Tuesday, 18 November 2025

കാഴ്ച്ച ശക്തി പൂ‍ർണമായും നഷ്ടപ്പെട്ടു, കിഡ്‌നിക്കും ലിവറിനും ഗുരുതര തകരാർ, പ്രായാധിക്യം; ബത്തേരിയിലെ പരിചരണ കേന്ദ്രത്തില്‍ പാര്‍പ്പിച്ച കടുവ ചത്തു

കാഴ്ച്ച ശക്തി പൂ‍ർണമായും നഷ്ടപ്പെട്ടു, കിഡ്‌നിക്കും ലിവറിനും ഗുരുതര തകരാർ, പ്രായാധിക്യം; ബത്തേരിയിലെ പരിചരണ കേന്ദ്രത്തില്‍ പാര്‍പ്പിച്ച കടുവ ചത്തു

സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ ആനിമൽ ഹോസ്‌പൈസില്‍ (വന്യജീവി പരിചരണ കേന്ദ്രം)പരിചരിച്ചിരുന്ന കടുവ ചത്തു. നോര്‍ത്ത് വയനാട് ഡിവിഷനില്‍ ബേഗൂര്‍ റെയ്ഞ്ചില്‍ തിരുനെല്ലി സ്റ്റേഷന് കീഴിലെ തിരുനെല്ലിക്കടുത്തുള്ള പനവല്ലി പ്രദേശത്ത് നിരന്തരമായി വളര്‍ത്തു മൃഗങ്ങളെ പിടിച്ചതിന് തുടര്‍ന്നാണ് 2023 സെപ്തംബര്‍ 26ന് പിടികൂടിയത്. ഡബ്ല്യൂ വൈഎന്‍-5 എന്ന് വനംവകുപ്പിന്റെ റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയിരുന്ന കടുവക്ക് പിടികൂടുമ്പോള്‍ പതിനഞ്ച് വയസിനടുത്ത് പ്രായമുണ്ടായിരുന്നു. രണ്ട് വര്‍ഷം കേന്ദ്രത്തില്‍ പരിചരിച്ചതിന് ശേഷം പതിനേഴാം വയസിലാണ് ജീവന്‍ നഷ്ടമാകുന്നത്. പിടികൂടുമ്പോള്‍ തന്നെ നാല് കോമ്പല്ലുകളും നഷ്ടപ്പെടുകയും തുടയുടെ മേല്‍ഭാഗത്തായി വലിയ മുറിവുമുണ്ടായിരുന്നു. ഇര തേടാനുള്ള ശേഷി നഷ്ടപ്പെട്ട മൃഗത്തെ ബത്തേരിയിലെത്തിച്ച് ഹോസ്‌പൈസ് സെന്ററില്‍ തീവ്രപരിചരണം നല്‍കി വരികയായിരുന്നു. കാഴ്ച്ചക്ക് പ്രശ്‌നം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇരുകണ്ണുകളുടെയും കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെട്ടു. ഭക്ഷണം തൊട്ടടുത്ത് എത്തിച്ചു നല്‍കിയാല്‍ മാത്രമായിരുന്നു കഴിച്ചിരുന്നത്. അതിനാല്‍ സ്‌ക്യൂസ്‌കേജില്‍ പാര്‍പ്പിച്ച് മരുന്നും ഭക്ഷണവും നല്‍കി വരികയായിരുന്നു.

വെള്ളം കുടിക്കുന്നതിനും ആഹാരം കഴിക്കുന്നതിനുമൊക്കെ വലിയ തോതില്‍ വിമുഖത കാണിച്ചതോടെ കഴിഞ്ഞ നാല് മാസങ്ങളായി കടുവയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. കഴിഞ്ഞ ആഴ്ച്ച നടത്തിയ രക്ത പരിശോധനയില്‍ കടുവയുടെ കിഡ്‌നിക്കും ലിവറിനും പരിഹരിക്കാനാവാത്ത വിധമുള്ള പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തി. മുന്‍പ് തന്നെ ഉണ്ടായിരുന്ന ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഗുരുതരമായിരുന്നു. ഇതോടെ കടുവയുടെ ആരോഗ്യസ്ഥിതി വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം നിരന്തരം വിലയിരുത്തി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് നല്‍കി വരുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ജീവന്‍ നഷ്ടപ്പെട്ടത്.

സാധാരണ നിലയില്‍ വന്യമായ പരിസരങ്ങളില്‍ ആണ്‍ കടുവകള്‍ 12-13 വയസ്സ് വരെയും പെണ്‍ കടുവകള്‍ 13-15 വയസ്സ് വരെയും ജീവിക്കാറുണ്ട്. എന്നാല്‍ കൂടുതല്‍ കടുവകള്‍ ഉണ്ടെങ്കില്‍ ടെറിട്ടറികള്‍ സംരക്ഷിക്കാന്‍ പരസ്പരം പോരാടുമ്പോഴും വേട്ടയാടുന്നതിനിടയിലും പരിക്ക് പറ്റി ആ പ്രായമാവുമ്പോഴേക്കും മരണപ്പെടുകയാണ് പതിവ്. എന്നാല്‍ അടച്ചിട്ട് വളര്‍ത്തുമ്പോള്‍ ശരാശരി 18 വയസ്സ് വരെ ജീവിക്കാറുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുളകുപൊടിയിറഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല കവർന്നു; തൃശൂരിൽ യുവതി പിടിയിൽ

മുളകുപൊടിയിറഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല കവർന്നു; തൃശൂരിൽ യുവതി പിടിയിൽ

തൃശ്ശൂർ വൈന്തലയിൽ മുളകുപൊടി എറിഞ്ഞ് മാല കവർന്നു. അങ്കണവാടി ജീവനക്കാരിയുടെ മൂന്നു പവൻ മാലയാണ് കവർന്നത്. സംഭവത്തിൽ മൂന്നുപേർ പൊലീസിന്റെ കസ്റ്റഡിയിലായി. മാല കവർന്ന മൂന്നംഗ സംഘത്തിലെ യുവതിയെ അങ്കണവാടി ജീവനക്കാരിയായ മോളി ജോർജ് തിരിച്ചറിഞ്ഞിരുന്നു.

പാടത്തോട് ചേർന്ന റോഡിലൂടെ പോകുമ്പോൾ പരിചയക്കാരിയായ ഒരു യുവതിയും രണ്ടു യുവാക്കളും സംസാരിച്ചുനിൽക്കുന്നത് മോളി ജോർജ് കണ്ടിരുന്നു. തുടർന്ന് നടക്കുന്നതിനിടയിലാണ് അവരിൽ ഒരാൾ പിന്നിലൂടെ ബൈക്കിലെത്തി മുളകുപൊടിയെറിഞ്ഞശേഷം മാല പൊട്ടിച്ചത്.

മോളിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ മുഖത്ത് പാലൊഴിച്ചാണ് മുളകുപൊടി നീക്കിയത്. പിന്നീട് ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയശേഷം മാള പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി.

മോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തോടെ കുറ്റം സമ്മതിച്ചു. വൈന്തല സ്വദേശി ആയ അഞ്ജനയും രണ്ട് ആൺ സുഹൃത്തുക്കളുമാണ് പിടിയിലായത്. ഒരു ആൺസുഹൃത്ത് പ്രായപൂർത്തിയായിട്ടില്ല. ലഹരി ഉപയോഗിക്കാനുള്ള പണത്തിനായാണ് മോഷണമെന്നാണ് പ്രാഥമിക നിഗമനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമ്മയെ കൊണ്ടുവരാൻ മകനും മരുമകളും വീട്ടിൽ നിന്നിറങ്ങി, ആളില്ലാതെ കിടന്നത് ഒറ്റ മണിക്കൂർ; തിരിച്ചെത്തിയപ്പോൾ 12.5 പവൻ സ്വർണവും പണവും കവര്‍ന്നു

അമ്മയെ കൊണ്ടുവരാൻ മകനും മരുമകളും വീട്ടിൽ നിന്നിറങ്ങി, ആളില്ലാതെ കിടന്നത് ഒറ്റ മണിക്കൂർ; തിരിച്ചെത്തിയപ്പോൾ 12.5 പവൻ സ്വർണവും പണവും കവര്‍ന്നു

മലപ്പുറം: അങ്ങാടിപ്പുറം പുത്തനങ്ങാടിയില്‍ വീട്ടില്‍ സൂക്ഷി ച്ചിരുന്ന പന്ത്രണ്ടര പവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ന്നു. പുത്തനങ്ങാടി ചോലയില്‍ കുളമ്പ് വടക്കേക്കര കൂരിമണ്ണില്‍ വലിയമണ്ണില്‍ സിറാജുദ്ദീന്റെ വീട്ടില്‍ നിന്നാണ് ഞായറാഴ്ച വൈകീട്ട് ആറോടെ വീട്ടിലെ രണ്ടു മുറികളിലായി സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷണം പോയത്. മകനും മരുമകളും മാതാവിനെ കൊണ്ടുവരാന്‍ വൈകീട്ട് നാലരയോടെ സഹോദരിയുടെ വീട്ടില്‍ പോയിരുന്നു. 6.50ന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്.

വീടിന് മുകളില്‍ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ 5.45 വരെ ജോലിക്കാരുണ്ടായിരുന്നു. ഒരു മണിക്കൂറില്‍ താഴെ സമയം മാത്രമാണ് വീട്ടിൽ ആളില്ലാതിരുന്നത്. മാല, വള, കൈച്ചെയിന്‍, മോതിരം തുടങ്ങിയവയാണ് കവര്‍ന്നത്. താഴെ നിലയുടെ രണ്ട് വാതിലുകളും പൂട്ടിയ നിലയില്‍ തന്നെയായിരുന്നു. മുകള്‍ നിലയില്‍ പണി നടക്കുന്ന വഴിയിലൂടെയാണോ മോഷ്ടാവ് അകത്ത് കയറിയതെന്നാണ് സംശയം. പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരൻ; മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മ കൊല്ലപ്പെട്ടു

രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരൻ; മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മ കൊല്ലപ്പെട്ടു

ചെന്നൈ: മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മ (43) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സുരക്ഷാ സേനയാണ് ഏറ്റുമുട്ടലിൽ മാദ്‍വി ഹിദ്മയെ വധിച്ചത്. രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനാണ് മാദ്‍വി ഹിദ്മ. സർക്കാർ ഇയാളുടെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നു. 2010 ദന്തെവാഡ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് ഹിദ്മ. ഏറ്റുമുട്ടലിൽ ഇയാളുടെ രണ്ടാം ഭാര്യ രാജാക്കയും കൊല്ലപ്പെട്ടു. പിഎൽജിഎ ബറ്റാലിയൻ -1 തലവനാണ് മാദ്‍വി ഹിദ്മ. ആന്ധ്രയിലെ എഎസ്ആര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹിദ്മയും ഭാര്യ രാജാക്കയും കൊല്ലപ്പെട്ടത്. ഇവര്‍ക്ക് പുറമെ മറ്റു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായി വിവരമുണ്ട്. ആകെ ആറു മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്നാണ് വിവരം. ഏറ്റുമുട്ടലിൽ സുരക്ഷാ സേനാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. 2013ലെ തെരഞ്ഞെടുപ്പിന് മുൻപ് ഛത്തീസ്‌ഗഡ് കോൺഗ്രസിലെ ഉന്നത നേതൃത്വത്തെ കൂട്ടത്തോടെ വധിച്ച അക്രമണത്തിന്‍റെ സൂത്രധാരനാണ് ഹിദ്മ. ദന്തേവാഡയിൽ നടന്ന ആക്രമണത്തിൽ 76 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യുവരിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല ദർശനത്തിന് വൻ തിരക്ക്; ഇന്നലെ മാത്രം മല കേറിയത് ഒരു ലക്ഷത്തിലധികം പേർ

ശബരിമല ദർശനത്തിന് വൻ തിരക്ക്; ഇന്നലെ മാത്രം മല കേറിയത് ഒരു ലക്ഷത്തിലധികം പേർ

ശബരിമല ദർശനത്തിന് വൻ തിരക്ക്. ഇന്നലെ മാത്രം മല കേറിയത് ഒരു ലക്ഷത്തിലധികം പേർ. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി. ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് മണിക്കൂറുകൾ നീളുന്നു. തീർത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാൻ പമ്പ മുതൽ ക്രമീകരണം ഉണ്ടാകും.

സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും പമ്പയിൽ നിന്ന് തീർത്ഥാടകാരെ കടത്തി വിടുക. ഇന്നലെ ശരാശരി 6 മണിക്കൂർ വരെ കാത്തു നിന്ന ശേഷമാണ് സ്വാമിമാർ ദർശനം നടത്തിയത്. ദിനംപ്രതി 90,000 പേർക്കാണ് മല കയറാൻ അവസരമുള്ളത്. സത്രം വഴി, കാനന പാതയിലൂടെയും ഇന്നലെ മുതൽ ഭക്തരെ കടത്തി വിടുന്നുണ്ട്. ആകെ പതിനെട്ടു മണിക്കൂർ ആണ് ശബരിമലയിൽ ദർശന സമയം.

മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നവംബർ 16 ന് നട തുറന്ന ശേഷം ഇതുവരെ 1,36,000 ത്തിൽ അധികം പേർ ദർശനം നടത്തിയതായി എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. സന്നിധാനത്തെ പോലിസ് ക്രമീകരണങ്ങൾ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ദിനം മാത്രം 55,000 ഓളം പേരാണ് ദർശനത്തിന് എത്തിയത്. തീർഥാടനകാലത്തേക്കായി 18,000 പോലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക.

നിലവിൽ 3500 ഉ ദ്യോഗസ്ഥരെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സുഗമവും സുരക്ഷിതവുമായ തീർഥാടനത്തിനായി പോലിസ് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തീർഥാടകർ നിർദേ ശങ്ങൾ പാലിച്ച് ദർശനം നടത്തി മടങ്ങണം.

വിർച്ച്യൽ ക്യൂ ബുക്കിംഗിലൂടെയുള്ള 70,000 പേരേയും സ്പോട്ട് ബുക്കിംഗിലൂടെയുള്ള 20,000 പേരേയും ഉൾപ്പടെ പരമാവധി 90,000 തീർഥാടകർക്കാണ് ഒരു ദിവസം ദർശനം അനുവദിക്കുക. എല്ലാവർക്കും സുഗമമായ തീർഥാടനം ഉറപ്പാക്കുന്നതിനായി വിർച്യൽ ക്യൂ പാസ് അനുവദിച്ചിട്ടുള്ള ദിവസം തന്നെ ദർശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു

പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു

പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാണ്‌ (29) മരിച്ചത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിയുടെ പത്രികാസമർ‌പ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ഇദ്ദേഹം തൂങ്ങിമരിച്ചത്.തിങ്കളാഴ്ച 12-ഓടെ എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിലെ സ്വന്തം വാർഡായ 19-ൽ പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിയുടെ നാമനിർദേശ പത്രികാസമർപ്പണത്തിൽ പ്രവർത്തകർക്കൊപ്പം ശിവകുമാർ പങ്കെടുത്തിരുന്നു. പിന്നീട് വീട്ടിലേക്ക് മടങ്ങിയ ശിവകുമാറിനെ ഫോണിൽ‌ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തിരുന്നില്ലെന്ന് സുഹൃത്തുക്കളും പ്രാദേശികനേതാക്കളും പറഞ്ഞു.

കസബ പോലീസ് ഇൻക്വസ്റ്റ് നടത്തി. മരണത്തിനിടയാക്കിയ കാരണം സംബന്ധിച്ച് വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. അഞ്ചുവർഷമായി സിപിഐഎം തറക്കളം ബ്രാ‍ഞ്ച് സെക്രട്ടറിയാണ് ശിവകുമാർ. വടകോട് സ്വകാര്യ ഫാമിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു. പത്രവിതരണസഹായിയായും പ്രവർത്തിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ; നിരക്ക് അറിയാം

സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ; നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 1280 രൂപ താഴ്ന്ന് 90,680 രൂപയിലെത്തി. ഗ്രാമിന് 160 രൂപ ഇടിഞ്ഞ് 11,335 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔൺസിന് 48 ഡോളർ താഴ്ന്ന് 4,032 ഡോളറിൽ എത്തി. നവംബർ 5 നു രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജസും ചേർത്ത് 93000 രൂപയ്ക്ക് പുറത്ത് നൽകേണ്ടിവരും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുടിന്‍ ഡിസംബർ നാലിന് ഇന്ത്യയിലെത്തും

പുടിന്‍ ഡിസംബർ നാലിന് ഇന്ത്യയിലെത്തും

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടുത്തമാസം നാലിന് ഇന്ത്യയിലെത്തും.
23-ാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിക്കായാണ് പുടിന്റെ ഇന്ത്യാ സന്ദർശനം. ഇന്ത്യയും റഷ്യയും തമ്മിൽ വിവിധ മേഖലകളിൽ ഒപ്പിടാനിരിക്കുന്ന ഉഭയകക്ഷി കരാറുകളുടെ അന്തിമരൂപം തയാറായി വരികയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു.

റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായി എസ് ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി.
യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ, അഫ്ഗാനിസ്ഥാനിലെ സഹചര്യം എന്നിവ ചർച്ചയായി. റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ ട്രംപ് നിലപാട് കടുപ്പിക്കുകയും റഷ്യൻ എണ്ണ കമ്പനികൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പുടിന്റെ സന്ദർശനം.

2022ൽ യുക്രൈനുമായുള്ള യുദ്ധം തുടങ്ങിയതിന് ശേഷം പുടിൻ നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആഗസ്തിൽ മോസ്‌കോ സന്ദര്‍ശിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് പുടിൻ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക പ്രോട്ടീന്‍ പൗഡറുകളും ഗുണനിലവാരം കുറഞ്ഞതെന്ന് കണ്ടെത്തല്‍

ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക പ്രോട്ടീന്‍ പൗഡറുകളും ഗുണനിലവാരം കുറഞ്ഞതെന്ന് കണ്ടെത്തല്‍

 ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക ഫാര്‍മ-ഗ്രേഡ് പ്രോട്ടീന്‍ പൗഡറുകളിലും ഗുണനിലവാരം കുറഞ്ഞ പ്രോട്ടീനും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്നും പലതും ചികിത്സാ ആവശ്യത്തിന് അനുയോജ്യമല്ലെന്നും ഗവേഷണ റിപ്പോര്‍ട്ട്. പ്രോട്ടീന്‍ പൗഡറുകളുടെ ബോട്ടിലില്‍ പതിപ്പിച്ചിരിക്കുന്ന ലേബലുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യാടുഡേയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

18 മെഡിക്കല്‍ വേ പ്രോട്ടീന്‍ പൊടികളുടെയും 16 ന്യൂട്രോസ്യൂട്ടിക്കല്‍ വേ പ്രോട്ടീന്‍ പൊടികളുടെയും താരതമ്യത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടന്നത്. peer-reviewed journal Medicine ല്‍ ഗവേണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോഷകാഹാരക്കുറവ്, പ്രമേഹം, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആരോഗ്യം വീണ്ടെടുക്കല്‍, വിട്ടുമാറാത്ത രോഗങ്ങള്‍ തുടങ്ങിയ പ്രത്യേക ക്ലിനിക്കല്‍ ആവശ്യങ്ങളുള്ള രോഗികള്‍ക്കായാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ മെഡിക്കല്‍ ഗ്രേഡ് പൗഡറുകള്‍ നിര്‍മ്മിക്കുന്നത്.

കേരളത്തില്‍നിന്ന് രാജഗിരി ആശുപത്രി, യുഎസിലെ സിന്‍സിനാറ്റി സര്‍വ്വകലാശാല, സൗദിയിലെ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എന്നിവിടങ്ങളിലെ ഗവേഷകര്‍ പ്രസിദ്ധീകരിക്കുന്ന മിഷന്‍ ഫോര്‍ എത്തിക്‌സ് ആന്‍ഡ് സയന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍(MESH)നടത്തിയ കണ്ടെത്തല്‍ അനുസരിച്ച് ഫാര്‍മസ്യൂട്ടിക്കല്‍ പ്രോട്ടീന്‍ പൊടികളില്‍ 100 ഗ്രാമില്‍ 29 ഗ്രാം പ്രോട്ടീന്‍ മാത്രമാണ് അടങ്ങിയിരിക്കുന്നതെന്ന് മനസിലായി. ബാക്കി 83 ശതമാനവും മോശം ചേരുവകളാണെന്നും കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നു.

ഫാര്‍മ ഗ്രേഡ് പൊടികളിലൊന്നിലും പേശികളുടെ ആരോഗ്യത്തെ സഹായിക്കുന്ന ലൂസിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടില്ല. മാത്രമല്ല നിരവധി ഉല്‍പ്പന്നങ്ങളില്‍ ഘന ലോഹങ്ങളും കാര്‍സിനോജനായ അഫ്‌ളാടോക്‌സിനും അടങ്ങിയിട്ടുണ്ടെന്നും പരിശോധനയില്‍ തെളിഞ്ഞു. പല ഉല്‍പ്പന്നങ്ങളിലും പ്രോട്ടീന്‍ അളവ് വര്‍ധിപ്പിക്കുന്നതിനായി വില കുറഞ്ഞ പ്രോട്ടീന്‍ അമിനോ ആസിഡായ ടോറിന്‍ ചേര്‍ത്തിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

14കാരിയെ ക്രൂരമായി പീഡിപ്പിച്ചു; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

14കാരിയെ ക്രൂരമായി പീഡിപ്പിച്ചു; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

പത്തനംതിട്ട: തിരുവല്ലയിൽ 14കാരി ക്രൂര പീഡനത്തിനിരയായി. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. ബംഗാൾ സ്വദേശികളാണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് പീഡനത്തിനിരയാക്കിയത്. നാട്ടുകാർ ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. സംഭവത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡൽഹി സ്ഫോടനക്കേസ്; മകനെ കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

ഡൽഹി സ്ഫോടനക്കേസ്; മകനെ കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

ഡൽഹി സ്ഫോടനക്കേസിൽ മകനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് കശ്മീരിലെ പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. ​കുൽഗാം സ്വദേശി ബിലാൽ അഹമ്മദ് വാനി (55) ആണ് മരിച്ചത്. ബിലാൽ അഹമ്മദ് വാനിയെയും, മകൻ ജാസിർ ബിലാൽ വാനിയെയും
സഹോദരൻ നവീദ് വാനിയെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു

ബിലാലിനെ അന്നുതന്നെ വിട്ടയച്ചെങ്കിലും മകനും സഹോദരനും പൊലീസ് കസ്റ്റഡിയിൽ തുടരുകയായിരുന്നു.​കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്തതിൽ ബിലാൽ അഹമ്മദ് വാനി കടുത്ത നിരാശയിലായിരുന്നു ഭീകര ശൃംഖലക്ക് സാങ്കേതിക പിന്തുണ നൽകിയെന്നും ഡ്രോണുകളിൽ മാറ്റം വരുത്തിയെന്നും റോക്കറ്റുകൾ ഉണ്ടാക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് ബിലാലിന്റെ മകൻ ജാസിർ ബിലാൽ വാനിയെ അറസ്റ്റ് ചെയ്തിരുന്നു.

നവംബർ 10 ന് ന്യൂഡൽഹിയിൽ 13 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ട സ്ഫോടനത്തിന് ശേഷം ജമ്മു കശ്മീർ പൊലീസ് 600 ലധികം നാട്ടുകാരെ കശ്മീരിൽ കസ്റ്റഡിയിലെടുത്തു. വാനിയുടെ മകനും അവരിൽ ഉണ്ടായിരുന്നു, അതുകൊണ്ടാണ് വാനിയെ ആത്മഹത്യ നടപടിയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുണ്ട്. വാണിയുടെ ആത്മഹത്യയിൽ ജമ്മു കശ്മീർ പൊലീസ് മറുപടി നൽകിയിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇനി ഏതാനും ദിവസം ഇടിയോടു കൂടിയ അതിശക്തമായ മഴ; 6 ജില്ലകളിൽ യെലോ അലർട്ട്

ഇനി ഏതാനും ദിവസം ഇടിയോടു കൂടിയ അതിശക്തമായ മഴ; 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ട് ആണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുന്നില്‍ പോവുകയായിരുന്ന പിക്കപ്പ് ലോറി പെട്ടെന്ന് ബ്രേക്കിട്ടു, സ്‌കൂള്‍ ബസ് ലോറിയില്‍ ഇടിച്ചു, 6 പേർക്ക് പരിക്ക്

മുന്നില്‍ പോവുകയായിരുന്ന പിക്കപ്പ് ലോറി പെട്ടെന്ന് ബ്രേക്കിട്ടു, സ്‌കൂള്‍ ബസ് ലോറിയില്‍ ഇടിച്ചു, 6 പേർക്ക് പരിക്ക്

മലപ്പുറം: ദേശീയപാതയില്‍ ഓണിയില്‍ പാലത്തിന് സമീപം സ്‌കൂള്‍ ബസും പിക്കപ്പും കുട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. പിക്കപ്പ് ലോറിയില്‍ ഉണ്ടായിരുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളാ യ അബ്റുള്‍ ഇസ്ലാം, സഹദ്, സെയ്ഫു ഉസ്മാന്‍, ബഹര്‍, നുസ്സറുല്‍ ഇസ്ലാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഞ്ഞിപ്പുരയില്‍ താമസക്കാരാണിവര്‍. മുന്നില്‍ പോവുകയായിരുന്ന പിക്കപ്പ് ലോറി പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് വളാഞ്ചേരിയില്‍നിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്ന സ്‌കൂള്‍ ബസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറിയുടെ പുറകുവശത്ത് സിമന്റ് മിക്സിങ് യന്ത്രവും ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ലോറി റോഡില്‍ മറിഞ്ഞു.

തിങ്കളാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂള്‍ ബസിന്റെ മുന്‍ ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. എടപ്പാളിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പോ വുകയായിരുന്ന ബസില്‍ വളരെ കുറച്ച് കുട്ടികള്‍ മാത്രമുണ്ടായിരു ന്നുള്ളു. വിദ്യാര്‍ഥികള്‍ക്ക് പരിക്കില്ല. ലോറിയില്‍ നിരവധി തൊഴി ലാളികളും പണിയുപകരണങ്ങളും ഉണ്ടായിരുന്നു. പരിക്കേറ്റവരെ വളാഞ്ചേരി-കുറ്റിപ്പുറം റൂട്ടില്‍ സര്‍വിസ് നട ത്തുന്ന സ്വകാര്യ ബസിലാണ് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. 