അമേരിക്കന്‍ ഫുട്‌ബോള്‍ എന്നറിയപ്പെടുന്ന ഒരു ഗെയിം ആണ് ജെറ്റ്‌സ്. ഈ ഗെയിമില്‍ പ്രശസ്തനായ ഒരു താരത്തിന് വെടിയേറ്റതായുള്ള വിവരങ്ങള്‍ ഞായറാഴ്ച പുറത്തുവന്നിരുന്നു. ഈ താരം മരിച്ചുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ എത്തുന്നത്. ന്യൂയോര്‍ക്ക് ജെറ്റ്‌സിന്റെ കോര്‍ണര്‍ബാക് ആയ ക്രിസ് ബോയ്ഡിനാണ് ഞായറാഴ്ച പുലര്‍ച്ചെ അടിവയറ്റില്‍ വെടിയേറ്റതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ തന്നെ ക്രിസ് മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 29 കാരനായ താരം ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്നായിരുന്നു ബിബിസിയുടെ യുഎസ് പങ്കാളിയായ സിബിഎസ് ന്യൂസ് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഞായറാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിക്ക് മാന്‍ഹട്ടനിലായിരുന്നു വെടിവയ്പ്. സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് മരണവാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയായിരുന്നു വെടിവെപ്പ്. പരിക്കേറ്റ ക്രിസ് ബോയ്ഡിനെ ബെല്ലെവ്യൂ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം. രണ്ടു സംഘങ്ങളും തമ്മില്‍ ഒരു ഹോട്ടലിന് പുറത്ത് ബഹളം തുടങ്ങിയപ്പോള്‍ ഇവിടെ സുഹൃത്തുക്കളോടൊപ്പം ക്രിസ് ബോയ്ഡ് ഉണ്ടായിരുന്നു. എന്നാല്‍ അക്രമികള്‍ താരത്തെയാണോ ലക്ഷ്യമിട്ടതെന്ന് അറിവായിട്ടില്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.