Friday, 21 November 2025

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല; അപേക്ഷ നിരസിച്ച് ജില്ലാ പൊലീസ് മേധാവി

ചെന്നൈ: തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല. ഡിസംബർ നാലിന് പൊതുയോഗം സംഘടിപ്പിക്കാൻ ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു. കാർത്തിക ദീപം ആയതിനാൽ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പൊലീസുകാരെ നിയോഗിക്കണം എന്നാണ് വിശദീകരണം. ബാബ്രി മസ്ജിദ് ദിനമായ ഡിസംബർ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി അറിയിച്ചു. എന്നാൽ, മറ്റൊരു ദിവസത്തേക്ക് അപേക്ഷ നൽകിയാൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നും പൊലീസ് സൂചിപ്പിച്ചു. ഡിസംബർ രണ്ടാം വാരത്തേക്ക് പുതിയ അപേക്ഷ ടിവികെ നൽകിയേക്കും. കരൂർ ദുരന്തത്തിന് ശേഷം ടിവികെയുടെ ആദ്യ യോഗം ആണ് സേലത്ത് നിശ്ചയിരുന്നത്.

വിജയ്‌യുടെ സംസ്ഥാന പര്യടനത്തിന് അനുമതി നൽകുക എന്ന രാഷ്ട്രീയ തീരുമാനമാണ് ഡിഎംകെ സ്വീകരിച്ചിരിക്കുന്നത്. കാരണം, വിജയ്‌യെ എതിർത്ത് ഒരു സഹതാപ തരം​ഗം ഉണ്ടാക്കാൻ ഡിഎംകെ ആ​ഗ്രഹിക്കുന്നില്ല. മാത്രമല്ല, വിജയ് വീണ്ടും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുമ്പോൾ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെയിലേക്കുള്ള മാധ്യമ ശ്രദ്ധ കുറയും എന്നൊരു കണക്കുകൂട്ടൽ കൂടി ഡിഎംകെക്കുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇലക്ട്രിസിറ്റി വര്‍ക്കര്‍ നിയമനത്തിന് ഇനി നാലാം ക്ലാസ് പാസായ, പത്താം ക്ലാസ് പാസാകാത്തവര്‍ അല്ല വേണ്ടത്

 തിരുവനന്തപുരം: ഇലക്ട്രിസിറ്റി വര്‍ക്കര്‍ നിയമനത്തിനുള്ള യോഗ്യത പുതുക്കി നിശ്ചയിച്ച് കെഎസ്ഇബി ഉത്തരവിറക്കി.
ഇലക്ട്രിസിറ്റി വര്‍ക്കര്‍ നിയമനത്തിന് ഇനി നാലാം ക്ലാസ് പാസായാൽ മതി , പത്താം ക്ലാസ് പാസാകാത്തവരെ നിയമിച്ചിരുന്ന രീതി മാറ്റിയാണ് പുതിയ രീതി നിശ്ചയിച്ചത്.

നേരിട്ടുള്ള നിയമനങ്ങളില്‍ എസ്എസ്എല്‍സിയോ തത്തുല്യ പരീക്ഷയോ പാസായവരെയാണ് പരിഗണിക്കുക. ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ വയര്‍മാന്‍ ട്രേഡില്‍ രണ്ട് വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കണം. വര്‍ക്കര്‍ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദേശിച്ചു.

അഞ്ച് ശതമാനം ഒഴിവുകള്‍ മൂന്ന് വര്‍ഷം സര്‍വീസുള്ള പാര്‍ട് ടൈം കരാര്‍ വര്‍ക്കര്‍മാര്‍ക്ക് സംവരണം ചെയ്യും. സെന്‍ട്ര്ല്‍ ഇലക്ട്രിസിറ്റി അതോറിറ്റി റെഗുലേഷന്‍ 2023ന് അനുസ്മൃതമായാണ് യോഗ്യത പുതുക്കി നിശ്ചയിച്ചത്. യോഗ്യതയുള്ളവരെ മാത്രം നിയമിക്കണമെന്ന കോടതി ഉത്തരവ് കൂടി പരിഗണിച്ചാണ് തീരുമാനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാല് വയസുകാരിയുടെ മരണം; സ്കൂളിനുണ്ടായത് ഗുരുതര വീഴ്ച, സ്വമേധയാ കേസെടുത്ത് ബാലവകാശ കമ്മീഷൻ

ഇടുക്കി: ചെറുതോണിയിൽ സ്‌കൂൾ ബസ് കയറി പ്ലേ സ്‌കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലവകാശ കമ്മീഷൻ. അപകടമുണ്ടായ വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിനോടും പൊലീസിനോടും അടിയന്തരമായി റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. സ്‌കൂളിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിനെതിരെ നടപടി ഉണ്ടാകും. സ്‌കൂൾ സേഫ്റ്റി പ്രോട്ടോകോൾ പാലിച്ചില്ലെന്നും ഇത് യാദൃശ്ചികമായി സംഭവിച്ച അപകടമായി കാണാൻ കഴിയില്ലെന്നുമാണ് ബാലാവകാശ കമ്മീഷൻ അംഗം കെ കെ ഷാജു പറഞ്ഞത്.

പ്രോട്ടോകോളിൽ വീഴ്ചയുണ്ടായി. ക്ലാസ് മുറിയിൽ കുട്ടികൾ കയറും വരെ കുട്ടികളെത്തിയ വാഹനം മുന്നോട്ട് എടുക്കാൻ പാടില്ല. അത് ഉറപ്പുവരുത്തേണ്ട ചുമതല പ്രിൻസിപ്പാളിനാണ്. നാളെ ഒരു സ്‌കൂളിനും ഇത്തരത്തിലുള്ള വീഴ്ച സംഭവികാതിരിക്കാനുള്ള വിധത്തിലുള്ള നിർദേശങ്ങൾ കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ചയാണ് വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിയും തടിയമ്പാട് സ്വദേശിയുമായ ഹെയ്‌സൽ ബെൻ (നാല്) സ്‌കൂൾ മുറ്റത്തുണ്ടായ അപകടത്തിൽ മരിച്ചത്. സ്‌കൂൾ ബസിൽ വന്നിറങ്ങിയ വിദ്യാർത്ഥി ക്ലാസിലേക്ക് കയറാനായി ബസിന് പുറകിലൂടെ നടക്കുകയായിരുന്നു. ഇതിനിടെ സ്‌കൂളിലെ മറ്റൊരു ബസ് ഇടിക്കുകയും ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നുമാണ് വിവരം. ഉടൻ തന്നെ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റൊരു കുട്ടിക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴി മുട്ടയ്ക്ക് റെക്കോർഡ് വില ; ഒരു മുട്ടയ്ക്ക് 7 രൂപ 50 പൈസ

കൊച്ചി: കേരളത്തിൽ കോഴി മുട്ടയ്ക്ക് റെക്കോർഡ് വില. ഒരു മുട്ടയ്ക്ക് 7.50 രൂപയായി. ഏഴ് രൂപ വരെയാണ് പരമാവധി വില വന്നിരുന്നത്. തമിഴ്നാട് നിന്ന് കയറ്റുമതി കൂടിയതാണ് തിരിച്ചടിയായത്.

നാമക്കലിൽനിന്നുള്ള കയറ്റുകൂലിയും കടത്തുകൂലിയും ചേർത്ത് മൊത്തവ്യാപാരികൾക്ക് 6.35 രൂപയ്ക്കാണ് മുട്ട കിട്ടുന്നത്. ഇവർ ചെറുകിട വ്യാപാരികൾക്ക് 6.70 രൂപയ്ക്ക് വിൽക്കും. ഇത് സാധാരണ കടകളിലെത്തുമ്പോൾ 7.50 രൂപയാവും.വരും ദിവസങ്ങളിൽ ഇനിയും വില കൂടുമെന്നാണ് പറയുന്നത്.ശബരിമലസീസൺ തുടങ്ങുമ്പോൾ സാധാരണ വില കുറയുകയാണ് പതിവെങ്കിലും ഇത്തവണ ദിവസവും വിലകൂടുന്ന അവസ്ഥയാണ്. ഡിസംബർ ആവുന്നതോടെ കേക്ക് നിർമാണം സജീവമാകും ഇതോടെ വില ഇനിയും കൂടും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മഞ്ചേരിയിൽ പാമ്പ് കടിയേറ്റ് ഒരു വയസുകാരന് ദാരുണാന്ത്യം

 മലപ്പുറം: പാമ്പ് കടിയേറ്റ് ഒരു വയസുകാരന് ദാരുണാന്ത്യം. മഞ്ചേരി പൂക്കളത്തൂര്‍ സ്വദേശി ശ്രീജേഷിന്റെ മകന്‍ അര്‍ജുനാണ് മരിച്ചത്. ഒന്നര വയസും മൂന്ന് മാസവും പ്രായമുള്ള കുഞ്ഞാണ് പാമ്പ് കടിയേറ്റ് മരിച്ചത്. മുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു പാമ്പ് കടിയേറ്റത്. വീട്ടുകാര്‍ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്. വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ടോ നിര്‍ദ്ദേശകര്‍ വഴിയോ പത്രിക സമര്‍പ്പിക്കാം. നാളെ പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. നവംബര്‍ 24നാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി. ഇന്നലെ വരെ 95,369 പത്രികകളാണ് സംസ്ഥാനത്താകമാനം ലഭിച്ചത്. അവസാന ദിവസമായ ഇന്നും മുന്നണികള്‍ പത്രിക സമര്‍പ്പിക്കും.

അതേസമയം, കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സംസ്ഥാന സര്‍ക്കാരും മുസ്ലിം ലീഗും കോണ്‍ഗ്രസും സിപിഐഎമ്മും നല്‍കിയ ഹര്‍ജികളാണ് പരിഗണിക്കുക. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലാണ് ഹര്‍ജികള്‍ വരുന്നത്.തദ്ദേശ തെരഞ്ഞെടുപ്പിനിടെ എസ്.ഐ.ആര്‍ നടത്തുന്നത് പ്രായോഗികം അല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.

തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ എസ്‌ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. എസ്‌ഐആര്‍ ഭരണഘടനാ വിരുദ്ധമാണ് എന്നാണ് പാര്‍ട്ടികളുടെ ഹര്‍ജികളിലെ വാദം. ഹര്‍ജികളില്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി തേടും. ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് എതിരായ ഹര്‍ജികളും ഇതേ ബെഞ്ചിലാണ് പരിഗണനയില്‍ ഉള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ടെയ്‌നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് കാറിനുള്ളിൽ തുളച്ചു കയറി, 27കാരിക്ക് ദാരുണാന്ത്യം

 മലപ്പുറം: ചങ്ങരംകുളത്ത് കണ്ടെയ്‌നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് കാറിനുള്ളിൽ തുളച്ചു കയറി യുവതിക്ക് ദാരുണാന്ത്യം. എടപ്പാൾ സ്വദേശിനി ആതിരയാണ് (27)മരിച്ചത്. തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം കടവല്ലൂരിലാണ് അപകടമുണ്ടായത്.

ചങ്ങരംകുളം ഭാഗത്ത് നിന്നും പോകുകയായിരുന്ന കണ്ടെയ്‌നർ ലോറിയുടെ മുകൾ ഭാഗം റോഡിലേക്ക് ചാഞ്ഞ് നിന്നിരുന്ന തണൽമരത്തിൽ തട്ടിയതിനെ തുടർന്ന് മുറിഞ്ഞുവീണിരുന്നു. ഈ കൊമ്പ് ലോറിക്ക് പുറകിലായി വരികയായിരുന്ന, ആതിര സഞ്ചരിച്ച കാറിനകത്തേക്ക് തുളച്ചു കയറുകയായിരുന്നു. കാറിന്റെ മുൻ സീറ്റിലായിരുന്നു ആതിര. കാറിന്റെ മുൻവശം വഴി തുളച്ചുകയറിയ കൊമ്പ് ആതിരയുടെ തലയിൽ ഇടിച്ച ശേഷം പിൻവശത്തെ ചില്ലുകൂടി തകർത്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുറ്റിപ്പുറത്ത് അയ്യപ്പൻമാർ‌ക്ക് ഇനിയും വാഹനങ്ങൾ നിർത്താം; പുതിയ സ്ഥലം കണ്ടെത്തി ദേശീയപാത അതോറിറ്റി

കുറ്റിപ്പുറം : ശബരിമല തീർത്ഥടകരുടെ വാഹനങ്ങൾ നിർത്തിയിടാൻ കുറ്റിപ്പുറത്ത് ദേശീയപാത അതോറിറ്റി സൗകര്യമൊരുക്കുന്നു. കുറ്റിപ്പുറം ഹീൽ ഫോർട്ട് ഹോസ്പിറ്റലിന് എതിർവശത്തായി ദേശീയപാതയിലെ നിരീക്ഷണ ക്യാമറ ഓപ്പറേറ്റിങ് സെന്ററിന്റെ ഇരുഭാഗത്തുമായി ഒഴിഞ്ഞു കിടക്കുന്ന സ്ഥലമാണ് അയ്യപ്പൻമാരുടെ വാഹനങ്ങൾ നിർത്തിയിടാൻ ഉപയോഗിക്കുക.

ഇവിടെ വാഹനങ്ങൾ നിർത്തിയിട്ടാൽ കുറ്റിപ്പുറം പാലത്തിന്റെ കിഴക്കു ഭാഗത്തും പടിഞ്ഞാറുഭാഗത്തെ മിനിപമ്പയിലും തീർത്ഥാടകർക്ക് കുളിക്കാനിറങ്ങാം.പാലത്തിനു താഴെയായി വിരിവെക്കാനും കഴിയും. ദേശീയപാത 66-ആറുവരിപ്പാതയുടെ നിർമാണത്തെത്തുടർന്ന് മിനിപമ്പയിലെ ശബരിമല തീർത്ഥാടകരുടെ ഇടത്താവളം ഇല്ലാതായതിനെത്തുടർന്നാണ് ദേശീയപാതാ അതോറിറ്റി പുതിയ സ്ഥലം ഇതിനായി കണ്ടെത്തിയത്.

മിനിപമ്പയിൽ ഇടത്താവളം ഇല്ലാതായിട്ടും ഇവിടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർത്ഥാടകയാത്രികർ വാഹനങ്ങൾ ഇപ്പോഴുമിവിടെ നിർത്തിയിടുന്നുണ്ട്. മിനിപമ്പയിലെ റോഡരികിൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിർത്തിയിടുന്നതു കാരണം ഗതാഗതക്കുരുക്ക് ഉണ്ടാവുന്നതിനെത്തുടർന്നാണ് ദേശീയപാത അതോറിറ്റി തീർത്ഥാടകരുടെ വാഹനങ്ങൾ നിർത്തിയിടാൻ പുതിയ സ്ഥലത്ത് സൗകര്യമൊരുക്കുന്നത്.

ലെയ്സൺ ഓഫീസർ പി പി അഷ്റഫിന്റെ നേതൃത്വത്തിൽ പൊലീസ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘം വ്യാഴാഴ്ച കുറ്റിപ്പുറത്ത് സന്ദർശനം നടത്തി.രാമനാട്ടുകര മുതൽ കാപ്പിരിക്കാടുവരെ ജില്ലയിൽ ദേശീയപാത കടന്നുപോകുന്ന സ്ഥലങ്ങളിൽ അപകടകരമായ തിരിവുകൾ ഉള്ളിടത്ത് കൂടുതൽ സിഗ്നൽ ബോർഡുകൾ സ്ഥാപിക്കും. ഗതാഗതക്കുരുക്ക് ഉണ്ടാകുന്നിടത്ത് പരിഹാരസംവിധാനങ്ങളും ഒരുക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 20 November 2025

കോട്ടയം മെഡിക്കൽ കോളേജിൽ ശ്വാസകോശം മാറ്റിവച്ച 27-കാരി ചികിത്സയിലിരിക്കെ മരിച്ചു

കോട്ടയം: ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. എരുമേലി ഇരുമ്പൂന്നിക്കര പാറപ്പള്ളിയിൽ ദിലീപിന്റെ മകൾ പി.ഡി. ദിവ്യമോളാണ് (27) മരിച്ചത്. കളനാശിനി കഴിച്ചതിനെ തുടർന്ന് രണ്ട് മാസം മുൻപാണ് ദിവ്യമോളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദിവ്യയുടെ നില ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

കഴിഞ്ഞ മാസം 22-നായിരുന്നു ശസ്ത്രക്രിയ. മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പൂജപ്പുര സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എ.ആർ. അനീഷിന്റെ (38) ശ്വാസകോശമാണ് ദിവ്യയ്ക്ക് തുന്നിച്ചേർത്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. മാതാവ്: ഇന്ദു. സഹോദരൻ: ദിലു. ഭർത്താവ്: അശോകൻ. സംസ്‌കാരം നടത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സീറ്റ് വിഭജന തര്‍ക്കം; കാസര്‍ഗോഡ് ഡിസിസി ഓഫീസില്‍ പരസ്യമായി ഏറ്റുമുട്ടി നേതാക്കള്‍

കാസര്‍ഗോഡ് കോണ്‍ഗ്രസില്‍ സീറ്റ് വിഭജന തര്‍ക്കവുമായി ബന്ധപ്പെട്ട് നേതാക്കള്‍ പരസ്യമായി ഏറ്റുമുട്ടി. ഡിസിസി വൈസ് പ്രസിഡന്റെ ജെയിംസ് പന്തംമാക്കനും ഡികെഡിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് ഏറ്റുമുട്ടിയത്.നേതാക്കള്‍ തമ്മിലുള്ള കൈയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

ജെയിംസ് പന്തംമാക്കന്റെ വിഭാഗത്തിന് ഏഴ് സീറ്റ് മത്സരിക്കാന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇത് നല്‍കാതെ ഡിസിസി ഔദ്യോഗിക പക്ഷം അഞ്ച് സീറ്റ് നല്‍കി. ഇതേതുടര്‍ന്നുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. ഡികെഡിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവന്‍ ഡിസിസി പ്രസിഡന്റിന്റെ ഉറ്റസുഹൃത്താണ്. കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള പഞ്ചായത്താണ് ഈസ്റ്റ് എളേരി. അവിടെയാണ് സംഘര്‍ഷം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സത്രം – പുല്ലുമേട് കാനന പാതയിൽ ശബരിമല തീർത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു

സത്രം – പുല്ല്മേട് കാനന പാതയിൽ സീതക്കുളം ഭാഗത്ത് ശബരിമല തീർത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു. ആഡ്രാ സ്വദേശി മല്ലികാർജ്ജുന റെഡ്ഡി (42) ആണ് മരിച്ചത്. പ്രാഥമിക ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

ആന്ധ്രാപ്രദേശിൽ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിനൊപ്പം സത്രം – പുല്ല്മേട് കാനന പാതയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. സീതക്കുളം ഭാഗത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദഹം നാട്ടിലേക്ക് കൊണ്ടുപോകും.

കഴിഞ്ഞ ദിവസമായിരുന്നു ശബരിമല ദർശനത്തിന് കോഴിക്കോടു നിന്നെത്തിയ തീർഥാടക കുഴഞ്ഞുവീണു മരിച്ചു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനടുത്തുള്ള നിർമാല്യം വീട്ടിൽ സതിയാണ് മരിച്ചത്. 60 വയസായിരുന്നു.

മലകയറ്റത്തിനിടെ അപ്പാച്ചിമേട്ടിൽ വച്ചാണ് സതി കുഴഞ്ഞുവീണത്. ഭർത്താവിനും മറ്റു ബന്ധുക്കൾക്കും ഒപ്പമാണ് ശബരിമല തീർഥാടനത്തിനെത്തിയത്.ചൊവ്വാഴ്ച അനിയന്ത്രിതമായ തിരക്കാണ് ശബരിമല തീർഥാടന പാതയിലും സന്നിധാനത്തും അനുഭവപ്പെട്ടത്. ആറ് മുതൽ ഏഴ് മണിക്കൂർ വരെ സമയമാണ് പമ്പ മുതൽ നടപ്പന്തൽ വരെയെത്താൻ എടുത്തത്. അവിടെയും മണിക്കൂറുകളോളം ക്യൂ നിന്ന ശേഷമാണ് പലർക്കും ദർശനം നടത്താൻ സാധിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇന്ത്യയുമായുള്ള യുദ്ധ സാധ്യത തള്ളാനാവില്ല'; മുന്നറിയിപ്പുമായി പാക് പ്രതിരോധ മന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള യുദ്ധ സാധ്യത തള്ളാനാവില്ലെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. വര്‍ധിച്ചുവരുന്ന പ്രാദേശിക സംഘര്‍ഷത്തിനിടയിലും രാജ്യം പൂര്‍ണ ജാഗ്രതയിലാണെന്ന് അദ്ദേഹം പറഞ്ഞു. സമാ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പാക് മന്ത്രിയുടെ പരാമര്‍ശം.

'ഒരു സാഹചര്യത്തിലും ഞങ്ങള്‍ ഇന്ത്യയെ വിശ്വസിക്കുകയോ അവഗണിക്കുകയോ ചെയ്യില്ല. എന്റെ വിലയിരുത്തലില്‍ ഇന്ത്യയില്‍ നിന്നുള്ള സമഗ്ര യുദ്ധമോ തന്ത്രപരമായ നീക്കമോ ഞാന്‍ തള്ളിക്കളയുന്നില്ല. ഞങ്ങള്‍ പൂര്‍ണമായും ജാഗ്രതയിലാണ്', അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജിലൻസിന്റെ ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്; എയ്ഡഡ് സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി, വിരമിച്ച ഉദ്യോഗസ്ഥർ ഇടനിലക്കാർ

സംസ്ഥാനത്തെ പൊതുവിദ്യാഭാസ വകുപ്പിന് കീഴിലെ വിവിധ ഓഫീസുകളിൽ വൻ അഴിമതിയും ക്രമക്കേടുമെന്ന് കണ്ടെത്തൽ. വിജിലൻസിന്റെ ഓപ്പറേഷൻ ബ്ലാക്ക് ബോർഡിലാണ് കണ്ടെത്തൽ. ഭിന്നശേഷി സംവരണ നിയമനങ്ങൾക്ക് കൈക്കൂലി വാങ്ങി, തസ്തിക നിലനിർത്താൻ അഡ്മിഷൻ ക്രമക്കേടും നടത്തി.വിരമിച്ച ഉദ്യോഗസ്ഥരാണ് ഇടനിലക്കാർ. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശത്തെ തുടർന്നാണ് ഇന്നലെ മിന്നൽ പരിശോധന നടത്തിയത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഏകദേശം 55 ഓഫീസുകളിൽ ആയിരുന്നു മിന്നൽ പരിശോധന നടന്നിരുന്നത്. അതിൽ ഡിഡിഇ ഓഫിസ് അടക്കം ഉൾപ്പെടും.

ഭിന്നശേഷി സംവരണം പാലിക്കാതെ 11 അധ്യാപകരെ അനധികൃതമായി നിയമിച്ചതായി കണ്ടെത്തി. എയ്ഡഡ് നിയമങ്ങൾക്ക് ക്ലർക്കുമാർ ഗൂഗിൾ പേ വഴിയാണ് കൈക്കൂലി വാങ്ങിയിരുന്നത്. അധ്യാപക തസ്തിക നിലനിർത്താൻ വ്യാജമായി കുട്ടികളുടെ അഡ്മിഷൻ അറ്റൻഡൻസ് രേഖപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ അഴിമതി കണ്ടെത്തിയിട്ടുള്ളത്. കണ്ണൂരിലുള്ള ഒരു സ്കൂളിൽ 28 ഓളം കുട്ടികൾ പഠിക്കുന്നുണ്ടെന്ന് വ്യാജമായി കാണിച്ച് രജിസ്റ്ററിൽ അടക്കം രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിനീടുള്ള പരിശോധനയിലാണ് സ്കൂളിൽ ആകെ 9 പേർ മാത്രമാണ് പഠിക്കുന്നുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.