Tuesday, 18 November 2025

ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യം; കൊമ്പൻ മാവേലിക്കര ഗണപതി ചരിഞ്ഞു

കൊമ്പൻ മാവേലിക്കര ഗണപതി ചരിഞ്ഞു. പഴഞ്ഞി പെങ്ങാമുക്ക് പെരുന്നാളിനായി കൊണ്ടുവന്ന കൊമ്പൻ മാവേലിക്കര ഗണപതി ചെരിഞ്ഞു. ഇന്നലെ രാത്രിയോടെയാണ് കൊമ്പൻ ചരിഞ്ഞത്. പെരുന്നാളിന് ശേഷം പെങ്ങാമുക്ക് തെക്കുമുറി പറമ്പിൽ തളച്ചിരുന്ന ഗജവീരൻ മാവേലിക്കര ഗണപതി ചരിയുകയായിരുന്നു.

എരണ്ടക്കെട്ടിനെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യമാണ് കൊമ്പൻ മാവേലിക്കര ഗണപതി. വിവരമറിഞ്ഞ് നിരവധി ആനപ്രേമികളാണ് സംഭവസ്ഥലത്തേക്ക് എത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫുട്ബോൾ കളിയിലെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം നഗരത്തിൽ യുവാവിനെ കുത്തികൊലപ്പെടുത്തി. തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തു വെച്ചായിരുന്നു കൊലപാതകം. രാജാജിനഗർ സ്വദേശി അലൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തൈക്കാട് സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജഗതി കോളനി – ചെങ്കൽചൂള ( രാജാജി നഗർ) വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മധ്യസ്ഥതയ്ക്ക് എത്തിയതായിരുന്നു കൊല്ലപ്പെട്ട അലൻ. കൂട്ടയടിക്കിടെയാണ് കത്തിക്കുത്ത് ഉണ്ടായത്. മുപ്പതോളം വിദ്യാർഥികൾ സംഭവം നടക്കുമ്പോൾ പരിസരത്താണ് ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷി മിഥുൻ വ്യക്തമാക്കുന്നു. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചിയില്‍ നാല് വയസ്സുകാരിയുടെ സ്വകാര്യഭാഗത്തുൾപ്പെടെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. സംഭവത്തില്‍ കാട്ടിത്തറ സ്വദേശിനിയായ അമ്മയെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് അടക്കമാണ് പൊള്ളലേറ്റത്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. അമ്മ സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥിരമായി അമ്മ തന്നെ മര്‍ദിക്കുമായിരുന്നുവെന്നാണ് കുട്ടി അധ്യാപകരോട് പറഞ്ഞത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുത്തശ്ശിയുടെ വീട്ടിലേക്ക് പുറപ്പെട്ട ഗോത്ര ബാലികയെ തട്ടിക്കൊണ്ട് പോയ പീഡനം, 20കാരൻ അറസ്റ്റിൽ

സുല്‍ത്താന്‍ ബത്തേരി: ഗോത്രവിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടിലെത്തിച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഇരുപതുകാരന്‍ പിടിയില്‍. തമിഴ്‌നാട് ദേവര്‍ഷോല ചമ്പകൊല്ലി ഉന്നതിയിലെ കുമാര്‍ എന്ന അച്ചു(20)വിനെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ മൂന്നിന് ഉച്ചയോടെ മുത്തശ്ശിയുടെ വീട്ടില്‍ പോകാന്‍ ബത്തേരി ബസ് സ്റ്റാന്‍ഡില്‍ നിന്ന കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തി ബസില്‍ കയറ്റി തമിഴ്‌നാട്ടിൽ എത്തിക്കുകയായിരുന്നു. ഏഴാം തീയതി കുമാര്‍ വീട്ടിലില്ലാത്ത സമയത്ത് പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ബത്തേരി ഡിവൈഎസ്പി. കെ.ജെ ജോണ്‍സന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ശ്രീകാന്ത് എസ് നായരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം; ജമ്മു കശ്മീരിൽ വ്യാപക റൈഡുമായി പൊലീസ്

ഭീകരതയ്‌ക്കെതിരെ സമൂഹ പങ്കാളിത്തം ശക്തമാക്കാൻ ജമ്മു കശ്മീർ പോലീസ്. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. വിശ്വസനീയവും നിർദ്ദിഷ്ടവും പ്രവർത്തനക്ഷമവുമായ വിവരങ്ങൾ നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകാനാണ് തീരുമാനം.

വിവരം നൽകുന്നവരുടെ ഐഡന്റിറ്റി തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. അതിർത്തി ജില്ലയായ പൂഞ്ചിൽ ആണ് ആദ്യ ഘട്ടത്തിൽ ഇത് നടപ്പാക്കുക.2021 മുതൽ ഭീകരവാദ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണ് ഈ പ്രദേശം.

ഭീകരർക്ക് ഭക്ഷണം, പാർപ്പിടം, അവശ്യവസ്തുക്കൾ എന്നിവ വിതരണം ചെയ്യുന്ന വ്യക്തികൾ, ഗതാഗതം അല്ലെങ്കിൽ സുരക്ഷിതമായ വീടുകൾ നൽകുന്നവർ, തീവ്രവാദികളുമായി ആശയവിനിമയം നിലനിർത്തുന്നവർ, സുരക്ഷാ സേനയുടെ നീക്കങ്ങളെക്കുറിച്ച് രഹസ്യ വിവരങ്ങൾ കൈമാറുന്നവർ, അല്ലെങ്കിൽ ഭീകര പ്രവർത്തനങ്ങൾക്കുള്ള ധനസഹായം, റിക്രൂട്ട്മെന്റ്, നെറ്റ്‌വർക്കിംഗ് നടത്തുന്നവരെ കുറിച്ച് അറിയിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബെംഗ്ളൂരു വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച; ടാക്സി ഡ്രൈവർമാർക്ക് കുത്തേറ്റു, വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറിയ യുവാവ് പിടിയിൽ

ബെംഗ്ളൂരു : ബെംഗ്ളൂരു വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച. ടെർമിനൽ 1-ലെ വിവിഐപി പിക്കപ്പ് പോയിന്റിന് സമീപം ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വടിവാൾ വീശി യുവാവിന്റെ പരാക്രമം. രണ്ട് ടാക്സി ഡ്രൈവർമാരെ കത്തി ഉപയോഗിച്ച് ആക്രമിച്ച യുവാവ് വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറുകയും ചെയ്തു. കേസിൽ ടാക്സി ഡ്രൈവർ സുഹൈൽ അറസ്റ്റിലായി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ജയനഗർ സ്വദേശിയാണ് സുഹൈൽ. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറിയ ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ചേർന്നാണ് കീഴടക്കിയത്. ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും പരിക്കേറ്റു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ടാഴ്ചയിലേറെ നീണ്ട പനി, പെറ്റ് സ്കാൻ തുണച്ചു, കരളിൽ നിന്ന് നീക്കിയത് മീൻ മുള്ള്

കൊച്ചി: സാധാരണ പനിയെന്ന് കരുതി അവഗണിച്ചു. രണ്ടാഴ്ച കഴിഞ്ഞും രോഗാവസ്ഥയിൽ മാറ്റമില്ല. വിദഗ്ധ ചികിത്സയ്ക്കിടെ കരളിൽ നിന്ന് കണ്ടെത്തിയത് മീൻ മുള്ള്. ആലുവയിലാണ് സംഭവം. പെരുമ്പാവൂർ സ്വദേശിയായ 36കാരനാണ് വിട്ടുമാറാത്ത ചുമ, പനി എന്നീല ലക്ഷണങ്ങളുമായി ആലുവ രാജിഗിരി ആശുപത്രിയിലെത്തിയത്. കോളേജ് അധ്യാപകനായ 36കാരൻ സാധാരണ പനിയെന്ന് കരുതിയയാണ് ചികിത്സ തേടിയത്. പനിക്ക് ചികിത്സ തേടി ജനറൽ മെഡിസിൻ വിഭാഗത്തിലാണ് ആദ്യം ചികിത്സ തേടിയത്. പനി രണ്ടാഴ്ചയായിട്ടും തുടരുവാണെന്ന് വ്യക്തമായതോടെ ഡോക്ടർ പെറ്റ് സ്കാനിന് വിധേയനാവാൻ നിർദ്ദേശിക്കുകയായിരുന്നു, പെറ്റ് സ്കാനിലാണ് കരളിൽ എന്തോ അന്യവസ്തു കണ്ടെത്തിയത്.

 ജീവന് പോലും ഭീഷണിയാവുന്ന നിലയിൽ യുവാവിന്റെ കരളിൽ പഴുപ്പും കണ്ടെത്തി. ഇതോടെയാണ് അടിയന്തരമായി ഗ്യാസ്ട്രോ സർജറി വിഭാഗത്തിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അടിയന്തര ശസ്ത്രക്രിയയിലൂടെയാണ് കരളിൽ തറച്ച നിലയിലുണ്ടായിരുന്ന മുള്ള് പുറത്ത് എടുത്തത്. ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തിൽ മീൻ മുള്ളു അകത്ത് പോയ വിവരം 36കാരന്റെ ശ്രദ്ധയിലും വന്നിരുന്നില്ല. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം 36കാരൻ ആശുപത്രി വിട്ടതായാണ് രാജഗിരി ആശുപത്രി അധികൃതർ വിശദമാക്കിയത്. നാല് സെന്റി മീറ്ററോളം നീളം വരുന്നതാണ് പുറത്തെടുത്ത മീൻ മുള്ള്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂര്‍ മുണ്ടത്തിക്കോട് ഇരുചക്ര വാഹനം ഇടിച്ച് വയോധികനായ കാല്‍നട യാത്രികന് ദാരുണാന്ത്യം

തൃശൂര്‍: ഇരുചക്രവാഹനം ഇടിച്ച് കാല്‍നട യാത്രികന് ദാരുണാന്ത്യം. മുണ്ടത്തിക്കോട് രാജഗിരി സ്‌കൂള്‍ ബസ് സ്‌റ്റോപ്പിന് സമീപം കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. മിണാലൂര്‍ വടക്കേക്കര നിവാസി കോയ(70)യാണ് മരിച്ചത്. നിയന്ത്രണം വിട്ട ഇരുചക്രവാഹനം വയോധികനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ വയോധികനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിയന്ത്രണം വിട്ട വാഹനം മറ്റൊരു ഇരുചക്ര വാഹനത്തിലും ഇടിച്ചുകയറി. ബൈക്ക് ഓടിച്ചിരുന്നയാള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡൽഹി ചെങ്കോട്ട സ്ഫോടനം; മരണം 15 ആയി

ഡൽഹി ചെങ്കോട്ട സ്ഫോടനം; മരണം 15 ആയി

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്.അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്. ഭീകരാ ക്രമണത്തിന് സാങ്കേതിക സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.അതേസമയം, കുറ്റവാളികൾ ഏത് പാതാളത്തിൽ പോയി ഒളിച്ചാലും പിടികൂടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.പ്രതികൾക്ക് കടുത്ത ശിക്ഷ നൽകും.ഭീകരതയുടെ വേര് അറക്കുക എന്നത് തങ്ങളുടെ കൂട്ടായ പ്രതിബദ്ധതയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. സോണൽ കൗൺസിൽ യോഗത്തിൽ ആയിരുന്നു പരാമർശം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 17 November 2025

ഡൽഹി സ്ഫോടനം: പ്രതികൾ ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാമെന്ന് എൻഐഎ

സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ ഫരീദാബാദ് വെള്ളക്കോളർ സംഘം ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാം എന്ന് എൻഐഎ. സ്ഫോടക വസ്തുവിന് ഉപയോഗിച്ച കോഡ് ബിരിയാണി എന്നാണ്. 

ആക്രമണപദ്ധതിക്ക് നൽകിയ കോഡ് വിരുന്ന് എന്നർഥം വരുന്ന ദാവത്ത് എന്ന വാക്കാണ്. എൻഐയുയുടെ റിമാന്റ് റിപ്പോർട്ടിൽ ആണ് ഇക്കാര്യമുള്ളത്.

അതേസമയം ഡൽഹി സ്ഫോടനക്കേസിൽ കസ്റ്റഡിയിലുള്ള മുഖ്യപ്രതി ഉമർ നബിയുടെ കൂട്ടാളി അമിര്‍ റഷീദിനെ എൻഐഎ കശ്മീരിലേക്ക് കൊണ്ടു പോകും. ബോംബ് നിർമിക്കാൻ അമീർ റഷീദ് ഉമറിനെ സഹായിച്ചതായി കണ്ടെത്തി.

ഇതിനിടെ ഫരീദാബാദിലെ അൽഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗം വിളിച്ചുവരുത്തി. യുജിസിയും നാക്-ഉം ചൂണ്ടിക്കാട്ടിയ തട്ടിപ്പും ക്രമക്കേടുകളും സംബന്ധിച്ചാണ് അന്വേഷണം.

അതിനിടെ ഡൽഹി സ്ഫോടനത്തിൽ ലഷ്കർ- ഇ- തയ്ബ ബന്ധം പരിശോധിക്കുകയാണ് ഏജൻസികൾ. സ്ഫോടനത്തിന് ബംഗ്ലാദേശുമായി ബന്ധം ഉണ്ടെന്നാണ് സംശയം. ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ബോംബ് ആക്രമണം തന്നെയെന്ന് എൻഐഎ സ്ഥിരീകരിച്ചു. ലഷ്‌കർ ഭീകരൻ സൈഫുള്ള സൈഫിന്റെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം.‌കാറിൽ ഘടിപ്പിച്ചിരുന്ന ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തി. സ്ഫോടനം നടത്തിയ കാർ ഓടിച്ചിരുന്ന ഡോക്ടർ ഉമർ നബിയുടെ സഹായി അമീർ റാഷിദിനെ എൻഐഎ അറസ്റ്റ് ചെയ്തു. ഡൽഹി സ്ഫോടനക്കേസ് ഏറ്റെടുത്ത ശേഷം എൻഐഎ നടത്തുന്ന ആദ്യ അറസ്റ്റ് ആണ് ഇത്. സ്ഫോടക വസ്തുക്കൾ നിറച്ച ഐ -20 കാർ രജിസ്റ്റർ ചെയ്തിരുന്നത് അമീർ റാഷിദിന്റെ പേരിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സാങ്കേതിക തകരാർ; റൺവേയിലേക്ക് കടക്കവേ പണിമുടക്കി എയർ ഇന്ത്യ

കൊച്ചിയിൽ നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ. ഇന്ന് ഉച്ചയ്ക്ക് 2 :35 ന് ഷാർജിക്കു പോകണ്ട ഫ്ലൈറ്റാണ് തകരാറിലായത്. യാത്രക്കാരെ കയറ്റി റൺവേയിലേക്ക് കേറിയ ശേഷമാണ് തകരാർ അധികൃതർക്ക് മനസ്സിലായത്. പിന്നീട് യാത്രക്കാരെ വിവരമറിയിക്കുകയായിരുന്നു. കുട്ടികളും മുതിർന്നവരുമടക്കം 100 ഓളം പേരാണ് വിമാനത്തിനകത്ത് ഉണ്ടായിരുന്നത്.

എന്നാൽ തകരാർ ഉടൻ പരിഹരിച്ചുകൊണ്ട് യാത്രതുടരാമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. പക്ഷെ വിമാനത്തിൽ ഇനി യാത്രചെയ്യാൻ ഇല്ലെന്നാണ് യാത്രക്കാർ വ്യക്തമാക്കുന്നത്. പകരം സംവിധാനം എത്രയും വേഗം ഒരുക്കി നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫ്ലാറ്റിന്‍റെ ഡോർ ഓട്ടോ ലോക്കായി, 5 വയസ്സുകാരൻ മാത്രം അകത്ത്; പേടിച്ച് ബാൽക്കണിയിൽ പോയ കുട്ടി 22ാം നിലയിൽ നിന്ന് വീണ് മരിച്ചു

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ അപാർട്ട്മെന്‍റ് സമുച്ചയത്തിന്‍റെ 22ാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. സെക്ടർ 62 ലെ പയനിയർ പ്രെസിഡിയ അപാർട്ട്മെന്‍റിലാണ് സംഭവം. രുദ്ര തേജ് സിങ് (5) ആണ് മരിച്ചത്.

രുദ്ര കൂട്ടുകാർക്കൊപ്പം കളിച്ച് കഴിഞ്ഞ് ഫ്ലാറ്റിലേക്ക് മടങ്ങുകയായിരുന്നു. വീട്ടുജോലിക്കാരി ഒപ്പമുണ്ടായിരുന്നു. രുദ്ര ലിഫ്റ്റിൽ നിന്ന് ഇറങ്ങിയ ഉടനെ ഫ്ലാറ്റിലേക്ക് ഓടി. കുട്ടി കയറിയതും ഡിജിറ്റൽ ഓട്ടോ ലോക്ക് സംവിധാനമുള്ള പ്രധാന വാതിൽ അടഞ്ഞുപോയി. ഡോർ തുറക്കണമെങ്കിൽ പാസ് വേർഡ് അറിയണം. കുട്ടിക്ക് തുറക്കാനായില്ല. വീട്ടുജോലിക്കാരി പുറത്തും കുട്ടി അകത്തുമായി. 

പരിഭ്രാന്തയായ വീട്ടുജോലിക്കാരി ഉടനെ ഫ്ലാറ്റിലെ കെയർ ടേക്കറയും കുട്ടിയുടെ മാതാപിതാക്കളെയുമെല്ലാം അറിയിച്ചു. അതിനിടെ അകത്ത് ഒറ്റയ്ക്കായി പോയതോടെ ഭയന്ന രുദ്ര, ബാൽക്കണിയിൽ പോയി സഹായിക്കാൻ ഉറക്കെ നിലവിളിച്ചു. വസ്ത്രങ്ങൾ അലക്കി ഉണങ്ങാനിടുന്ന സ്റ്റാൻഡിൽ കയറിനിന്നാണ് രുദ്ര സഹായം അഭ്യർത്ഥിച്ചത്. കുട്ടി ബാലൻസ് നഷ്ടപ്പെട്ട് 22-ാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭർത്താവ് ഓടിച്ച സ്‌കൂട്ടർ ലോറിയി‍ല്‍ തട്ടി; ചക്രങ്ങൾ കയറിയിറങ്ങി വീട്ടമ്മയ്ക്കു ദാരുണാന്ത്യം...

ഭർത്താവ് ഓടിച്ച സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.  തലയോലപ്പറമ്പ് അടിയം ശ്രീനാരായണ വിലാസം വീട്ടിൽ പ്രമോദ് സുഗുണന്റെ ഭാര്യ ആശാ പ്രമോദ് (47) ആണ് മരിച്ചത്. 

കോട്ടയം തലയോലപ്പറമ്പ് ചാലപ്പറമ്പ് ഭാഗത്തായിരുന്നു അപകടം.  വൈക്കം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ആശയും ഭർത്താവ് പ്രമോദും.  ഈ സമയം ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇതേ ദിശയിൽ വന്ന കണ്ടയ്നർ ലോറി തട്ടുകയായിരുന്നു.  റോഡിൽ വീണ ആശയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി തൽക്ഷണം മരിച്ചു. നിസാര പരിക്കുകളോടെ ഭർത്താവ് രക്ഷപെട്ടു. ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. 