Saturday, 15 November 2025

ബീഹാറിലെ ജനപ്രിയ ഗായിക കേരളത്തിലെ മുന്‍മന്ത്രിയെ മറികടന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ

ബീഹാറിലെ ജനപ്രിയ ഗായിക കേരളത്തിലെ മുന്‍മന്ത്രിയെ മറികടന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ

 മുതിര്‍ന്ന ആര്‍ജെഡി നേതാവ്  ബിനോദ് മിശ്രയെയാണ് പരാജയപ്പെടുത്തിയത്. ബ്രഹ്‌മണരും യാദവരും മുസ്ലീങ്ങളുമാണ് ഈ മണ്ഡലത്തില്‍ കൂടുതലുള്ളത്. അലിനഗറില്‍ ബിജെപി ആദ്യമായാണ് വിജയം നേടുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ മൈഥിലി ഈ മണ്ഡലത്തില്‍ മുന്നിലായിരുന്നു.

ദര്‍ഭംഗ ജില്ലയിലെ ബിജെപിയുടെ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായിരുന്നു നാടന്‍ പാട്ട് കലാകാരിയായ മൈഥിലി. മധുബനി ജില്ലയിലെ ബെനിപ്പട്ടിയാണ് മൈഥിലിയുടെ സ്വദേശം. ശാസ്ത്രീയസംഗീതത്തിലും ഭക്തി ഗാനത്തിലും അവര്‍ പരിശീലനം നേടിയിട്ടുണ്ട്. അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് തന്റെ ലക്ഷ്യത്തിലുണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

രണ്ട് ഘട്ടങ്ങളായി നടന്ന ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളുടെ ശരാശരി പ്രായം ഏകദേശം 51 വയസ്സാണ്.

2005-ല്‍ തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര സ്ഥാനാര്‍ഥി 26കാരനായ തൗസീഫ് ആലമായിരുന്നു ഇതിന് മുമ്പ് ബീഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എ.

റൈസിംഗ് സ്റ്റാര്‍' പോലെയുള്ള ടിവി റിയാലിറ്റി ഷോയിലും ലോകമെമ്പാടുമുള്ള 12 വ്യത്യസ്ത ഭാഷകളില്‍ സൂഫീ സംഗീതവുമായി സംയോജിപ്പിച്ച് അവതരിപ്പിച്ച നാടന്‍ പാട്ട് പ്രകടനങ്ങളിലൂടെയുമാണ് മൈഥിലി  പ്രശസ്തി നേടിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മൈഥിലിയുടെ കുടുംബം മുഴുവന്‍ പങ്കെടുത്തതും ശ്രദ്ധ നേടിയിരുന്നു. ഇളയ സഹോദരന്മാരില്‍ ഒരാളായ തബല കലാകാരന്‍ ഋഷവ് ഠാക്കൂറും മറ്റൊരു സഹോദരനായ ആയച്ചി ഠാക്കൂറും നാടന്‍ പാട്ടുകള്‍ ആലപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്നു.  എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ സ്‌കൂളില്‍ മിഥില ചിത്രരചന പാഠ്യേതര വിഷയമായി ഉള്‍പ്പെടുത്തുമെന്നും അലിനഗറിന്റെ പേര് സീതാനഗര്‍ എന്നാക്കി മാറ്റുമെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുമെന്നും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നും അവര്‍ വാഗ്ദാനം ചെയ്തിരുന്നു.

ബീഹാര്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍  ജനപ്രിയ നാടന്‍പാട്ട് ഗായിക മൈഥിലി ഠാക്കൂര്‍ മിന്നുന്ന വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഈ വിജയത്തോടൊപ്പം ഒരു റെക്കോഡ് നേട്ടം കൂടി അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ എന്ന നേട്ടമാണ് മൈഥിലി നേടിയത്.  മുന്‍ മന്ത്രി  മാത്യു ടി. തോമസിന്റെ റെക്കോഡാണ് അവര്‍ തകര്‍ത്തത്. 2000 ജൂലൈ 25ന് ജനിച്ച മൈഥിലിയുടെ പ്രായം 25 വയസ്സും മൂന്ന് മാസവുമാണ്.

1987ലാണ് മാത്യു ടി. തോമസ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. 1987 മാര്‍ച്ച് 23ന് നടന്ന എട്ടാമത് കേരളാ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. 1961 സെപ്റ്റംബര്‍ 27ന് ജനിച്ച മാത്യു ടി. തോമസ് തിരുവല്ലയിൽ നിന്ന് 1987 മാർച്ചിൽ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പെടുമ്പോള്‍ 25 വയസ്സും അഞ്ച് മാസവുമായിരുന്നു പ്രായം. 38 വർഷത്തിനിപ്പുറവും അതേ മണ്ഡലത്തിലെ നിയമസഭാംഗമാണ് അദ്ദേഹം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അരൂർ ഗർഡർ അപകടം: അടിയന്തിര സുരക്ഷാ ഓഡിറ്റിന് നിർദേശം നൽകി ദേശീയപാതാ അതോറിറ്റി

അരൂർ ഗർഡർ അപകടം: അടിയന്തിര സുരക്ഷാ ഓഡിറ്റിന് നിർദേശം നൽകി ദേശീയപാതാ അതോറിറ്റി

കൊച്ചി: അരൂർ ഗർഡർ അപകടത്തിൽ അടിയന്തര സുരക്ഷാ ഓഡിറ്റിന് ദേശീയപാതാ അതോറിറ്റി നിർദേശം നൽകി. ഇതിനായി റൈറ്റ്‌സ് ലിമിറ്റഡ് എന്ന കമ്പനിയെ ചുമതലപ്പെടുത്തി. നിർമ്മാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഐആർസി മാനദണ്ഡങ്ങൾ നിർമാണ കമ്പനി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ കരാർ കമ്പനിയെ നിർമാണ ചുമതലയിൽ നിന്ന് ഒഴിവാക്കും.

അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ചന്തിരൂരില്‍ പിക്കപ് വാനിന് മുകളിലേക്ക് ​ഗർഡർ വീണാണ് പിക്കപ് വാനിന്റെ ഡ്രൈവർ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് മരിച്ചത്. തമിഴ്നാട്ടില്‍ നിന്നും മുട്ട കയറ്റി വന്ന രാജേഷ് എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. വാഹനത്തിന് മുകളിലേക്ക് രണ്ട് ​ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാ​ഗികമായുമാണ് പതിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അപകടത്തിൽ സ്വതന്ത്രമായി സുതാര്യമായ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയോട് ശശി തരൂർ എംപി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ദേശീയപാത അതോറിറ്റിയ്ക്കും കരാറുകാരനുമുള്ള ഉത്തരവാദിത്തം വ്യക്തമാക്കണം. മരണപ്പെട്ട 48കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഇത്തരം അപകടം നിറഞ്ഞ ജോലികൾ ചെയ്യേണ്ടുന്ന സമയത്തിനും ക്രമം വരുത്തണമെന്നും എംപി ആവശ്യപ്പെട്ടിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് ആഭിചാരത്തിന്റെ മറവിൽ ക്രൂരത; 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി പിടിയിൽ

കൊല്ലത്ത് ആഭിചാരത്തിന്റെ മറവിൽ ക്രൂരത; 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി പിടിയിൽ

കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പൂജക്ക് എത്തിയപ്പോൾ പീഡിപ്പിച്ചെന്ന് നിരവധി സ്ത്രീകൾ വെളിപ്പെടുത്തി.

മകളോട് മോശമായി പെരുമാറിയെന്ന് അമ്മ ട്വന്റിഫോറിനോട് പറഞ്ഞു. വിശ്വാസത്തെ മുതലെടുത്ത് പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. കോഴിബലി നടക്കുന്നത് കണ്ടെന്നും യുവതിയുടെ മൊഴി. ഷിനു മന്ത്രവാദത്തിന്റെ പേരിൽ നിരവധി പേരിൽ നിന്നായി തട്ടിയെടുത്തത് ലക്ഷങ്ങളാണെന്നാണ് വിവരം.

ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാനാനെത്തിയ യുവതിയോട് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പതിനായിരങ്ങളാണ് ഇയാൾ ഫീസായി ആവശ്യപ്പെട്ടത്. കുടുംബo തകരുമെന്നതിനാൽ പുറത്ത് പറയാൻ കഴിയാത്ത അവസ്ഥയാണെന്നും യുവതി പറയുന്നു.

ആഭിചാരക്രിയയുടെ മറവിൽ 11 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് ഷിനു സ്വാമി പിടിയിലായത്.സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു നിലവിൽ റിമാൻഡിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയോധികനെ തെരുവുനായ കടിച്ചുകൊന്നു; ആക്രമണം റോഡരികിൽ കിടന്നു ഉറങ്ങുമ്പോൾ

വയോധികനെ തെരുവുനായ കടിച്ചുകൊന്നു; ആക്രമണം റോഡരികിൽ കിടന്നു ഉറങ്ങുമ്പോൾ

മംഗളൂരുവിൽ വയോധികനെ തെരുവുനായ കടിച്ചുകൊന്നു. റോഡരികിൽ കിടന്നു ഉറങ്ങുമ്പോഴായിരുന്നു ആക്രമണം. നവംബർ 14 വെള്ളിയാഴ്ച പുലർച്ചെ മംഗളൂരുവിന്റെ കുമ്പളയിലാണ് സംഭവം. കുമ്പള സ്വദേശിയായ ദയാനന്ദ ഗാട്ടി(60)യാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പുലർച്ചെയാണ് ശരീരത്തിൽ രക്തം പുരണ്ട നിലയിൽ ഇയാളെ കണ്ടെത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ പ്രദേശത്ത് കൂടി ഇയാൾ നടക്കുന്നത് ചിലർ കണ്ടതായി പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു.

കുമ്പളയിലെ ഒരു വീടിന്റെ കോമ്പൗണ്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ ദയാനന്ദ ഗാട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു, അദ്ദേഹത്തിന്റെ അറ്റുപോയ ഒരു കണ്ണ് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. മൃതദേഹത്തിൽ ഒന്നിലധികം പരുക്കുകൾ ഉണ്ടായിരുന്നു. മൃതദേഹത്തിന് സമീപം ഒരു നായയെ ആളുകൾ കണ്ടിരുന്നു. അത് അവരെ കണ്ട് ഓടി രക്ഷപ്പെട്ടു.

ശരീരത്തിലെ ചില പരുക്കുകൾ ഒരു മൃഗത്തിന്റെ ആക്രമണത്തിന്റെ സൂചനയാണെന്ന് പൊലീസ് പറഞ്ഞു. സ്ഥലം സന്ദർശിച്ച ഫോറൻസിക് ഡോക്ടർ മരണം ഒരു മൃഗത്തിന്റെ ആക്രമണത്തിൽ നിന്നാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് കമ്മീഷണർ പറഞ്ഞു.

വായിൽ രക്തവുമായി ഒരു നായ സഞ്ചരിക്കുന്നത് ആളുകൾ കണ്ടിട്ടുണ്ടെന്ന് പറഞ്ഞ കമ്മീഷ്ണർ, പിന്നീട് ആ നായയെ പിടികൂടിയതായും ചൂണ്ടിക്കാട്ടി. അതിന്റെ ശരീരമാകെ രക്തക്കറകൾ ഉണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് ഉള്ളാൾ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡൽഹി ചെങ്കോട്ട സ്ഫോടന കേസ്; അറസ്റ്റിലായ 4 ഡോക്ടർമാരുടെ മെഡിക്കൽ റജിസ്‌ട്രേഷൻ ‌റദ്ദാക്കി

ഡൽഹി ചെങ്കോട്ട സ്ഫോടന കേസ്; അറസ്റ്റിലായ 4 ഡോക്ടർമാരുടെ മെഡിക്കൽ റജിസ്‌ട്രേഷൻ ‌റദ്ദാക്കി

ഡൽഹി: ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് ഡോക്ടർമാരുടെ റജിസ്‌ട്രേഷൻ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) റദ്ദാക്കി. ഡോക്ടർമാരായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസാമിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവരുടെ ഇന്ത്യൻ മെഡിക്കൽ റജിസ്റ്റർ (ഐ.എം.ആർ), നാഷണൽ മെഡിക്കൽ റജിസ്റ്റർ (എൻ.എം.ആർ) എന്നിവയാണ് എൻ.എം.സി. റദ്ദാക്കിയത്.

ഇവർക്ക് ഇനി ഇന്ത്യയിൽ ഒരിടത്തും ചികിത്സ നടത്താനോ ഏതെങ്കിലും മെഡിക്കൽ പദവി വഹിക്കാനോ കഴിയില്ല. അന്വേഷണ ഏജൻസികൾ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് എൻ.എം.സി.യുടെ ഈ നടപടി. ഇവർക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി എൻ.എം.സി.യുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഫരീദാബാദിൽ തീവ്രവാദ ബന്ധമുള്ള ഡോക്ടർമാരെ ജമ്മു കശ്മീർ പൊലീസ് കണ്ടെത്തിയതിനു പിന്നാലെയായിരുന്നു ചെങ്കോട്ടയ്ക്കു മുന്നിൽ കാർ ബോംബ് സ്ഫോടനം നടന്നത്. തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനം നടന്നത്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. ഫരീദാബാദിൽ നിന്നടക്കം അറസ്റ്റിലായ ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കശ്മീർ പുൽവാമ സ്വദേശി ഡോ. ഉമർ നബിയാണ് സ്ഫോടനം നടന്ന കാർ ഓടിച്ചിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബോളിവുഡ് നടി കാമിനി കൗശല്‍ അന്തരിച്ചു

ബോളിവുഡ് നടി കാമിനി കൗശല്‍ അന്തരിച്ചു

വിഖ്യാത ബോളിവുഡ് നടി കാമിനി കൗശല്‍ അന്തരിച്ചു. 98 വയസായിരുന്നു. ബോളിവുഡിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായി കണക്കാക്കുന്ന നടിയാണ് കാമി കൗശല്‍. 1946 ല്‍ നീച്ച നഗര്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറുന്നത്. ഈ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. നാളിതുവരെ മികച്ച സിനിമയ്ക്കുള്ള പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ സിനിമയാണിത്.

ദോ ബായ്, ശഹീദ്, സിദ്ധി, ശബ്‌നം, ബഡേ സര്‍ക്കാര്‍, ജെയ്‌ലര്‍, ആര്‍സൂ, നദിയാ കെ പാര്‍ തുടങ്ങിയ സിനിമകളില്‍ നായികയായി കാമിനി കൗശല്‍ കയ്യടി നേടിയിട്ടുണ്ട്. പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറ്റുകയായിരുന്നു. സമീപകാലത്തിറങ്ങിയ കബീര്‍ സിങ്, ലാല്‍ സിങ് ഛദ്ദ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ തുടക്കകാലത്തെ താരങ്ങളില്‍ ഒരാളെയാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; കേരള ലോ അക്കാദമി വിദ്യാർത്ഥി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; കേരള ലോ അക്കാദമി വിദ്യാർത്ഥി അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കേരള ലോ അക്കാദമി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അറസ്റ്റില്‍. മലയിന്‍കീഴ് സ്വദേശിയായ ശ്രേയസാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെ ശ്രേയസ് ഒളിവില്‍ പോയി. വിളപ്പില്‍ശാല എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോട്ടയം ജില്ലാ പഞ്ചായത്തിൽ മുസ്ലീം ലീഗിന് മത്സരിക്കാൻ ആദ്യമായി ഒരു സീറ്റ്

കോട്ടയം ജില്ലാ പഞ്ചായത്തിൽ മുസ്ലീം ലീഗിന് മത്സരിക്കാൻ ആദ്യമായി ഒരു സീറ്റ്

കോട്ടയം ജില്ലാ പഞ്ചായത്തിൽ മുസ്ലീം ലീഗിന് മത്സരിക്കാൻ ആദ്യമായി ഒരു സീറ്റ് നൽകാൻ തീരുമാനം.യുഡിഎഫ് ജില്ലാ നേതൃയോഗത്തിലാണ് തീരുമാനം. ഏത് സീറ്റിലാണ് ലീഗ് മത്സരിക്കുന്നതെന്ന് രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും.

ആദ്യമായിട്ടാണ് ലീഗിന് കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് നൽകുന്നത്.സീറ്റിനായി മുസ്ലീം ലീഗ് നേരത്തെ സമ്മർദം ശക്തമാക്കിയിരുന്നു.ആകെ 23 സീറ്റുകളുള്ള കോട്ടയം ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ് – 14 , കേരളാ കോൺ ജോസഫ് – 8 , മുസ്ലീം ലീഗ് – 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം പൂർത്തിയായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണത്തിൽ ഇതുവരെ കാണാത്ത ഇടിവ്; പവന് കുറഞ്ഞത് 1440 രൂപ, പ്രതീക്ഷയോടെ ആഭരണപ്രേമികൾ

സ്വർണത്തിൽ ഇതുവരെ കാണാത്ത ഇടിവ്; പവന് കുറഞ്ഞത് 1440 രൂപ, പ്രതീക്ഷയോടെ ആഭരണപ്രേമികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ് 11,465 രൂപയുമായി. ഇന്നലെയും പവൻ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. സ്വർണവിലയിൽ ഇന്നുണ്ടായ ഇടിവ് ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് ശുഭപ്രതീക്ഷയാണ് നൽകുന്നത്. ഈ മാസത്തെ ഇതുവരെയുളള ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് നവംബർ 13നായിരുന്നു. അന്ന് പവന് 94,320 രൂപയും ഗ്രാമിന് 11,790 രൂപയുമായിരുന്നു. ചരിത്രത്തിലെ തന്നെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കായിരുന്നു അത്. ഈ മാസത്തെ ഇതുവരെയുളള ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ അഞ്ചിനായിരുന്നു. അന്ന് പവന് 89,080 രൂപയും ഗ്രാമിന് 11,135 രൂപയുമായിരുന്നു

ആഗോള രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾ ഒഴിയുന്നത് സ്വർണത്തിൽ നിക്ഷേപിക്കുന്നതിൽ നിന്ന് ആളുകളെ പിന്നോട്ടുവലിക്കുകയാണെന്നാണ് വില കുറയാനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിക്ഷേപകർ ലാഭമെടുക്കാനായി വില്പന സമ്മർദ്ദം സൃഷ്ടിക്കുന്നതാണെന്നും ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. അതേസമയം, ഈ വിലയിടിവ് താത്ക്കാലികമാണെന്നും വില വീണ്ടും ഉയരാനാണ് സാദ്ധ്യതയെന്നും പറയുന്നു

പുതിയ സാഹചര്യത്തിൽ ആഭരണങ്ങളായും നാണയങ്ങളായും വാങ്ങുന്നതിന് പകരം ഉപഭോക്താക്കൾ ഡിജിറ്റൽ സ്വർണമാണ് വാങ്ങുന്നത്. എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ, ഗോൾഡ് ഫണ്ട്സ് ഒഫ് ഫണ്ട്സ് എന്നിവയിലേക്കാണ് പ്രധാനമായും നിക്ഷേപം ഒഴുകിയെത്തുന്നത്. ശുദ്ധത, സുരക്ഷിതത്വം, പണിക്കൂലി എന്നിവയെ കുറിച്ച് ആശങ്കയില്ലാതെ നിക്ഷേപകർക്ക് സ്വർണം വാങ്ങാമെന്നതാണ് പ്രധാന ആകർഷണം.

അതേസമയം,​ സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 175 രൂപയും കിലോഗ്രാമിന് 1,​75,​000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 183 രൂപയും കിലോഗ്രാമിന് 1,​83,​000 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡൽഹി സ്ഫോടനക്കേസ്; രണ്ട് ഡോക്ടർമാർ കൂടി കസ്റ്റഡിയിൽ

ഡൽഹി സ്ഫോടനക്കേസ്; രണ്ട് ഡോക്ടർമാർ കൂടി കസ്റ്റഡിയിൽ

 ഡൽഹി സ്ഫോടനക്കേസിൽ രണ്ട് ഡോക്ടർമാർ കൂടി കസ്റ്റഡിയിൽ. ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ആണ് രണ്ട് ഡോക്ടർമാരെ കസ്റ്റഡിയിലെടുത്തത്. രണ്ടുപേരും അൽ- ഫലായിൽ നിന്നുള്ള ഡോക്ടർമാരാണ്. സ്ഫോടനം നടന്ന ദിവസം ഈ ഡോക്ടർമാരിൽ ഒരാൾ ഡൽഹിയിൽ ഉണ്ടായിരുന്നതായും വിവരം.

ഡൽഹി ചെങ്കോട്ട സ്ഫോടന കേസിൽ അൽ-ഫലാ യൂണിവേഴ്‌സിറ്റിയുടെ അംഗത്വം അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റിസ് സസ്‌പെൻഡ് ചെയ്തിരുന്നു. സ്ഫോടനത്തിന് പിന്നാലെ അൽ-ഫലാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിരവധി പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. തെറ്റായ വിവരങ്ങൾ നൽകിയെന്ന് കാട്ടി അൽ ഫലാ സർവകലാശയ്ക്ക് നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ബുധനാഴ്ച കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

വൈറ്റ് കോളർ ഭീകര സംഘവും ജൈഷേ മുഹമ്മദ് ഭീകര സംഘടനയും തമ്മിലുള്ള പ്രധാന കണ്ണി നിലവിൽ ദുബായിൽ ഉള്ള മുസാഫിർ റാത്തർ എന്ന് കണ്ടെത്തിയിരുന്നു. ഇയാൾ പാകിസ്താൻ സന്ദർശിച്ചിട്ടുണ്ട് എന്നും രണ്ടുമാസം മുമ്പാണ് ദുബായിലേക്ക് പോയതെന്നും സ്ഥിരീകരിക്കുകയാണ് അന്വേഷണസംഘം.

സ്‌ഫോടനത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കൾ വാങ്ങിയ കടകൾ അന്വേഷണ സംഘം കണ്ടെത്തി. പൽവാൾ, ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിലെ കടകളിൽ നിന്നാണ് സാമഗ്രികൾ വാങ്ങിയതെന്ന് കണ്ടെത്തി. വിതരണക്കാർക്ക് കുറ്റവാളികളുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ കട ഉടമകളെ ചോദ്യം ചെയ്യുകയാണ് അന്വേഷണസംഘം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

12 വയസുകാരന് ക്രൂരമർദനം, തല ഭിത്തിയിലിടിപ്പിച്ചു, ശരീരത്തിലാകെ മുറിപ്പാടുകൾ; അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

12 വയസുകാരന് ക്രൂരമർദനം, തല ഭിത്തിയിലിടിപ്പിച്ചു, ശരീരത്തിലാകെ മുറിപ്പാടുകൾ; അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

കൊച്ചി: എറണാകുളത്ത് 12 വയസുകാരനെ ക്രൂരമായി മർദിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. എളമക്കര പോലീസാണ് പ്രതികളെ പിടികൂടിയത്. കുട്ടിയുടെ തല ചുവരിൽ ഇടിപ്പിക്കുകയും ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടാക്കുകയും ചെയ്തു. അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് ആൺസുഹൃത്തിന്റെ പ്രകോപനത്തിന് കാരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. കുട്ടിയുടെ മാതാപിതാക്കൾ പിരിഞ്ഞ് താമസിക്കുകയാണ്. അമ്മയും കുട്ടിയും ആൺ സുഹൃത്തും ഒരുവീട്ടിലാണ് കഴിയുന്നത്. കുട്ടി അമ്മക്കൊപ്പം കിടക്കുന്നതിൽ പ്രകോപിതനായിട്ടാണ് ആൺസുഹൃത്ത് ഇത്തരത്തിൽ ക്രൂരമായി പെരുമാറിയത്. അമ്മയുടെ ആൺസുഹൃത്ത് കുട്ടിയുടെ കൈ പിടിച്ച് തിരിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. ബാത്റൂമിന്റെ ഡോറിലിടിപ്പിച്ചതിനെ തുടർന്ന് കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. 

അടുത്ത മുറിയിലേക്ക് പോയ കുട്ടിയെ വീണ്ടും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു. അമ്മ ഇത് തടഞ്ഞില്ലെന്ന് മാത്രമല്ല, കുട്ടിയുടെ നെഞ്ചിൽ നഖം കൊണ്ട് മുറിവേൽപിക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പൊലിസ് വ്യക്തമാക്കുന്നു. കേസിൽ അമ്മയാണ് ഒന്നാം പ്രതി. അമ്മയുടെ ആൺസുഹൃത്ത് രണ്ടാം പ്രതിയാണ്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇരുവരും അറസ്റ്റിലായിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് സഹപ്രവർത്തകയായ പൊലീസുകാരിക്ക് നേരേ പൊലീസുകാരന്റെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ കേസ്

കൊല്ലത്ത് സഹപ്രവർത്തകയായ പൊലീസുകാരിക്ക് നേരേ പൊലീസുകാരന്റെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ കേസ്

കൊല്ലം: കൊല്ലത്ത് പൊലീസുകാരിക്ക് നേരെ പൊലീസുകാരന്റെ അതിക്രമം. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ആറാം തീയതി പുലർച്ചെയായിരുന്നു സംഭവം. വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിക്ക് നേരെ ആയിരുന്നു ഡെപ്യൂട്ടേഷനിൽ എത്തിയ പൊലീസുകാരൻ്റെ അതിക്രമം. സ്ത്രീത്വത്തെ അപമാനിച്ചതിന് ചവറ പൊലീസ് കേസെടുത്തു. സിപിഒ നവാസിനെതിരെയാണ് കേസെടുത്തത് കമ്മീഷണർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് കേസെടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി; പാലക്കാട് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി; പാലക്കാട് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട്: കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസ്സുകാരന്‍ മരിച്ചു. നെല്ലായ പേങ്ങാട്ടിരി അംബേദ്കര്‍ നഗറില്‍ വൈകിട്ട് 4.30നായിരുന്നു സംഭവം. പേങ്ങാട്ടിരി ചെറുവശ്ശേരി പള്ളിയാലില്‍ മുജീബിന്റെ മകന്‍ മുഹമ്മദ് ആഷിക് ആണ് മരിച്ചത്.

കൃഷ്ണപ്പടി ഇഎന്‍യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ആഷിക്. അയലില്‍ ഉണ്ടായിരുന്ന തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി കുട്ടി നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.