Monday, 17 November 2025

വർധിക്കുന്ന മയക്കുമരുന്ന് അക്രമം,അഴിമതി,സുരക്ഷാ പ്രശ്‌നങ്ങൾ;മെക്‌സിക്കോയിലും സർക്കാരിനെതിരെ തെരുവിലിറങ്ങി GenZ

വർധിക്കുന്ന മയക്കുമരുന്ന് അക്രമം,അഴിമതി,സുരക്ഷാ പ്രശ്‌നങ്ങൾ;മെക്‌സിക്കോയിലും സർക്കാരിനെതിരെ തെരുവിലിറങ്ങി GenZ

മെക്‌സികോ സിറ്റി: മെക്‌സിക്കോയില്‍ വര്‍ധിക്കുന്ന അഴിമതിക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ തെരുവിലിറങ്ങി ജെന്‍ സി തലമുറ. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോട് കൂടിയാണ് പ്രതിഷേധം. മയക്കുമരുന്ന് ഉപയോഗിച്ചുള്ള അക്രമങ്ങള്‍ക്കും, സുരക്ഷാ നയങ്ങള്‍ക്കുമെതിരെയാണ് പ്രതിഷേധം. അക്രമങ്ങളും അഴിമതിയും പോലുള്ള രാജ്യത്തെ വ്യവസ്ഥാപിത പ്രശ്‌നങ്ങളില്‍ തങ്ങള്‍ നിരാശരാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. മിക്കോകാന്‍ മേയര്‍ കാര്‍ലോസ് മാന്‍സോയുടെ കൊലപാതകം അന്വേഷിക്കണമെന്ന ആവശ്യവും പ്രതിഷേധക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോമിനെതിരെ നിരവധിപ്പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ വലതുപക്ഷ പാര്‍ട്ടികളാണ് ഇതിന് പിന്നിലെന്ന് ഷെയിന്‍ബോം വിമര്‍ശിച്ചു. സോഷ്യല്‍ മീഡിയില്‍ പ്രതിഷേധത്തിന് ശ്രദ്ധ കിട്ടാന്‍ വേണ്ടി തന്റെ രാഷ്ട്രീയ ശത്രുക്കള്‍ ബോട്ടുകള്‍ ഉപയോഗിക്കുന്നുവെന്നും അവര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് മെക്‌സിക്കോയില്‍ ജെന്‍ സി പ്രക്ഷോഭം തുടങ്ങിയത്. ജെന്‍ സിയോടൊപ്പം മറ്റ് പല പ്രായത്തിലുള്ളവരും പ്രക്ഷോഭത്തില്‍ പങ്കെടുത്തു.

സോഷ്യല്‍ മീഡിയയില്‍ ജെന്‍ സി മുഖേന ആസൂത്രണം ചെയ്ത പ്രതിഷേധത്തില്‍ വിവിധ പ്രായത്തിലുള്ളവരും പങ്കെടുക്കുകയായിരുന്നുവെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. 2024 ഒക്ടോബറില്‍ അധികാരത്തിലെത്തിയ ഷെയിന്‍ബോമിന് ഭരണകാര്യങ്ങള്‍ മികച്ച അഭിപ്രായം ലഭിച്ചപ്പോഴും മേയര്‍ അടക്കമുള്ള ഉന്നതരുടെ കൊലപാതകത്തിന് പിന്നാലെ സുരക്ഷാ നയങ്ങളില്‍ വിമര്‍ശനം വന്നിരുന്നു. ഈ മാസം ഒന്നിനാണ് മാന്‍സോ കൊല്ലപ്പെടുന്നത്. തന്റെ നഗരത്തിലെ മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ച മാന്‍സോയുടെ കൊലപാതകം വലിയ പ്രതിഷേധത്തിലേക്ക് വഴിവെച്ചിരുന്നു.

'നമ്മളെല്ലാം കാര്‍ലോസ് മാന്‍സോ ആണ്', എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം. ആഗോള തലത്തില്‍ ജെന്‍ സി പ്രക്ഷോഭങ്ങള്‍ക്കുപയോഗിക്കുന്ന കടല്‍ക്കൊള്ളക്കാരുടെ പതാകയും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു. ഷെയിന്‍ബോമിന്റെ ഓഫീസും താമസ സ്ഥലവും സ്ഥിതി ചെയ്യുന്ന മെക്‌സിക്കോ സിറ്റിയിലെ നാഷണല്‍ പാലസിന് മുന്നിലാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയതോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകങ്ങള്‍ പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലേറുകള്‍ നടത്തി. സംഘര്‍ഷത്തില്‍ 120ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജെറ്റ്‌സ് താരം ക്രിസ്‌ബോയ്ഡിന് വെടിവെപ്പില്‍ പരിക്ക്; ജീവന്‍ നഷ്ടപ്പെട്ടെന്നും വിവരം

ജെറ്റ്‌സ് താരം ക്രിസ്‌ബോയ്ഡിന് വെടിവെപ്പില്‍ പരിക്ക്; ജീവന്‍ നഷ്ടപ്പെട്ടെന്നും വിവരം

അമേരിക്കന്‍ ഫുട്‌ബോള്‍ എന്നറിയപ്പെടുന്ന ഒരു ഗെയിം ആണ് ജെറ്റ്‌സ്. ഈ ഗെയിമില്‍ പ്രശസ്തനായ ഒരു താരത്തിന് വെടിയേറ്റതായുള്ള വിവരങ്ങള്‍ ഞായറാഴ്ച പുറത്തുവന്നിരുന്നു. ഈ താരം മരിച്ചുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ എത്തുന്നത്. ന്യൂയോര്‍ക്ക് ജെറ്റ്‌സിന്റെ കോര്‍ണര്‍ബാക് ആയ ക്രിസ് ബോയ്ഡിനാണ് ഞായറാഴ്ച പുലര്‍ച്ചെ അടിവയറ്റില്‍ വെടിയേറ്റതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ തന്നെ ക്രിസ് മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 29 കാരനായ താരം ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്നായിരുന്നു ബിബിസിയുടെ യുഎസ് പങ്കാളിയായ സിബിഎസ് ന്യൂസ് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഞായറാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിക്ക് മാന്‍ഹട്ടനിലായിരുന്നു വെടിവയ്പ്. സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് മരണവാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയായിരുന്നു വെടിവെപ്പ്. പരിക്കേറ്റ ക്രിസ് ബോയ്ഡിനെ ബെല്ലെവ്യൂ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം. രണ്ടു സംഘങ്ങളും തമ്മില്‍ ഒരു ഹോട്ടലിന് പുറത്ത് ബഹളം തുടങ്ങിയപ്പോള്‍ ഇവിടെ സുഹൃത്തുക്കളോടൊപ്പം ക്രിസ് ബോയ്ഡ് ഉണ്ടായിരുന്നു. എന്നാല്‍ അക്രമികള്‍ താരത്തെയാണോ ലക്ഷ്യമിട്ടതെന്ന് അറിവായിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വായ്പ വാങ്ങിയ പണം തിരിച്ച് നൽകാനെന്ന പേരിൽ യുവതിയെ വിളിച്ചുവരുത്തി; മദ്യം നൽകി ബോധരഹിതയാക്കി കൂട്ടബലാത്സംഗം, നാല് പേർ അറസ്റ്റിൽ

വായ്പ വാങ്ങിയ പണം തിരിച്ച് നൽകാനെന്ന പേരിൽ യുവതിയെ വിളിച്ചുവരുത്തി; മദ്യം നൽകി ബോധരഹിതയാക്കി കൂട്ടബലാത്സംഗം, നാല് പേർ അറസ്റ്റിൽ

 ബെംഗളൂരു: കർണാടകയിലെ കൊപ്പളയിൽ കൂട്ടബലാത്സംഗം. മുപ്പത്തിയാറുകാരിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തു. വായ്പ വാങ്ങിയ പണം തിരിച്ച് നൽകാനെന്ന പേരിൽ വിളിച്ചുവരുത്തിയാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. മദ്യം നൽകി ബോധരഹിതയാക്കിയ ശേഷമായിരുന്നു അതിക്രമം. യുവതിയുടെ പരാതിയിൽ കൊപ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിൽ യുവതിയുടെ സുഹൃത്ത് ഉൾപ്പെടെ നാല് പേർ അറസ്റ്റ് ചെയ്തു.

ഹൊസപേട്ട സ്വദേശിയായ യുവതിയാണ് കൊപ്പള ജില്ലയിലെ മദ്ലാപുരയിൽ കൂട്ടബലാത്സംഗത്തിന് ഇരയായത്. ആറുമാസം മുമ്പ് യുവതി പരിചയപ്പെട്ട ലക്ഷ്മൺ എന്നയാളും സുഹൃത്തുക്കളായ മൂന്ന് പേരുമാണ് മദ്യം നൽകി മയക്കി യുവതിയെ ബലാത്സംഗം ചെയ്തത്. ലക്ഷ്മണിന് യുവതി അയ്യായിരം രൂപ കടം നൽകിയിരുന്നു. ഈ പണം തിരിച്ചുചോ‍ദിച്ച യുവതിയെ ലക്ഷ്മൺ കൊപ്പളയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ബൈക്കിൽ മദ്ലാപുരയിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ജ്യൂസ് എന്ന വ്യാജേന മദ്യം നൽകി. ഇത് കുടിച്ച് ബോധം നഷ്ടപ്പെട്ടതിന് പിന്നാലെയായിരുന്നു അതിക്രമം. ലക്ഷ്മണും മൂന്ന് കൂട്ടുകാരും ചേർന്നാണ് തന്നെ ബലാത്സംഗെ ചെയ്തതെന്ന് യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

പരാതിയിൽ കേസെടുത്ത യെലബു‍ർബ പൊലീസ് ലക്ഷ്മൺ, ബസവരാജ്, ഭീമപ്പ, ശശികുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. യുവതിയെ കൊപ്പള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഹോം ഗാ‍ർഡ് പ്രവേശനത്തിന് തയ്യാറെടുക്കുന്ന യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിഹാറിൽ നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

ബിഹാറിൽ നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. എൻഡിഎ മുഖ്യമന്ത്രിമാർക്കും ചടങ്ങിൽ ക്ഷണമുണ്ട്. ഇതിനിടെ ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ് എൻഡിഎയുമായി സഹകരിക്കാൻ തീരുമാനിച്ചു. നേരത്തെ ആർജെ‍ഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്തായ തേജ് പ്രതാപ് യാദവ് സ്വന്തം പാർട്ടി രൂപീകരിച്ച് മത്സരിച്ചെങ്കിലും വൻപരാജയമാണ് നേരിട്ടത്.

ഇത്തവണയും രണ്ടു ഉപമുഖ്യ മന്ത്രിമാർ മന്ത്രിസഭയിൽ ഉണ്ടാകും. ബിജെപിക്കും ജെഡിയുവിനും തുല്യമന്ത്രി സ്ഥാനങ്ങൾ ലഭിക്കും. എൽ ജെ പി ക്ക് രണ്ടു മന്ത്രി സ്ഥാനങ്ങൾ നൽകും. ആർഎൽഎം, എച്ച് എ എം എന്നിവർക്ക് ഓരോ മന്ത്രി സ്ഥാനങ്ങളും നൽകാൻ തീരുമാനമായി. ബിജെപി നിയമസഭ കക്ഷിയോഗം നാളെ ചേരും. ജെ ഡി യു എംഎൽഎമാർ ഇന്ന് പട്നയിൽ യോഗം ചേരും.

മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജി നൽകിയേക്കും. രാജിക്ക് പിന്നാലെ എൻഡിഎ നിയമസഭ കക്ഷിയോഗം ചേർന്ന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിതീഷ് കുമാറിനെ ഐക്യകണ്ഠേന തെരഞ്ഞെടുക്കാനാണ് നീക്കം. പുതിയ മന്ത്രിസഭ സംബന്ധിച്ച ഫോർമുലയും തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ ഗാന്ധി മൈതാനിൽ വലിയ ആഘോഷത്തോടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്താനാണ് എൻഡിഎ തീരുമാനിച്ചിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചായ കുടിക്കാൻ എത്തി; ചായക്കടയിൽ വെച്ച് വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

ചായ കുടിക്കാൻ എത്തി; ചായക്കടയിൽ വെച്ച് വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ചായക്കടയിൽ ചായ കുടിക്കാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ചെത്തല്ലൂരിലായിരുന്നു സംഭവം. തെക്കുമുറി ആലിപ്പറമ്പ് കോന്തത്ത് നാരായണൻ (64) ആണ് മരിച്ചത്. ചായക്കടയിൽ ചായ കുടിക്കാൻ എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു സംഭവം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാപ്പ് പറഞ്ഞാൽ മാത്രം പോര, നാൽപ്പതിനായിരം കോടിയോളം നഷ്ടപരിഹാരവും വേണം; കടുപ്പിച്ച് ട്രംപ്, 'ബിബിസിക്കെതിരെ നിയമപോരാട്ടം ഉറപ്പ്'

മാപ്പ് പറഞ്ഞാൽ മാത്രം പോര, നാൽപ്പതിനായിരം കോടിയോളം നഷ്ടപരിഹാരവും വേണം; കടുപ്പിച്ച് ട്രംപ്, 'ബിബിസിക്കെതിരെ നിയമപോരാട്ടം ഉറപ്പ്'

ന്യൂയോർക്ക്: ബി ബി സിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പനോരമ എഡിറ്റ് വിവാദത്തിൽ ബി ബി സി മാപ്പ് പറഞ്ഞെങ്കിലും നഷ്ടപരിഹാരം നൽകില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ട്രംപ് നിയമ നടപടികളിലേക്ക് കടക്കുന്നത്. ഒരു ബില്യൺ ഡോളറിനും അഞ്ച് ബില്യൺ ഡോളറിനും ഇടയിലുള്ളൊരു തുക നഷ്ടപരിഹാരമായി ആവശ്യപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി. (5 ബില്യൺ ഡോളർ എന്നത് നാൽപതിനായിരം കോടി ഇന്ത്യൻ രൂപ വരും). അടുത്തയാഴ്ചയാകും നിയമ നടപടി തുടങ്ങുകയെന്നും യു എസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

വലിയ വിവാദമായ 2021ലെ ക്യാപിറ്റോൾ ഹിൽ കലാപത്തിന് തിരികൊളുത്തിയ ട്രംപിന്റെ പ്രസംഗമാണ് 2024 ൽ പനോരമ വിഭാഗത്തിലെ ട്രംപ് എ സെക്കൻ‍ഡ് ചാൻസ് എന്ന ഡോക്യുമെന്ററിയിൽ ബി ബി സി എഡിറ്റ് ചെയ്ത് ഉപയോഗിച്ചത്. പ്രസംഗത്തിലെ രണ്ട് ഭാഗങ്ങൾ ചേർത്ത് വച്ചപ്പോൾ ട്രംപ് ആക്രമത്തിന് ആഹ്വാനം നൽകിയെന്ന പ്രതീതി സൃഷ്ടിച്ചു. ഇതാണ് വിവാദമായതും ബി ബി സി മാപ്പ് പറഞ്ഞതും.

അതിനിടെ യു എസിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ബീഫ്, തക്കാളി, വാഴപ്പഴം തുടങ്ങിയ പ്രധാന ഭക്ഷ്യവസ്തുക്കളുടെ തീരുവ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻവലിച്ചു എന്നതാണ്. അമേരിക്കൻ ഉപഭോക്താക്കൾക്കിടയിൽ പലചരക്ക് സാധനങ്ങളുടെ ഉയർന്ന വിലയെക്കുറിച്ച് വർദ്ധിച്ചുവരുന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം അർദ്ധരാത്രി മുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നു. ഈ വർഷം ആദ്യം ഏർപ്പെടുത്തിയ വൻ ഇറക്കുമതി തീരുവകൾ പണപ്പെരുപ്പത്തിന് കാരണമാകുന്നില്ലെന്ന് വളരെക്കാലമായി വാദിച്ചിരുന്ന ട്രംപിന് ഒരു വലിയ തിരിച്ചടിയാണ് ഈ പുതിയ തീരുമാനം. ഉപഭോക്തൃ വില സൂചികയിൽ, സെപ്റ്റംബറിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബീഫിന് ഏകദേശം 13% വില കൂടുതലായിരുന്നു, സ്റ്റീക്കുകളുടെ വില ഒരു വർഷം മുമ്പുള്ളതിനേക്കാൾ ഏകദേശം 17% കൂടുതലാണ്. ട്രംപിന്റെ മുൻഗാമിയായ ജോ ബൈഡന്റെ കീഴിൽ പണപ്പെരുപ്പം അതിന്റെ ഉച്ചസ്ഥായിയിലെത്തിയപ്പോൾ മുതൽ, മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ വില വർധനവാണ് ഉണ്ടായത്. വാഴപ്പഴത്തിന്റെ വില ഏകദേശം 7% കൂടുതലായിരുന്നു, അതേസമയം തക്കാളിയുടെ വില 1% കൂടുതലായിരുന്നു. വീട്ടിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ മൊത്തത്തിലുള്ള ചെലവ് സെപ്റ്റംബറിൽ 2.7% വർദ്ധിച്ചിരുന്നു. ട്രംപ് ഭരണത്തിൽ വന്നതോടെ, ഓരോ രാജ്യത്തുനിന്നുമുള്ള ഇറക്കുമതിക്ക് 10% അടിസ്ഥാന താരിഫ് ചുമത്തിയും, സംസ്ഥാനം അനുസരിച്ച് വ്യത്യസ്തമായ അധിക നിർദ്ദിഷ്ട തീരുവകളും ഏർപ്പെടുത്തിക്കൊണ്ട് ട്രംപ് ആഗോള വ്യാപാര വ്യവസ്ഥയെ അട്ടിമറിച്ചു. ഇറക്കുമതി തീരുവയുടെ മുഴുവൻ ഭാരവും കമ്പനികൾ വഹിക്കാൻ തുടങ്ങുമ്പോൾ അടുത്ത വർഷം സാധാനങ്ങളുടെ വില കൂടുതൽ ഉയരുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെലോ അലർട്ട്

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ട് ആണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നുമുതൽ 20/11/2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; ഇന്ത്യയിൽ നിന്നുള്ള 40-ലേറെ തീർഥാടകർ മരിച്ചു

സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; ഇന്ത്യയിൽ നിന്നുള്ള 40-ലേറെ തീർഥാടകർ മരിച്ചു

സൗദി മക്ക മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ നിന്ന് പുറപ്പെട്ട ഉംറ ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നവർ എല്ലാമെന്നാണ് റിപ്പോർട്ട്.

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. തീര്‍ഥാടകര്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.അപകടത്തിൽ ഒരാൾ മാത്രം രക്ഷപ്പെട്ടെന്നും ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം-പുലര്‍ച്ചെ 1:30) അപകടം നടന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, 33 ലക്ഷം തട്ടിയത് നിയമ വിദ്യാര്‍ത്ഥി, ടെലഗ്രാമിലൂടെ നടന്നത് വൻ തട്ടിപ്പ്

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, 33 ലക്ഷം തട്ടിയത് നിയമ വിദ്യാര്‍ത്ഥി, ടെലഗ്രാമിലൂടെ നടന്നത് വൻ തട്ടിപ്പ്

കല്‍പ്പറ്റ: ട്രേഡിങ് നടത്തി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ബെംഗളുരുവുലെ സ്വകാര്യ ലോ കോളേജില്‍ നിയമ വിദ്യാര്‍ത്ഥിയായ മലപ്പുറം താനൂര്‍ സ്വദേശിയായ താഹിര്‍(32 )നെയാണ് വയനാട് സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം താനൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ടെലഗ്രാമില്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന പരസ്യം നല്‍കി 2024 ഫെബ്രുവരിയില്‍ വെള്ളമുണ്ട സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്. ഇയാളെ റിമാന്‍ഡ് ചെയ്തു.

പല ടാസ്‌കുകള്‍ നല്‍കി ലാഭം ലഭിച്ചതായി വ്യാജ ആപ്പുകളിലൂടെ കാണിച്ച് പരാതിക്കാരനെ വലിയ സംഖ്യ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു തട്ടിപ്പു സംഘം ചെയ്തത്. പിന്നീട് ലാഭവും മുതലും പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും ഇവര്‍ പണം ആവശ്യപ്പെടുകയാണുണ്ടായത്. തട്ടിപ്പാണെന്ന് മനസിലായ പരാതിക്കാരന്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ വഴി പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന്, കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ വയനാട് സൈബര്‍ പൊലീസ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ താനൂര്‍ സ്വദേശിയായ ഫഹദിനെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് താഹിറിനാണ് പണം കൈമാറ്റം ചെയ്തത് എന്ന് വ്യക്തമായത്. പൊലീസന്വേഷണം തനിക്കെതിരെയാണെന്ന് മനസിലാക്കിയ പ്രതി ഒളിവില്‍ പോകുകയായിരുന്നു.

മറ്റൊരു കേസില്‍ കഴിഞ്ഞ മാസം താനൂര്‍ പൊലീസ് ഇയാളെ പിടികൂടിയിരുന്നു. കാറില്‍ യാത്ര ചെയ്യുകയായിരുന്ന താഹിറിനെ കാറിലുണ്ടായിരുന്ന 33 ഓളം എടിഎം കാര്‍ഡുകളും, പത്ത് ചെക്ക് ബുക്ക്, ബാങ്ക് പാസ്സ്ബുക്കുകളും, നാല് മൊബൈല്‍ ഫോണുകളുമടക്കമാണ് താനൂര്‍ പൊലീസ് ഇയാളെ പിടികൂടിയത്. പിന്നീട് ഇയാള്‍ താനൂര്‍ ഉള്ളതായ വിവരം ലഭിച്ച വയനാട് സൈബര്‍ പൊലീസ് താനൂരിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ ജലീല്‍, എ.എസ്.ഐ ഹാരിസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷൈജല്‍, മുഹമ്മദ് അനീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലുവയിൽ ട്രെയിനിനും ട്രാക്കിനും ഇടയിൽ വീണ യുവാവിന്‍റെ കാല്‍ അറ്റു

ആലുവയിൽ ട്രെയിനിനും ട്രാക്കിനും ഇടയിൽ വീണ യുവാവിന്‍റെ കാല്‍ അറ്റു

എറണാകുളം: ആലുവയിൽ ട്രെയിനിനും ട്രാക്കിനും ഇടയിൽ വീണ യുവാവിന് ഗുരുതര പരിക്ക്. യുവാവിന്റെ കാൽ അറ്റുപോയി. ഇന്നലെ  രാത്രി 8.30 ഓടെയായിരുന്നു അപകടം. ഗുരുവായൂർ പാസഞ്ചർ ട്രെയിനിൽ കയറുന്നതിനിടെയാണ് യുവാവിന് പരിക്കേറ്റത്. റെയിൽവെ പൊലീസും യാത്രക്കാരും ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹമോചന ഒത്തുതീർപ്പിനായി നൽകിയ 40 ലക്ഷം തട്ടി; നെടുമങ്ങാട് അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ

വിവാഹമോചന ഒത്തുതീർപ്പിനായി നൽകിയ 40 ലക്ഷം തട്ടി; നെടുമങ്ങാട് അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം: നെടുമങ്ങാട് വിവാഹമോചന ഒത്തുതീർപ്പിനായി നൽകിയ പണം തട്ടിയ കേസിൽ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ. അഭിഭാഷക സുലൈഖ, സുഹൃത്ത് അരുൺ ദേവ് എന്നിവരെയാണ് 40 ലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റ് ചെയ്തത്. സുലൈഖയുടെ ഭർത്താവ് ഒളിവിലാണ്. അഭിഭാഷകയ്‌ക്കെതിരെ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പോക്കറ്റിൽ നിന്ന് പണം കവർന്നു; ചോദ്യം ചെയ്തയാളെ തീകൊളുത്തി കൊല്ലാൻ ശ്രമം, പ്രതി പി‌‌ടിയിൽ

പോക്കറ്റിൽ നിന്ന് പണം കവർന്നു; ചോദ്യം ചെയ്തയാളെ തീകൊളുത്തി കൊല്ലാൻ ശ്രമം, പ്രതി പി‌‌ടിയിൽ

കൊച്ചി: എറണാകുളത്ത് പോക്കറ്റിൽ നിന്ന് പണം കവർന്നത് ചോദ്യം ചെയ്തയാളെ തീകൊളുത്തി കൊല്ലാൻ ശ്രമം. കൊച്ചി കടവന്ത്രയിൽ ഇന്ന് പുലർച്ചെയാണ് കൊലപാതകശ്രമം ഉണ്ടായത്. റോഡരികിൽ കിടന്നുറങ്ങിയ പിറവം സ്വദേശി ജോസഫിനെയാണ് കൊല്ലാൻ ശ്രമിച്ചത്. പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തിയായിരുന്നു കൊലപാതകശ്രമം. സംഭവത്തിൽ കൊച്ചി സ്വദേശി ആന്റപ്പനെ പൊലീസ് പിടികൂടി. പൊള്ളലേറ്റ ജോസഫ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൈനികരും തൊഴിലാളികളും ഏറ്റുമുട്ടുന്നതിനിടെ പാലം തകർന്നു; 32 ഖനി തൊഴിലാളികൾ കോംഗോയിൽ കൊല്ലപ്പെട്ടു

സൈനികരും തൊഴിലാളികളും ഏറ്റുമുട്ടുന്നതിനിടെ പാലം തകർന്നു; 32 ഖനി തൊഴിലാളികൾ കോംഗോയിൽ കൊല്ലപ്പെട്ടു

ലുവാലാബ: തെക്കുകിഴക്കൻ കോംഗോയിലെ കോപ്പർ ഖനി തകർന്ന് 32 പേർ കൊല്ലപ്പെട്ടു. ലുവാലബ പ്രവിശ്യയിലെ കലാൻഡോ സൈറ്റിലാണ് അപകടമുണ്ടായത്. 49 പേർ കൊല്ലപ്പെട്ടെന്നും 20 പേരെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പറയുന്നു.

ഈ വർഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ അപകടങ്ങളിൽ ഒന്നാണിത്. ഈ ഖനിയിൽ തൊഴിലാളികളും സൈനികരും തമ്മിൽ അപകടത്തിന് മുൻപ് ഏറ്റുമുട്ടലുണ്ടായിരുന്നു. ഈ ഘട്ടത്തിൽ തൊഴിലാളികൾ ഖനിക്കകത്തെ ഇടുങ്ങിയ പാലത്തിലേക്ക് കയറി. ഇവർ തടിച്ചുകൂടി നിന്നപ്പോഴാണ് ഖനിയിൽ അപകടം സംഭവിച്ചതെന്നാണ് വിവരം.