭാര്യയെ മക്കളുടെ മുന്നിൽ വച്ച് ചുറ്റികയും കത്തിയും ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. ഞായറാഴ്ച പുലർച്ചെ ജാർഖണ്ഡിലെ ബൊക്കാറോയിലാണ് സംഭവം. 35 വയസുകാരനായ രൂപേഷ് യാദവ് ഭാര്യയായ ജലോ ദേവിയെ (30) മക്കളുടെ മുന്നിൽ വച്ച് കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെ 3 മണിയോടെയാണ് ഈ നടുക്കുന്ന സംഭവമുണ്ടായത്. ചില പ്രശ്‌നങ്ങളെച്ചൊല്ലി ഇവർക്കിടയിൽ തർക്കമുണ്ടായെന്നും ഇതിന് പിന്നാലെ രൂപേഷ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് ദമ്പതികളുടെ മക്കളായ ഏഴ് വയസുകാരി റിദ്ധി റാണി, നാല് വയസ്സുള്ള മകൻ പിയൂഷ്, ഒന്നര വയസ്സുള്ള മകൾ എന്നിവർ അതേ മുറിയിൽ ഉറങ്ങുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേ‍ർത്തു.

അമ്മയുടെ നിലവിളി കേട്ട് മൂത്ത മകൾ റിദ്ധി ഉറക്കെ കരയാൻ തുടങ്ങി. ഇത് കേട്ട് സമീപത്ത് താമസിച്ചിരുന്ന രൂപേഷിന്റെ അമ്മ നുൻവ ദേവി സംഭവസ്ഥലത്തേക്ക് ഓടിയെത്തി. വാതിൽ തുറന്നപ്പോൾ മുറി രക്തത്തിൽ കുളിച്ച നിലയിലും ജാലോ ദേവി മരിച്ച നിലയിലും കിടക്കുന്നതാണ് കണ്ടതെന്ന് ഇവർ പൊലീസിന് മൊഴി നൽകി. പ്രതിയെ അറസ്റ്റ് ചെയ്തതായും സ്ത്രീയുടെ മൃതദേഹം ബൊക്കാറോ സദർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓരോ അമേരിക്കക്കാരന്റെയും അക്കൗണ്ടിൽ 2000 ഡോളർ ഇടുമെന്ന് ട്രംപ്

ഓരോ അമേരിക്കക്കാരന്റെയും അക്കൗണ്ടിൽ 2000 ഡോളർ ഇടുമെന്ന് ട്രംപ്

വാഷിങ്ടണ്‍: താൻ സ്വീകരിച്ച കടുത്ത താരിഫ് നയങ്ങള്‍ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും ഏറ്റവും ആദരിക്കപ്പെടുന്നതുമായ രാജ്യമാക്കി മാറ്റിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ താരിഫ് നയത്തെ ന്യായീകരിച്ച ട്രംപ് അതിന്റെ എതിരാളികളെ വിഡ്ഢികള്‍ എന്നാണ് വിശേഷിപ്പിച്ചത്. ട്രംപ് ഭരണകൂടത്തിന്റെ താരിഫുകളുടെ നിയമസാധുതയെക്കുറിച്ച് യുഎസ് സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരിഫ് നയത്തെ ന്യായീകരിച്ച് ട്രംപ് രംഗത്തെത്തിയത്.

'താരിഫുകളെ എതിര്‍ക്കുന്നവര്‍ വിഡ്ഢികളാണ്! നമ്മളിപ്പോള്‍ ലോകത്തിലെ ഏറ്റവും സമ്പന്നവും ഏറ്റവും ബഹുമാനിക്കപ്പെടുന്നതുമായ രാജ്യമാണ്. പണപ്പെരുപ്പം ഏതാണ്ടില്ല, ഓഹരി വിപണി റെക്കോര്‍ഡ് വിലയിലുമാണ്. 401k-കള്‍ (വിരമിക്കല്‍ സേവിങ്‌സ് പ്ലാന്‍) എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. നമ്മള്‍ ട്രില്യണ്‍ കണക്കിന് ഡോളറുകള്‍ നേടുന്നുണ്ട്, താമസിയാതെ നമ്മുടെ 37 ട്രില്യണ്‍ ഡോളറിന്റെ ഭീമമായ കടം വീട്ടാനും തുടങ്ങും. യുഎസ്എയില്‍ റെക്കോര്‍ഡ് നിക്ഷേപമാണ് നടക്കുന്നത്, എല്ലായിടത്തും പ്ലാന്റുകളും ഫാക്ടറികളും ഉയര്‍ന്നുവരുന്നു. ഉയർന്ന വരുമാനക്കാർ ഒഴികെ എല്ലാവര്‍ക്കും കുറഞ്ഞത് 2000 ഡോളര്‍ (1.77 ലക്ഷം രൂപ ) വീതം ലാഭവിഹിതം നല്‍കും' ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു.

ഒരു വിദേശ രാജ്യവുമായുള്ള എല്ലാ വ്യാപാരവും നിര്‍ത്താന്‍ അമേരിക്കന്‍ പ്രസിഡന്റിന് അനുവാദമുണ്ട് (അതിന് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ അംഗീകാരവുമുണ്ട്!). അത് താരിഫിനേക്കാള്‍ എത്രയോ ഗൗരവമേറിയ കാര്യമാണ്. ഒരു വിദേശ രാജ്യത്തിന് ലൈസന്‍സ് നല്‍കാനും അനുവാദമുണ്ട്. എന്നാല്‍, ദേശീയ സുരക്ഷയുടെ ആവശ്യങ്ങള്‍ക്കായി പോലും ഒരു വിദേശ രാജ്യത്തിനുമേല്‍ ലളിതമായ ഒരു താരിഫ് ചുമത്താന്‍ അനുവാദമില്ലെന്നാണോയെന്നും ട്രംപ് ചോദിച്ചു. 'താരിഫുകള്‍ കാരണം മാത്രമാണ് വ്യാപാര സ്ഥാപനങ്ങള്‍ അമേരിക്കയിലേക്ക് ഒഴുകിയെത്തുന്നത്. ഇക്കാര്യം അമേരിക്കന്‍ സുപ്രീം കോടതിയോട് പറഞ്ഞുകൊടുത്തിട്ടില്ലേ???' ട്രംപ് കൂട്ടിച്ചേര്‍ത്തു.

ദേശീയ അടിയന്തരാവസ്ഥകളില്‍ മാത്രം ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള 1977-ലെ നിയമപ്രകാരം താരിഫുകള്‍ ഏര്‍പ്പെടുത്തിയതിലൂടെ പ്രസിഡന്റ്, കോണ്‍ഗ്രസിന്റെ അധികാരത്തില്‍ കടന്നുകയറിയോ എന്ന് കഴിഞ്ഞയാഴ്ച യുഎസ് സുപ്രീംകോടതി സംശയങ്ങളുന്നയിച്ചിരുന്നു.

കഴിഞ്ഞ ഏപ്രിൽ മുതലാണ് ട്രംപ് ലോകത്തെ വിവിധ രാജ്യങ്ങൾക്കെതിരെ പകരംതീരുവ പ്രഖ്യാപിച്ചത്. മേയിൽ 23.9 ബില്യൻ ഡോളർ തീരുവ വരുമാനം കിട്ടി. തുടർന്നുള്ള ഓരോ മാസവും വരുമാനം കൂടിക്കൂടിവന്നു. ജൂലൈയിൽ ലഭിച്ചത് 29 ബില്യനായിരുന്നു. സെപ്റ്റംബർ 30 വരെയുള്ള കണക്കുപ്രകാരം 2025 സാമ്പത്തിക വർഷത്തിൽ തീരുവയായി ട്രംപ് സർക്കാർ 215.2 ബില്യൻ ഡോളറും പിരിച്ചെടുത്തു. ഒക്ടോബർ ഒന്നിന് തുടങ്ങി സെപ്റ്റംബർ 30 വരെയുള്ള ‘അമേരിക്കൻ’ സാമ്പത്തിക വർഷത്തെ കണക്കാണിത്. ഇക്കഴിഞ്ഞ ഒക്ടോബർ 1ന് ആരംഭിച്ച 2026 സാമ്പത്തിക വർഷത്തിൽ ഇതുവരെ പിരിച്ചെടുത്തത് 35.9 ബില്യൻ‌ ഡോളറാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലപ്പുഴ മണ്ണാഞ്ചേരിയില്‍ മാരകായുധങ്ങളുമായി മൂന്നംഗ സംഘത്തിന്റെ ആക്രമണം; നാലുപേര്‍ക്ക് പരിക്ക്

ആലപ്പുഴ മണ്ണാഞ്ചേരിയില്‍ മാരകായുധങ്ങളുമായി മൂന്നംഗ സംഘത്തിന്റെ ആക്രമണം; നാലുപേര്‍ക്ക് പരിക്ക്

ആലപ്പുഴ: മണ്ണാഞ്ചേരിയില്‍ മാരകായുധങ്ങളുമായി മൂന്നംഗ സംഘത്തിന്റെ ആക്രമണം. നാലുപേര്‍ക്ക് പരിക്കേറ്റു. കുടുംബ സമേതം പോയപ്പോള്‍ കളിയാക്കിയെന്നാരോപിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒരാളുടെ തലയ്ക്ക് പരിക്കേറ്റു. പ്രതികളെ മണ്ണാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹം കഴിക്കാന്‍ സ്ത്രീയെ വേണമെന്ന് ആവശ്യം, 60000 വാങ്ങി കൂട്ടുകാരന്‍; പറ്റിച്ച കൂട്ടുകാരനെ കുത്തി

വിവാഹം കഴിക്കാന്‍ സ്ത്രീയെ വേണമെന്ന് ആവശ്യം, 60000 വാങ്ങി കൂട്ടുകാരന്‍; പറ്റിച്ച കൂട്ടുകാരനെ കുത്തി

 ന്യൂഡല്‍ഹി: വിവാഹം കഴിക്കാന്‍ സ്ത്രീയെ കണ്ടെത്തി തരാം എന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ച കൂട്ടുകാരനെ കുത്തി യുവാവ്. കുത്ത് കൊണ്ട കൂട്ടുകാരന്‍ കത്തി വലിച്ചൂരി യുവാവിനെയും തിരിച്ചുകുത്തി. ഡല്‍ഹിയിലാണ് സംഭവം. ഒക്‌ടോബറില്‍ നടന്ന സംഭവത്തില്‍ ഒളിവിലായിരുന്ന ഒരാളെ ഈ മാസം നാലിന് അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന് പിന്നിലെ കാരണം വെളിവായത്.

ദീപക്കും ജഗദീഷുമാണ് സംഭവത്തില്‍ ഉള്‍പ്പെട്ടത്. ഇരുവരും സുഹൃത്തുക്കളാണ്. ഏറെ നാളായി ഭാര്യയുമായി പിണക്കത്തിലായിരുന്നു ദീപക്ക്. ഇതിനെ തുടര്‍ന്ന് ഭാര്യയെ സ്വന്തം വീട്ടില്‍ ദീപക്ക് കൊണ്ടുചെന്നാക്കിയിരുന്നു.

അതിന് ശേഷം മടങ്ങിയെത്തിയ ദീപക്ക് തനിക്ക് പുനര്‍വിവാഹം കഴിക്കണമെന്ന് സുഹൃത്തായ ജഗദീഷിനോട് പറഞ്ഞു. താന്‍ പറ്റിയ ഒരാളെ കണ്ടെത്തി തരാമെന്നും പക്ഷെ ഇതേറെ ചെലവേറിയ പദ്ധതിയാണെന്നും ജഗദീഷ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ദീപക്ക് ജഗദീഷിന് 300000 രൂപയും കൊടുത്തു.

ദിവസങ്ങളേറെ കഴിഞ്ഞിട്ടും ജഗദീഷ് ദീപക്കിന് വധുവിനെ കണ്ടെത്തിക്കൊടുത്തില്ല. എന്തുകൊണ്ടാണിതെന്ന് ചോദിച്ച് ദീപക് ജഗദീഷിനെ ബന്ധപ്പെട്ടപ്പോള്‍ ഇനിയും പണം ആവശ്യമാണെന്ന് പറഞ്ഞു. അപ്പോള്‍ ദീപക്ക് 30000 രൂപ കൂടി അയച്ചു കൊടുത്തു. എന്നിട്ടും ഫലമൊന്നും ഉണ്ടായില്ല.

ഇതിനെ തുടര്‍ന്ന് ഒക്ടോബര്‍ ഏഴിന് ജഗദീഷിനെ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് വിളിച്ചുവരുത്തുകയും കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു. 'എനിക്ക് പെണ്ണ് വേണ്ട,നിന്നെ കൊല്ലും' എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.

ജഗദീഷിന്റെ നെഞ്ചിലാണ് ദീപക്ക് കുത്തിയത്. എന്നാല്‍ നിസാരമായി പരിക്കേറ്റ ജഗദീഷ് കത്തി ഊരിയെടുത്ത് ദീപക്കിനെ മൂന്ന് തവണ കുത്തിവീഴ്ത്തി. പിന്നീട് ഓടിരക്ഷപ്പെട്ടു. കുത്തേറ്റ ദീപക്കിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ദീപക്ക് ഇരയാണെന്ന തരത്തിലാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ദീപക്കാണ് ജഗദീഷിനെ ആക്രമിച്ചതെന്ന് കണ്ടെത്തി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതര വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫിലിപ്പീന്‍സിൽ നാശം വിതച്ച് ഹങ്-വോങ് ചുഴലിക്കാറ്റ്; രണ്ട് പേർ മരിച്ചു; 10 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

ഫിലിപ്പീന്‍സിൽ നാശം വിതച്ച് ഹങ്-വോങ് ചുഴലിക്കാറ്റ്; രണ്ട് പേർ മരിച്ചു; 10 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

 മനില: ഫിലിപ്പീന്‍സില്‍ നാശം വിതച്ച് ഹങ്-വോങ് ചുഴലിക്കാറ്റ്. രണ്ട് പേർ മരിച്ചു. പത്ത് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ലൂസോണിലെ അറോറയിലാണ് സംഭവം. അതിതീവ്ര ചുഴലിക്കാറ്റാണ് പ്രദേശത്ത് ആഞ്ഞടിച്ചത്. രാജ്യത്തെ പ്രധാന ദ്വീപും ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപുമാണ് അറോറ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജപ്പാൻ തീരത്ത് ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജപ്പാൻ തീരത്ത് ഭൂചലനം; സുനാമി മുന്നറിയിപ്പ്

ടോക്യോ: ജപ്പാനിലെ വടക്കൻ തീരത്ത് ഭൂചലനം. റിക്ടർ സ്‌കെയിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഞായറാഴ്ച വൈകീട്ടോടെ സമുദ്രനിരപ്പിൽനിന്നും 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടർന്ന് ഒരു മീറ്റർവരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുള്ളതായി ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂചലനത്തിന് പിന്നാലെ തുടർ ചലനങ്ങളും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സുനാമി മുന്നറിയിപ്പുള്ളതിനാൽ തീരപ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറിനിൽക്കണമെന്നും തുടർ ചലനങ്ങൾക്ക് ഇനിയും സാധ്യതയുള്ളതായും അധികൃതർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമ്മനത്ത് കൂറ്റന്‍ വാട്ടര്‍ ടാങ്ക് തകര്‍ന്നു; ഉണ്ടായിരുന്നത് ഒരു കോടി പത്ത് ലക്ഷം ലിറ്റര്‍ വെള്ളം; വീടുകളില്‍ വെള്ളം കയറി; വാഹനങ്ങള്‍ തകര്‍ന്നു

തമ്മനത്ത് കൂറ്റന്‍ വാട്ടര്‍ ടാങ്ക് തകര്‍ന്നു; ഉണ്ടായിരുന്നത് ഒരു കോടി പത്ത് ലക്ഷം ലിറ്റര്‍ വെള്ളം; വീടുകളില്‍ വെള്ളം കയറി; വാഹനങ്ങള്‍ തകര്‍ന്നു

 എറണാകുളം തമ്മനത്ത് ജല അതോരിറ്റിയുടെ കുടിവെള്ള ടാങ്ക് തകര്‍ന്നു. ഒരു കോടി 38 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്കാണ് തകര്‍ന്നത്. സമീപത്തെ വീടുകളില്‍ വെള്ളം കയറി. കാലപ്പഴക്കം മൂലമാണ് വാട്ടര്‍ ടാങ്ക് തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

ടാങ്കില്‍ ഉണ്ടായിരുന്നത് ഒരു കോടി പത്ത് ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നുവെന്നാണ് വിവരം. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വാഹനങ്ങള്‍ക്കും റോഡുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 50 വര്‍ഷത്തോളം പഴക്കമുള്ള ടാങ്കാണ് തകര്‍ന്നത്. നഗരത്തിലെ പ്രധാന വാട്ടര്‍ ടാങ്കുകളിലൊന്നാണ് തകര്‍ന്നത്. പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം നടക്കുന്നത്. നാട്ടുകാര്‍ വിളിച്ചറിയിച്ചപ്പോഴാണ് അധികൃതരും വാട്ടര്‍ അതോരിറ്റിയും വിവരമറിഞ്ഞത്.

കൊച്ചി നഗരത്തിന്റേയും തൃപ്പൂണിത്തുറയുടേയും വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള വെള്ളമാണ് പാഴായത്. പ്രദേശത്തെ മതിലുകള്‍ തകര്‍ന്നിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളും ചെടിച്ചട്ടികളും വീടിന് പുറത്തിട്ടിരുന്ന മറ്റ് വസ്തുക്കളും ഒഴുകിപ്പോയി. വന്‍ ശബ്ദം കേട്ടിരുന്നതായി ചില പ്രദേശവാസികള്‍ ട്വന്റിഫോറിനോട് പറഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പ്രദേശവാസികള്‍ ഏറെ നേരം പരിഭ്രാന്തരായി. അണക്കെട്ട് പൊട്ടിയോ എന്നുള്‍പ്പെടെ സംശയിച്ച് പരിഭ്രാന്തരായെന്നും പ്രദേശവാസികള്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒറ്റയടിക്ക് കൂടിയത് 880 രൂപ; സ്വർണവിലയിൽ വൻവർദ്ധനവ്

ഒറ്റയടിക്ക് കൂടിയത് 880 രൂപ; സ്വർണവിലയിൽ വൻവർദ്ധനവ്

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും ഗ്രാമിന് 110 രൂപ കൂടി 11,295 രൂപയുമായി. ഈ മാസത്തെ ഇതുവരെയുളള ഏ​റ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബർ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ സ്വർണവില മാ​റ്റമില്ലാതെ തുടരുകയായിരുന്നു. ഈ ദിവസങ്ങളിൽ പവന് 89,480 രൂപയും ഗ്രാമിന് 11,185 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുളള ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ അഞ്ചിനായിരുന്നു. അന്ന് പവവ് 89,080 രൂപയും ഗ്രാമിന് 11,135 രൂപയുമായിരുന്നു.

ആഗോളതലത്തിലുണ്ടാകുന്ന പ്രതിസന്ധികൾ സ്വർണവിലയെ നന്നായി ബാധിക്കുന്നുണ്ട്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാദ്ധ്യത, വ്യാപാരസംഘർഷങ്ങൾ, യുഎസിൽ റീജിയണൽ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി, മറ്റ് സുപ്രധാന കറൻസികൾക്കെതിരായ ഡോളറിന്റെ വീഴ്ച എന്നിവ കാരണമാണ് സ്വർണവിലയിൽ വൻകുതിപ്പുണ്ടാകുന്നത്. റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ കറൻസികൾക്ക് പകരം സ്വർണം വാങ്ങിക്കൂട്ടുന്നതും വിലക്കുതിപ്പിന് കാരണമാകുകയാണ്.

അതേസമയം,​ സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 167 രൂപയും കിലോഗ്രാമിന് 1,​67,​000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 165 രൂപയും കിലോഗ്രാമിന് 1,​65,​000 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിഗ് ബോസ് ട്രോഫി ഉയർത്തി അനുമോൾ

ബിഗ് ബോസ് ട്രോഫി ഉയർത്തി അനുമോൾ

ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ (Bigg Boss Malayalam season 7) 100 ദിവസത്തെ കടുത്ത മത്സരത്തിനൊടുവിൽ കപ്പുയർത്തി അനുമോൾ (Anumol). അനുമോളും അനീഷും ഷാനവാസുമാണ് അവസാന മൂന്നു സ്ഥാനങ്ങൾക്കായി മത്സരിച്ചവർ.

അനീഷ് രണ്ടാം സ്ഥാനം നേടി. ഷാനവാസ്, നെവിൻ, അക്ബർ എന്നിവർ യഥാക്രമം മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ഫൈനലിസ്റ്റുകളായി ഫിനിഷ് ചെയ്തു. വികാരഭരിതയായ അനുമോൾ നിറകണ്ണുകളുമായി വിജയം ഏറ്റുവാങ്ങി. നന്ദി പ്രകടിപ്പിച്ചുകൊണ്ട് അനുമോൾ പറഞ്ഞ വാക്കുകൾ:

“ഷോയുടെ വിജയിയായി ഇവിടെ നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും തോന്നുന്നു. ദൈവത്തിനും, എന്റെ കുടുംബത്തിനും, എന്റെ സുഹൃത്തുക്കൾക്കും, ഇന്നുവരെ എന്നെ പിന്തുണച്ച പ്രേക്ഷകർക്കും നന്ദി. ഒരിക്കൽ, എനിക്ക് ലാലേട്ടനെ കാണാൻ പോലും കഴിഞ്ഞില്ല; ഇപ്പോൾ എനിക്ക് അഭിമാനത്തോടെ അദ്ദേഹത്തിന്റെ അടുത്ത് നിൽക്കാനും കെട്ടിപ്പിടിക്കാനും കഴിയുന്നു. എല്ലാവർക്കും നന്ദിയും സ്നേഹവും.”

സീസണിലെ സമ്മാനത്തുക 50 ലക്ഷം രൂപയായി പ്രഖ്യാപിച്ചിരുന്നു എങ്കിലും, അതിന്റെ ഒരു ഭാഗം പിന്നീട് ബിഗ് ബാങ്ക് ടാസ്‌കിലെ വിജയികൾക്ക് വിതരണം ചെയ്തു. അതോടുകൂടി അന്തിമ വിജയിയുടെ സമ്മാനത്തുക 42.5 ലക്ഷം രൂപയായി. ബിഗ് ബോസ് വീടിനുള്ളിലെ സംഭവബഹുലവും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതുമായ ഒരു യാത്രയ്ക്ക് ശേഷമാണ് അനുമോളുടെ വിജയം.

ശക്തമായ അഭിപ്രായങ്ങൾക്കും അചഞ്ചലമായ മനോഭാവത്തിനും പേരുകേട്ട അനുമോൾ പലപ്പോഴും വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു. അവരുടെ 'സദാചാര പോലീസിംഗ്' പരാമർശങ്ങൾ മുതൽ ആരോപിക്കപ്പെടുന്ന പിആർ കാമ്പെയ്‌നുകളെക്കുറിച്ചുള്ള ചർച്ചകൾ വരെ ഇതിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, സീസണിലെ ഏറ്റവും ഫാൻസ്‌ ഉള്ള മത്സരാർത്ഥികളിൽ ഒരാളായി ഉയർന്നുവരാൻ അനുമോൾക്ക് സാധിച്ചു.

ഓഗസ്റ്റ് 3 ന് ഏഴിന്റെ പണി എന്ന പ്രമേയമുള്ള സീസൺ 7, 20 മത്സരാർത്ഥികളുമായി ആരംഭിച്ചു. തുടർന്ന് അഞ്ച് വൈൽഡ്കാർഡ് എൻട്രികളുടെ വരവുണ്ടായി. വൈകാരിക നിമിഷങ്ങൾ, തീവ്രമായ ഏറ്റുമുട്ടലുകൾ, പ്രവചനാതീതമായ ട്വിസ്റ്റുകൾ എന്നിവയാൽ നിറഞ്ഞ സീസൺ അവസാനം വരെ കാഴ്ചക്കാരെ പിടിച്ചിരുത്തി. ബിഗ് ബോസ് വീടിനപ്പുറം, അനുമോൾ ഇതിനകം തന്നെ മലയാള ടെലിവിഷനിലെ പ്രിയപ്പെട്ട മുഖമാണ്. സ്റ്റാർ മാജിക്കിലെ സാന്നിധ്യത്തിന് പേരുകേട്ട അനുമോൾ, 'സുരഭിയും സുഹാസിനിയും' എന്ന പരമ്പരയിലെ പ്രകടനത്തിന് അടുത്തിടെ രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം നേടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാല് മരണം, 11 പേർക്ക് പരിക്ക്; പൊലീസ് പിന്തുടർന്ന കാർ അമിതവേഗത്തിൽ ബാറിലേക്ക് ഇടിച്ചുകയറി; അമേരിക്കയിൽ വൻ അപകടം

നാല് മരണം, 11 പേർക്ക് പരിക്ക്; പൊലീസ് പിന്തുടർന്ന കാർ അമിതവേഗത്തിൽ ബാറിലേക്ക് ഇടിച്ചുകയറി; അമേരിക്കയിൽ വൻ അപകടം

ഫ്ലോറിഡ: പൊലീസ് പിടിക്കാതിരിക്കാൻ അമിതവേഗതയിൽ പാഞ്ഞ കാർ ബാറിലേക്ക് ഇടിച്ചുകയറി നാല് പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. ഫ്ലോറിഡയിലെ ടാമ്പ നഗരത്തി ശനിയാഴ്ച പുലർച്ചെയാണ് സംഭവം. രാത്രി ജീവിതത്തിന് പേരുകേട്ട പ്രധാന വിനോദസഞ്ചാര നഗരത്തിലാണ് അപകടം നടന്നത്. നഗരത്തിൽ മറ്റൊരിടത്ത് മത്സരയോട്ടം നടത്തിയ വാഹനം ശ്രദ്ധയിൽപെട്ടതിന് പിന്നാലെ പൊലീസ് വാഹനം പിന്തുടർന്നപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

എന്നാൽ വാഹനം അമിതവേഗത്തിൽ പാഞ്ഞ് ഡൗൺ ടൗണിന് അടുത്തുള്ള വൈബോർ സിറ്റിയിലേക്ക് പ്രവേശിച്ചപ്പോൾ തങ്ങൾ പിന്മാറിയിരുന്നുവെന്നാണ് ഹൈവേ പട്രോളിങ് പൊലീസ് പറയുന്നത്. പിന്നീട് ഹെലികോപ്റ്ററിലായിരുന്നു പിന്തുടർന്നത്. ഇതിനിടെ ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം ബാറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.

അപകടത്തിൽ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലാമനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് 11 പേർ ചികിത്സയിൽ കഴിയുകയാണ്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഏഴ് പേരുടെ നില ഗുരുതരമല്ലെന്നും രണ്ട് പേരെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചതായും പൊലീസ് പറയുന്നു.